Analysis
പ്രിവിലേജ്ഡ് ജാതികള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന നിയമ സംവിധാനം
Analysis

പ്രിവിലേജ്ഡ് ജാതികള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന നിയമ സംവിധാനം

ശരണ്യ എം ചാരു
|
4 Nov 2022 5:51 AM GMT

മുന്‍ കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെന്ന നായര്‍ യുവതിക്ക് ലഭിക്കുന്ന മിടുക്കി ആണെന്ന, സ്മാര്‍ട്ട് ആണെന്ന, റാങ്ക് ഹോള്‍ഡര്‍ ആണെന്ന യാതൊരു പ്രിവിലേജും മൂന്ന് പി.എസ്.സി ലിസ്റ്റില്‍ ഇടം നേടിയ, പി.എസ്.സി റാങ്ക് ഹോള്‍ഡറായ സരുണിന് പക്ഷെ ലഭിക്കില്ല. അദ്ദേഹം പഠിക്കാന്‍ മിടുക്കനാണെന്നോ, പഠനത്തിനിടയില്‍ രാത്രി ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ കൊണ്ട് കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവനാണെന്നോ ആരും മനസ്സിലാക്കില്ല. മറിച്ച് ക്രിമിനല്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയും.

ജന്മനാ കുറ്റവാളി അഥവാ, ബോണ്‍ ക്രിമിനല്‍ എന്ന വാക്ക് കേള്‍ക്കാത്തവരുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഒരു കൂട്ടം കുറ്റവാളികള്‍ ഇവിടെ ജനിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് ജനിക്കുമ്പോള്‍ മുതല്‍ ക്രിമിനല്‍ ആകാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലും ഇല്ല. പിന്നെ ആരേയാണ് ഈ സമൂഹം, അധികാര വര്‍ഗം ബോണ്‍ ക്രിമിനലുകള്‍ അഥവാ, ജന്മനാ കുറ്റവാളികള്‍ എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചേക്കാം. ഇതേ സമൂഹത്തില്‍ തന്നെ ജീവിക്കുന്ന സ്വന്തമായി ഭൂമി ഇല്ലാത്ത, ജാതിയില്‍ താഴ്ന്നു നില്‍ക്കുന്ന, സമ്പത്ത് കുറവുള്ള, കറുത്ത നിറമുള്ള, വിദ്യാഭ്യാസം കുറവുള്ള, നല്ല വസ്ത്രമില്ലാത്ത, മുടിയും താടിയും നീട്ടി വളര്‍ത്തിയ ആളുകളെ ആണെന്നായിരിക്കും ഉത്തരം. നീഗ്രോസ് എന്ന പ്രയോഗത്തോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂപപ്പെട്ട് വന്ന ഈ രീതി പതിയെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ അതൊരു പൊതു ബോധമായി പരിണമിക്കുകയും തിരുത്തപ്പെടാതെ പിന്തുടരപ്പെടുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ഇന്നതിന്റെ വ്യാപ്തി വളരെ വലുതാണ്. നിയമവും ഭരണകൂടവും എല്ലാ കാലത്തും ഈ തെറ്റായ പൊതുബോധത്തില്‍ നിന്ന് കൊണ്ട് ആളുകളോട് പെരുമാറുകയും അവരോട് ആ തരത്തിലുള്ള സമീപനം തന്നെ നടത്തുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. നിര്‍ഭാഗ്യവശാല്‍ സമീപകാലത്ത് ഈ രീതി ക്രമാതീതമായി വര്‍ധിക്കുന്ന കാഴ്ചയാണ് എങ്ങും കാണാന്‍ സാധിക്കുന്നത്.

ജാതിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന പ്രിവിലേജുകള്‍ സമൂഹത്തില്‍ ഏതൊക്കെ തരത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊലപാതകക്കേസില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശിയും നായര്‍ യുവതിയുമായ ഗ്രീഷ്മക്ക് പൊലീസില്‍ നിന്ന് പോലും കിട്ടുന്ന പരിഗണന. അവള്‍ സ്മാര്‍ട്ട് ആണ്, പഠിക്കാന്‍ മിടുക്കിയാണ്, റാങ്ക് ഹോള്‍ഡര്‍ ആണ് എന്നൊക്കെ ഒരു കൊലക്കേസ് പ്രതിയെ പറ്റി പോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നത് അതുകൊണ്ട് കൂടിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

'നിങ്ങള്‍ എവിടെ നിന്ന് വരുന്നു' എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്ന് പോലും ആ വ്യക്തി ഒരു ക്രിമിനല്‍ ആണെന്നോ, ആയിരിക്കാമെന്നോ ഉള്ള നിഗമനത്തിലേക്ക് അധികാര വര്‍ഗം എത്തിച്ചേരുന്നതിനെ തീര്‍ച്ചയായും സമൂഹം ഭയക്കേണ്ടതുണ്ട്. കാരണം, തൊലി വെളുത്തവനേയോ, ഉന്നത ജാതിക്കാരനേയോ, സമ്പത്തുള്ളവനേയോ, വിദ്യാഭ്യാസമുള്ളവനേയോ അധികാരവര്‍ഗം ഒരിക്കലും സംശയിക്കുന്നില്ല.

ജാതിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന പ്രിവിലേജുകള്‍ സമൂഹത്തില്‍ ഏതൊക്കെ തരത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊലപാതകക്കേസില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശിയും നായര്‍ യുവതിയുമായ ഗ്രീഷ്മക്ക് പൊലീസില്‍ നിന്ന് പോലും കിട്ടുന്ന പരിഗണന. അവള്‍ സ്മാര്‍ട്ട് ആണ്, പഠിക്കാന്‍ മിടുക്കിയാണ്, റാങ്ക് ഹോള്‍ഡര്‍ ആണ് എന്നൊക്കെ ഒരു കൊലക്കേസ് പ്രതിയെ പറ്റി പോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നത് അതുകൊണ്ട് കൂടിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പാറശാല പൊലീസില്‍ നല്‍കിയ ആദ്യ പരാതിയുടെ അന്വേഷണം മുതല്‍, കേസിന്റെ ഓരോ ഘട്ടത്തിലും ആ പ്രിവിലേജുകള്‍ പ്രതിക്ക് വളരെ കൃത്യമായി ലഭ്യമായിരുന്നു എന്നതുകൊണ്ടായിരിക്കുമല്ലോ കേസിലെ നിര്‍ണായക തെളിവുകള്‍ ഒക്കെയും ഇതിനോടകം നശിപ്പിക്കപ്പെട്ടതും ആ കുട്ടി അങ്ങനെ ചെയ്യില്ല എന്ന് പൊലീസ് വളരെ നിസ്സാരമായ കണ്ടെത്തല്‍ നടത്തി പ്രഖ്യാപിച്ചതും.

