Analysis
കലോത്സവത്തിലെ ജാതികൃഷിയില്‍ വിളവെടുക്കുന്നതാര്
Analysis

കലോത്സവത്തിലെ ജാതികൃഷിയില്‍ വിളവെടുക്കുന്നതാര്

ഡോ. ബിനോജ് നായര്‍
|
10 Jan 2023 10:35 AM GMT

കലോത്സവ വേദിയിലെ ഗാനശില്‍പത്തിന്റെ മുഖ്യശില്‍പി അറിയപ്പെടുന്ന ഒരു സംഘ്പരിവാറുകാരനായിരുന്നു. മുജാഹിദ് സമ്മേളന നഗരിയില്‍ വെച്ച് ഹിന്ദുത്വഭീകരതയില്‍ നിന്ന് മുസ്‌ലിംകളുടെ മൊത്തസംരക്ഷണം സ്വയം ഏറ്റെടുത്ത കമ്യൂണിസ്റ്റ്കാരുടെ യാഥാര്‍ഥമുഖം ഇതോടെ മുസ്‌ലിംകള്‍ക്ക് മുന്നില്‍ ഒരുവട്ടം കൂടി വെളിപ്പെടുകയായിരുന്നു. ഇവിടെ, നഷ്ടപ്പെട്ട തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് അവര്‍ കണ്ടെത്തിയത് ഒരു ദ്വിമുഖതന്ത്രമായിരുന്നു-തങ്ങളുടെ തന്നെ പ്രതിനിധിയായ പഴയിടം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യത്തോട് പരസ്യമായി കലഹിക്കുന്നതായി വരുത്തിത്തീര്‍ക്കുക, പിന്നെ മുസ്‌ലിംകള്‍ക്ക് വേണ്ടി എന്ന പേരില്‍ ഒരു മാംസാഹാര പ്രക്ഷോഭത്തിന് തിരികൊളുത്തുക.

മനസ്സില്‍ കളങ്കമില്ലാത്തവരാണ് കുഞ്ഞുങ്ങള്‍. സ്‌കൂള്‍ കലോത്സവങ്ങള്‍ അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്ന വേദികള്‍ മാത്രമല്ല, അന്യചിന്തകളില്ലാതെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഉല്ലസിച്ചും കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുക എന്ന ഒരുപക്ഷേ മുതിര്‍ന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ഒരു കൂട്ടായ്മ കൂടിയാണത്. എന്നാല്‍, കുഞ്ഞുങ്ങളുടെ സ്‌നേഹവ്യവഹാരങ്ങളുടെ കേന്ദ്രമാകേണ്ടിയിരുന്ന ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയെ ഹൈജാക്ക് ചെയ്ത മുതിര്‍ന്നവര്‍ അതിനെ തങ്ങളുടെ രാഷ്ട്രീയ-മത വ്യവസായങ്ങളുടെ വേദിയാക്കി മാറ്റിയ നികൃഷ്ടമായ കാഴ്ചയാണ് ഈ പോയ വാരത്തില്‍ കേരളം കണ്ടത്.

ഒരു കലോത്സവവേദിയുടെ ദൃശ്യചാരുതയെയും വര്‍ണപ്പകിട്ടിനെയും കടത്തിവെട്ടുന്ന എന്ത് നയനാനന്ദമാണ് രാഷ്ട്രീയകേരളം അതിന്റെ പാചകശാലയില്‍ കണ്ടത്? അധികാരത്തോടും മതസ്പര്‍ധയോടുമുള്ള വിശപ്പ് സഹിയ്ക്കവയ്യാതെ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ദേഹണ്ഡപ്പുരയില്‍ വിദ്വേഷത്തിന്റെ സദ്യയൊരുക്കാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ ജീര്‍ണോദ്യമങ്ങള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒടുവില്‍ പാചകശാലയിലെ വിഷവ്യാപനം അതിന്റെ പൂര്‍ണ്ണതയിലെത്തിയ്ക്കാന്‍ നിരപരാധിയായ പാചകക്കാരനെ ജാത്യാധിക്ഷേപം ചെയ്യുന്നതില്‍ വരെ ഇക്കൂട്ടര്‍ കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചു.

