ഭാഗവതിന്റെ മോഹങ്ങള്‍
|മോദിയുടെ പടം വച്ച് തട്ടേല്‍ കയറി നിന്ന് ന്യൂനപക്ഷങ്ങളെ പള്ള് പറഞ്ഞാല്‍ ഇനിയും ജയിച്ചു കയറാന്‍ പറ്റിയെന്നു വരില്ല എന്ന് മോഹന്‍ ഭാഗവതിന് അറിയാം. വിലക്കയറ്റവും, തൊഴിലില്ലായ്മയും, പിന്നോക്ക ജാതിക്കാരോടുള്ള അക്രമവും നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. കാര്യങ്ങള്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്ന് പിടിവിട്ട നിലയിലാണ്. രാമക്ഷേത്രം ഒഴിച്ച്, ഭരണത്തില്‍ ഏറാന്‍ പറഞ്ഞ ഒരു വാഗ്ദാനവും നിറവേറ്റാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല.
2019 ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ണ്ണാടകയിലെ ബെല്‍ഗാം വിമാനത്താവളത്തില്‍ വച്ച് തമിഴ്നാട്ടില്‍ നിന്നുള്ള ഇന്നത്തെ കോണ്‍ഗ്രസ് എം.പി, മാണിക്കം ടാഗോറുമായി കുറച്ചു നേരം തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിക്കാന്‍ സാധിച്ചു. എ.ഐ.സി.സി പ്രതിനിധിയായി കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വന്നിട്ട് തിരിച്ചു പോകവെയാണ് അദ്ദേഹത്തെ കണ്ടു മുട്ടിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, പരമാവധി ശ്രമിക്കുന്നുണ്ട്, അണികളും ആവേശത്തിലാണ്. പക്ഷെ, ആര്‍.എസ്.എസ്സിന്റെ നേരത്തെ തൊട്ടുള്ള, വീട് കയറിയുള്ള പ്രവര്‍ത്തനമാണ് ബി.ജെ.പിക്കുള്ള അനുകൂല ഘടകം. ഫലം വന്നപ്പോള്‍ 15 ശതമാനം വോട്ടുകളുടെ വ്യത്യാസത്തില്‍ ബി.ജെ.പി ഇരുപത്തെട്ടില്‍ ഇരുപത്താറ് സീറ്റും നേടി വന്‍ വിജയം നേടി.
ഇതിപ്പോള്‍ പറയാന്‍ കാര്യം, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അടുത്ത കാലത്തുള്ള ചില പ്രസ്താവനകളാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മേല്‍ക്കോയ്മ അടിസ്ഥാനമാക്കിയുള്ള ദേശീയത ഉയര്‍ത്തിപ്പിടിച്ചിരുന്ന ആര്‍.എസ്.എസ് ഈയിടെയായി ചില മാറ്റങ്ങള്‍ക്കു തയ്യാറാണ് എന്ന സൂചനയാണ് ഈ പ്രസ്താവനകള്‍ നല്‍കുന്നത്. മൃഗീയ ഭൂരിപക്ഷം തലക്കു പിടിച്ച ഭരണകൂടം, സര്‍ക്കാരിന്റെ എല്ലാ സൗകര്യങ്ങളും ദുരുപയോഗം ചെയ്തു പ്രതിപക്ഷത്തെയും, സാധാരണ ജനങ്ങള്‍ക്കിടയിലുള്ള എതിര്‍ സ്വരങ്ങളെയും അടിച്ചമര്‍ത്തി ഭരണം നടത്തുമ്പോള്‍ ഇത്തരം ആനുകൂല്യങ്ങള്‍ അവരുടെ ഭാഗത്തു നിന്ന് ദാനമായി പോലും നല്‍കേണ്ട കാര്യമില്ല. ഭരണത്തിലിരിക്കുന്ന ബി.ജെ.പിയുടെ ഭാഗത്തു നിന്ന് ഇതുവരെ അത്തരം ഒരു നീക്കം ഇല്ലാതിരുന്നിട്ടു കൂടി എന്ത് കൊണ്ടാകും മോഹന്‍ ഭാഗവത് അതിനു തയ്യാറായത്?