ചോദ്യം, ഗ്രീഷ്മയെന്ന ഉന്നത വിദ്യാഭ്യാസമുള്ള, തൊലിവെളുത്ത, സമ്പന്ന കുടുംബത്തിലെ നായര്‍ യുവതിക്ക് കിട്ടുന്ന ഈ പ്രിവിലേജ് കറുത്ത നിറമുള്ള, മുടി നീട്ടി വളര്‍ത്തിയ, മുഷിഞ്ഞ വസ്ത്രം ധരിച്ച, കോളനിയില്‍ താമസിക്കുന്ന ഒരു ദലിതനോ, ആദിവാസിക്കോ കിട്ടുമോ എന്നതാണ്? ലഭിക്കുമായിരുന്നു എങ്കില്‍ അട്ടപ്പാടിയില്‍ മധു കൊല്ലപ്പെടില്ലായിരുന്നു. തൃശ്ശൂരില്‍ വിനായകന്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു, ചെങ്കല്‍ ചൂളയിലെ വിദ്യാര്‍ഥി മരിക്കില്ലായിരുന്നു. തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയായ മാരി സുനിയെ പൊലീസ് പിടിച്ചു കൊണ്ടുപോകില്ലായിരുന്നു. എന്തിനേറെ പറയുന്നു, ഇക്കഴിഞ്ഞ ദിവസമാണ് ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ വനം ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. എന്ത് തെളിവിന്റെ, ഏത് കുറ്റകൃത്യത്തിന്റെ, എന്ത് ശത്രുതയുടെ പേരില്‍ ആണ് പൊലീസ് സ്വമേധയാ അങ്ങനെ ഒരു കേസില്‍ ആ യുവാവിനെ കുടുക്കിയത് എന്ന് ചിന്തിച്ചാല്‍ അറിയാം അധികാര വര്‍ഗത്തിന്റെ ഉള്ളിലെ ജാതി വിഷം. ആറ് വയസുള്ളൊരു നാടോടി ബാലനെ തന്റെ ആഡംബര കാറിന് ചാരി നിന്നെന്ന കുറ്റത്തിന് ശിഷ്ഹാദ് എന്ന ക്രിമിനല്‍ ചവിട്ടി തെറിപ്പിച്ച ദൃശ്യങ്ങള്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. എപ്പോഴെങ്കിലും ആരെങ്കിലും കേട്ടിട്ടുണ്ടോ ജാതിയില്‍ ഉയര്‍ന്നൊരാളെ, സാമൂഹിക പദവിയുള്ളൊരാളെ, വെളുത്തവനെ ഭരണ വര്‍ഗം ഇത് പോലെ വേട്ടയാടിയ സംഭവം. കുറ്റങ്ങള്‍ ചെയ്യുന്നത് സവര്‍ണര്‍ ആണെങ്കില്‍ അവര്‍ അങ്ങനെയൊക്കെ ചെയ്യുമോ എന്ന നിഷ്‌കളങ്കമായ ജാതി പറച്ചിലേ ഉണ്ടാകൂ. ആ പറച്ചിലിനെ അങ്ങനെ തീരെ നിസാരമായിട്ട് തള്ളികളഞ്ഞുകൂടാ എന്നതാണ് അനുഭവം. കാരണം, ഉയര്‍ന്നവനെ തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന തിരിച്ചറിവും പാവങ്ങളോട് പിന്നെ എന്തും ആകാമെന്ന ധാരണയും പേറി നടക്കുന്നവരാണ് നമുക്ക് ചുറ്റിലുമേറെയും.

മധു കൊല്ലപ്പെട്ട നാളുകളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പൊലീസ് വാഹനത്തില്‍ വെച്ച് പോലും അയാള്‍ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാകും. ഒരു പാവം മനുഷ്യനെ നിര്‍ധാക്ഷണ്യം തല്ലി ചതക്കുകയും കള്ളനാക്കുകയും കൊല ചെയ്യുകയും ചെയ്ത കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലങ്ങളില്‍ പോലും നടക്കുന്നു എന്നത് ഒരു വിഷയമേ അല്ലാതായിരിക്കുന്നു.

ജാതി പ്രിവിലേജുകള്‍ ഒന്നും തന്നെ ലഭിക്കാത്ത, എന്നാല്‍ എല്ലാ കാലത്തും ജാതിയുടെ പേരില്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുള്ള ദലിത്-ആദിവാസികളുടെ എണ്ണം ഒന്നോ രണ്ടോ അല്ല. ഒറ്റപ്പെട്ട സംഭവമെന്ന് മുദ്രകുത്തി ബന്ധപ്പെട്ട ആളുകള്‍ കൈമലര്‍ത്തുമ്പോള്‍ എണ്ണിയെണ്ണി പറയാന്‍ നിരവധി മനുഷ്യരുടെ ജീവിതം ഇവിടെ ബാക്കിയാണെന്നോര്‍ക്കണം.

ആദിവാസിയാണെന്ന ഒറ്റ കാരണം കൊണ്ടാണ് അട്ടപ്പാടിയില്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ ഭക്ഷണം കണ്ടെത്തിയ മധു എന്ന ആദിവാസി യുവാവിനെ ആള്‍കൂട്ടം കെട്ടിയിട്ട് അക്രമിച്ചതും കൊലപ്പെടുത്തിയതും. മധു കൊല്ലപ്പെട്ട നാളുകളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പൊലീസ് വാഹനത്തില്‍ വെച്ച് പോലും അയാള്‍ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാകും. ഒരു പാവം മനുഷ്യനെ നിര്‍ധാക്ഷണ്യം തല്ലി ചതക്കുകയും കള്ളനാക്കുകയും കൊല ചെയ്യുകയും ചെയ്ത കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലങ്ങളില്‍ പോലും നടക്കുന്നു എന്നത് ഒരു വിഷയമേ അല്ലാതായിരിക്കുന്നു. സാക്ഷികള്‍ കൂറ് മാറുന്നതും പ്രതികളെ സര്‍ക്കാരും പൊലീസും ചേര്‍ന്ന് സംരക്ഷിക്കുന്നതുമൊന്നും പ്രശ്‌നമേ അല്ല. കാരണം അവനൊരു ആദിവാസിയാണ്.

