Analysis
സ്റ്റാര്‍ട്ടപ്പ് & ബിസിനസ്സ്: പീറ്റര്‍ തീലിന്റെ സീറോ ടു വണ്‍ തിയറി
Analysis

സ്റ്റാര്‍ട്ടപ്പ് & ബിസിനസ്സ്: പീറ്റര്‍ തീലിന്റെ സീറോ ടു വണ്‍ തിയറി

യാസർ ഖുത്തുബ്
|
19 Dec 2022 10:40 AM GMT

സംരംഭങ്ങളും ബിസിനസുകളും തുടങ്ങുന്നവര്‍ തീര്‍ച്ചയായും പിന്തുടരണമെന്നു ലോക തലത്തില്‍ തന്നെ ഒന്നാമതായി ശുപാര്‍ശ ചെയ്യപ്പെടുന്നതാണ് പീറ്റര്‍ തീലിന്റെ സീറോ ടു വണ്‍ തിയറി.

സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനിച്ചതുമായ ഒരു നിരീക്ഷണമാണ് പീറ്റര്‍ തീലിന്റെ സീറോ ടു വണ്‍ തിയറി. ഒന്നുമില്ലാത്ത ശൂന്യമായ അവസ്ഥയില്‍ നിന്നും എന്തെങ്കിലും പുതുതായി സൃഷ്ടിച്ചു വലിയ വളര്‍ച്ച നേടുക. അതാണ് സീറോ ടു വണ്‍ മുന്നോട്ടു വെക്കുന്നത്. സംരംഭങ്ങളും ബിസിനസുകളും തുടങ്ങുന്നവര്‍ തീര്‍ച്ചയായും പിന്തുടരണമെന്നു ലോക തലത്തില്‍ തന്നെ ഒന്നാമതായി ശുപാര്‍ശ ചെയ്യപ്പെടുന്ന ഒന്നാണിത്. disrupt model, ബിസിനസ് വിജയത്തിന് ആവശ്യമായ നാലു കാര്യങ്ങള്‍, ബിസിനസ്സില്‍ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം, ലോകത്തെ ഭീമന്മാരും പരമ്പരാഗതവുമായ കമ്പനികള്‍ നശിച്ചു പോകാന്‍ കാരണമായ ഏഴ് ചോദ്യങ്ങള്‍, കാര്യങ്ങള്‍ എന്നിവ ഇവിടെ ചര്‍ച്ച ചെയ്യുന്നു.

ബില്യണ്‍ ഡോളര്‍ കമ്പനി എങ്ങനെ നിര്‍മിക്കാം, ഭാവി ലോകവും ടെക്‌നോളജി ട്രെന്‍ഡുകളും എങ്ങനെയാകും, തുടങ്ങിയവയെ കുറിച്ച് നല്ല ഉള്‍ക്കാഴ്ചയുള്ള ഒരു സംരംഭകനും നിക്ഷേപകനുമാണ് പീറ്റര്‍ തീല്‍. ലോകത്തെ അതികായരായ മാര്‍ക് സുക്കര്‍ബര്‍ഗ്, എലോണ്‍ മസ്‌ക് തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള വ്യക്തി. ഇന്റര്‍നെറ്റ് പെയ്‌മെന്റുകള്‍ ആദ്യമായി തുടങ്ങിയ PayPal ന്റെ സഹസ്ഥാപകനും സി.ഇ.ഒയും. YouTube, Linkdin തുടങ്ങിയവയുടെ മുഖ്യ മെന്ററുമായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കിലെ ആദ്യ outside ഇന്‍വെസ്റ്റര്‍. ലോക തലത്തില്‍ ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഉള്‍പ്പെടുന്നു.

ലോകത്തിന് ഇനിയും പുരോഗതി ആവശ്യമാണ്. ആരും ചിന്തിക്കാത്തത് പോലെ ചിന്തിക്കുകയും ആരും സൃഷ്ടിക്കാത്തത് നിര്‍മിക്കുകയും ചെയ്യുമ്പോഴാണ് ലോകം പൂജ്യത്തില്‍ നിന്നും ഒന്നിലേക്ക് കാലെടുത്തുവെക്കുന്നത്.

