Analysis
സാമൂഹികനീതിയുടെ രാഷ്ട്രീയം
Analysis

ഉമ്മന്‍ചാണ്ടി പിന്തുടര്‍ന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയം

ബിജു ഗോവിന്ദ്
|
24 July 2023 8:38 AM GMT

പാര്‍ശ്വവത്കൃതരായ ജനവിഭാഗങ്ങള്‍ക്കുകൂടി പൊതുവിഭവങ്ങളുടെ പങ്കാളിത്തം കുറച്ചെങ്കിലും ലഭ്യമാക്കണമെന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉമ്മന്‍ചാണ്ടി ഉള്‍ക്കൊണ്ടിരുന്നു.

തിരുവനന്തപുരത്തെ 'പുതുപ്പള്ളി' മുതല്‍ കോട്ടയത്തെ പുതുപ്പള്ളി വരെ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയില്‍ ഉടനീളം ഉയര്‍ന്നുകേട്ട മുദ്രാവാക്യം 'ജനനായകന്‍' എന്നായിരുന്നു. ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതിലും ജനങ്ങളുടെ ഉള്ളിലേക്ക് കയറിയ ആളെന്ന അര്‍ഥത്തിലുമാണ് ആ വിളിയെങ്കില്‍, അത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. കേവലമൊരു കോണ്‍ഗ്രസ്സ് നേതാവെന്ന നിലയില്‍ കിട്ടിയതല്ല ഉമ്മന്‍ചാണ്ടിയുടെ ഈ ബഹുജന പിന്തുണ. വ്യക്തിയെന്ന അര്‍ഥത്തില്‍ അദ്ദേഹം സ്വയം ആര്‍ജിച്ചെടുത്തതാണത്.

മനുഷ്യരെ കേള്‍ക്കുക എന്ന ഉന്നതമായ ഒരു ജനാധിപത്യബോധം ഉമ്മന്‍ചാണ്ടിയ്ക്കുണ്ടായിരുന്നു. അതിനുമപ്പുറം അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ഥമായ പരിശ്രമവും അദ്ദേഹം നടത്തിയിരുന്നു. ജീവിത പ്രതിസന്ധികളില്‍ ചേര്‍ത്തുപിടിക്കുന്നവരെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. 53 വര്‍ഷത്തെ നിയമസഭാ സാമാജിക പ്രവര്‍ത്തനത്തിലും അതില്‍ കൂടുതലുള്ള പൊതുജീവിതത്തിലും അദ്ദേഹം ചേര്‍ത്തുപിടിച്ച മനുഷ്യരാണ്, വിലാപയാത്രയ്ക്കിടെ തെരുവോരങ്ങളില്‍ കണ്ണീരൊഴുക്കിയത്.

മധ്യകേരളമാണ് ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തേയും വലിയ തട്ടകം. തിരുവിതാംകൂറിനും മലബാറിനുമില്ലാത്തൊരു സംസ്‌കാരം മധ്യകേരളത്തിലെ രാഷ്ട്രീയത്തിനും നേതാക്കള്‍ക്കുമുണ്ട്. ഒരാദര്‍ശത്തിന്റെ അടിത്തറയില്‍ സൃഷ്ടിച്ചെടുത്തതൊന്നുമല്ലത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന കാര്യസാധ്യത്തിന്റെ രാഷ്ട്രീയം മധ്യകേരളത്തിലെ പൊതു സ്വഭാവമാണ്. എക്കാലത്തും അധികാരത്തോട് ചേര്‍ന്ന് നില്‍ക്കാനാഗ്രഹിച്ചവര്‍. ഇന്നലെവരെ മതേതരര്‍ എന്ന ലേബലില്‍ നടന്നവര്‍ വര്‍ത്തമാനകാലത്ത് സംഘ്പരിവാറിനൊപ്പം ചേരാന്‍ നടത്തിയ നുണപ്രചരണങ്ങളുടെ പ്രഭവകേന്ദ്രവും മധ്യകേരളമാണ്. ഏതെങ്കിലുമൊരു ആശയത്തെ മുറുകെ പിടിക്കുന്നതാണ് തെക്കന്‍ കേരളത്തിലെയും മലബാറിലേയും രാഷട്രീയ സംസ്‌കാരം. ശരിയായാലും തെറ്റായാലും ആശയം അവരുടെ ഉള്ളില്‍ തട്ടുന്നതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ രക്തസാക്ഷികളുടെ എണ്ണം പരിശോധിച്ചാല്‍ മധ്യകേരളത്തെ അപേക്ഷിച്ച് തെക്ക്-വടക്കന്‍ കേരളത്തിലത് വളരെ കൂടുതലായിരിക്കും. മധ്യകേരളത്തിലെ അത്തരമൊരു രാഷ്ട്രീയ പ്രതലത്തില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവ് ഉയര്‍ന്നുവരുന്നത്. പക്ഷെ, മരണംവരെ ഒരു സാമൂഹ്യമായ നീതിബോധം അദ്ദേഹം പിന്തുടര്‍ന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും.