ബ്രാഹ്മണന്‍ പാചകം ചെയ്യുന്നതിനെ സാമൂഹ്യനവോത്ഥാനമായും മാംസാഹാരികളായ കലോത്സവത്തിനെത്തുന്ന ഭൂരിപക്ഷം കുട്ടികള്‍ക്കും സസ്യാഹാരം വിളമ്പുന്നത് ഹിന്ദുത്വഫാഷിസത്തിന്റെ കുതന്ത്രമായുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ആദ്യം ആഘോഷിച്ചത് ബുദ്ധിജീവിയുടെയും മാധ്യമപ്രവര്‍ത്തകന്റെയുമെല്ലാം മുഖംമൂടിയണിഞ്ഞ കമ്മ്യൂണിസ്റ്റ് പിണിയാളുകളാണ്.

പഴയിടം നമ്പൂതിരിയ്ക്കെതിരായ ഇടത് ലിബറല്‍ പോരാളികളുടെ സൈബര്‍ ആക്രമണങ്ങള്‍ അപലപനീയമാണ്. അയാള്‍ ബ്രാഹ്മണന്‍ ആയതു കൊണ്ട് പണിയെടുത്തു ജീവിക്കാനുള്ള അയാളുടെ അവകാശം ഇല്ലാതാകുന്നില്ല. സവര്‍ണ്ണന്റെ ജാതിപറഞ്ഞുള്ള അധിക്ഷേപവും വിവേചനവും ജാത്യാധിക്ഷേപം അല്ലാതാവുന്നുമില്ല. പൊതുജനവികാരം തനിക്കെതിരെ തിരിച്ചതില്‍ പഴയിടത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. നിങ്ങള്‍ എന്ത് കഴിക്കുന്നോ, നിങ്ങള്‍ അതായിത്തീരുന്നു തുടങ്ങിയ ബഡായികള്‍ ബോധമുള്ള നാട്ടുകാര്‍ എങ്ങനെ സഹിയ്ക്കും? സസ്യഭുക്കുകള്‍ മാംസഭുക്കുകളേക്കാള്‍ ശ്രേഷ്ഠരും രജോഗുണസമ്പന്നരുമാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സവര്‍ണ്ണ ജാതിബോധത്തിന്റെ വികലമായ ആത്മപ്രകാശനമായിരുന്നു എന്നതും പകല്‍ പോലെ വ്യക്തം.


ഇനി പഴയിടത്തിനെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരായിരുന്നു എന്ന് പരിശോധിച്ചാല്‍ ഫാഷിസം കടന്നു വരുന്നത് ആഹാരത്തിലൂടെയാണെന്ന കേട്ടു പഴകിയ ഇടത് സാമൂഹ്യസിദ്ധാന്തത്തിന്റെ അലയൊലികള്‍ നമുക്ക് കേള്‍ക്കാനാവും. ബ്രാഹ്മണന്‍ പാചകം ചെയ്യുന്നതിനെ സാമൂഹ്യനവോത്ഥാനമായും മാംസാഹാരികളായ കലോത്സവത്തിനെത്തുന്ന ഭൂരിപക്ഷം കുട്ടികള്‍ക്കും സസ്യാഹാരം വിളമ്പുന്നത് ഹിന്ദുത്വഫാഷിസത്തിന്റെ കുതന്ത്രമായുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ആദ്യം ആഘോഷിച്ചത് ബുദ്ധിജീവിയുടെയും മാധ്യമപ്രവര്‍ത്തകന്റെയുമെല്ലാം മുഖംമൂടിയണിഞ്ഞ കമ്മ്യൂണിസ്റ്റ് പിണിയാളുകളാണ്. എന്നാല്‍, നീണ്ട പതിനാറു വര്‍ഷവും തെറ്റുപറ്റാതെ പാചകദൗത്യം ഒരു നമ്പൂതിരിയെത്തന്നെ കെട്ടിയേല്‍പിച്ച മതേതര-പുരോഗമന സര്‍ക്കാരുകളുടെ തീരുമാനത്തിന് പിന്നിലെ ജാതിനിഷ്‌കര്‍ഷ അവര്‍ ചര്‍ച്ചയാക്കിയില്ല. അതില്‍ പകുതിയോളം, ഇപ്പോഴത്തേത് ഉള്‍പ്പെടെ, ഇവരുടെ തന്നെ ജാതിരഹിത സര്‍ക്കാരുകള്‍ ആയിരുന്നു എന്നതാണ് വലിയൊരു വിരോധാഭാസം. അപ്പോള്‍, പൂണൂലില്ലാത്ത വെപ്പുകാരന്‍ വെച്ച സദ്യയുണ്ണാന്‍ പാകത്തിന് പുരോഗമനകേരളം വളര്‍ന്നിട്ടില്ല എന്ന സാമൂഹ്യജീര്‍ണതയായിരുന്നില്ലേ യഥാര്‍ഥത്തില്‍ ഇവിടെ ചര്‍ച്ചയാകേണ്ടിയിരുന്നത്.