ബി.ജെ.പി എന്ന പാര്‍ട്ടിയേക്കാള്‍ പണ്ടും ഇന്നും ജനങ്ങളിലേക്ക് ഇറങ്ങി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് ആണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ സംഘടന ഇതിനു മുന്‍പ് ഒരിക്കലും ഇല്ലാത്ത വിധം ഒലിവ് മരച്ചില്ലകള്‍ നീട്ടുന്നുണ്ടെങ്കില്‍, പഴയ ഇംഗ്ലീഷ് ചൊല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമുക്ക് പറയാം, നാഗ്പൂരില്‍ എല്ലാം നല്ലതല്ല നടക്കുന്നത്.
ഭാഗവത് പറഞ്ഞ രണ്ടു മൂന്നു കാര്യങ്ങള്‍ പരിശോധിച്ച് നോക്കാം. ആദ്യം ഭാഗവത് സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതിന് തുല്യമായ സ്ഥാനം കിട്ടാതെ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല എന്നാണ് പറഞ്ഞത്. ഇന്നത്തെ പുരോഗമന സമൂഹത്തില്‍ ഈ പറഞ്ഞതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍, പറഞ്ഞത് ആര്‍.എസ്.എസ് തലവന്‍ ആകുമ്പോള്‍ നമുക്ക് സംഘത്തിന്റെ മുന്‍കാല നയം ഒന്ന് തിരഞ്ഞു നോക്കേണ്ടി വരും. ഇതേ മോഹന്‍ ഭാഗവത് മുന്‍പ് പറഞ്ഞത്, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിവാഹം ഒരു ഉടമ്പടിയുടെ സിദ്ധാന്തമാണ് എന്നാണ്. അത് പ്രകാരം വീട്ടിലെ കാര്യങ്ങള്‍ നോക്കി തന്റെ പുരുഷനെ സന്തോഷിപ്പിച്ചു കഴിയുക എന്നതാണ് സ്ത്രീകളുടെ ജോലി, പകരം അവന്‍ നിനക്ക് വേണ്ട സംരക്ഷണം ഉറപ്പു വരുത്തും എന്നാണ്. എത്ര ദൂരം യാത്ര ചെയ്തിരിക്കുന്നു എന്ന് നോക്കുക, പിന്നെങ്ങനെ അത്ഭുതപ്പെടാതിരിക്കും!
ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്രമാത്രം ഫലം ചെയ്യും എന്ന തര്‍ക്കം മാറ്റിവച്ചാല്‍ തന്നെ, രാഹുലിന് ഈ യാത്രയിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിന്ന് ലഭിക്കുന്ന, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്നും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും സ്‌നേഹവും ഹിന്ദുത്വവാദികളെ അമ്പരപ്പിച്ചിട്ടുണ്ട്.
അടുത്തിടെ ഭാഗവത് തന്നെ നടത്തിയ മറ്റൊരു പ്രഖ്യാപനം ഇന്ത്യയിലെ ജാതി വ്യവസ്ഥയെ കുറിച്ചാണ്. വര്‍ണം അല്ലെങ്കില്‍ ജാതി വ്യവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് ഭാഗവത് പറഞ്ഞത്! പൂര്‍വികര്‍ അത്തരം തെറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവ തിരുത്തപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞുവച്ചു. അമ്പലങ്ങളും, ശ്മശാനങ്ങളും എല്ലാവര്‍ക്കും ഒരു പോലെ വേണ്ടതാണ്, വിവേചനം ഉള്ള ഒരു നടപടിയും ഇനിയുള്ള കാലത്ത് അനുവദിച്ചുകൂട, ദലിത് സമുദായത്തില്‍പെട്ടവരെ കൂടി ശാഖകളിലേക്കു സ്വാഗതം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിലും കുറച്ചേറെ പുറകോട്ടു പോയാല്‍, ആര്‍.എസ്.എസ് എത്രമാത്രം മാറി സംസാരിക്കുന്നു എന്ന് മനസ്സിലാകും. വര്‍ണ വ്യസ്ഥിതി നമ്മുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തിന്റെ ഭാഗമാണ് എന്നായിരുന്നു അവരുടെ ഭാഷ്യം. സാമൂഹിക പുരോഗതിയെ ഒരിക്കലും ഇന്ത്യയിലെ ജാതി വ്യവസ്ഥ തടഞ്ഞിട്ടില്ല, കൂടാതെ അത് സമൂഹത്തെ ഒന്നിച്ചു നിറുത്താന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് ഗോള്‍വാള്‍ക്കര്‍ പണ്ട് പറഞ്ഞത്!
