സംഘ്പരിവാരങ്ങള്‍ നടത്തുന്ന സൈനിക സ്‌കൂളുകള്‍; റിപ്പോര്‍ട്ടേര്‍സ് കലക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ട്
|സ്വകാര്യ കമ്പനികള്‍ക്ക് സൈനിക സ്‌കൂള്‍ നടത്തുന്നതിനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ തുറന്നിട്ടത് 2021 ലാണ്. ഇതേ വര്‍ഷത്തെ ബജറ്റില്‍ രാജ്യത്തുടനീളം 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നാളിതുവരെ അനുവദിക്കപ്പെട്ട 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62%വും രാഷ്ട്രീയ സ്വയംസേവക സംഘവുമായും (ആര്‍.എസ്.എസ്) അതിന്റെ അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടേര്‍സ് കലക്ടീവിന്റെ കണ്ടെത്തല്‍.
റിപ്പോര്‍ട്ടേര്‍സ് കലക്ടീവ് രാജ്യത്തെ സൈനിക സ്‌കൂള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് സംഘ്പരിവാരങ്ങളുടെ ഗൂഢപദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തുന്നതാണ്. അസ്താ സവ്യസാചി നടത്തിയ ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയ സൈനിക സ്‌കൂളുകളില്‍ 62%വും സംഘ്പരിവാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ആണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സൈനിക് സ്‌കൂളുകള്‍ ഇന്ത്യയുടെ സായുധ സേനയിലേക്ക് കേഡറ്റുകളെ അയക്കുന്നതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഭാവിയിലെ കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിന് പ്രത്യയശാസ്ത്രപരമായി
ചായ്‌വുള്ള സംഘടനകളെയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിുന്നത് എന്നാണ് സവ്യസാചിയുടെ അന്വേഷണം വ്യക്തമാക്കുന്നത്. സാധ്വി ഋതംബര മുതല്‍ ഗൗതം അദാനി വരെയുള്ളവര്‍ക്കാണ് സൈനിക സ്‌കൂളുകള്‍ പകുത്തു നല്‍കിയിരിക്കുന്നത്. സാധ്വി ഋതംബര പെണ്‍കുട്ടികള്‍ക്കായി സംവിദ് ഗുരുകുലം ഗേള്‍സ് സൈനിക് സ്‌കൂള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആര്‍.എസ്.എസ് അഫിലിയേഷനുള്ള സംഘടനകള്‍ സൈനിക സ്‌കൂളുകള്‍ നടത്തുമ്പോള്‍, അവിടെ ലഭ്യമാക്കപ്പെടുന്ന വിദ്യാഭ്യാസം സായുധ സേനയുടെ കാഴ്ചപ്പാടിനെ ബാധിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സൈനിക മേഖലയിലേക്ക് കൂടുതല്‍ ആഴത്തില്‍ കടത്തിവിടാനുള്ള അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
സ്വകാര്യ കമ്പനികള്‍ക്ക് സൈനിക സ്‌കൂള്‍ നടത്തുന്നതിനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ തുറന്നിട്ടത് 2021 ലാണ്. ഇതേ വര്‍ഷത്തെ ബജറ്റില്‍ രാജ്യത്തുടനീളം 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നാളിതുവരെ അനുവദിക്കപ്പെട്ട 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62%വും രാഷ്ട്രീയ സ്വയംസേവക സംഘവുമായും (ആര്‍.എസ്.എസ്) അതിന്റെ അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടേര്‍സ് കലക്ടീവിന്റെ കണ്ടെത്തല്‍. നിലവില്‍ അനുവദിക്കപ്പെട്ട സൈനിക സ്‌കൂളുകളില്‍ ഒന്നുപോലും ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്‌ലിം സംഘടനകളോ ഇന്ത്യയിലെ ഏതെങ്കിലും മതന്യൂനപക്ഷങ്ങളോ നടത്തുന്നതല്ല എന്നതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
2023 ജൂണ്‍ 21-ന് നടന്ന വ്യക്തിത്വ വികസന ക്യാമ്പില്‍ സാധ്വി ഋതംഭര സംവിദ് ഗുരുകുലം ഗേള്‍സ് സൈനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നു. ഫോട്ടോ: സ്‌കൂളിന്റെ ഫേസ്ബുക്ക് പേജ് / reporters-collective.in
