Analysis
ചെങ്കോല്‍
Analysis

ചെങ്കോലേന്തിയ കുതന്ത്രങ്ങള്‍

ഡോ. ബിനോജ് നായര്‍
|
1 Jun 2023 9:40 AM GMT

സംഘ്പരിവാര്‍ അധികാരത്തിലുള്ള കാലം ഭാരതത്തിന്റെ ഭാവി അകപ്പെട്ടിട്ടുള്ള അപകടസന്ധിയുടെ മകുടോദാഹരണമായി അവര്‍ മനഃപ്പൂര്‍വം കെട്ടിച്ചമച്ച ഈ ചെങ്കോല്‍ വിവാദം മാറിയിരിക്കുന്നു.

പുതിയ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും ചര്‍ച്ചകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, ഈ വിവാദങ്ങള്‍ വെറുതെ സ്വാഭാവികമായി ഉണ്ടായതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അങ്ങനെയല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്ത് അധികാരം പിടിക്കുകയും ചെയ്യുക എന്നത് സംഘ്പരിവാര്‍ രാമജന്മഭൂമി പ്രക്ഷോഭകാലം മുതല്‍ വിജയകരമായി ചെയ്തുവരുന്ന ഒരു തന്ത്രമാണ്. ഗോധ്രയിലും പൗരത്വ ഭേദഗതിയിലും കള്ള കേസുകളില്‍ കുടുക്കി എതിരാളികളെ അകത്താക്കുന്നതിലും പുല്‍വാമ ആക്രമണത്തിലും കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങിയ തുടങ്ങിയ വിദ്വേഷ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിലുമൊക്കെ സംഘ്പരിവാര്‍ പ്രയോഗിച്ച അതേ രാഷ്ട്രീയ കുതന്ത്രം തന്നെയാണ് ഈ സെങ്കോല്‍ അട്ടിമറിയിലും കാണാനാവുക.

ഒന്നാമത്തെ നുണ. തഞ്ചാവൂരില്‍ നിന്ന് കൊണ്ടുവന്ന ചെങ്കോല്‍ സന്യാസിമാര്‍ നേരിട്ട് മൗണ്ട് ബാറ്റന്‍ പ്രഭുവിന് സമര്‍പ്പിക്കുകയും അദ്ദേഹം അത് തിരികെ സന്യാസിമാരെ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. തീവ്രദേശീയതയുടെ നീറുന്ന ചൂളയായ ഹിന്ദുത്വ മനസ്സുകളില്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യലബ്ധിയും അധികാര കൈമാറ്റവുമൊക്കെയായി ചെങ്കോലിനെ കൃത്രിമമായി ബന്ധിപ്പിക്കുന്നതിനായി സംഘ്പരിവാര്‍ ഒപ്പിച്ച ഒരു കുസൃതി മാത്രമാണ് ഇത്.

ആര്‍.എസ്.എസ് കുതന്ത്രങ്ങളുടെ ഒരു സവിശേഷത കൃത്യമായി സമയം എടുത്ത് പാളിച്ചകള്‍ ഇല്ലാതെ അവ നടപ്പാക്കുന്നതില്‍ അവര്‍ കാണിക്കുന്ന പ്രാവീണ്യമാണ്. അവരുടെ നിഗൂഢമായ വ്യാജ നിര്‍മിതികളുടെ യാഥാര്‍ഥ്യങ്ങളിലേക്ക് കടക്കുക എന്നത് തേനീച്ചയുടെ കൂട്ടില്‍ കൈ ഇടുന്നത് പോലെയാണ്. സെങ്കോലുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അഴിച്ചുമാറ്റുമ്പോള്‍ മാത്രമാണ് അതിന്റെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ നുണകളുടെ കൂമ്പാരം നമുക്ക് കാണാനാവൂ.

കഴിഞ്ഞ നവംബര്‍ നാലിന് Allahabad Museum ഡല്‍ഹിയിലെ National Museum വുമായി ഒരു MOU ഒപ്പുവെക്കുന്നതോടെയാണ് സംഘ്പരിവാര്‍ സെങ്കോല്‍ വിവാദ നിര്‍മിതിക്ക് തുടക്കം കുറിക്കുന്നത്. അക്കാലത്ത് അലഹബാദ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സെങ്കോലിനെ RSS ന്റെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് പറിച്ചുനടുന്നതിനുള്ള കളമൊരുക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കരാര്‍ ഒപ്പുവെച്ചത്. ഉത്തര്‍പ്രദേശ് ഗവര്‍ണറും അലഹബാദ് മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സനുമായ ആനന്ദി ബെന്‍ പട്ടേല്‍ ആണ് ഈ പറിച്ചുനടീലിനുള്ള അനുമതി നല്‍കിയത്.