വിവാദത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ അടുത്ത വര്‍ഷം മുതല്‍ മാംസാഹാരമെന്ന വാഗ്ദാനവുമായി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ചാടിവീണത് പരിതാപകരമായ ചിന്താശൂന്യതയും അതിനേക്കാളേറെ ഏതോ മുന്‍നിശ്ചയപ്രകാരമെന്ന് സംശയിക്കാന്‍ ഇടനല്‍കുന്നതുമായിരുന്നു. കേരളത്തിന്റെ പ്രതിലോമകരമായ കാലാവസ്ഥയില്‍ മാംസാഹാരം സൂക്ഷിയ്ക്കാന്‍ പോലുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തയുള്ള ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു മേളയില്‍ വരുംവരായ്കകളെപ്പറ്റി ചിന്തിയ്ക്കാതെയുള്ള മന്ത്രിയുടെ പ്രതികരണം വെറും വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

അപ്പോള്‍ എന്തിനായിരിക്കും ഇടതുപക്ഷം ഇപ്രകാരമൊരു സ്‌ക്രിപ്റ്റഡ് നാടകത്തിന് കലോത്സവവേദിയെ കരുവാക്കിയത്? കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കരണത്തിലൂടെ തീവ്രവാദിള്‍ക്കെല്ലാം മുസ്‌ലിം മുഖച്ഛായയാണെന്ന സംഘ്പരിവാര്‍ സിദ്ധാന്തത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ അതിന്റെ കൈയൊപ്പ് ചാര്‍ത്തിനല്‍കിയത് നാം കണ്ടതാണല്ലോ. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാം കണ്ടത് ഇടത് സര്‍ക്കാരിന്റെ പ്രതിനിധികള്‍ നേരിട്ട് ആശീര്‍വദിച്ച ഗാനശില്‍പത്തിന്റെ മുഖ്യശില്‍പി അറിയപ്പെടുന്ന ഒരു സംഘ്പരിവാറുകാരനായിരുന്നു എന്നതാണ്. മുജാഹിദ് സമ്മേളന നഗരിയില്‍ വെച്ച് ഹിന്ദുത്വഭീകരതയില്‍ നിന്ന് മുസ്‌ലിംകളുടെ മൊത്തസംരക്ഷണം സ്വയം ഏറ്റെടുത്ത കമ്യൂണിസ്റ്റ്കാരുടെ യാഥാര്‍ഥമുഖം ഇതോടെ മുസ്‌ലിംകള്‍ക്ക് മുന്നില്‍ ഒരുവട്ടം കൂടി വെളിപ്പെടുകയായിരുന്നു. ഇവിടെ, നഷ്ടപ്പെട്ട തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് അവര്‍ കണ്ടെത്തിയത് ഒരു ദ്വിമുഖതന്ത്രമായിരുന്നു-തങ്ങളുടെ തന്നെ പ്രതിനിധിയായ പഴയിടം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യത്തോട് പരസ്യമായി കലഹിക്കുന്നതായി വരുത്തിത്തീര്‍ക്കുക, പിന്നെ മുസ്‌ലിംകള്‍ക്ക് വേണ്ടി എന്ന പേരില്‍ ഒരു മാംസാഹാര പ്രക്ഷോഭത്തിന് തിരികൊളുത്തുക.


