Analysis
സെക്യുലര്‍ സേതുരാമയ്യരും, മതേതര രഥോത്സവവും; പൊതു വിലെ പ്രതിസന്ധികള്‍
Analysis

സെക്യുലര്‍ സേതുരാമയ്യരും, മതേതര രഥോത്സവവും; 'പൊതു' വിലെ പ്രതിസന്ധികള്‍

അനൂപ് വി.ആര്‍
|
16 May 2024 12:15 PM GMT

മുഖ്യധാരയില്‍ നിലനില്‍ക്കുന്ന അധീശത്വ ബോധ്യങ്ങള്‍ക്ക് മേല്‍ പുഴുവരിക്കാന്‍ സിനിമ പര്യാപ്തമാണെങ്കിലും, അതിന്റെ പേരില്‍ എന്തുകൊണ്ട് മമ്മൂട്ടി മാത്രം ആക്രമിക്കപ്പെടുന്നു എന്ന ചോദ്യം വിശദമായ ഉത്തരം ആവശ്യപ്പെടുന്നത് തന്നെയാണ്.

1988ല്‍ ഇറങ്ങിയ 'ഒരു സി.ബി.ഐ ഡയറികുറിപ്പ്' എന്ന മലയാള സിനിമ അതുവരെ നമ്മള്‍ പരിചയിച്ച സിനിമാ ആസ്വാദനരീതികളില്‍ നിന്നുള്ള വ്യവച്ഛേദം തന്നെയാണ്. സിനിമയിലെ നായകനായ മമ്മൂട്ടി അതിന്റെ രചയിതാവായ എസ്.എന്‍ സ്വാമിയോട് ആവശ്യപ്പെട്ടത് സമ്പൂര്‍ണ്ണമായ ഒരു കുറ്റാന്വേഷണ കഥ ആയിരുന്നുവെങ്കില്‍, അത് സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ സ്വാമിയോട് മമ്മൂട്ടി വിയോജിച്ചത് ഒരേ ഒരു കാര്യത്തില്‍ മാത്രമായിരുന്നു. അത് ആ കഥാപാത്രത്തിന്റെ പേരിന്റെ കാര്യത്തില്‍ ആയിരുന്നു. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ഷേക്‌സ്പിയര്‍ പഴഞ്ചൊല്ല് ഏറ്റവും കൂടുതല്‍ പാഴായി പോകുന്ന ഒരു മേഖല ചലച്ചിത്രം കൂടിയാണല്ലോ. ഒരു സിനിമയുടെ ആദിമധ്യാന്ത്യങ്ങളില്‍ മറ്റ് പലതുമെന്നപോലെ കഥാപാത്രങ്ങളുടെ പേരും പരമപ്രധാനം തന്നെ. അലി ഇമ്രാന്‍ എന്നായിരുന്നു സേതുരാമയ്യര്‍ക്ക് എസ്.എന്‍ സ്വാമി ആദ്യം കൊടുത്ത പേര്. എന്‍.എസ് മാധവന്റെ കഥയിലെ പത്രാധിപര്‍ ചുല്യാറ്റിനെപ്പോലെ, അത് സേതുരാമയ്യര്‍ എന്നാക്കി തിരുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെ. ഇമ്രാന്‍ അലിയെ സേതുരാമയ്യര്‍ ആക്കി മാറ്റുന്ന മമ്മൂട്ടിയുടെ ചേതോവികാരത്തിന് പിന്നിലെന്ത് എന്ന് അധികം തിരഞ്ഞ് പോകേണ്ടതില്ല. ഒരു ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുസ്‌ലിം ആയിരിക്കുന്നതിലും നല്ലത് ഉന്നതകുലജാതന്‍ ആയ ബ്രാഹ്മണന്‍ തന്നെ ആയിരിക്കണം എന്ന തീര്‍പ്പിലെത്തുമ്പോള്‍, മമ്മൂട്ടിയുടെ മുന്നിലുള്ളത് ആ ജാതിപ്പേര് നല്‍കുന്ന പ്രിവിലേജുകള്‍ തന്നെയായിരിക്കണം.