ഏതെങ്കിലുമൊരു ആശയം പിന്‍പറ്റി സാമൂഹ്യ പരിവര്‍ത്തന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച വിപ്ലവകാരിയൊന്നുമായിരുന്നില്ല ഉമ്മന്‍ചാണ്ടി. വ്യവസ്ഥിതിയോട് ചേര്‍ന്ന്, ഒഴുക്കിനൊപ്പം നീന്തിയ ആളായിരുന്നു. മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചത് വ്യവസ്ഥിതിയെ ആയിരുന്നില്ല. വ്യക്തികളുടെ ജീവിതങ്ങളെയായിരുന്നു. മനുഷ്യരെ കേള്‍ക്കുക എന്ന ഉന്നതമായ ഒരു ജനാധിപത്യബോധം ഉമ്മന്‍ചാണ്ടിയ്ക്കുണ്ടായിരുന്നു. അതിനുമപ്പുറം അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ഥമായ പരിശ്രമവും അദ്ദേഹം നടത്തിയിരുന്നു. ജീവിത പ്രതിസന്ധികളില്‍ ചേര്‍ത്തുപിടിക്കുന്നവരെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. 53 വര്‍ഷത്തെ നിയമസഭാ സാമാജിക പ്രവര്‍ത്തനത്തിലും അതില്‍ കൂടുതലുള്ള പൊതുജീവിതത്തിലും അദ്ദേഹം ചേര്‍ത്തുപിടിച്ച മനുഷ്യരാണ്, വിലാപയാത്രയ്ക്കിടെ തെരുവോരങ്ങളില്‍ കണ്ണീരൊഴുക്കിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ശ്രദ്ധേയമായ ചുവടുവയ്പായി തോന്നിയത്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ കുറച്ചെങ്കിലും ജനാധിപത്യവത്കരിക്കാന്‍ അദ്ദേഹം നടത്തിയ ചില ഇടപെടലുകളാണ്. സംസ്ഥാന രൂപീകരണത്തിനുമുമ്പ് തന്നെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സ്വകാര്യ കുത്തകകളുടെ കയ്യിലായിരുന്നു. കുത്തകയൊന്നൊക്കെ മിനുസപ്പെടുത്തി പറയുമെങ്കിലും ഹിന്ദു-ക്രിസ്ത്യന്‍ മതങ്ങളിലെ സവര്‍ണ്ണ വിഭാഗങ്ങളുടെ കയ്യിലായിരുന്നുവെന്നതാണ് സത്യം. സംസ്ഥാന രൂപീകരണത്തിനു ശേഷം പിന്നീടിങ്ങോട്ട് ഈഴവ-മുസ്‌ലിം-പിന്നോക്ക ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍കൂടി ഈ മേഖലയില്‍ സ്വാധീനമുറപ്പിച്ചു. പൊതുവിദ്യാഭ്യാസ രംഗം ഇത്രയേറെ സമുദായവത്കരിക്കപ്പെട്ട മറ്റൊരു സംസ്ഥാനമുണ്ടോയെന്നത് സംശയമാണ്.