വ്യത്യസ്തമായി ചിന്തിച്ചാല്‍ മാത്രമേ സംരംഭകര്‍ക്കും ലോകത്തിനും വലിയ വളര്‍ച്ചയുണ്ടാകുകയുള്ളൂ. ഇതാണ് മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുക. വേറിട്ടുള്ള ചിന്തകളിലൂടെ ഉള്ള ഈ കുതിച്ചുചാട്ടത്തെയാണ് സീറോ ടു വണ്‍ എന്ന ആശയം കൊണ്ട് രേഖപ്പെടുത്തുന്നത്.

പഴയ ചിന്തകള്‍ ആവര്‍ത്തിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ വരുന്നില്ല. ഉള്ളവ തന്നെ പുതുക്കുക, അതില്‍ രൂപ മാറ്റങ്ങള്‍ വരുത്തി പുതിയ പ്രോഡക്ടുകള്‍ ഉണ്ടാക്കുക തുടങ്ങിയവയെല്ലാം ഇന്‍ക്രിമെന്റല്‍ മോഡലില്‍ ഉള്‍പ്പെടും. ഇതൊന്നും സീറോ ടു വണ്ണില്‍ ഉള്‍പ്പെടുകയില്ല അത് ഒന്നില്‍ നിന്നും മറ്റേതെങ്കിലും ഒരു സംഖ്യയിലേക്കുള്ള ചെറിയ ചുവട് മാത്രമേ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ വിജയിച്ച കമ്പനികളെ അനുകരിക്കുന്നതില്‍ വലിയ കാര്യമില്ല. ലോകത്ത് ഒരിക്കല്‍ മാത്രമേ ഗൂഗിളും ഫെയ്‌സ്ബുക്കും ആപ്പിളും ഉണ്ടാകുകയുള്ളൂ. ലോകത്തിന് ഇനിയും പുരോഗതി ആവശ്യമാണ്. ആരും ചിന്തിക്കാത്തത് പോലെ ചിന്തിക്കുകയും ആരും സൃഷ്ടിക്കാത്തത് നിര്‍മിക്കുകയും ചെയ്യുമ്പോഴാണ് ലോകം പൂജ്യത്തില്‍ നിന്നും ഒന്നിലേക്ക് കാലെടുത്തുവെക്കുന്നത്.


വ്യതിരിക്തതകളില്‍ വിശ്വസിക്കുക

പുതിയ ഐഡിയകള്‍ പറയുമ്പോള്‍ വളരെ കുറഞ്ഞ മനുഷ്യര്‍ മാത്രമേ നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. കൈവിരലുകള്‍ കൊണ്ട് അമര്‍ത്തുന്ന കീകള്‍ ഉള്ള ഫോണുകളുടെ കാലത്ത്, അവ ഇല്ലാത്ത ടച്ച് സ്‌ക്രീന്‍ ഫോണിനെ കുറിച്ച് സ്റ്റീവ് ജോബ്‌സ് പറഞ്ഞപ്പോള്‍ ആരും അദ്ദേഹത്തെ പിന്തുണച്ചില്ല. അക്കാലത്ത് അവിശ്വസനീയമായ ഒരു കാര്യമായിരുന്നു അത്. അതാണ് യഥാര്‍ഥത്തില്‍ ഭാവിയില്‍ യാഥാര്‍ഥ്യമായതും പ്രചാരം സിദ്ധിച്ചതും. Uber, Arir b&b, Netflix എന്നിവയുടെ ബിസിനസ് കാര്യത്തിലും ആദ്യം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി പ്രൊഡക്ടുകള്‍ ഇല്ലാതെ അവ വില്‍ക്കാന്‍ ഒരു പ്ലാറ്റ്‌ഫോം എന്ന കോണ്‍സെപ്റ്റ് ആദ്യത്തെതായിരുന്നു.

vertical growth ഉം Disrutpകളും

വളരെ പെട്ടെന്നുള്ള ഒരു വെര്‍ട്ടിക്കല്‍ വളര്‍ച്ച (vertical growth) യൂണിക് ആയ disrupt ഐഡികള്‍ പ്രായോഗികമാക്കുന്നവര്‍ക്ക് മാത്രമേ സംഭവിക്കൂ. ചെറിയ മാറ്റങ്ങള്‍ക്ക് എപ്പോഴും ചെറിയ വളര്‍ച്ചയെ ഉണ്ടാകൂ. ഉദാഹരണമായി കുതിരവണ്ടിയില്‍ നിന്നും ഹെന്‍ട്രി ഫോര്‍ഡിന്റെ മോട്ടോര്‍ വാഹനങ്ങളിലേക്കുള്ള സ്റ്റെപ്പ് വലിയ ഒരു മാറ്റമായിരുന്നു. ഇതാണ് യഥാര്‍ഥ ' distrupt'. അഥവാ, വെര്‍ട്ടിക്കല്‍ ഗ്രോത്ത് എന്ന് പറയുന്നത്. ഇതിനെയാണ് സീറോ ടു വണ്‍ എന്നതില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം കുതിരവണ്ടിക്ക് രൂപ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ അതിനെ horizontal growth ആയി കണക്കാക്കാം. അതിന്റെ വളര്‍ച്ച പരിമിതമായിരിക്കും. മറ്റൊരു disrutpനു ഉദാഹരണമാണ് ടൈപ്പ് റൈറ്ററില്‍ നിന്നും വേര്‍ഡ് പ്രോസസ്സ് ( eg:-Microsoft Word) കളിലേക്കുള്ള മാറ്റം.