ഇനിയാണ് ഇതിന്റെ രാഷ്ട്രീയത്തിലേക്ക് നാം കടക്കേണ്ടത്. കഴിഞ്ഞ കുറച്ചു നാളായി കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ ഇടയ്ക്കിടയ്ക്ക് മുസ്‌ലിംകളെ വീഴ്ത്താനായി വിരിക്കുന്ന ഒരു വലയുണ്ട്. പാഠ്യപദ്ധതി, യൂണിഫോം, സ്‌കൂള്‍ സമയം, വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത്, കുടുംബശ്രീ പ്രതിജ്ഞ തുടങ്ങി ഓരോന്നിലും നാം കണ്ട ഒരു രസകരമായ സീക്വന്‍സുണ്ട്. മുസ്‌ലിം പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പുള്ള രീതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു, മുസ്‌ലിംകള്‍ പ്രതിഷേധിക്കുന്നു, സര്‍ക്കാര്‍ പിന്മാറി കളം വിടുന്നു, സംഘ്പരിവാര്‍ കളം നിറഞ്ഞു കളിക്കുന്നു.

കേരളത്തില്‍ തുടര്‍ ഭരണത്തിന്റെ അസുലഭ സൗന്ദര്യവും അനിര്‍വചനീയമായ സുഖവും അനുഭവിയ്ക്കുന്ന എല്‍.ഡി.എഫിന് ഇനി കേരളഭരണം അടുത്തെങ്ങും ആര്‍ക്കും വിട്ടുകൊണ്ടുക്കാന്‍ മനസ്സില്ല. ഭരണത്തുടര്‍ച്ചയ്ക്കായി അവര്‍ എന്ത് കടുംകൈയ്യും കാട്ടുമെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അതിനുള്ള അവരുടെ മാര്‍ഗത്തിലെ ഏക തടസ്സം തല്‍ക്കാലം കോണ്‍ഗ്രസ് മാത്രമാണ്.

ജിഹാദികളുടെ മുന്നില്‍ മുട്ട് മടക്കിയ പിണറായി സര്‍ക്കാര്‍ വരാനിരിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അപായസൂചന എന്ന നറേറ്റിവ് സംഘ്പരിവാറുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ശബരിമലയില്‍ കടുകുമണിയോളം വിട്ടുകൊടുക്കാത്ത പിണറായി ജിഹാദികള്‍ക്ക് മുന്നില്‍ പിന്തിരിഞ്ഞോടുന്ന കാഴ്ച കമ്യൂണിസ്റ്റുകാര്‍ സൃഷ്ടിച്ചു വിടുന്ന ഓരോ വിവാദത്തിന്റെയും ഡിവിഡന്റായി കൂടുതല്‍ ഹിന്ദുക്കളെ മതേതര പാളയത്തില്‍ നിന്ന് സംഘ്പരിവാറിന്റെ തൊഴുത്തിലേയ്ക്ക് സംഭാവന ചെയ്യുന്നു. ഇതുകൊണ്ടെല്ലാം ഇടതുപക്ഷത്തിന് എന്ത് ലാഭം എന്ന് അതിശയത്തോടെ ചോദിക്കുന്നവരുണ്ട്. കേരളത്തില്‍ തുടര്‍ ഭരണത്തിന്റെ അസുലഭ സൗന്ദര്യവും അനിര്‍വചനീയമായ സുഖവും അനുഭവിയ്ക്കുന്ന എല്‍.ഡി.എഫിന് ഇനി കേരളഭരണം അടുത്തെങ്ങും ആര്‍ക്കും വിട്ടുകൊണ്ടുക്കാന്‍ മനസ്സില്ല. ഭരണത്തുടര്‍ച്ചയ്ക്കായി അവര്‍ എന്ത് കടുംകൈയ്യും കാട്ടുമെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അതിനുള്ള അവരുടെ മാര്‍ഗത്തിലെ ഏക തടസ്സം തല്‍ക്കാലം കോണ്‍ഗ്രസ് മാത്രമാണ്.

