Analysis
അഴിമതിയില്‍ മുങ്ങിത്താഴ്ന്ന മോദി സര്‍ക്കാരും സംഘടിത ക്രിമിനല്‍ മാഫിയകളും - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 7
Analysis

അഴിമതിയില്‍ മുങ്ങിത്താഴ്ന്ന മോദി സര്‍ക്കാരും സംഘടിത ക്രിമിനല്‍ മാഫിയകളും - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 7

ഷെല്‍ഫ് ഡെസ്‌ക്
|
21 April 2024 3:28 PM GMT

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി തുടങ്ങി 46 'ബാങ്ക് കവര്‍ച്ചക്കാര്‍' പൊതുപണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നിട്ടുണ്ട്. എന്നാല്‍, ഇതില്‍ ഒരാള്‍ക്ക് പോലും വിചാരണ നേരിടേണ്ടി വന്നിട്ടില്ല. അവരില്‍ ഒരാളെപ്പോലും പിടികൂടി തിരികെ കൊണ്ടുവന്നിട്ടില്ല. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 7



വാഗ്ദാനങ്ങള്‍

> 'ഞങ്ങള്‍ അഴിമതി തുടച്ചു നീക്കും'

> 'ഞങ്ങള്‍ കള്ളപ്പണം പുറത്തു കൊണ്ട് വരും'

> 'സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കണക്കില്‍പ്പെടാത്ത എല്ലാ സ്വത്തുക്കളും ഞങ്ങള്‍ തിരികെ കൊണ്ടുവരും.'

> 'കണക്കില്‍പ്പെടാത്ത ഈ സ്വത്തില്‍ നിന്ന് 15 ലക്ഷം രൂപ ഞങ്ങള്‍ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.'

സംഭവിച്ചത്

> ബി.ജെ.പി അധികാരത്തില്‍ വന്ന എല്ലാ സംസ്ഥാനങ്ങളിലും അഴിമതി അതിര് കവിയുകയാണ് ഉണ്ടായത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ 40 ശതമാനം വരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ വ്യവഹാരങ്ങളിലെ അഴിമതി നാം നേരിട്ട് സാക്ഷ്യം വഹിച്ചതാണ്.

> കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മേധാവികള്‍ തന്നെ സര്‍ക്കാരിനെതിരെ നേരിട്ടുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും കരാറുകാരില്‍ ഒരാള്‍ തന്റെ മരണത്തിന് സര്‍ക്കാരിനെ നേരിട്ട് കുറ്റപ്പെടുത്തി ആത്മഹത്യാക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.

> വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി തുടങ്ങി 46 'ബാങ്ക് കവര്‍ച്ചക്കാര്‍' പൊതുപണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നിട്ടുണ്ട്. എന്നാല്‍, ഇതില്‍ ഒരാള്‍ക്ക് പോലും വിചാരണ നേരിടേണ്ടി വന്നിട്ടില്ല. അവരില്‍ ഒരാളെപ്പോലും പിടികൂടി തിരികെ കൊണ്ടുവന്നിട്ടില്ല.

> സ്വിസ് ബാങ്ക് പട്ടിക കണ്ടെത്തുന്നത് മറന്നേക്കൂ, എസ്.ബി.ഐ പട്ടികയിലെ പേരുകള്‍ മറച്ചുവയ്ക്കാന്‍ ബി.ജെ.പി അതിന്റെ എല്ലാ ശക്തിയും പിടിപാടും ഉപയോഗിച്ചിട്ടുണ്ട്.

> ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ദുരിതത്തിന് കാരണമായി. ഇത് ചെറുകിട വ്യാപാരികളെ തെരുവിലിറക്കി, എന്നാല്‍ സര്‍ക്കാര്‍ ഒരു രൂപ പോലും കള്ളപ്പണം തിരികെ കൊണ്ടുവന്നില്ല. 170 ഓളം മുതിര്‍ന്ന പൗരന്മാര്‍, കറന്‍സി നോട്ടുകള്‍ മാറാന്‍ നീണ്ട ക്യൂവില്‍ നിന്ന് ദാരുണമായി ജീവന് നഷ്ടപ്പെട്ടു. ഇത് സര്‍ക്കാരിന്റെ അശ്രദ്ധ മൂലം ആണെന്ന് നിസ്സംശയം പറയാം.

> പനാമ പേപ്പര്‍ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടിക വെളിപ്പെടുത്തുകയും അതില്‍ നിരവധി ഇന്ത്യക്കാരുടെ പേരുകള്‍ കണ്ടെത്തുകയും ചെയ്തിട്ടും ഒരു കുറ്റവാളിക്കെതിരെ പോലും നടപടിയുണ്ടായില്ല.

> റാഫേല്‍ , 2ജി, കല്‍ക്കരി അഴിമതി, വ്യാപം, കൃഷ്ണ-ഗോദാവരി നദീതടം, ബിറ്റ് കോയിന്‍ തുടങ്ങി നിരവധി പദ്ധതികളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ പുറത്തുവന്നെങ്കിലും, ഈ അഴിമതികളിലൊന്നും കാര്യമായ അന്വേഷണം നടന്നില്ല.