ഇങ്ങനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് മുന്‍പ് ഈ വിവാദ സെങ്കോല്‍ ബാംഗ്ലൂരിലേക്ക് ഒരു രഹസ്യ യാത്ര കൂടി നടത്തുകയുണ്ടായി. സെങ്കോലിന്റെ യഥാര്‍ഥ ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉതകും വിധം വളച്ചൊടിക്കുന്നതിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ Press Information Bureau യുടെ പേരില്‍ തയ്യാറാക്കുന്ന propaganda വീഡിയോയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഈ രഹസ്യ യാത്ര. ഈ യാത്രക്കൊടുവിലാണ് സെങ്കോല്‍ ഡല്‍ഹി മ്യൂസിയത്തില്‍ പൊറുതി ആരംഭിക്കുന്നത്.


അപ്പോള്‍ എന്തിനുവേണ്ടിയാണ് മോദി സര്‍ക്കാര്‍ ഈ വീഡിയോ നിര്‍മിച്ചത്? സംശയം എന്താണ്? നാസികളെപ്പോലെ വ്യാജ പ്രൊപ്പോഗണ്ടകള്‍ക്കായി സിനിമകളും ചിത്രങ്ങളും ഉപയോഗിക്കുന്നത് ഈയിടെയായി സംഘ്പരിപാടിന്റെ സ്ഥിരം തന്ത്രമാണല്ലോ. Kashmir Files, The Kerala Story, മലയാളത്തില്‍ നിര്‍മിച്ച പുഴ മുതല്‍ പുഴ വരെ തുടങ്ങിയ ചലച്ചിത്രങ്ങളുടെയെല്ലാം ലക്ഷ്യം ജനങ്ങളില്‍ അതിവൈകാരികതയും അപരമതവിദ്വേഷവും നിറച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കുക എന്നത് തന്നെ. ഇതിനൊപ്പം നെഹ്‌റു എന്ന തങ്ങളുടെ ആജന്മശത്രുവിനെതിരെ ജനവികാരം ഉണര്‍ത്തി നെഹ്‌റു തകര്‍ത്ത ഭാരതീയ പൈതൃകത്തെ തങ്ങള്‍ വീണ്ടെടുക്കുന്നു എന്ന അബദ്ധധാരണ യുവാക്കള്‍ക്കുള്ളില്‍ കൃത്രിമമായി സൃഷ്ടിക്കുക എന്നത് കൂടി ഈ ചെങ്കോല്‍ പ്രോപഗണ്ട വീഡിയോയുടെ ലക്ഷ്യമാണ്. വെറും ഏഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ മോദി സര്‍ക്കാര്‍ കുത്തിനിറച്ചിട്ടുള്ളത് നിരവധി നുണകളാണ്. നമുക്ക് അവയെ ഓരോന്നായി പരിശോധിക്കാം.

ഒന്നാമത്തെ നുണ. തഞ്ചാവൂരില്‍ നിന്ന് കൊണ്ടുവന്ന ചെങ്കോല്‍ സന്യാസിമാര്‍ നേരിട്ട് മൗണ്ട് ബാറ്റന്‍ പ്രഭുവിന് സമര്‍പ്പിക്കുകയും അദ്ദേഹം അത് തിരികെ സന്യാസിമാരെ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. തീവ്രദേശീയതയുടെ നീറുന്ന ചൂളയായ ഹിന്ദുത്വ മനസ്സുകളില്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യലബ്ധിയും അധികാര കൈമാറ്റവുമൊക്കെയായി ചെങ്കോലിനെ കൃത്രിമമായി ബന്ധിപ്പിക്കുന്നതിനായി സംഘ്പരിവാര്‍ ഒപ്പിച്ച ഒരു കുസൃതി മാത്രമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ ചരിത്രം 1947 ആഗസ്റ്റ് 25 ന്റെ Time magazine ല്‍ വിശദമായി അച്ചടിച്ചു വന്നതാണ്. ഇത് പ്രകാരം തഞ്ചാവൂരിലെ ശ്രീ അമ്ബളവന ദേശിഗറുടെ രണ്ട് പ്രതിനിധികള്‍ നെഹ്‌റുവിന്റെ വസതിയില്‍ നേരിട്ട് എത്തുകയും ചെങ്കോല്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതില്‍ മൗണ്ട് ബാറ്റന്‍ പ്രഭു ചിത്രത്തിലെങ്ങുമില്ല.

സന്യാസിമാരുടെ അനുഗ്രഹവും സ്വീകരിച്ച് മോദി നടത്തിയ പ്രസംഗത്തില്‍ തന്നെ നുണകളുടെ ഒരു ഘോഷയാത്രയായിരുന്നു. വിശുദ്ധമായ ചെങ്കോലിനെ നെഹ്‌റു തന്റെ കുടുംബവീടായ ആനന്ദഭവനില്‍ പൂട്ടിയിട്ടു എന്നാണ് മോദി മുന്നില്‍ നിരന്നിരിക്കുന്ന സന്യാസിമാരുടെ മുഖത്തുനോക്കി പറഞ്ഞത്.