ഒരു വടക്കന്‍ വീരഗാഥയില്‍ ആരോമല്‍ ചേകവരെ ചന്തു വകവരുത്തുന്നത് കുത്ത് വിളക്കിന്റെ കുന്തമുന കൊണ്ട് ആണെങ്കില്‍, സിനിമയ്ക്ക് പുറത്ത് മുനയുള്ള വാക്ക് കൊണ്ട് നിലവിളക്ക് കൊളുത്താത്ത അബ്ദുറബ്ബിനെ മുറിവേല്‍പ്പിക്കുന്ന മമ്മൂട്ടിയേയും നമ്മള്‍ കണ്ടതാണ്. അതായത് അഭ്രപാളിക്ക് അകത്ത് എന്നപോലെ പുറത്തും ഹിന്ദുത്വ പൊതുബോധത്തെ അലോസരപ്പെടുത്താതിരിക്കാന്‍ പരമാവധി പരിശ്രമിക്കുക മാത്രമല്ല, ആ ബോധത്തെ ശക്തിപ്പെടുത്താന്‍ അബോധത്തിലും ബോധത്തിലും പരിശ്രമിക്കുക കൂടി ചെയ്തിട്ടുണ്ട് മമ്മൂട്ടി.

'മഹേഷിന്റെ പ്രതികാരത്തില്‍' മേനോന്‍, നായര്‍, വര്‍മ റോളുകള്‍ മോഹന്‍ലാലിന് ചാര്‍ത്തിക്കൊടുക്കുന്നുണ്ടെങ്കിലും, യഥാര്‍ഥത്തില്‍ മലയാള സിനിമയിലെ അത്തരം സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളുടെ സെന്‍സസ് എടുത്താല്‍ ആരേക്കാളും മുന്നില്‍ നില്‍ക്കുന്നതും മമ്മൂട്ടി തന്നെയായിരിക്കും. പഴശ്ശിരാജ ചലച്ചിത്രമാകുമ്പോള്‍, അതിലേക്ക് പരിഗണിക്കപ്പെടാനും മലയാളത്തില്‍ മമ്മൂട്ടിയല്ലാതെ മറ്റാര്? വടക്കന്‍ പാട്ടിലെ ചന്തു വള്ളുവനാടന്‍ ഭാഷയില്‍ ക്ഷത്രിയസ്വഭാവത്തോടെ പുനരവതരിപ്പിക്കപ്പെടുമ്പോഴും, ആ വേഷപ്പകര്‍ച്ചകള്‍ മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്റെ കയ്യില്‍ ഭദ്രം. ഒരു വടക്കന്‍ വീരഗാഥയില്‍ ആരോമല്‍ ചേകവരെ ചന്തു വകവരുത്തുന്നത് കുത്ത് വിളക്കിന്റെ കുന്തമുന കൊണ്ട് ആണെങ്കില്‍, സിനിമയ്ക്ക് പുറത്ത് മുനയുള്ള വാക്ക് കൊണ്ട് നിലവിളക്ക് കൊളുത്താത്ത അബ്ദുറബ്ബിനെ മുറിവേല്‍പ്പിക്കുന്ന മമ്മൂട്ടിയേയും നമ്മള്‍ കണ്ടതാണ്. അതായത് അഭ്രപാളിക്ക് അകത്ത് എന്നപോലെ പുറത്തും ഹിന്ദുത്വ പൊതുബോധത്തെ അലോസരപ്പെടുത്താതിരിക്കാന്‍ പരമാവധി പരിശ്രമിക്കുക മാത്രമല്ല, ആ ബോധത്തെ ശക്തിപ്പെടുത്താന്‍ അബോധത്തിലും ബോധത്തിലും പരിശ്രമിക്കുക കൂടി ചെയ്തിട്ടുണ്ട് മമ്മൂട്ടി. എന്നിട്ടും മമ്മൂട്ടി അതേ പ്രത്യയശാസ്ത്രത്തിനാല്‍ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത്, ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത 'പുഴു' എന്ന സിനിമയുടെ പേരിലാണ്.