ഓരോ ഐഡിയകള്‍ തുടങ്ങുന്ന കാലത്തിനും വളരെ പ്രാധാന്യമുണ്ട്. Apple iPhone, Netflix തുടങ്ങിയവ അതിന്റെ കറക്റ്റ് സമയത്ത് ആയിരുന്നു ആരംഭിച്ചത്. അതേസമയം ഗ്രീന്‍ എനര്‍ജി എന്നത് പഴയകാല ആശയവും പലരും തുടങ്ങി പരാജയപ്പെട്ടതുമാണ്. സാങ്കേതികവിദ്യകള്‍ വര്‍ധിച്ചപ്പോള്‍ പിന്നീടുള്ള കാലത്താണ് യഥാര്‍ഥത്തില്‍ ഗ്രീന്‍ എനര്‍ജിയുടെ പല രൂപങ്ങള്‍ക്കും വ്യവസായിക അടിസ്ഥാനത്തില്‍ അനുയോജ്യമായ അവസ്ഥ സംജാതമായത് എന്ന് നമുക്കറിയാം.

ചെറിയ ഭൂപടത്തിലെ വന്‍മരങ്ങളാകുക

വലിയ മാര്‍ക്കറ്റിന്റെ ഒരു ശതമാനം സ്വപ്നം കാണുന്നതിന് പകരം, ചെറിയ മാര്‍ക്കറ്റിന്റെ 80 ശതമാനം ലക്ഷ്യം വെക്കുക. ഏതെങ്കിലും പുതിയ ഒരു നിശ്ചിത ഏരിയ തെരഞ്ഞെടുത്ത് അതില്‍ ചെറുതായി തുടങ്ങുക. അതിലെ നമ്പര്‍ വണ്‍ ആവുക. അങ്ങനെ നിങ്ങള്‍ക്കാവും ആ മാര്‍ക്കറ്റിലെ കുത്തക അവകാശം (Monopoly). ഈ ആശയം അത്ര മോശമല്ലെന്ന് പീറ്റര്‍ തീല്‍ പറയുന്നു. ഒരു വലിയ ബിസിനസ് കെട്ടിപ്പൊക്കാന്‍ ഈ മോണോപോളി അനുയോജ്യമാണ്. കാരണം, അവിടെ മത്സരങ്ങള്‍ കുറവായിരിക്കും. ഇതിനുള്ള ഉദാഹരണമായി തീല്‍ ചൂണ്ടിക്കാണിക്കുന്നത് ആമസോണിനെയാണ്. ഓണ്‍ലൈന്‍ പുസ്തക വില്‍പന എന്ന ചെറിയ ഒരു ഏരിയയിലാണ് അവര്‍ തുടങ്ങിയത്. ഒരു Niche മാര്‍ക്കറ്റ് പടുത്തുയര്‍ത്തിയതിന് ശേഷം എല്ലാ വസ്തുക്കളും ലഭിക്കുന്ന പോര്‍ട്ടലായി ആമസോണിനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു.


അനാവശ്യ മത്സരങ്ങള്‍, കസ്റ്റമേഴ്‌സിന് തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കുക എന്നീ കാര്യങ്ങള്‍ മൂലമാണ് Monopoly മോശമാകുന്നത്. സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന മോണോപോളികള്‍ നല്ലതാണ്. അത് വളരുന്ന ഒരു ബിസിനസ് ആയിത്തീരുമെന്നും തീല്‍ പറയുന്നു. ഉദാഹരണമായി ഗൂഗിളില്‍ നിന്നും ഗൂഗിള്‍ മാപ്പ്, ഡ്രൈവ്, യൂട്യൂബ് അങ്ങനെ ധാരാളം സൗജന്യങ്ങള്‍ സമൂഹത്തിന് ലഭിക്കുന്നു.