തൃശൂരിലെ വിനായകന്റെ കൊലപാതകത്തില്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും നീതി ലഭിക്കത്തൊരു കുടുംബമുണ്ട് ഇന്നാട്ടില്‍. പരിചയത്തിലുള്ള യുവതിയുമായി സംസാരിച്ചു നില്‍ക്കെ പൊലീസ് അകാരണമായി പിടിച്ചു കൊണ്ട് പോവുകയും അറസ്റ്റ് പോലും രേഖപ്പെടുത്താതെ പോലീസ് സ്റ്റേഷനില്‍ ഇട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിനായകനെ ആരും മറന്ന് കാണില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി പ്രകാരം വിനായകന്റെ ജനനേന്ദ്രിയത്തില്‍ പോലും പൊലീസ് മര്‍ദിച്ചിട്ടുണ്ട്. കുനിച്ചു നിര്‍ത്തി ഇടിച്ചിട്ടുണ്ട്, മുല ഞെട്ടുകളില്‍ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് താന്‍ ചെയ്ത തെറ്റെന്ന് പോലും അറിയാതെ ആ യുവാവ് സഹിച്ച വേദനക്കും അപമാനത്തിനും ഒടുവിലാണ് അവന്‍ ആത്മഹത്യ ചെയ്തത്. പ്രതിഷേധിച്ചവരുടെ കണ്ണില്‍ പൊടിയിടാന്‍ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടായിരുന്നു എങ്കിലും ആറാം മാസം സസ്‌പെന്റ്‌റ് ചെയപ്പെട്ട മുഴുവന്‍ പൊലീസുകാരും തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ യുവാവ് ആത്മഹത്യ ചെയ്യുന്നതും ഏറെ കുറെ ഇതേ സാഹചര്യത്തില്‍ ആണ്. ബൈക്കില്‍ സെക്രട്ടറിയേറ്റിന്റെ പിറകിലൂടെ പോവുകയായിരുന്ന അവനെ തടഞ്ഞു നിര്‍ത്തിയ പൊലീസുകാരന്‍ അവനോട് വീട് എവിടെയെന്ന് ചോദിക്കുകയും, രാജാജി നഗറെന്നവന്‍ മറുപടി പറഞ്ഞപ്പോള്‍ ചെങ്കല്‍ ചൂളയിലല്ലേ എന്ന് തിരികെ ചോദിച്ചു പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ട് പോയി മണിക്കൂറുകളോളം അവിടെ ഇരുത്തുകയും ആയിരുന്നുവത്രെ. ഒടുവില്‍ രക്ഷിതാക്കള്‍ വന്ന് എന്താണ് കേസ് എന്ന് ചോദിച്ചപ്പോള്‍ കേസൊന്നും ഇല്ല, അവനെ കൊണ്ട് പൊക്കോ എന്നായിരുന്നു പൊലീസിന്റെ മറുപടി. പരസ്യമായി പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയെ പോലെ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നതിലും മനംനൊന്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്തെ മുഴുവന്‍ സമരങ്ങളിലും ആള്‍ക്കാരെ നിറക്കുന്ന ചെങ്കല്‍ചൂളയിലെ ജനങ്ങള്‍ക്ക് ഈ വിധം ഒരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. നാലോ അഞ്ചോ ദിവസം റോഡ് ഉപരോധിച്ചു കൊണ്ട് പ്രതിഷേധിച്ച ആ ജനത്തെ അന്നത്തെ സര്‍ക്കാര്‍ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. അതിന്റെ ആവശ്യമില്ലല്ലോ, അവര്‍ കോളനികളല്ലേ! ഇതിന് സമാനമായി തന്നെ തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു ദലിത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു എങ്കിലും അവന്റെ മരണം അധികമാരിലും ചര്‍ച്ച ചെയ്യപ്പെടാതെ കടന്ന് പോയി എന്നതാണ് വസ്തുത.

മുന്‍ കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെന്ന നായര്‍ യുവതിക്ക് ലഭിക്കുന്ന മിടുക്കി ആണെന്ന, സ്മാര്‍ട്ട് ആണെന്ന, റാങ്ക് ഹോള്‍ഡര്‍ ആണെന്ന യാതൊരു പ്രിവിലേജും മൂന്ന് പി.എസ്.സി ലിസ്റ്റില്‍ ഇടം നേടിയ, പി.എസ്.സി റാങ്ക് ഹോള്‍ഡറായ സരുണിന് പക്ഷെ ലഭിക്കില്ല. അദ്ദേഹം പഠിക്കാന്‍ മിടുക്കനാണെന്നോ, പഠനത്തിനിടയില്‍ രാത്രി ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ കൊണ്ട് കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവനാണെന്നോ ആരും മനസ്സിലാക്കില്ല. മറിച്ച് ക്രിമിനല്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയും.

തിരുവനന്തപുരത്ത് ഫൈന്‍ ആര്‍ട്സ് കോളജ് സ്റ്റുഡന്റ് ആയിരിക്കെ ഇതേ രീതിയില്‍ തന്നെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയ മറ്റൊരാള്‍ ആയിരുന്നു മാരി സുനി എന്നറിയപ്പെടുന്ന സിനിമ നടന്‍ കൂടിയായ സുനി. മുടി നീട്ടി വളര്‍ത്തിയ അവനെ കണ്ടപ്പോള്‍ കാരണമൊന്നും ഇല്ലാതെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. കൂട്ടത്തില്‍ വഴിയില്‍ കണ്ട വേറെ രണ്ട് പേരെ കൂടെ കാരണമൊന്നുമില്ലാതെ ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ഇതര സംസ്ഥാന തൊഴിലാളിയായ അവരുടെ ഭാഷ മനസ്സിലാകാത്തതിനാല്‍ അവരെ വഴിയില്‍ ഇറക്കി വിടുകയും സുനിയെ സ്റ്റേഷനില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ നല്‍കാതെ മണിക്കൂറുകളോളം ഇരുത്തുകയും ചെയ്തു. ഒടുവില്‍ കോളജ് പ്രിന്‍സിപ്പലും സുഹൃത്തുക്കളും വിവരമറിഞ്ഞെത്തി കേസിനെ പറ്റി ചോദിച്ചപ്പോള്‍ കേസൊന്നുമില്ല സംശയം തോന്നി പിടിച്ചു കൊണ്ട് വന്നതാണെന്നായിരുന്നു മറുപടി. കേസൊന്നും ചാര്‍ജ് ചെയ്യുന്നില്ല നിങ്ങള്‍ അവനേം കൊണ്ട് പൊക്കോ എന്ന ഔദാര്യം വേറെ. അന്ന് സുനിയും സുഹൃത്തുക്കളും പത്രസമ്മേളനം വരെ നടത്തി വിഷയം പൊതു സമൂഹത്തെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് അതിനെ ഒരു വാര്‍ത്ത ആയി പോലും തോന്നിയില്ല എന്നതാണ് അത്ഭുതം.