മുഖ്യധാരയില്‍ നിലനില്‍ക്കുന്ന അധീശത്വ ബോധ്യങ്ങള്‍ക്ക് മേല്‍ പുഴുവരിക്കാന്‍ സിനിമ പര്യാപ്തമാണെങ്കിലും, അതിന്റെ പേരില്‍ എന്തുകൊണ്ട് മമ്മൂട്ടി മാത്രം ആക്രമിക്കപ്പെടുന്നു എന്ന ചോദ്യം വിശദമായ ഉത്തരം ആവശ്യപ്പെടുന്നത് തന്നെയാണ്. പാ രജ്ജിത്തിന്റേത് പോലെ ഹിന്ദുത്വവംശീയ പ്രത്യയ ശാസ്ത്രത്തെ പച്ചയ്ക്ക് എതിര്‍ക്കുന്ന ഒരു ചലച്ചിത്രകാരന്റെ സിനിമയില്‍ രജനീകാന്തിനെപ്പോലെ ഒരു താരം അഭിനയിക്കുന്ന കാലത്ത്, സവിശേഷമായി മമ്മൂട്ടി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍, അതിന്റെ കാരണം അടിസ്ഥാനപരമായി മമ്മൂട്ടി എന്ന ആ പേര് തന്നെയാണ്. അലി ഇമ്രാന്‍ സേതുരാമയ്യര്‍ ആക്കുന്നത് പോലെ, അതങ്ങനെ മാറ്റാന്‍ പറ്റില്ലല്ലോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ സൂപ്പര്‍ സ്റ്റാര്‍ കാന്‍ഡിഡേറ്റായ മെട്രോമാന്‍ ശ്രീധരനുമായി ജയിച്ചപ്പോള്‍, ഇടത് പ്രൈഫൈലുകള്‍ പോലും ഷാഫിയുടെ സെക്യൂലര്‍ പോരാട്ട വീര്യത്തെ വാഴ്ത്തുകയും ചെയ്തിരുന്നു. പക്ഷേ, അതിന്റെയൊക്കെ ആയുസ്സ് ഷാഫി പാലക്കാട്ടുനിന്ന് വടകര എത്തുന്നത് വരെ മാത്രം. പാലക്കാട്ട് നിന്ന് വടകര എത്തുന്ന ദൂരത്തിനിടയില്‍, ഷാഫിയ്ക്ക് ഇവിടത്തെ ഇടത് പൊതുബോധത്തില്‍ സംഭവിച്ച രൂപാന്തരപ്രാപ്തി കാഫ്കയുടെ കഥാപാത്രത്തിന്റെ മെറ്റാമോര്‍ഫോസിസിനെ പോലും തോല്‍പ്പിക്കുന്നതാണ്. ഒരു ദിവസം കൊണ്ടാണ്, ഒരു സെക്യൂലര്‍ ഐക്കണ്‍ മുസ്‌ലിം ഐക്കണ്‍ ആയി മാറിയത്.

