ഗ്യാൻവാപി പള്ളിയും നിയമ വ്യവഹാരങ്ങളും
|രാജ്യത്ത് ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും മസ്ജിദുകളും ഉണ്ട്, ഒരു സമൂഹത്തിനും ആരാധനാലയങ്ങൾക്ക് ഒരു കുറവുമില്ല.
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനം ശക്തമായ സമയത്ത്, തീപ്പൊരി ബംഗാളി വിമത കവി കാസി നസ്രുൾ ഇസ്ലാം ഒരു കവിത എഴുതി; അതിൽ അദ്ദേഹം നേതാക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഹിന്ദു-മുസ്ലിം വേർതിരിവും സംഘർഷങ്ങളും ഉയർന്നുവരുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. കവിതയുടെ തലക്കെട്ടും ആദ്യവരിയും ഇതാണ്: "കപ്പിത്താൻ സൂക്ഷിക്കുക!", ഇത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതാക്കളെ വ്യക്തമായി അഭിസംബോധന ചെയ്തു. ഇന്ന് കോടതികളോടുള്ള അഭ്യർത്ഥനയേയും ഇങ്ങനെ അഭിസംബോധന ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
രാജ്യത്ത് ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും മസ്ജിദുകളും ഉണ്ട്, ഒരു സമൂഹത്തിനും ആരാധനാലയങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ, ഒരുകാലത്ത് ഹിന്ദു ക്ഷേത്രങ്ങളായിരുന്നുവെന്ന അവകാശവാദം ഉന്നയിച്ച് മുസ്ലിം പള്ളികളിൽ ആരാധിക്കാനുള്ള ഹിന്ദു അവകാശവാദങ്ങൾക്ക് പിന്നിൽ ആക്രമണാത്മക പ്രസ്ഥാനമുണ്ട് . നൂറ്റാണ്ടുകളായി ഹിന്ദുക്കൾക്കുള്ള ആരാധനാലയങ്ങളുടെ അഭാവത്തെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല. പുതുതായി അവകാശപ്പെടുന്ന ആരാധനാ ഇടങ്ങളിൽ ഒരിക്കലും ആരാധിക്കാതെ തന്നെ തലമുറകൾ അനേകം മോക്ഷം കണ്ടെത്തിയിരിക്കണം. പുതിയ വിശുദ്ധ ഇടങ്ങൾ ഉപയോഗിക്കാതെ തന്നെ ഇത് സാധ്യമാണെന്നിരിക്കെ പിന്നെയെന്തിനാണ് ഈ വാശി?
തീർച്ചയായും, മതിഭ്രംശം വ്യാപകമായ ഒരു പ്രസ്ഥാനമായി സംഭവിച്ചുകഴിഞ്ഞാൽ പിന്നെ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. അവരുടെ മുന്നേറ്റത്തെ താൽക്കാലികമായി തടയാനും സാധിക്കില്ല. അപ്രിയകരമായ പിരിമുറുക്കങ്ങൾ സമൂഹത്തെ കുലുക്കുകയും സാധാരണ പരിഷ്കൃത ജീവിതത്തിന് വളരെയധികം ആവശ്യമുള്ള സമാധാനവും ഐക്യവും തകർക്കുകയും ചെയ്യുന്നു. വീണ്ടെടുക്കലിന്റെ പ്രതീക്ഷക്കുമപ്പുറം സാമൂഹിക നന്മ നഷ്ടപ്പെടുന്നു. കോടതികൾ അത്തരം ചോദ്യങ്ങൾ ഉച്ചത്തിലും വ്യക്തമായും ഉയർത്തണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
വാരണാസിയിലെ ഗ്യാൻവാപി പള്ളി പരിശോധിക്കുന്ന കോടതി നിയോഗിച്ച സമിതിയെക്കുറിച്ച് ആരും അറിഞ്ഞുതന്നെയില്ല. പള്ളിക്കകത്തെ കുളത്തിലേക്ക് അവർ ഒരു വാട്ടർ പ്രൂഫ് കാമറ ഇറക്കുകയും പെട്ടെന്ന് തന്നെ വെള്ളത്തിനടിയിൽ ഒരു പുരാതന ശിവലിംഗം കണ്ടെത്തെകയും ചെയ്യുന്നു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് പള്ളിയുടെ ആ ഭാഗം അപ്പോൾ തന്നെ സീൽ ചെയ്തു. റിപ്പോർട്ട് ഇപ്പോൾ കോടതിക്ക് മുന്നിലാണ്.