പൊലീസിന്റെയും ഭരണവര്‍ഗത്തിന്റെയും ഈ അസുഖം അവസാനിച്ചിട്ടില്ലെന്നും അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നും തെളിയിക്കുന്നതാണ് മേല്‍ സൂചിപ്പിച്ച ഇടുക്കിയില്‍ കാട്ടിറച്ചി കൈവശം വെച്ചു എന്ന കള്ള കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി യുവാവ് സരുണ്‍ സജിയുടെ അനുഭവം. മുന്‍ കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെന്ന നായര്‍ യുവതിക്ക് ലഭിക്കുന്ന മിടുക്കി ആണെന്ന, സ്മാര്‍ട്ട് ആണെന്ന, റാങ്ക് ഹോള്‍ഡര്‍ ആണെന്ന യാതൊരു പ്രിവിലേജും മൂന്ന് പി.എസ്.സി ലിസ്റ്റില്‍ ഇടം നേടിയ, പി.എസ്.സി റാങ്ക് ഹോള്‍ഡറായ സരുണിന് പക്ഷെ ലഭിക്കില്ല. അദ്ദേഹം പഠിക്കാന്‍ മിടുക്കനാണെന്നോ, പഠനത്തിനിടയില്‍ രാത്രി ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ കൊണ്ട് കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവനാണെന്നോ ആരും മനസ്സിലാക്കില്ല. മറിച്ച് ക്രിമിനല്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയും.

കാട്ടിറച്ചി കൈവശം വച്ചെന്ന് ആരോപിച്ച് വനം വകുപ്പ് എടുത്ത കള്ളക്കേസില്‍ കുടുക്കിയാണ് സരുണിനെ ദിവസങ്ങളോളം ജയിലിലടച്ചത്. സരുണിന്റെ കുടുംബം മകന്റെ അറസ്റ്റില്‍ പരാതി നല്‍കുകയും നാല് ദിവസം കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ നിരാഹര സമരം നടത്തുകയും ചെയ്തതിന് ശേഷം മാത്രമാണ് അവനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പോലും നടക്കുന്നത്. അതില്‍ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു സര്‍ക്കാരിന്. മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ച മാംസം ഉദ്യോഗസ്ഥര്‍ സരുണിന്റെ ഓട്ടോയില്‍ കൊണ്ടുവെക്കുകയും അവന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായതെന്ന് പകല്‍ പോലെ വ്യക്തമായി. മറ്റൊരു പുരയിടത്തില്‍ നിന്ന് ഈ ഉദ്യോഗസ്ഥര്‍ കാട്ടിറച്ചി കണ്ടെടുത്തത് കണ്ട താത്കാലിക വാച്ചര്‍ സത്യസന്ധമായി മൊഴി നല്‍കിയത് കൊണ്ട് സരുണ്‍ എന്ന ആദിവാസി യുവാവ് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ എന്താകുമായിരുന്നു അവന്റെ വിധി. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ചു കുടുംബം നോക്കുന്ന, നാളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവേണ്ട ഒരു ആദിവാസി യുവാവിനോട് എന്തിനായിരിക്കും പൊലീസ് ഇപ്രകാരം പെരുമാറുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, അവന്റെ ജാതി, നിറം, ചുറ്റുപാട്, സാമൂഹിക പദവി. അങ്ങനെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ഇതേ ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ അവനെ ബഹുമാനിക്കേണ്ടി വരും. സവര്‍ണ്ണ ബോധവും അഹം ബോധവും കൊണ്ട് നടക്കുന്ന അധികാര വര്‍ഗത്തിന് അതിനെങ്ങനെ സാധിക്കുമെന്നാണ്?

റോഡരികില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ സ്വദേശി ശിഷ്ഹാദിന്റെ കാറില്‍ ചാരി നിന്നത് ഒരു നാടോടി കുഞ്ഞല്ലായിരുന്നെങ്കില്‍, അവന്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകനോ, മുഷിഞ്ഞ വസ്ത്രധാരിയോ അല്ലായിരുന്നെങ്കില്‍ വെളുത്ത നിറവും വെല്‍ ഡ്രെസ്ഡും ആയിരുന്നു എങ്കില്‍ അങ്ങനെ ഒരു കുഞ്ഞിന്റെ കൃത്യം നെഞ്ചു നോക്കി ആഞ്ഞു ചവിട്ടാന്‍ ആ ക്രിമിനലിന് സാധിക്കുമായിരുന്നോ? നാട്ടുകാര്‍ പൊക്കിയെടുത്തു പൊലീസില്‍ ഏല്‍പ്പിച്ച പ്രതിക്ക് ക്ലാസും നല്‍കി ഉപദേശിച്ചു തിരിച്ചയക്കാന്‍ ഇവിടത്തെ പൊലീസ് തയ്യാറാകുമായിരുന്നോ?