മമ്മൂട്ടി മലയാളിയുടെ താരസങ്കല്‍പങ്ങളിലെ എവറസ്റ്റ് ആണെങ്കില്‍, ഷാഫിപറമ്പില്‍ എന്ന രാഷ്ട്രീയക്കാരന്‍ സവിശേഷമായി പഠിക്കപ്പെടേണ്ടത് രാഷ്ട്രീയത്തിലെ താരവത്കരണവുമായി ബന്ധപ്പെട്ടിട്ടാണ്. സമീപകാല രാഷ്ട്രീയവുമായി ബന്ധപ്പെട്ട്, വിഷ്വലൈസേഷന്റെ സാധ്യതകള്‍ ഏറ്റവും സമര്‍ഥമായി ഉപയോഗിച്ച രാഷ്ട്രീയക്കാരന്‍ ഷാഫി തന്നെയായിരിക്കും. റീല്‍സുകളിലൂടെയും മറ്റും സിനിമാറ്റിക് ആയ ഒരു രാഷ്ട്രീയ ഭാഷ തന്നെ ഷാഫി രൂപപ്പെടുത്തിയിട്ടുണ്ട്. സിനിമാ താരങ്ങളുടേതിന് സമാനമായ ഫാന്‍ബേസും ഷാഫി പറമ്പില്‍ ആര്‍ജിച്ചിട്ടും ഉണ്ട്. സിനിമാ താരങ്ങളുമായുള്ള സൗഹൃദം, മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഉള്ള അതിന്റെ സചിത്ര വിവരണങ്ങള്‍ അതിന്റെ ആവര്‍ത്തനങ്ങളിലൂടെ സ്വയം ഒരു താരവ്യക്തിത്വത്തിന്റെ ഗണത്തിലേക്ക് ഉയരാനും ഷാഫിപറമ്പിലിന് കഴിഞ്ഞിട്ടുണ്ട്. സൗഹൃദത്തിലെ ചില കൊടുക്കല്‍ വാങ്ങലുകളേയും ഇതില്‍ കാണാം. ഉണ്ണിമുകുന്ദനെപ്പോലെ ഒരാള്‍ പല സന്ദര്‍ഭങ്ങളിലും ഷാഫിയുമായുള്ള സൗഹൃദം തുറന്ന് പ്രഖ്യാപിക്കുമ്പോള്‍, തിരിച്ച് ഉണ്ണി മുകുന്ദന്‍ സിനിമകളുടെ പ്രൊമോഷന്‍ ഷാഫിയും നിര്‍വഹിച്ചിട്ടുണ്ട്. ആത്യന്തികമായി ഷാഫി സ്വയം അടയാളപ്പെടുത്താന്‍ ആഗ്രഹിച്ച കോളം സ്‌റ്റൈലിഷ് സെക്യൂലര്‍ യൂത്ത് ഐക്കണ്‍ എന്നതായിരുന്നു. ആ പ്രതിഛായക്ക് തടസ്സമായ ഇടങ്ങളില്‍ നിന്ന് ഷാഫി സ്വയം ഒഴിഞ്ഞ്‌നിന്നു എന്നത് മാത്രമല്ല, ആ പ്രതിഛായാ നിര്‍മാണത്തിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.


പാലക്കാട്ടെ കല്‍പ്പാത്തി രഥോത്സവ സമയത്ത് പത്ര ദൃശ്യമാധ്യമങ്ങള്‍ പതിവായി ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് ആഘോഷിക്കുന്ന ദൃശ്യം അവിടത്തെ ഷാഫിയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു. അത്തരം വിഷ്വല്‍ ഇംപാക്റ്റുകള്‍ ഷാഫിയിലെ സെക്യൂലര്‍ സ്റ്റാര്‍ ഇമേജിന് സഹായകം ആയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ സൂപ്പര്‍ സ്റ്റാര്‍ കാന്‍ഡിഡേറ്റായ മെട്രോമാന്‍ ശ്രീധരനുമായി ജയിച്ചപ്പോള്‍, ഇടത് പ്രൈഫൈലുകള്‍ പോലും ഷാഫിയുടെ സെക്യൂലര്‍ പോരാട്ട വീര്യത്തെ വാഴ്ത്തുകയും ചെയ്തിരുന്നു. പക്ഷേ, അതിന്റെയൊക്കെ ആയുസ്സ് ഷാഫി പാലക്കാട്ടുനിന്ന് വടകര എത്തുന്നത് വരെ മാത്രം. പാലക്കാട്ട് നിന്ന് വടകര എത്തുന്ന ദൂരത്തിനിടയില്‍, ഷാഫിയ്ക്ക് ഇവിടത്തെ ഇടത് പൊതുബോധത്തില്‍ സംഭവിച്ച രൂപാന്തരപ്രാപ്തി കാഫ്കയുടെ കഥാപാത്രത്തിന്റെ മെറ്റാമോര്‍ഫോസിസിനെ പോലും തോല്‍പ്പിക്കുന്നതാണ്. ഒരു ദിവസം കൊണ്ടാണ്, ഒരു സെക്യൂലര്‍ ഐക്കണ്‍ മുസ്‌ലിം ഐക്കണ്‍ ആയി മാറിയത്.

