Analysis
മോദി തലവനായ ഇന്ത്യന്‍ അദാനി സര്‍വ്വീസ് നേപ്പാളില്‍ ചെയ്യുന്നത്
Analysis

മോദി തലവനായ ഇന്ത്യന്‍ അദാനി സര്‍വ്വീസ് നേപ്പാളില്‍ ചെയ്യുന്നത്

കെ. സഹദേവന്‍
|
6 July 2024 5:14 PM GMT

ശ്രീലങ്കയില്‍ 500 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പദ്ധതി തന്റെ സ്‌പോണ്‍സറായ ഗൗതം അദാനിയുടെ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ടെന്‍ഡര്‍ ഇല്ലാതെ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയതായാണ് വാര്‍ത്ത.

രാജ്യത്തിന്റെ വിദേശ നയങ്ങളും വിദേശ ബന്ധങ്ങളും എങ്ങിനെയാണ് ഒരു സവിശേഷ ബിസിനസ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നേപ്പാളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിനു വേണ്ടി മോദി സര്‍ക്കാര്‍ ലോബിയിംഗ് നടത്തുന്നത് സംബന്ധിച്ച് നേപ്പാളിലെ പ്രമുഖ വാര്‍ത്താ മാഗസിനായ 'ഹിമല്‍ ഖബര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

'' നേപ്പാളിലെ മൂന്ന് വിമാനത്താവളങ്ങളും (പൊഖാറ, ലുംബിനി, ത്രിഭുവന്‍) നിജ്ഗഢില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്ന് കൂടി പ്രവര്‍ത്തിപ്പിക്കുന്നതുവരെ വിവിധ ഒഴികഴിവുകളോടെ പൊഖാറ, ഭൈരഹവ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ന്യൂഡല്‍ഹി അനുമതി നല്‍കില്ല'' എന്നാണ് ഭദ്ര രുക്കും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീലങ്കയില്‍ 500 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പദ്ധതി തന്റെ സ്‌പോണ്‍സറായ ഗൗതം അദാനിയുടെ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ടെന്‍ഡര്‍ ഇല്ലാതെ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയതായി വാര്‍ത്ത. ശ്രീലങ്കന്‍ പദ്ധതി ഒരു ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടു. മ്യാന്‍മറിലെ മിലിട്ടറി ജൂന്‍ണ്ടാ ഭരണകൂടവുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. മ്യാന്‍മറിലെ തുറമുഖ പദ്ധതി അദാനിക്ക് ലഭിക്കുന്നു. ഈ രീതിയില്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അദാനിക്ക് കച്ചവടമുറപ്പിക്കാനുള്ളതായി മാറുന്നു.

റിപ്പോര്‍ട്ട് തുടരുന്നു: ''വിദഗ്ധരുടെ അഭിപ്രായത്തില്‍, അദാനിയുടെ പിന്തുണയിലൂടെ ഇന്ത്യ ഇപ്പോള്‍ ( നേപ്പാളിന്റെ) ഐ.എല്‍.എസിന്റെ (Instrument Landing System) പ്രവര്‍ത്തനത്തെ സഹായിക്കും. എന്നാല്‍, പ്രത്യുപകാരമായി, നേപ്പാളിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനവും നിര്‍ദ്ദിഷ്ട നിജ്ഗഡ് ഇന്റര്‍നാഷണലിന്റെ നിര്‍മ്മാണ ചുമതലയും അദാനി ഗ്രൂപ്പിന് ലഭിക്കേണ്ടതുണ്ട്..... ''

ഈ രീതിയിലുള്ള സമ്മര്‍ദ്ദ നയതന്ത്രം ''2010 ഫെബ്രുവരി 20 ന് നേപ്പാളും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച ഉഭയകക്ഷി വ്യോമ കരാറിന് വിരുദ്ധമാണ്. അന്നത്തെ സിവില്‍ ഏവിയേഷന്‍ മന്ത്രി ശരത്സിംഗ് ഭണ്ഡാരിയും ഇന്ത്യന്‍ സഹമന്ത്രി എസ്.എം കൃഷ്ണയും ഒപ്പുവച്ച കരാറില്‍, ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ നേപ്പാള്‍-ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും തടസ്സമില്ലാതെ പറക്കാന്‍ അനുവദിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.'' എന്നും ഹിമല്‍ ഖബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ് (വൈദ്യുതി വിതരണം), ശ്രീലങ്ക (തുറമുഖം, വിന്‍ഡ് എനര്‍ജി), മ്യാന്‍മര്‍ (തുറമുഖം) എന്നിവിടങ്ങളിലെല്ലാം അദാനി ഗ്രൂപ്പിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കേവല ഏജന്റുമാരായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീലങ്കയില്‍ 500 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പദ്ധതി തന്റെ സ്‌പോണ്‍സറായ ഗൗതം അദാനിയുടെ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ടെന്‍ഡര്‍ ഇല്ലാതെ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയതായി വാര്‍ത്ത. ശ്രീലങ്കന്‍ പദ്ധതി ഒരു ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടു. മ്യാന്‍മറിലെ മിലിട്ടറി ജൂന്‍ണ്ടാ ഭരണകൂടവുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. മ്യാന്‍മറിലെ തുറമുഖ പദ്ധതി അദാനിക്ക് ലഭിക്കുന്നു.

ബംഗ്ലാദേശിലെ വൈദ്യുതി വിതരണ കരാര്‍ അദാനിക്ക് ലഭിക്കുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മേല്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തുന്നു. രാജ്യത്തെ ഡിപ്ലോമാറ്റുകള്‍ അദാനിക്കായി പണിയെടുക്കുന്നു. ഈ രീതിയില്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അദാനിക്ക് കച്ചവടമുറപ്പിക്കാനുള്ളതായി മാറുന്നു.


Similar Posts