സവര്‍ണഹിന്ദുക്കളില്‍ ഇതിനോടകം ബിജെപിയിലേക്ക് ചേക്കേറാത്തവര്‍ തല്‍ക്കാലം കോണ്‍ഗ്രസിനൊപ്പമാണെന്ന് ഇടതുപക്ഷം തിരിച്ചറിയുന്നു. എന്‍.എസ്.എസ് നേതൃത്വത്തിന് അടുത്തിടെയായി ഡോ. ശശി തരൂരില്‍ ഉണ്ടായിട്ടുള്ള താല്‍പര്യം പൂര്‍ണമായും കോണ്‍ഗ്രസിനോടുള്ള ആഭിമുഖ്യമായി വ്യാഖ്യാനിക്കാന്‍ ആവില്ലെങ്കിലും അത് ഇടതുപക്ഷത്തിന് ഉണ്ടാക്കുന്ന ഉള്‍ക്കിടിലം ചെറുതല്ല. അപ്പോള്‍, കോണ്‍ഗ്രസിന്റെ തകര്‍ച്ച ഒന്നിന് മാത്രമേ കേരളത്തില്‍ തുടര്‍ഭരണം എന്ന സ്വപ്നസാഫല്യത്തിലേക്ക് തങ്ങളെ എത്തിക്കാനാവൂ എന്നവര്‍ കൃത്യമായി തിരിച്ചറിയുന്നു.

പഴയിടം വെജ് വിളമ്പിയാലും നോണ്‍ വെജ് വിളമ്പിയാലും കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അഞ്ച് പൈസയുടെ ലാഭമോ നഷ്ടമോ ഉണ്ടോ? മാംസാഹാരം കഴിക്കാനായി മഴ കാത്ത് കഴിയുന്ന വേഴാമ്പലൊന്നുമല്ലല്ലോ കേരളത്തിലെ മുസ്‌ലിംകള്‍. കലോത്സവത്തില്‍ മാംസാഹാരം വേണമെന്നുള്ള ആവശ്യം ഒരൊറ്റ മുസ്‌ലിം പോലും ഉന്നയിച്ചിട്ടുമില്ല. പക്ഷേ, ആര്‍.വി ബാബുവും മറ്റു സംഘ്പരിവാറുകാരും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതോ, കലോത്സവത്തില്‍ ഹലാല്‍ ഫുഡിന് വേണ്ടിയുള്ള ജിഹാദികളുടെ കുതന്ത്രത്തെ ചെറുക്കും പോലും.

ഈയൊരു തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് സവര്‍ണ്ണ ഹിന്ദുക്കളെ കോണ്‍ഗ്രസില്‍ നിന്നകറ്റി സംഘ്പരിവാര്‍ കൂടാരത്തില്‍ എത്തിക്കുക എന്ന ദൗത്യം ഇപ്പോള്‍ ഇടതുപക്ഷം ഏറ്റെടുത്തിട്ടുള്ളത്. ശബരിമല നല്‍കിയ പാഠം ഇനിയും മറന്നിട്ടില്ലാത്ത സവര്‍ണഹിന്ദുക്കള്‍ തങ്ങള്‍ക്കൊപ്പം വരില്ലെന്ന് ഉറപ്പുള്ള ഇടതുപക്ഷത്തിന് അവര്‍ തല്‍ക്കാലം ബി.ജെ.പിയ്ക്കൊപ്പം നില്‍ക്കുന്നതാണ് 2019 ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് നല്ലത് എന്ന തിരിച്ചറിവുണ്ട്. ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് മുക്ത ഭാരതം നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള ബി.ജെ.പിയ്ക്ക് വേണ്ടി കേരളത്തില്‍ ആ പണി വൃത്തിയായി ചെയ്യന്നത് 'മതേതരത്വം നിലനില്‍ക്കാന് കോണ്‍ഗ്രസ് ഇവിടെ നിലനിന്നേ തീരൂ' എന്ന് ചാനലുകളില്‍ പോയി പ്രഖ്യാപിക്കുന്ന അതേ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നതിലെ ശുദ്ധതട്ടിപ്പ് നാം കാണാതെ പോകരുത്.

