ഉമ്മന്‍ചാണ്ടി ഒരാളല്ല; ആള്‍ക്കൂട്ടമാണ്
|രാത്രിയുടെ ഏതെങ്കിലും യാമങ്ങളില്‍ ആകും ഉമ്മന്‍ചാണ്ടി തിരുവനന്തപുരം എം ല്‍.എല്‍.എ ഹോസ്റ്റലിലെ മുറിയിലേക്ക് വരിക. ലൈറ്റ് പോലും ഇട്ട് മറ്റുള്ളവരെ ഉണര്‍ത്താതെ ആ മനുഷ്യന് ചെറിയ സ്ഥലത്ത് ചുരുണ്ടുകൂടും. വെളുപ്പിനെ തിരക്കിലേക്ക് മുങ്ങി നിവരും.
തിരുവനന്തപുരം എം ല്‍.എല്‍.എ ഹോസ്റ്റലില്‍ ഒരു ദിവസം പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുറി കാണാന്‍ തോന്നി. പാര്‍ട്ടിക്കാര്‍ക്ക് തിരുവനന്തപുരത്ത് എത്തുമ്പോള്‍ റിസര്‍വ് ചെയ്യേണ്ടാത്ത താമസസ്ഥലമെന്ന പേരുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്. കട്ടില് കിടക്കുന്ന വിശാലമായ മുറി കഴിഞ്ഞു ബാത്ത്റൂമിലേക്ക് പോകുന്ന ചെറിയ ഇടനാഴിയുണ്ട്. ഷര്‍ട്ട് കൊളുത്തി വയ്ക്കുന്ന ആ ഭാഗത്തെ തിണ്ണയിലേക്ക് ചൂണ്ടികാട്ടി സുഹൃത്ത് ആയ നിഷാം മുഹമ്മദ് പറഞ്ഞു 'ഇവിടെയാണ് ഉമ്മന്‍ചാണ്ടി സാര്‍ സ്ഥിരം കിടക്കുന്നത്' അപ്പോള്‍ കട്ടിലോ എന്ന് ചോദിച്ചപ്പോള്‍' അതിനു കട്ടിലിലും താഴെയുമൊക്കെ നിറയെ ആളുകള്‍ അല്ലേ' എന്ന് പറഞ്ഞു പൊട്ടിച്ചിരിയായിരുന്നു. രാത്രിയുടെ ഏതെങ്കിലും യാമങ്ങളില്‍ ആകും ഉമ്മന്‍ചാണ്ടി മുറിയിലേക്ക് വരിക. ലൈറ്റ് പോലും ഇട്ട് മറ്റുള്ളവരെ ഉണര്‍ത്താതെ ആ മനുഷ്യന് ചെറിയ സ്ഥലത്ത് ചുരുണ്ടുകൂടും. വെളുപ്പിനെ തിരക്കിലേക്ക് മുങ്ങി നിവരും.
ജോലിയില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കും എന്ന് 2023 ഇല് ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടപ്പാക്കിയ കാര്യമാണ്. കൊച്ചി മെട്രോയ്ക്കും കണ്ണൂര്‍ വിമാന താവളത്തിനുമെല്ലാം മുന്നേ ഓടി, നാടിന്റെ മുഖം മാറ്റിയ നേതാവ് ആണെങ്കിലും ഓര്‍ത്തിരിക്കുന്നത് ഉറപ്പായും കാരുണ്യത്തിന്റെ പേരിലായിരിക്കും.
രഹസ്യം പറയാന്‍ ഏറ്റവും മികച്ച സ്ഥലം ആള്‍ക്കൂട്ടത്തിലാണ് എന്ന തിയറി ഉമ്മന്‍ചാണ്ടിയെ അറിയാവുന്നവര്‍ അവിശ്വസിക്കില്ല. ഒരിയ്ക്കല്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ജനത്തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയെ കാണാന്‍ കഴിയാതെ ഇരുന്ന വിദ്വാന് അദ്ദേഹത്തിന്റെ ബാത്റൂമില്‍ കയറിഇരുന്നു. എപ്പോഴെങ്കിലും കുളിക്കാന്‍ ഉമ്മന്‍ ചാണ്ടി കയറുമ്പോള്‍ നിവേദനം നല്‍കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. ഈ പറയുന്നത് ഉമ്മന്‍ചാണ്ടിയെ കുറിച്ചു ആയതിനാല്‍ ഉറപ്പായും നടന്നത് തന്നെയാകും.