നാടോടി ജീവിതം നയിക്കുന്ന, ബലൂണ്‍ വിറ്റ് ജീവിക്കുന്ന ഒരു രാജസ്ഥാന്‍ ബാലന് വേണ്ടി, ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് വേണ്ടി ശബ്ദിക്കാന്‍ ഇന്നാട്ടില്‍ എത്രപേരുണ്ടാകുമെന്ന് പൊലീസിനും പ്രതിക്കും ഒരേ പോലെ ബോധ്യമുള്ളത് കൊണ്ടാണ് പ്രതി ഇത്രയും വലിയൊരു ക്രൂരത ആ കുഞ്ഞിനോട് കാണിച്ചതും, പോലീസ് ആ പ്രതിയെ സംരക്ഷിക്കാന്‍ മുന്നില്‍ നിന്നതും. നമുക്ക് ചുറ്റുമുള്ള മനുഷ്യരോട് കാലങ്ങളായി ഈ സമൂഹം കാണിച്ചുകൊണ്ടേയിരിക്കുന്ന വിവേചനത്തിന്റെയും, അറപ്പോടേയും വെറുപ്പോടുമുള്ള സമീപനത്തിന്റെയും ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഗണേശന്‍ എന്ന രാജസ്ഥാന്‍ ബാലന്റെ നെഞ്ചിലേക്ക് ശിഷ്ഹാദ് എന്ന ക്രിമിനല്‍ ചവിട്ടിയ ചവിട്ട്. എന്തിനാണ് അയാള്‍ തന്നെ ചവിട്ടിയതെന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്തൊരു കുഞ്ഞിനോട് എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ക്രൂരമായി പെരുമാറാന്‍ കഴിയുകയെന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. കാരണം, കാലങ്ങളായി ഇവിടുത്തെ മനുഷ്യര്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന പൊതുബോധത്തില്‍ നിന്ന്, വേര്‍തിരിവില്‍ നിന്ന്, ദുഷിപ്പില്‍ നിന്നുമുണ്ടാകുന്നതാണ് ഇതൊക്കെ. അതിന് പൊലീസ് പോലും സപ്പോര്‍ട്ട് ചെയ്യുന്ന നാട്ടില്‍ എന്തും നടക്കുമെന്ന് മാത്രം മനസ്സിലാക്കുക.

ഇതൊന്നുമൊരു ഒറ്റപ്പെട്ട സംഭവമേ അല്ല. ഇങ്ങനെ നിരവധി കേസുകള്‍ ദിനം പ്രതി ഇന്നാട്ടില്‍ നടക്കുന്നത്. ചിലതൊക്കെ നമ്മള്‍ അറിഞ്ഞു കൊണ്ട് കടന്നുപോകുന്നു. മിക്കവയും ആരും അറിയാതെയും. ഇവയില്‍ ഏത് കേസ് ശ്രദ്ദിച്ചാലും മനസ്സിലാക്കാന്‍ സാധിക്കുന്നൊരു പൊതുകാര്യം, ദലിതനെ, ആദിവാസികളെ, കറുത്തവനെ, മുടിയും താടിയും നീട്ടി വളര്‍ത്തിയവനെ, മുഷിഞ്ഞ വസ്ത്രം ധരിച്ചവനെയൊക്കെ കാണുമ്പോള്‍ പൊലീസിന് പ്രഥമ ദൃഷ്ട്യാ തന്നെ അവരെ കള്ളനായോ ക്രിമിനലായോ മാത്രമാണ് തോന്നുന്നത് എന്നതാണ്. കൊലപാതകക്കേസില്‍ പ്രതിയായ സവര്‍ണരെ മിടുക്കരായ ആളുകളായും നിരപരാധിയായ ദലിത് ആദിവാസികളെ ക്രിമിനലുകളും മുദ്ര കുത്തുന്ന വളരെ നിഷ്‌കളങ്കവും നിഷ്പക്ഷവുമായ ഈ തോന്നലുകളെയാണ് ജാതി പ്രിവിലേജുകള്‍ എന്ന് വിളിക്കേണ്ടത്. അതില്‍ നിന്ന് പുറത്ത് കടക്കുകയോ അതിനെ മറികടക്കുകയോ ചെയ്യാത്ത പക്ഷം യഥാര്‍ഥ നീതി നടപ്പിലാകില്ല.

ഒരു കുറ്റവും ചെയ്യാത്ത, വഴിയേ പോകുന്ന നിരപരാധികളായ ആളുകള്‍ ആണെങ്കില്‍ കൂടിയും നിയമ പരിപാലന വര്‍ഗത്തിന്റെ ഈ ചിന്താഗതിക്കും ഏറ്റവും താഴെതട്ടില്‍ ജീവിക്കുന്ന ഈ ജനതയോടുള്ള ഇടപെടലിനും ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നത് നിരാശാജനകമായ കാര്യമാണ്. അധികാര കേന്ദ്രങ്ങളില്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും ഇത് വ്യാപിക്കുകയാണെന്നത് പ്രത്യേകം ശ്രദ്ദിക്കേണ്ട വിഷയമാണ്. ഒരു കാലത്തും ജാതീയമായി താഴെതട്ടിലേക്ക് പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്ന് കഴിവും മിടുക്കുമുള്ള ആളുകള്‍ ഉണ്ടാകില്ലെന്ന ഈ ജാതിബോധം സമൂഹത്തിന് നല്ലതൊന്നും നല്‍കില്ലെന്ന് മാത്രമല്ല, തീര്‍ത്തും അപകടവുമാണ്. സമൂഹത്തില്‍ നിന്ന് ജാതിയെ ഇല്ലാതാക്കുന്നതിന് പകരം ജാതി ബോധം പേറുന്ന തലമുറയെ നിര്‍മിച്ചെടുക്കുന്ന ഒരു ലോകം ഒരിക്കലും സുന്ദരമാകില്ലെന്നുറപ്പ്.

'നിങ്ങള്‍ എവിടെ നിന്ന് വരുന്നു' എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്ന് പോലും ആ വ്യക്തി ഒരു ക്രിമിനല്‍ ആണെന്നോ, ആയിരിക്കാമെന്നോ ഉള്ള നിഗമനത്തിലേക്ക് അധികാര വര്‍ഗം എത്തിച്ചേരുന്നതിനെ തീര്‍ച്ചയായും സമൂഹം ഭയക്കേണ്ടതുണ്ട്. കാരണം, തൊലി വെളുത്തവനേയോ, ഉന്നത ജാതിക്കാരനേയോ, സമ്പത്തുള്ളവനേയോ, വിദ്യാഭ്യാസമുള്ളവനേയോ അധികാരവര്‍ഗം ഒരിക്കലും സംശയിക്കുന്നില്ല.

ജാതിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന പ്രിവിലേജുകള്‍ സമൂഹത്തില്‍ ഏതൊക്കെ തരത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊലപാതകക്കേസില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശിയും നായര്‍ യുവതിയുമായ ഗ്രീഷ്മക്ക് പൊലീസില്‍ നിന്ന് പോലും കിട്ടുന്ന പരിഗണന. അവള്‍ സ്മാര്‍ട്ട് ആണ്, പഠിക്കാന്‍ മിടുക്കിയാണ്, റാങ്ക് ഹോള്‍ഡര്‍ ആണ് എന്നൊക്കെ ഒരു കൊലക്കേസ് പ്രതിയെ പറ്റി പോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നത് അതുകൊണ്ട് കൂടിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പാറശാല പൊലീസില്‍ നല്‍കിയ ആദ്യ പരാതിയുടെ അന്വേഷണം മുതല്‍, കേസിന്റെ ഓരോ ഘട്ടത്തിലും ആ പ്രിവിലേജുകള്‍ പ്രതിക്ക് വളരെ കൃത്യമായി ലഭ്യമായിരുന്നു എന്നതുകൊണ്ടായിരിക്കുമല്ലോ കേസിലെ നിര്‍ണായക തെളിവുകള്‍ ഒക്കെയും ഇതിനോടകം നശിപ്പിക്കപ്പെട്ടതും ആ കുട്ടി അങ്ങനെ ചെയ്യില്ല എന്ന് പൊലീസ് വളരെ നിസ്സാരമായ കണ്ടെത്തല്‍ നടത്തി പ്രഖ്യാപിച്ചതും.

ചോദ്യം, ഗ്രീഷ്മയെന്ന ഉന്നത വിദ്യാഭ്യാസമുള്ള, തൊലിവെളുത്ത, സമ്പന്ന കുടുംബത്തിലെ നായര്‍ യുവതിക്ക് കിട്ടുന്ന ഈ പ്രിവിലേജ് കറുത്ത നിറമുള്ള, മുടി നീട്ടി വളര്‍ത്തിയ, മുഷിഞ്ഞ വസ്ത്രം ധരിച്ച, കോളനിയില്‍ താമസിക്കുന്ന ഒരു ദലിതനോ, ആദിവാസിക്കോ കിട്ടുമോ എന്നതാണ്? ലഭിക്കുമായിരുന്നു എങ്കില്‍ അട്ടപ്പാടിയില്‍ മധു കൊല്ലപ്പെടില്ലായിരുന്നു. തൃശ്ശൂരില്‍ വിനായകന്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു, ചെങ്കല്‍ ചൂളയിലെ വിദ്യാര്‍ഥി മരിക്കില്ലായിരുന്നു. തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയായ മാരി സുനിയെ പൊലീസ് പിടിച്ചു കൊണ്ടുപോകില്ലായിരുന്നു. എന്തിനേറെ പറയുന്നു, ഇക്കഴിഞ്ഞ ദിവസമാണ് ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ വനം ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. എന്ത് തെളിവിന്റെ, ഏത് കുറ്റകൃത്യത്തിന്റെ, എന്ത് ശത്രുതയുടെ പേരില്‍ ആണ് പൊലീസ് സ്വമേധയാ അങ്ങനെ ഒരു കേസില്‍ ആ യുവാവിനെ കുടുക്കിയത് എന്ന് ചിന്തിച്ചാല്‍ അറിയാം അധികാര വര്‍ഗത്തിന്റെ ഉള്ളിലെ ജാതി വിഷം. ആറ് വയസുള്ളൊരു നാടോടി ബാലനെ തന്റെ ആഡംബര കാറിന് ചാരി നിന്നെന്ന കുറ്റത്തിന് ശിഷ്ഹാദ് എന്ന ക്രിമിനല്‍ ചവിട്ടി തെറിപ്പിച്ച ദൃശ്യങ്ങള്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. എപ്പോഴെങ്കിലും ആരെങ്കിലും കേട്ടിട്ടുണ്ടോ ജാതിയില്‍ ഉയര്‍ന്നൊരാളെ, സാമൂഹിക പദവിയുള്ളൊരാളെ, വെളുത്തവനെ ഭരണ വര്‍ഗം ഇത് പോലെ വേട്ടയാടിയ സംഭവം. കുറ്റങ്ങള്‍ ചെയ്യുന്നത് സവര്‍ണര്‍ ആണെങ്കില്‍ അവര്‍ അങ്ങനെയൊക്കെ ചെയ്യുമോ എന്ന നിഷ്‌കളങ്കമായ ജാതി പറച്ചിലേ ഉണ്ടാകൂ. ആ പറച്ചിലിനെ അങ്ങനെ തീരെ നിസാരമായിട്ട് തള്ളികളഞ്ഞുകൂടാ എന്നതാണ് അനുഭവം. കാരണം, ഉയര്‍ന്നവനെ തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന തിരിച്ചറിവും പാവങ്ങളോട് പിന്നെ എന്തും ആകാമെന്ന ധാരണയും പേറി നടക്കുന്നവരാണ് നമുക്ക് ചുറ്റിലുമേറെയും.

ജാതി പ്രിവിലേജുകള്‍ ഒന്നും തന്നെ ലഭിക്കാത്ത, എന്നാല്‍ എല്ലാ കാലത്തും ജാതിയുടെ പേരില്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുള്ള ദലിത് ആദിവാസികളുടെ എണ്ണം ഒന്നോ രണ്ടോ അല്ല. ഒറ്റപ്പെട്ട സംഭവമെന്ന് മുദ്രകുത്തി ബന്ധപ്പെട്ട ആളുകള്‍ കൈമലര്‍ത്തുമ്പോള്‍ എണ്ണിയെണ്ണി പറയാന്‍ നിരവധി മനുഷ്യരുടെ ജീവിതം ഇവിടെ ബാക്കിയാണെന്നോര്‍ക്കണം.