2011 മുതല്‍ 2016 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്താണ് പട്ടിക വിഭാഗങ്ങളുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ നാല് എയ്ഡഡ് കോളേജുകള്‍ സ്ഥാപിക്കപ്പെടുന്നത്; കെ.പി.എം.എസ് ഉടമസ്ഥതയിലുള്ള പുനലൂരിലെ അയ്യന്‍കാളി കോളേജുള്‍പ്പെടെ. പാര്‍ശ്വവത്കൃതരായ ജനവിഭാഗങ്ങള്‍ക്കുകൂടി പൊതുവിഭവങ്ങളുടെ പങ്കാളിത്തം കുറച്ചെങ്കിലും ലഭ്യമാക്കണമെന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉമ്മന്‍ചാണ്ടി ഉള്‍ക്കൊണ്ടിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തിയൊന്നുമില്ല.

മാറി മാറി സംസ്ഥാനം ഭരിച്ച , രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടി - മുന്നണികളും വിദ്യാഭ്യാസ മേഖലയിലെ ഈ സമുദായ ആധിപത്യത്തെ വളംമിട്ട് വെള്ളമൊഴിച്ചിട്ടുണ്ട്. കേരള ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്നോളം വരുന്ന പട്ടികജാതി/വര്‍ഗ്ഗ-പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഈ മേഖലയിലെ പങ്കാളിത്തമില്ലായ്മയെക്കുറിച്ച് ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഒരു കാലത്തും ഒരാശങ്കയും ഉണ്ടായിരുന്നില്ല. അതൊരു സാമൂഹ്യപ്രശ്‌നമാണെന്ന് ബോധ്യപ്പെട്ട ആദ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. 2011 മുതല്‍ 2016 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്താണ് പട്ടിക വിഭാഗങ്ങളുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ നാല് എയ്ഡഡ് കോളേജുകള്‍ സ്ഥാപിക്കപ്പെടുന്നത്; കെ.പി.എം.എസ് ഉടമസ്ഥതയിലുള്ള പുനലൂരിലെ അയ്യന്‍കാളി കോളേജുള്‍പ്പെടെ. പാര്‍ശ്വവത്കൃതരായ ജനവിഭാഗങ്ങള്‍ക്കുകൂടി പൊതുവിഭവങ്ങളുടെ പങ്കാളിത്തം കുറച്ചെങ്കിലും ലഭ്യമാക്കണമെന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉമ്മന്‍ചാണ്ടി ഉള്‍ക്കൊണ്ടിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തിയൊന്നുമില്ല. കാരണം, വളരെ ആത്മാര്‍ഥതയോടെയാണ് ആ വിഷയം അദ്ദേഹം കൈകാര്യം ചെയ്തത്.

അയ്യന്‍കാളി കോളജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ധാരാളം നിയമ നൂലാമാലകള്‍ക്ക് പരിഹാരം കാണുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപ്പെടുലുകള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് അയ്യന്‍കാളി കോളജ് മാനേജര്‍ പുന്നല ശ്രീകുമാര്‍ തന്നെ പലവട്ടം പറഞ്ഞത് കേട്ടിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ച് വര്‍ത്തമാനം മാത്രം പറയുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഒരു പാഠ്യവിഷയമാകേണ്ടതാണ്


പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ക്കപ്പുറം വേദനിക്കുന്നവരേയും പ്രതിബന്ധങ്ങളിലായവരേയും ചേര്‍ത്തു പിടിക്കുകയെന്ന മാനവികതയുടെ രാഷ്ട്രീയം കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതം. അങ്ങനെയുള്ളൊരാളെ അല്ലാതെ വേറെയാരെയാണ് ജനനായകന്‍ എന്നു വിളിക്കേണ്ടത്.


Similar Posts