ബി.ജെ.പി ശക്തിയാര്‍ജിക്കുന്നതോടെ ബലക്ഷയം വരുന്ന കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് മുസ്‌ലിം ലീഗ് മറുകണ്ടം ചാടുമെന്നതാണ് പിണറായി വിജയന്റെ മറ്റൊരു കണക്കുകൂട്ടല്‍. ഒപ്പമുള്ള ഹിന്ദു വോട്ടുകള്‍ സംരക്ഷിയ്ക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് എങ്ങനെ മുസ്‌ലിംകളെ സംരക്ഷിക്കാനൊക്കുമെന്ന ക്യാപ്‌സ്യൂള്‍ ലീഗിന് വേണ്ടി ഇടതുപക്ഷം തയ്യാറാക്കി വെച്ചിട്ടുണ്ട്. തങ്ങളുടെ അന്തകരായ ബി.ജെ.പി കരുത്താര്‍ജിക്കുകയും ആശ്വാസമാകേണ്ടിയിരുന്ന കോണ്‍ഗ്രസ് തകരുകയും ചെയ്താല്‍ പിന്നെ അനാഥരായ മുസ്‌ലിംകള്‍ തങ്ങളുടെ ചിറകിനടിയില്‍ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരാകും എന്ന തിരിച്ചറിവാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി-മത സംഘര്‍ഷങ്ങളുടെ കനലുകള്‍ കെടാതെ ഊതിയൂതി പുകച്ചുകൊണ്ടിരിക്കാനുള്ള കുതന്ത്രങ്ങളിലേക്ക് ഇടതുപക്ഷത്തെ നയിക്കുന്നത്. ഇനി നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. പഴയിടം വെജ് വിളമ്പിയാലും നോണ്‍ വെജ് വിളമ്പിയാലും കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അഞ്ച് പൈസയുടെ ലാഭമോ നഷ്ടമോ ഉണ്ടോ? മാംസാഹാരം കഴിക്കാനായി മഴ കാത്ത് കഴിയുന്ന വേഴാമ്പലൊന്നുമല്ലല്ലോ കേരളത്തിലെ മുസ്‌ലിംകള്‍. കലോത്സവത്തില്‍ മാംസാഹാരം വേണമെന്നുള്ള ആവശ്യം ഒരൊറ്റ മുസ്‌ലിം പോലും ഉന്നയിച്ചിട്ടുമില്ല. പക്ഷേ, ആര്‍.വി ബാബുവും മറ്റു സംഘ്പരിവാറുകാരും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതോ, കലോത്സവത്തില്‍ ഹലാല്‍ ഫുഡിന് വേണ്ടിയുള്ള ജിഹാദികളുടെ കുതന്ത്രത്തെ ചെറുക്കും പോലും.


ഇന്ത്യന്‍ മുസ്‌ലിംകള്‍ വളരെയേറെ ശ്രദ്ധയോടെയും കൃത്യമായ കണക്കുകൂട്ടലോടെയും മുന്നോട്ട് പോകേണ്ട കാലമാണ്. അവരുടെ ചെറിയൊരു പിഴവിനായി സംഘ്പരിവാര്‍ മാത്രമല്ല മതേതര മാധ്യമങ്ങളും കണ്ണില്‍ എണ്ണയൊഴിച്ചിരിപ്പാണ്. നിങ്ങളുടെ മുറിവില്‍ നിന്ന് കിനിയുന്ന ഓരോ തുള്ളി രക്തത്തിലും തങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ട പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നറിയുന്ന മതേതരസംരക്ഷകരും മുസ്‌ലിം അനുഭാവികളും ചെന്നായ്ക്കളെപ്പോലെ ചുറ്റും കറങ്ങുന്നുണ്ട്. അപ്പോള്‍ മുസ്‌ലിംകള്‍ എങ്ങനെ വിഷയങ്ങളെ സമീപിക്കണം?