ഉമ്മന്‍ചാണ്ടിയെ കെ.എസ്.യുവിലേക്ക് ചേര്‍ക്കാന്‍ എത്തിയ കഥ വയലാര്‍ രവി ഓര്‍ത്തെടുക്കുന്നുണ്ട്. ഒരു കാക്കി നിക്കര്‍ ഇട്ട മെല്ലിച്ച പയ്യനായിരുന്നു. കെ.എസ്.യു അന്ന് ആദര്‍ശം കോണ്‍ക്രീറ്റ് ചെയ്ത കാലം. പള്ളിയിലും അമ്പലത്തിലൊന്നും കെ.എസ്.യു നേതാക്കള്‍ക്ക് പോകാനാവില്ല എന്ന വ്യവസ്ഥ വയലാര്‍ രവി മുന്നോട്ട് വച്ചു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയെ പറ്റൂ എന്ന് ഉമ്മന്‍ചാണ്ടി. നിന്നനില്‍പ്പില്‍ ആ പയ്യന് വേണ്ടി തീരുമാനം മാറ്റി. ദൈവവിശ്വാസം മുറുകെ പിടിച്ചപ്പോള്‍ കാരുണ്യക്കടല്‍ ആയി മാറിയ നേതാവിനെ ആണ് പിന്നീട് കാണുന്നത്. ഉമ്മന്‍ ചാണ്ടീ... എന്ന് ശിവാനി എന്ന കൊച്ചുകുട്ടി നീട്ടിവിളിച്ചപ്പോള്‍ വിളികേട്ട മുഖ്യമന്ത്രി ആ കുട്ടിയുടെ കൂട്ടുകാരിക്ക് വേണ്ടി വീട് പണിതു നല്കി. ചെവി കേള്‍ക്കാത്ത കുട്ടികള്‍ക്ക് കേള്‍വി നല്‍കാനായി പദ്ധതി തയാറാക്കി.
ജോലിയില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കും എന്ന് 2023 ഇല് ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടപ്പാക്കിയ കാര്യമാണ്. കൊച്ചി മെട്രോയ്ക്കും കണ്ണൂര്‍ വിമാന താവളത്തിനുമെല്ലാം മുന്നേ ഓടി, നാടിന്റെ മുഖം മാറ്റിയ നേതാവ് ആണെങ്കിലും ഓര്‍ത്തിരിക്കുന്നത് ഉറപ്പായും കാരുണ്യത്തിന്റെ പേരിലായിരിക്കും. പ്രയോഗികതയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുഖമുദ്ര. ഒരിക്കല്‍ കടുംപിടുത്തക്കാനായ എസ്.പി യോട് 'ഇതെങ്ങനെ പരിഹരിക്കും എന്ന് സാര്‍ പറയും' എന്ന് ചോദിച്ചപ്പോള്‍ എം.എല്‍.യുടെ സര് വിളിയില്‍ കഠിനഹൃദയന്‍ പോലും നിലപാട് മാറ്റി.
കെ.പി.സി.സി പ്രസിഡന്റ് ആയില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരത്തായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ കല്ലേറ് കൊള്ളാനും, പിന്നീട് എറിഞ്ഞയാള്‍ പാര്‍ട്ടിമാറി എത്തി, മാപ്പ് പറഞ്ഞപ്പോള്‍ പോട്ടെന്നു പറഞ്ഞു തോളില്‍ തട്ടാനും ഒരാള്‍ക്കേ കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞിട്ടുള്ളൂ.
മുഖ്യമന്ത്രി ആയിരിക്കെ ഡല്‍ഹി കേരള ഹൗസില്‍ ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തുന്നു. 12 മന്ത്രിമാര്‍ ഒപ്പമുണ്ട്. ഇത്രയും മന്ത്രിമാരുമായി എത്തിയിട്ട് നിങ്ങള്‍ കുറച്ചു പദ്ധതികള്‍ മുന്നോട്ട് വച്ചതല്ലാതെ എന്തു ഉറപ്പാണ് സത്യത്തില്‍ കിട്ടിയത് എന്നായിരുന്നു ലേഖകന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ മറുപടിയ്ക്കായി കാത്തിരിക്കുമ്പോള്‍, ചെവി വട്ടം പിടിച്ചു, കേട്ടില്ല, ഒന്ന് കൂടി ചോദിക്കാമോ എന്ന് ഉമ്മന്‍ചാണ്ടി. (മറുപടി ആലോചിക്കാനുള്ള തന്ത്രം ആണെന്ന് അന്ന് പിടികിട്ടിയില്ല) അടുത്ത ചോദ്യം വിശദമായി തന്നെ ഉന്നയിച്ചു. 'നിങ്ങള്‍ 12 മന്തിമാര്‍ കേരളത്തിന്റെ ഖജനാവില്‍ നിന്നും ലക്ഷക്കണക്കിന് തുക ചിലവഴിച്ചു ഫ്ളൈറ്റില്‍ കയറി വരുമ്പോള്‍ എന്തു കേരളത്തിന് വേണ്ടി നേടി'. മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി എന്ന ആവേശത്തില്‍ ഇരിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് മറുപടി എത്തി 'ഞങ്ങള്‍ പാവങ്ങള്‍ ഇക്കണോമിക്ളാസിലാണ് വന്നത് ' കൂട്ടചിരിയില്‍ ചോദ്യം അലിഞ്ഞു പോയി.