സൈനിക് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചരിത്രത്തില്‍, സ്വകാര്യ സ്ഥാപനങ്ങളെ/സംഘടനകളെ അനുവദിക്കുന്നത് ആദ്യമായാണ്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് 'ഭാഗികമായി' സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും. 2021ല്‍ പുതിയ നയം വരുന്നതുവരെ, 16,000 കേഡറ്റുകളുള്ള 33 സൈനിക് സ്‌കൂളുകളാണ് രാജ്യത്ത് നിലനിന്നിരുന്നത്. സൈനിക് സ്‌കൂളുകള്‍, റോയല്‍ ഇന്ത്യന്‍ മിലിട്ടറി കോളജ്, റോയല്‍ ഇന്ത്യന്‍ മിലിട്ടറി സ്‌കൂളുകള്‍ എന്നിവയ്‌ക്കൊപ്പം 25-30 ശതമാനത്തിലധികം കേഡറ്റുകളെ ഇന്ത്യന്‍ സായുധ സേനയുടെ വിവിധ പരിശീലന അക്കാദമികളിലേക്ക് അയക്കുന്നു. ആര്‍.എസ്.എസ് അഫിലിയേഷനുള്ള സംഘടനകള്‍ സൈനിക സ്‌കൂളുകള്‍ നടത്തുമ്പോള്‍, അവിടെ ലഭ്യമാക്കപ്പെടുന്ന വിദ്യാഭ്യാസം സായുധ സേനയുടെ കാഴ്ചപ്പാടിനെ ബാധിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സൈനിക മേഖലയിലേക്ക് കൂടുതല്‍ ആഴത്തില്‍ കടത്തിവിടാനുള്ള അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
ആര്‍.എസ്.എസ് അഫിലിയേറ്റഡ് സംഘടനകള്‍ക്ക് മാത്രമായി സൈനിക സ്‌കൂള്‍ അനുവദിച്ചുവെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. മോദി-ആര്‍.എസ്.എസ് സാമ്പത്തിക സ്രോതസ്സായ ഗൗതം അദാനിക്കും കിട്ടിയിട്ടുണ്ട് സൈനിക സ്‌കൂളുകളില്‍ ഒരെണ്ണം. ആന്ധ്രയിലെ നെല്ലൂരില്‍ ആദാനി ഉടമസ്ഥതയിലുള്ള കൃഷ്ണപട്ടണം തുറമുഖത്തോട് ചേര്‍ന്ന് അദാനി ട്രസ്റ്റ് നടത്തുന്ന അദാന്‍ വേള്‍ഡ് സ്‌കൂളിനും സൈനിക സ്‌കൂള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് ആസ്താ സവ്യസാചി റിപ്പോര്‍ട്ട് ചെയ്യുന്നു.
അരുണാചലിലെ തവാങ് പബ്ലിക് സ്‌കൂള്‍ സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഗുജറാത്തിലെ മെഹ്‌സാനയില്‍ ശ്രീ മോത്തിഭായ് ആര്‍. ചൗധരി സാഗര്‍ സൈനിക് സ്‌കൂള്‍ ദൂദ്‌സാഗര്‍ ഡയറിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. മുന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ ഭവസംഗ്ഭായ് ചൗധരിയുടെ അധ്യക്ഷതയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ മറ്റൊരു സ്‌കൂളായ ബനാസ്‌കാന്തയിലെ ബനാസ് സൈനിക് സ്‌കൂള്‍ നിയന്ത്രിക്കുന്നത് ബനാസ് ഡയറിക്ക് കീഴിലുള്ള ഗല്‍ബാഭായ് നഞ്ചിഭായ് പട്ടേല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ്. തരാഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് നിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കറുമായ ശങ്കര്‍ ചൗധരിയാണ് സംഘടനയെ നയിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ശകുന്തളം ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബി.ജെ.പി എം.എല്‍.എ സരിത ബദൗരിയ അധ്യക്ഷയായ മുന്ന സ്മൃതി സന്‍സ്ഥാനാണ് നടത്തുന്നത്. ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ ബാബ മസ്ത്നാഥ് റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍ ഇപ്പോള്‍ ഒരു സൈനിക് സ്‌കൂളാണ്. മുന്‍ ബി.ജെ.പി എം.പി മഹന്ത് ചന്ദ്നാഥാണ് ഇതിന്റെ സ്ഥാപകന്‍.
രാജസ്ഥാനിലെ തിജാരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മഹന്ത് ബാലക്‌നാഥ് യോഗി തന്റെ ഹരിയാനയിലെ റോഹ്തക്കില്‍ സൈനിക് സ്‌കൂളില്‍. ഫോട്ടോ: സ്‌കൂളിന്റെ ഫേസ്ബുക്ക് പേജ് / reporters-collective.in
ആര്‍.എസ്.എസ് അഫിലിയേറ്റഡ് സംഘടനകള്‍ക്ക് മാത്രമായി സൈനിക സ്‌കൂള്‍ അനുവദിച്ചുവെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. മോദി-ആര്‍.എസ്.എസ് സാമ്പത്തിക സ്രോതസ്സായ ഗൗതം അദാനിക്കും കിട്ടിയിട്ടുണ്ട് സൈനിക സ്‌കൂളുകളില്‍ ഒരെണ്ണം. ആന്ധ്രയിലെ നെല്ലൂരില്‍ ആദാനി ഉടമസ്ഥതയിലുള്ള കൃഷ്ണപട്ടണം തുറമുഖത്തോട് ചേര്‍ന്ന് അദാനി ട്രസ്റ്റ് നടത്തുന്ന അദാന്‍ വേള്‍ഡ് സ്‌കൂളിനും സൈനിക സ്‌കൂള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് ആസ്താ സവ്യസാചി റിപ്പോര്‍ട്ട് ചെയ്യുന്നു.
അസ്താ സവ്യസാചി
ഇന്ത്യയിലെ ഒരു മുഖ്യധാരാ മാധ്യമവും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലാത്ത ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടേര്‍സ് കലക്ടീവില്‍ വായിക്കാം. സാമ്പത്തികമായി സഹായിക്കാന്‍ കഴിവുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കി സത്യസന്ധമായ ഇത്തരം പത്രപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുകയും ചെയ്യാം.