> ഉന്നതതലത്തിലെ അഴിമതി റാക്കറ്റിന്റെ വിശാലമായ ശൃംഖലയുടെ നിലനില്‍പ്പാണ് ഇവയെല്ലാം തെളിയിക്കുന്നത്. എന്നാല്‍, അതിലും കഷ്ടം, തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തില്‍ ബി.ജെ.പി വന്‍ തോതില്‍ അഴിമതി പണം സ്വരൂപിച്ചു എന്നതാണ്. 33 കമ്പനികളില്‍ നിന്നുള്ള സംഭാവനകളിലൂടെ മോദി സര്‍ക്കാരിന് മൊത്തം 1,751 കോടി രൂപ സംഭാവന ലഭിക്കുകയും, പകരം 3.7 ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ കരാറുകള്‍ ആ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തു. ഈ കരാറുകള്‍ ലഭിച്ച ശേഷം 192 കമ്പനികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പേരില്‍ 551 കോടി രൂപ കമീഷനായി ബി.ജെ.പി അക്കൗണ്ടുകളിലേക്ക് ഒഴുക്കുകയാണയുണ്ടായത്. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ബി.ജെ.പിക്ക് സംഭാവന നല്‍കാത്ത കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണ ഭീഷണിയെ തുടര്‍ന്ന് ഈ കമ്പനികളില്‍ പലതും 2,471 കോടി രൂപ ബോണ്ടുകളായി അടയ്ക്കാന്‍ നിര്‍ബന്ധിതരായി.

> കോവിഡ് വാക്‌സിനും കോവിഡ് ഗുളികകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് പകരമായി നൂറുകണക്കിന് കോടി രൂപ (ഇലക്ടറല്‍ ബോണ്ടുകളില്‍) കമീഷനായി നല്‍കി.

> തെരുവുകളില്‍ ഗോസംരക്ഷണത്തിന്റെ പ്രകടനങ്ങള്‍ നടക്കുമ്പോഴും, മോദി സര്‍ക്കാര്‍ ബീഫ് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയും തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍ നിന്ന് കമീഷന്‍ നേടുകയും ചെയ്തു.

> 'പി.എം കെയേഴ്‌സ്' ഫണ്ട് വഴി വലിയ അളവില്‍ അനധികൃത പണം സര്‍ക്കാര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ആരാണ് പണം സംഭാവന ചെയ്തതെന്നും അത് എങ്ങനെ വിനിയോഗിച്ചുവെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവച്ചു.

> കോടിക്കണക്കിന് രൂപയുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്ന 'ഇലക്ടറല്‍ ബോണ്ട്', 'പി.എം കെയേഴ്‌സ് ഫണ്ട്' എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സ്വയം പ്രഖ്യാപിത നിയമം പാസാക്കി. സുപ്രീം കോടതി ഇടപെട്ട് വിസില്‍ മുഴക്കിയതോടെ എല്ലാ അഴിമതികളും വെളിച്ചത്തു വന്നിരിക്കുകയാണ്. സ്വന്തം കൊള്ള മറയ്ക്കാനായി കെജ്രിവാളിനെ കള്ളന്‍ എന്ന് ആക്രോശിച്ചുകൊണ്ട് ജയിലിലടച്ച് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

കാരണങ്ങള്‍ എന്തെല്ലാമാണ്?

> തത്വാധിഷ്ഠിത അഴിമതി രഹിത പാര്‍ട്ടിയായി സ്വയം ചിത്രീകരിക്കാനും കോണ്‍ഗ്രസിനെ അഴിമതിക്കാരായി മുദ്രകുത്താനുമുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമായിരുന്നു 'അഴിമതി രഹിത ഇന്ത്യ' എന്ന മുദ്രാവാക്യം. സത്യസന്ധരായ പാര്‍ട്ടിയായി സ്വയം ബ്രാന്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ തന്ത്രമായിരുന്നു അത്.

> ബി.ജെ.പി പൂര്‍ണമായും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. യെദിയൂരപ്പ മുതല്‍ ബി.ജെ.പിയുടെ മറ്റെല്ലാ മുഖ്യമന്ത്രിമാരും അങ്ങേയറ്റം അഴിമതിക്കാരാണ്.

> മോദിയെ ഒരു എളിയ ഫക്കീറായി ചിത്രീകരിക്കുകയും അതേസമയം എല്ലാ തരം അഴിമതി പ്രവര്‍ത്തനങ്ങളും ബി.ജെ.പി തുടരുകയും ചെയ്യുന്നു.

. സര്‍ക്കാരിന് കമീഷന്‍ നല്‍കുന്നതിന് പകരമായി വന്‍തോതില്‍ പൊതുസമ്പത്ത് സ്വകാര്യ കമ്പനികള്‍ക്ക് തുച്ഛമായ തുകയ്ക്ക് കൈമാറുകയാണ്. രാജ്യം കഷണങ്ങളായി വില്‍ക്കപ്പെടുകയാണ്.

> സര്‍ക്കാര്‍ ഏജന്‍സികളായ ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവ ഉപയോഗിച്ച് ബി.ജെ.പി അഴിമതിയുടെ ആഴക്കടലിലേക്ക് വീണിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളും പി.എം കെയേഴ്‌സ് ഫണ്ടുകളും ബി.ജെ.പിയുടെ അഴിമതിയുട നിലവറകളായി വര്‍ത്തിക്കുന്നു.

> അദാനി ഗ്രൂപ്പ് മോദിയുടേതാണെന്ന സത്യം പുറത്തുവരാന്‍ തുടങ്ങി.

> മുകളില്‍ നിന്ന് താഴേക്ക്, വലിയ മാഫിയ സംഘത്തെ പോലെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ഇത് കുറ്റവാളികളുടെ നിയന്ത്രണത്തിലുമാണ്.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍

Similar Posts