മത രാഷ്ട്രീയ കാര്‍ഡ് ഇറക്കി കളിച്ച ആപ് പഞ്ചാബില്‍ നേടിയ വിജയം കാണിക്കുന്നത്, അത്തരം രാഷ്ട്രീയ കളികള്‍ ഇനി ബി.ജെ.പിയുടെ മാത്രം കുത്തകയല്ല എന്നതാണ്. കൂടാതെ അടുത്തിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളിലും ആപ് ശക്തമായി രംഗത്തുണ്ട്. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്ന ശിവസേന, എന്‍.സി.പിയും കോണ്‍ഗ്രസ്സുമായി കൈകോര്‍ത്ത് മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ സ്ഥാനവും ബുദ്ധിമുട്ടില്‍ ആക്കിയിരിക്കുന്നു.
മാറ്റം അനിവാര്യമാണ്, അത് വന്നു കൊണ്ടേയിരിക്കും, എല്ലാ കാലത്തും എല്ലാ മേഖലയിലും. എന്നാല്‍, മുകളില്‍ പറഞ്ഞ പോലെയുള്ള നയപരമായ കാര്യങ്ങളില്‍ തികഞ്ഞ തിരിച്ചു പോക്ക് എന്ത് കൊണ്ടാകും എന്നുള്ളത് ചിന്തനീയമാണ്. വിവേചനം ഒഴിവാക്കണം എന്നാണ് രണ്ട് കാര്യങ്ങളിലും ഭാഗവത് എടുത്തു പറഞ്ഞത്. മോദിയുടെ പടം വച്ച് തട്ടേല്‍ കയറി നിന്ന് ന്യൂനപക്ഷങ്ങളെ പള്ള് പറഞ്ഞാല്‍ ഇനിയും ജയിച്ചു കയറാന്‍ പറ്റിയെന്നു വരില്ല എന്ന് മോഹന്‍ ഭാഗവതിന് അറിയാം. വിലക്കയറ്റവും, തൊഴിലില്ലായ്മയും, പിന്നോക്ക ജാതിക്കാരോടുള്ള അക്രമവും നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. കാര്യങ്ങള്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്ന് പിടിവിട്ട നിലയിലാണ്. രാമക്ഷേത്രം ഒഴിച്ച്, ഭരണത്തില്‍ ഏറാന്‍ പറഞ്ഞ ഒരു വാഗ്ദാനവും നിറവേറ്റാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായത്തിന് ഉള്ളില്‍ തന്നെ ഇതിനെതിരെ ശബ്ദം ഉയര്‍ന്നു വരുന്നു. മത രാഷ്ട്രീയ കാര്‍ഡ് ഇറക്കി കളിച്ച ആപ് പഞ്ചാബില്‍ നേടിയ വിജയം കാണിക്കുന്നത്, അത്തരം രാഷ്ട്രീയ കളികള്‍ ഇനി ബി.ജെ.പിയുടെ മാത്രം കുത്തകയല്ല എന്നതാണ്. കൂടാതെ അടുത്തിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളിലും ആപ് ശക്തമായി രംഗത്തുണ്ട്. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്ന ശിവസേന, എന്‍.സി.പിയും കോണ്‍ഗ്രസ്സുമായി കൈകോര്‍ത്ത് മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ സ്ഥാനവും ബുദ്ധിമുട്ടില്‍ ആക്കിയിരിക്കുന്നു. ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്രമാത്രം ഫലം ചെയ്യും എന്ന തര്‍ക്കം മാറ്റിവച്ചാല്‍ തന്നെ, രാഹുലിന് ഈ യാത്രയിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിന്ന് ലഭിക്കുന്ന, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്നും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും സ്‌നേഹവും ഹിന്ദുത്വവാദികളെ അമ്പരപ്പിച്ചിട്ടുണ്ട്.