ബിസിനസ് വിജയത്തിന് ആവശ്യമായ നാലു കാര്യങ്ങള്‍

ബിസിനസ് വിജയത്തിന് ആവശ്യമായ മറ്റു നാലു കാര്യങ്ങള്‍ കൂടി അദ്ദേഹം ഉദാഹരണസഹിതം വിവരിക്കുന്നു.

1. ബ്രാന്‍ഡ്

2. ടെക്‌നോളജി

3. നെറ്റ്‌വര്‍ക്ക്

4.സ്‌കെയില് അപ്

Brand: ബ്രാന്‍ഡിന് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ആപ്പിള്‍ Apple iPhone കമ്പനിയെ ആണ്. ആഡംബരത്തിന്റെയും ക്വാളിറ്റി അനുഭവത്തിന്റെയും ഒരു പ്രതീകമായി കസ്റ്റമേഴ്‌സിനിടയില്‍ ഒരു ബില്‍ഡ് അപ്പ് ഉണ്ടാക്കാന്‍ ആപ്പിളിന് കഴിഞ്ഞു. അങ്ങനെ അത് ലോകത്തിലെ തന്നെ ഏറ്റവും നല്ല ബ്രാന്‍ഡുകളില്‍ ഒന്നായി ഇടം പിടിച്ചു.

Technology : സാങ്കേതികവിദ്യയുടെ നവീന ആശയങ്ങളെ എങ്ങനെ വ്യാപാരവല്‍ക്കരിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗൂഗിള്‍. സെര്‍ച്ച് എന്‍ജിന്‍, യൂട്യൂബ് വീഡിയോ തുടങ്ങിയവ ഈ ഗണത്തിലെ ഏറ്റവും വലിയ പ്രോഡക്ടുകള്‍ ആണ്. ആളുകള്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ വ്യക്തി വിവരങ്ങളും ഗൂഗിള്‍ ശേഖരിക്കുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനിയായി മാറാനും ഗൂഗിളിന് കഴിഞ്ഞു.

Google Network: നമ്മുടെ പുതിയ കാര്യങ്ങള്‍ മറ്റുള്ളവരെ ധരിപ്പിക്കുന്നതിനും ബിസിനസുകള്‍ വര്‍ധിപ്പിക്കാനും നെറ്റ്വര്‍ക്കുകള്‍ വളരെയധികം ഉപകാരപ്പെടും. എന്നാല്‍, ഇതുതന്നെ ഒരു ബിസിനസ് ആക്കിയവരാണ് ഫേസ്ബുക്ക്. മാത്രമല്ല, ഒരു ബിസിനസ് ചെയ്യുന്നതിന് ആവശ്യമായ സേവനമായി ഇതിനെ മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ആളുകളുമായി നിരന്തരം ബന്ധപ്പെടുന്നതിനും നമ്മുടെ പ്രോഡക്ടുകള്‍ പരസ്യം ചെയ്യുന്നതിനും ഫേസ്ബുക്ക് സൗകര്യം ഒരുക്കുന്നു.

Facebook Scale Up: ഒരു പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസിന് വിശാലമായ ഭൂമികയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള കഴിവിനെയാണ് സ്‌കൈലപ്പ് ചെയ്യുക എന്ന് പറയുന്നത്. അത് ചെറിയ ഒരു മാര്‍ക്കറ്റിലോ ഭൂപ്രദേശത്തോ തുടങ്ങി, മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രസ്തുത ബിസിനസിനെ പതിന്മടങ്ങാക്കി വിജയിപ്പിക്കുന്നു. ഉദാഹരണത്തിന് ഒരു ഫുഡ് പ്രോഡക്റ്റ് നമ്മുടെ പ്രദേശത്ത് മാത്രം തുടങ്ങുന്നു. പിന്നീട് ജില്ലയിലേക്കും സംസ്ഥാന തലങ്ങളിലേക്കും രാജ്യാന്തര വിപണിയിലേക്കും അത് പടിപടിയായി മാര്‍ക്കറ്റ് ചെയ്യുക. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി പീറ്റര്‍ തീല്‍ കാണിക്കുന്നത് ആമസോണിനെ തന്നെയാണ്. ആദ്യം പുസ്തക വിപണിയില്‍ തുടങ്ങി. പിന്നീട് അത് പല രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.




Similar Posts