ആദിവാസിയാണെന്ന ഒറ്റ കാരണം കൊണ്ടാണ് അട്ടപ്പാടിയില്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ ഭക്ഷണം കണ്ടെത്തിയ മധു എന്ന ആദിവാസി യുവാവിനെ ആള്‍കൂട്ടം കെട്ടിയിട്ട് അക്രമിച്ചതും കൊലപ്പെടുത്തിയതും. മധു കൊല്ലപ്പെട്ട നാളുകളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പൊലീസ് വാഹനത്തില്‍ വച്ച് പോലും അയാള്‍ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാകും. ഒരു പാവം മനുഷ്യനെ നിര്‍ധാക്ഷണ്യം തല്ലി ചത്ക്കുകയും കള്ളനാക്കുകയും

കൊല ചെയ്യുകയും ചെയ്ത കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലങ്ങളില്‍ പോലും നടക്കുന്നു എന്നത് ഒരു വിഷയമേ അല്ലാതായിരിക്കുന്നു. സാക്ഷികള്‍ കൂറ് മാറുന്നതും പ്രതികളെ സര്‍ക്കാരും പൊലീസും ചേര്‍ന്ന് സംരക്ഷിക്കുന്നതുമൊന്നും പ്രശ്‌നമേ അല്ല. കാരണം അവനൊരു ആദിവാസിയാണ്.തൃശൂരിലെ വിനായകന്റെ കൊലപാതകത്തില്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും നീതി ലഭിക്കത്തൊരു കുടുംബമുണ്ട് ഇന്നാട്ടില്‍. പരിചയത്തിലുള്ള യുവതിയുമായി സംസാരിച്ചു നില്‍ക്കെ പൊലീസ് അകാരണമായി പിടിച്ചു കൊണ്ടുപോവുകയും അറസ്റ്റ് പോലും രേഖപ്പെടുത്താതെ പൊലീസ് സ്റ്റേഷനില്‍ ഇട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിനായകനെ ആരും മറന്ന് കാണില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി പ്രകാരം വിനായകന്റെ ജനനേന്ദ്രിയത്തില്‍ പോലും പൊലീസ് മര്‍ദിച്ചിട്ടുണ്ട്. കുനിച്ചു നിര്‍ത്തി ഇടിച്ചിട്ടുണ്ട്, മുല ഞെട്ടുകളില്‍ പോലും മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് താന്‍ ചെയ്ത തെറ്റെന്ന് പോലും അറിയാതെ ആ യുവാവ് സഹിച്ച വേദന്ക്കും അപമാനത്തിനും ഒടുവിലാണ് അവന്‍ ആത്മഹത്യ ചെയ്തത്. പ്രതിഷേധിച്ചവരുടെ കണ്ണില്‍ പൊടിയിടാന്‍ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടായിരുന്നുവെങ്കിലും ആറാം മാസം സസ്‌പെന്റ്‌റ് ചെയപ്പെട്ട മുഴുവന്‍ പൊലീസുകാരും തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ യുവാവ് ആത്മഹത്യ ചെയ്യുന്നതും ഏറെക്കുറെ ഇതേ സാഹചര്യത്തില്‍ ആണ്. ബൈക്കില്‍ സെക്രട്ടറിയേറ്റിന്റെ പിറകിലൂടെ പോവുകയായിരുന്ന അവനെ തടഞ്ഞു നിര്‍ത്തിയ പൊലീസുകാരന്‍ അവനോട് വീട് എവിടെയെന്ന് ചോദിക്കുകയും, രാജാജി നഗര്‍ എന്ന് അവന്‍ മറുപടി പറഞ്ഞപ്പോള്‍ ചെങ്കല്‍ ചൂളയിലല്ലേ എന്ന് തിരികെ ചോദിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ട് പോയി മണിക്കൂറുകളോളം അവിടെ ഇരുത്തുകയും ആയിരുന്നുവത്രെ. ഒടുവില്‍ രക്ഷിതാക്കള്‍ വന്ന് എന്താണ് കേസ് എന്ന് ചോദിച്ചപ്പോള്‍ കേസൊന്നും ഇല്ല, അവനെ കൊണ്ട് പൊക്കോ എന്നായിരുന്നു പൊലീസിന്റെ മറുപടി. പരസ്യമായി പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയെ പോലെ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നതിലും മനംനൊന്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്തെ മുഴുവന്‍ സമരങ്ങളിലും ആള്‍ക്കാരെ നിറക്കുന്ന ചെങ്കല്‍ചൂളയിലെ ജനങ്ങള്‍ക്ക് ഈ വിധം ഒരു പ്രശ്‌നം വന്നപ്പോള്‍ പക്ഷെ, കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. നാലോ അഞ്ചോ ദിവസം റോഡ് ഉപരോധിച്ചു കൊണ്ട് പോലും പ്രതിഷേധിച്ച ആ ജനത്തെ അന്നത്തെ സര്‍ക്കാര്‍ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. അതിന്റെ ആവശ്യമില്ലല്ലോ, അവര്‍ കോളനികളല്ലേ! ഇതിന് സമാനമായി തന്നെ തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു ദലിത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു എങ്കിലും അവന്റെ മരണം അതികമാരിലും ചര്‍ച്ച ചെയ്യപ്പെടാതെ കടന്ന് പോയി എന്നതാണ് വസ്തുത.

തിരുവനന്തപുരത്ത് ഫൈന്‍ ആര്‍ട്സ് കോളജ് സ്റ്റുഡന്റ് ആയിരിക്കെ ഇതേ രീതിയില്‍ തന്നെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയ മറ്റൊരാള്‍ ആയിരുന്നു മാരി സുനി എന്നറിയപ്പെടുന്ന സിനിമ നടന്‍ കൂടിയായ സുനി. മുടി നീട്ടി വളര്‍ത്തിയ അവനെ കണ്ടപ്പോള്‍ കാരണമൊന്നും ഇല്ലാതെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. കൂട്ടത്തില്‍ വഴിയില്‍ കണ്ട വേറെ രണ്ട് പേരെ കൂടെ കാരണമൊന്നുമില്ലാതെ ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചൂവെങ്കിലും ഇതര സംസ്ഥാന തൊഴിലാളിയായ അവരുടെ ഭാഷ മനസ്സിലാകാത്തതിനാല്‍ അവരെ വഴിയില്‍ ഇറക്കി വിടുകയും സുനിയെ സ്റ്റേഷനില്‍ ഫോണ്‍ പോലും

ഉപയോഗിക്കാന്‍ നല്‍കാതെ മണിക്കൂറുകളോളം ഇരുത്തുകയും ചെയ്തു. ഒടുവില്‍ കോളജ് പ്രിന്‍സിപ്പാലും സുഹൃത്തുക്കളും വിവരമറിഞ്ഞെത്തി കേസിനെ പറ്റി ചോദിച്ചപ്പോള്‍ കേസൊന്നുമില്ല സംശയം തോന്നി പിടിച്ചു കൊണ്ട് വന്നതാണെന്നായിരുന്നു മറുപടി. കേസൊന്നും ചാര്‍ജ് ചെയ്യുന്നില്ല നിങ്ങള്‍ അവനേം കൊണ്ട് പൊക്കോ എന്ന ഔദാര്യം വേറെ. അന്ന് സുനിയും സുഹൃത്തുക്കളും പത്രസമ്മേളനം വരെ നടത്തി വിഷയം പൊതുസമൂഹത്തെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് അതിനെ ഒരു വാര്‍ത്ത ആയി പോലും തോന്നിയില്ല എന്നതാണ് അത്ഭുതം.