തുടര്‍ച്ചായി നടക്കുന്ന ദലിത് ആക്രമങ്ങള്‍ ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയും മറ്റ് നേതാക്കളും ശബ്ദിക്കാന്‍ മടിക്കുന്നതും ഒരു വലിയ വിഭാഗം ആളുകളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. പോരാത്തതിന് അക്രമികളെ പലപ്പോഴും ബി.ജെ.പി നേതാക്കള്‍ മാലയിട്ടു സ്വീകരിക്കുന്നത് ഭയത്തോടെയാണ് അവര്‍ കാണുന്നത്. ബില്‍കീസ് ബാനു കേസില്‍ ശിക്ഷാ ഇളവ് നേടി പുറത്തുവന്ന അക്രമികള്‍ക്ക് കിട്ടിയ സ്വീകരണം ജാതി മത ഭേദമില്ലാതെ സ്ത്രീകളിലും വലിയ രോഷം ഉളവാക്കി. ഇവരെല്ലാം ഒന്നിച്ചാല്‍ തീരുന്ന ഭൂരിപക്ഷമേ ഭരണവര്‍ഗ്ഗത്തിനുള്ളൂ എന്ന ചിന്തയില്‍ നിന്നാണ് ഈ പുതിയ തിരിച്ചറിവുകള്‍.
ഇതിനെല്ലാം പുറമെ അന്താരാഷ്ട്ര വേദികളില്‍ ബി.ജെ.പിയെയും മോദിയെയും ഉന്നം വച്ച് ഉയരുന്ന എതിര്‍ ശബ്ദങ്ങളും അവരെ വിഷമത്തിലാക്കുന്നു. വിശ്വഗുരു എന്ന രീതിയില്‍ മോദിയെ ഉയര്‍ത്തിക്കാട്ടാന്‍ അനുയായികള്‍ ശ്രമിക്കുമ്പോള്‍, ആ പാര്‍ട്ടിയുടെ അടിസ്ഥാന സംഘടനയായ ആര്‍.എസ്.എസ്, ജാതി-മത -വര്‍ഗ്ഗ-ലിംഗ വിവേചനം ഉള്‍ക്കൊള്ളുന്ന നാസി സംഹിതയില്‍ നിന്ന് രൂപപ്പെട്ട് വന്നതാണ് എന്ന ആരോപണത്തിന് ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത് അവരെ അലോസരപ്പെടുത്തുന്നു. വിവേചനത്തിന് എതിരെ പൊടുന്നനെ സംസാരിക്കേണ്ടി വരുന്നതിനു ഇത് കൂടി കാരണമാണ്.
ഇതെല്ലാം ഒത്തുചേര്‍ന്നു, ശക്തമായ പ്രതിപക്ഷ ഐക്യം കൂടി രൂപപ്പെട്ടാല്‍ ഭരണം തിരിച്ചു പിടിക്കുക ബുദ്ധിമുട്ടാണ് എന്ന് മോഹന്‍ ഭഗവത്തിനും കൂട്ടര്‍ക്കും അറിയാം. ബി.ജെ.പി ഒഴിച്ച് വേറെ ആര് ഭരണത്തില്‍ കയറിയാലും, തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണ് എന്ന കാര്യം അവര്‍ക്ക് പകല്‍ പോലെ വ്യക്തമാണ്. അത് കൊണ്ടാകണം ഈ വൈകിയ വേളയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞു പുതിയ ഭാഗവതവുമായി മോഹന്‍ ഇറങ്ങിയിരിക്കുന്നത്.