ഈ കണ്ടെത്തലിന്റെ പേരിൽ മുസ്ലിംകളുടെ പ്രാർഥിക്കാനുള്ള അവകാശത്തെ എന്തിനാണ് പരിമിതപ്പെടുത്തുന്നത്? പഴയ കാലഘട്ടത്തിൽ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നിരിക്കാം. നശിപ്പിക്കപ്പെടുന്നതുവരെ ഇത് പതിവായി ആരാധനാലയമായി തുടർന്നുവെന്ന് ഇതിനർത്ഥമില്ല. വാസ്തവത്തിൽ, നമ്മുടെ കുട്ടിക്കാലത്തും യുവാക്കളിലും ആരാധന നടക്കാത്ത നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചില ഹിന്ദു വിഗ്രഹങ്ങളുടെയോ മത പ്രതീകാത്മക വസ്തുക്കളുടെയോ സാന്നിധ്യം അർത്ഥമാക്കുന്നത് ആളുകൾ അവസാനം വരെ പ്രാർത്ഥനയും ഭക്തിയും അർപ്പിക്കാൻ വന്ന ഒരു ക്ഷേത്രമുണ്ടെന്നല്ല. രക്ഷാധികാരികൾ രാജകുമാരന്മാരുടെയോ പ്രഭുക്കന്മാരുടെയോ കുടുംബങ്ങൾ അവരെ പിന്തുണയ്ക്കുന്നത് നിർത്തിയാൽ പിന്നെ ആ ക്ഷേത്രങ്ങൾ ഉപയോഗശൂന്യമായി തീർന്നുവെന്നാണ് എന്റെ അഭിപ്രായം.
ഹിന്ദുത്വ പ്രസ്ഥാനത്തിലെ ചില ഘടകങ്ങളുടെ രഹസ്യവും വക്രവുമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ആരെങ്കിലും ലിംഗം ഇരുട്ടിന്റെ മറവിൽ കിണറ്റിലേക്ക് താഴ്ത്തിയതുമാകാം.
കോടതികൾ എങ്ങനെ ഇതിൽ ഒരു തീരുമാനത്തിലെത്തും? എന്താണ് അവർ പരിശോധിക്കുക? അവിടെ ആരാധിക്കാനുള്ള അവകാശം മുസ് ലിംകൾക്ക് നിഷേധിക്കണമോ? അവർ ആ അവകാശം നിലനിർത്തിയാൽ തന്നെ മന്ത്രം ചൊല്ലൽ അടക്കമുള്ള ഹൈന്ദവ ആരാധനാ രീതി ഉപയോഗിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കാണുന്നത് പോലെ ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ച് പ്രാർത്ഥന തടസ്സപ്പെടുത്താം.
യുക്തിക്കും തെളിവുകൾക്കും മുകളിൽ വിശ്വാസത്തെ മോശമായി പ്രതിഷ്ഠിച്ച തെറ്റായ അയോദ്യ വിധി ഹിന്ദു അവകാശവാദങ്ങളെ പിന്തുണച്ച് ഉദ്ധരിക്കാം. വളരെ ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട ഒരു പുതിയ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ നിലവിലുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള സൗകര്യപ്രദമായ രീതി ഉപയോഗിക്കുന്നതിൽ കോടതികൾക്ക് പരിമിതി ഉണ്ട്.