പൊലീസിന്റെയും ഭരണവര്‍ഗത്തിന്റെയും ഈ അസുഖം അവസാനിച്ചിട്ടില്ലെന്നും അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നും തെളിയിക്കുന്നതാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയില്‍ കാട്ടിറച്ചി കൈവശം വെച്ചു എന്ന കള്ള കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി യുവാവ് സരുണ്‍ സജിയുടെ അനുഭവം. മുന്‍ കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെന്ന നായര്‍ യുവതിക്ക് ലഭിക്കുന്ന മിടുക്കി ആണെന്ന, സ്മാര്‍ട്ട് ആണെന്ന, റാങ്ക് ഹോള്‍ഡര്‍ ആണെന്ന യാതൊരു പ്രിവിലേജും മൂന്ന് പി.എസ്.സി ലിസ്റ്റില്‍ ഇടം നേടിയ, പി.എസ്.സി റാങ്ക് ഹോള്‍ഡറായ സരുണിന് പക്ഷെ ലഭിക്കില്ല. അദ്ദേഹം പഠിക്കാന്‍ മിടുക്കനാണെന്നോ, പഠനത്തിനിടയില്‍ രാത്രി ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ കൊണ്ട് കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവനാണെന്നോ ആരും മനസ്സിലാക്കില്ല. മറിച്ച് ക്രിമിനല്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയും.

കാട്ടിറച്ചി കൈവശം വച്ചെന്ന കള്ളക്കേസില്‍ കുടുക്കിയാണ് പൊലീസ് സരുണിനെ ദിവസങ്ങളോളം ജയിലിലടച്ചത്. സരുണിന്റെ കുടുംബം മകന്റെ അറസ്റ്റില്‍ പരാതി നല്‍കുകയും നാല് ദിവസം കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ നിരാഹര സമരം നടത്തുകയും ചെയ്തതിന് ശേഷം മാത്രമാണ് അവനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പോലും നടക്കുന്നത്. അതില്‍ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു സര്‍ക്കാരിന്. മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ച മാംസം ഉദ്യോഗസ്ഥര്‍ സരുണിന്റെ ഓട്ടോയില്‍ കൊണ്ടുവെക്കുകയും അവന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായതെന്ന് പകല്‍ പോലെ വ്യക്തമായി. മറ്റൊരു പുരയിടത്തില്‍ നിന്ന് ഈ ഉദ്യോഗസ്ഥര്‍ കാട്ടിറച്ചി കണ്ടെടുത്തത് കണ്ട താത്കാലിക വാച്ചര്‍ സത്യസന്ധമായി മൊഴി നല്‍കിയത് കൊണ്ട് സരുണ്‍ എന്ന ആദിവാസി യുവാവ് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ എന്താകുമായിരുന്നു അവന്റെ വിധി.

പി.എസ്.സി റാങ്ക് ഹോള്‍ഡറായ മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ, പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ചു കുടുംബം നോക്കുന്ന, നാളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവേണ്ട ഒരു ആദിവാസി യുവാവിനോട് എന്തിനായിരിക്കും പോലീസ് ഇപ്രകാരം പെരുമാറുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, അവന്റെ ജാതി, നിറം, ചുറ്റുപാട്, സാമൂഹിക പദവി. അങ്ങനെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ഇതേ ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ അവനെ ബഹുമാനിക്കേണ്ടി വരും. സവര്‍ണ്ണ ബോധവും അഹം ബോധവും കൊണ്ട് നടക്കുന്ന അധികാര വര്‍ഗത്തിന് അതിനെങ്ങനെ സാധിക്കുമെന്നാണ്?

ഇതൊന്നുമൊരു ഒറ്റപ്പെട്ട സംഭവമേ അല്ല. ഇങ്ങനെ നിരവധി കേസുകള്‍ ദിനം പ്രതി ഇന്നാട്ടില്‍ നടക്കുന്നത്. ചിലതൊക്കെ നമ്മള്‍ അറിഞ്ഞുകൊണ്ട് കടന്ന് പോകുന്നു. മിക്കവയും ആരും അറിയാതെയും. ഇവയില്‍ ഏത് കേസ് ശ്രദ്ദിച്ചാലും മനസ്സിലാക്കാന്‍ സാധിക്കുന്നൊരു പൊതുകാര്യം, ദലിതനെ, ആദിവാസികളെ, കറുത്തവനെ, മുടിയും താടിയും നീട്ടി വളര്‍ത്തിയവനെ, മുഷിഞ്ഞ വസ്ത്രം ധരിച്ചവനെയൊക്കെ കാണുമ്പോള്‍ പൊലീസിന് പ്രഥമ ദൃഷ്ട്യാ തന്നെ അവരെ കള്ളനായോ ക്രിമിനലായോ മാത്രമാണ് തോന്നുന്നത് എന്നതാണ്. കൊലപാതകക്കേസില്‍ പ്രതിയായ സവര്‍ണരെ മിടുക്കരായ ആളുകളായും നിരപരാധിയായ ദലിത് ആദിവാസികളെ ക്രിമിനലുകളും മുദ്ര കുത്തുന്ന വളരെ നിഷ്‌കളങ്കവും നിഷ്പക്ഷവുമായ ഈ തോന്നലുകളെയാണ് ജാതി പ്രിവിലേജുകള്‍ എന്ന് വിളിക്കേണ്ടത്. അതില്‍ നിന്ന് പുറത്ത് കടക്കുകയോ അതിനെ മറികടക്കുകയോ ചെയ്യാത്ത പക്ഷം യഥാര്‍ഥ നീതി നടപ്പാകില്ല.

Similar Posts