എത്രയോ തവണ അടുത്ത് ഇടപഴകി. ഇത്രയും തമാശ പറയുന്ന നേതാവിനെ കണ്ടിട്ടില്ല. ഒന്നും തമാശ ആയിരുന്നില്ല, പാര്‍ട്ടിയെ കെട്ടിപെടുക്കാന്‍ കേരളം മുഴുവന്‍ ഓടി നടന്നതിന്റെ നേരനുഭവങ്ങള്‍ നുറുങ്ങുകളായി പങ്ക് വച്ചതാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാവാകണമെങ്കിലും ഡല്‍ഹിയിലാണ് ചരട് വലി എന്ന് എല്ലാവര്ക്കും അറിയാം. ഡി.സി.സി പ്രസിഡന്റിനെ പോലും നിയമിക്കുന്നത് ഹൈക്കമാന്് ആണ്. പക്ഷെ, ഡല്‍ഹിയെ ഒട്ടും ഇഷ്ടമില്ലാത്ത നേതാവായിരുന്നു ഈ പുതുപ്പള്ളിക്കാരന്‍. രാവിലെ വന്നു വൈകിട്ട് എയര്‍ ഇന്ത്യയ്ക്ക് തിരുവനന്തപുരം പിടിക്കുന്ന രീതിയായിരുന്നു ഓരോ യാത്രയും പ്ലാന്‍ ചെയ്തിരുന്നത്.
കെ.പി.സി.സി പ്രസിഡന്റ് ആയില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരത്തായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ കല്ലേറ് കൊള്ളാനും, പിന്നീട് എറിഞ്ഞയാള്‍ പാര്‍ട്ടിമാറി എത്തി, മാപ്പ് പറഞ്ഞപ്പോള്‍ പോട്ടെന്നു പറഞ്ഞു തോളില്‍ തട്ടാനും ഒരാള്‍ക്കേ കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞിട്ടുള്ളൂ. ടെമ്പോ ട്രാവലറില്‍ കൊള്ളുന്ന ആളുകളെ കാറില്‍ തിക്കി നിറച്ചു സഞ്ചരിച്ച ഒരു നേതാവിനെ വരും തലമുറ അത്ഭുതത്തോടെയാകും കേട്ടിരിക്കുക.
വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യേണ്ടതുണ്ടോ എന്ന് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ ജയന്ത് ജേക്കബ് ചോദിച്ചു. ജനസമ്പര്‍ക്ക പരിപാടിക്ക് എതിരായ പ്രധാന വിമര്‍ശനം ആയ ഈ ചോദ്യത്തിന് ഒരു അനുഭവ കഥയാണ് മറുപടി: പുതുപ്പള്ളി വീട്ടില്‍ ഒരു ഞായറാഴ്ച. തിരക്കില്‍ വീര്‍പ്പുമുട്ടി നില്‍ക്കുകയാണ് മുഖ്യമന്ത്രി. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദൂരെ നിസഹായനായി നില്ക്കുന്ന ഒരു ചെറുപ്പക്കാരനോട് അടുത്ത് വരാന്‍ പറഞ്ഞു. എത്ര ദൂരെയാണെങ്കിലും സങ്കടം തിരിച്ചറിയാനുള്ള ആ നേതാവിന്റെ ശക്തി മനസ്സിലായ ചെറുപ്പക്കാരന് വിഷമം പങ്ക് വച്ചു. 65 കാരിയായ അമ്മ ശബരിമല യാത്രക്കിടയില്‍ ഹൃദയാഘാതം വന്നു മരിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് എവിടെ നിന്ന് നല്‍കണം എന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒരു തിട്ടവും ഇല്ല. യാത്ര പുറപ്പെട്ട പഞ്ചായത്ത്, ആശുപത്രി നില്ക്കുന്ന പഞ്ചയായത്ത്, സംസ്കാരം നടത്തിയ മുന്‍സിപാലിറ്റി എല്ലായിടത്തും കയറി ഇറങ്ങി. നിയമത്തിന്റെ നൂലാമാലയില്‍ കുരുക്കി മനുഷ്യനെ വട്ടം കറക്കുകയാണ്. ആ നിന്ന നില്പ്പില് ഉമ്മന്‍ചാണ്ടി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള കുരുക്ക് അഴിച്ചു ഉത്തരവിറക്കി. ജയന്ത് പിന്നെയൊന്നും ചോദിച്ചില്ല. ആളുകളുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്.
കാരുണ്യത്തെ മലയാളികള്‍ നീട്ടി വിളിച്ച പേരാണ് ഉമ്മന്‍ ചാണ്ടി..