ഏത് കാര്യത്തിലും മുസ്‌ലിംകളുടെ അഭിപ്രായമറിയാന്‍ കുഴലും നീട്ടി വരുന്ന മാധ്യമങ്ങളും ചര്‍ച്ചാവേദിയൊരുക്കുന്ന ചാനല്‍ കച്ചവടക്കാരുമെല്ലാം ലക്ഷ്യം വെക്കുന്നത് സംഘ്പരിവാറിനെ എപ്രകാരം നിങ്ങളുടെ പ്രതികരണങ്ങളുടെ മറുതലയ്ക്കല്‍ അണിനിരത്താമെന്നത് തന്നെയാണ്. ബ്രാഹ്മണനെ നാല് തെറി വിളിക്കുകയും സംഘ്പരിവാര്‍ തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കി രണ്ട് പോത്തിനെ അറുത്ത് ഒരു ബീഫ് ഫെസ്റ്റ് നടത്തുകയും ചെയ്യുന്ന കപട നവോത്ഥാനത്തിന്റെ കമ്യൂണിസ്റ്റ് വലയിലും മസ്‌ലിംകള്‍ പച്ചപ്പനം തത്തകളെപ്പോലെ പോയി വീഴരുത് എന്ന പാഠവും ഈ കലോത്സവം മുസ്‌ലിംസമൂഹത്തിന് നല്‍കുന്നു.

എടുത്തുചാട്ടം ഒഴിവാക്കുക, ആവശ്യമില്ലാത്ത വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുക. പ്രതികരിക്കും മുന്‍പ് രണ്ട് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഒന്ന്, ഈ വിഷയം സമുദായത്തെ ഏത് വിധമാണ് ബാധിക്കുന്നത്? രണ്ട്, പ്രതികരണം കൊണ്ട് സമുദായത്തിനുണ്ടാകുന്ന നേട്ടമെന്ത്? നോണ്‍ വെജ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് ചോദ്യങ്ങള്‍ ഒന്ന് സ്വയം ചോദിച്ചു നോക്കൂ. വിഷയം മുസ്‌ലിംകളെ ഒരു വിധത്തിലും ബാധിക്കുന്നതായിരുന്നില്ല. പ്രതികരണം കൊണ്ടുണ്ടായ നേട്ടമോ, മുസ്‌ലിം വിരുദ്ധതയുടെ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ ആര്‍.വി ബാബുവിനും കൂട്ടര്‍ക്കും ഒരു പെനാല്‍ട്ടി താരമാക്കിക്കൊടുത്തു എന്നത് തന്നെ.

പ്രതികരണം തങ്ങളുടെ ജനാധിപത്യാവകാശമാണെന്നും സമുദായത്തെ ബാധിക്കാത്ത പൊതുപ്രശ്‌നങ്ങളിലും ഇതര സമുദായങ്ങളെപ്പോലെ പ്രതികരിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്ക് ഉണ്ടെന്നുമെല്ലാം വാദിക്കുന്ന സ്വപ്നജീവികള്‍ ഉണ്ടാവാം. പക്ഷേ, സ്വബോധമുള്ള മുസ്‌ലിംകള്‍ തങ്ങള്‍ ഇതരസമുദായങ്ങളെപ്പോലെ അല്ലെന്നും മതേതര - പുരോഗമന സമൂഹത്തിന്റെ സര്‍വയലന്‍സ് ക്യാമറയ്ക്ക് കീഴില്‍ നിരന്തരം കഴിയേണ്ടി വരുന്ന തങ്ങള്‍ വ്യത്യസ്തരാണെന്നും തിരിച്ചറിയും.


Similar Posts