മമ്മൂട്ടിയല്ലാ ആരായാലും മതസ്വത്വത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍, ഇരയോടൊപ്പം നില്‍ക്കുക എന്നത് സാമാന്യനീതി മാത്രമാണ്. അതേസമയം, ഇതിന്റെ പേരില്‍ മമ്മൂട്ടിയെ ഒക്കെ പിടിച്ച് സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ ബാറ്റണ്‍ കയ്യില്‍ വെച്ച് കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ബങ്കാരു ലക്ഷ്മണ്‍ ബി.ജെ.പിയുടെ ദേശീയ പ്രസിഡണ്ട് ആയ സമയത്ത്, കേരള സന്ദര്‍ശന സമയത്ത് ആദ്യം കണ്ട പൊതു വ്യക്തിത്വങ്ങളില്‍ ഒരാള്‍ മമ്മൂട്ടി ആയിരുന്നു. അതിന് ശേഷം, അദ്വാനിയുടെ ആത്മകഥ പ്രകാശനം ചെയ്തതും മമ്മൂട്ടി തന്നെ.

മമ്മൂട്ടി ആയാലും ഷാഫി ആയാലും രണ്ട് പേരും ഒരുപോലെ പങ്ക് വെക്കുന്ന ഒരു കാര്യം രണ്ട് പേരും മുസ്‌ലിം ഐക്കണുകളോ, അങ്ങനെ ആവാന്‍ ആഗ്രഹിക്കുന്നവരോ അല്ല എന്നുള്ളത് തന്നെയാണ്. രണ്ട് പേരും ഒരുപോലെ അഭിമുഖീകരികച്ചത് 'പൊതു'വിനെ തന്നെയാണ്. സിനിമയില്‍ ആയാലും, രാഷ്ട്രീയത്തില്‍ ആയാലും മമ്മൂട്ടിയും ഷാഫിയും 'പൊതുവ്യക്തിത്വങ്ങള്‍' തന്നെയാണ്. അതേസമയം, ആ' പൊതു' സ്ഥായിയായ ഒന്നല്ലാ എന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവികാസങ്ങള്‍ തെളിയിക്കുന്നത്. എത്രമേല്‍ സ്വയം 'പൊതുവത്കരിക്കാന്‍' ശ്രമിച്ചാലും എത്രമാത്രം ആ 'പൊതു' വിന്റെ അകത്ത് സുരക്ഷിത/ന്‍ ആയിരിക്കാന്‍ കഴിയും എന്നിടത്ത് തന്നെ സാംസ്‌കാരികമായി സംഘ്പരിവാര്‍വത്കരിക്കപ്പെട്ട ഇടത്ത് മര്‍ദിതസ്വത്വങ്ങളുടെ പ്രതിസന്ധി.

പിന്‍കുറിപ്പ്: 'മമ്മൂട്ടിയല്ലാ ആരായാലും മതസ്വത്വത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍, ഇരയോടൊപ്പം നില്‍ക്കുക എന്നത് സാമാന്യനീതി മാത്രമാണ്. അതേസമയം, ഇതിന്റെ പേരില്‍ മമ്മൂട്ടിയെ ഒക്കെ പിടിച്ച് സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ ബാറ്റണ്‍ കയ്യില്‍ വെച്ച് കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ബങ്കാരു ലക്ഷ്മണ്‍ ബി.ജെ.പിയുടെ ദേശീയ പ്രസിഡണ്ട് ആയ സമയത്ത്, കേരള സന്ദര്‍ശന സമയത്ത് ആദ്യം കണ്ട പൊതു വ്യക്തിത്വങ്ങളില്‍ ഒരാള്‍ മമ്മൂട്ടി ആയിരുന്നു. അതിന് ശേഷം, അദ്വാനിയുടെ ആത്മകഥ പ്രകാശനം ചെയ്തതും മമ്മൂട്ടി തന്നെ. അപ്പോള്‍ ആവേശകമ്മിറ്റിക്കാര്‍ പ്ലീസ് സ്റ്റെപ്പ് ബാക്ക്.



Similar Posts