രണ്ടാമത്തെ നുണ, നെഹ്‌റു സര്‍ക്കാര്‍ സന്യാസിമാരെ തഞ്ചാവൂരില്‍ നിന്ന് വിമാന മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിച്ചു എന്നതാണ്. എന്നാല്‍, നേരത്തെ പരാമര്‍ശിച്ച Time Magazine ലെ ലേഖനത്തില്‍ സന്യാസിമാര്‍ വന്നത് തീവണ്ടിയിലാണ് എന്ന് വ്യക്തമായി പറയുന്നു. അപ്പോള്‍ എന്തിനാണ് മോദി സര്‍ക്കാര്‍ ഇങ്ങനെയൊരു നുണ പറയുന്നത്? ഒരു പറ്റം സന്യാസിമാരെ ചാര്‍ട്ടര്‍ വിമാനത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന് രാജകീയ പ്രൗഢിയോടെ താമസിപ്പിച്ച് തീറ്റിപ്പോറ്റുന്ന മോദി സര്‍ക്കാരിന്റെ ആര്‍ഭാടത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നെഹ്‌റു സര്‍ക്കാര്‍ ചെയ്ത പാഴ്‌ചെലവുകള്‍ മാത്രമേ തങ്ങളും ചെയ്യുന്നുള്ളൂ എന്ന് കൃത്രിമമായി വരുത്തി തീര്‍ക്കാനുള്ള ഒരു കുതന്ത്രമായിരുന്നു വീഡിയോയിലെ സന്യാസിമാരുടെ വിമാനയാത്ര.

തഞ്ചാവൂരില്‍ നിന്നു കൊണ്ടുവന്ന വിശുദ്ധമായ സെങ്കോല്‍ നരേന്ദ്രമോദി സന്യാസിമാരില്‍ നിന്ന് നേരിട്ട് വാങ്ങി ഹിന്ദു നവോത്ഥാനത്തിന് കളമൊരുക്കുന്നു എന്ന ഗോദീ മീഡിയയുടെ വ്യാജപ്രചാരണമാണ് മൂന്നാമത്തെ നുണ. ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങിയ മോദി ഭക്തര്‍ കാണിച്ച വീഡിയോകള്‍ പരിശോധിച്ചാല്‍ തന്നെ അറിയാം നിരവധി സന്യാസിമാര്‍ മാറിമാറി പല രൂപത്തിലും ഭാവത്തിലും വലിപ്പത്തിലുമുള്ള ചെങ്കോലുകളാണ് മോദിക്ക് പലപ്പോഴായി കൈമാറിയത്. മാത്രമല്ല നന്ദിയുടെ രൂപം ആലേഖനം ചെയ്തിട്ടുള്ള യഥാര്‍ഥ ചെങ്കോലിന്റെ സ്ഥാനത്ത് മോദി ഏറ്റുവാങ്ങിയ പലതിലും സരസ്വതിയും മറ്റാരൊക്കെയോ ആയിരുന്നു എന്നതും നമുക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.


ഇതിനര്‍ഥം 1947 ല്‍ നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോലല്ല ഇവയൊന്നും എന്നല്ലേ? യഥാര്‍ഥ ചെങ്കോലിനെ ഡല്‍ഹിയിലെ മ്യൂസിയത്തില്‍ ഭദ്രമായി പൂട്ടി വെച്ചിട്ടാണ് സര്‍ക്കാരും ഗോദീ മീഡിയയും ചേര്‍ന്ന് നാട്ടുകാരെ ഈ വിധം പറഞ്ഞു പറ്റിച്ചത്.

മോദി സര്‍ക്കാരിന്റെ നുണകളുടെ കണക്കെടുക്കുമ്പോള്‍ അതിനെ മുന്നില്‍ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യാതൊരു സങ്കോചവുമില്ലാതെ വിളിച്ചറിയുന്ന പച്ച നുണകള്‍ നാം എങ്ങനെ കണ്ടില്ലെന്നു വയ്ക്കും. സന്യാസിമാരുടെ അനുഗ്രഹവും സ്വീകരിച്ച് മോദി നടത്തിയ പ്രസംഗത്തില്‍ തന്നെ നുണകളുടെ ഒരു ഘോഷയാത്രയായിരുന്നു. വിശുദ്ധമായ ചെങ്കോലിനെ നെഹ്‌റു തന്റെ കുടുംബവീടായ ആനന്ദഭവനില്‍ പൂട്ടിയിട്ടു എന്നാണ് മോദി മുന്നില്‍ നിരന്നിരിക്കുന്ന സന്യാസിമാരുടെ മുഖത്തുനോക്കി പറഞ്ഞത്. മാത്രമല്ല നെഹ്‌റു ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയ ബിംബമായ ചെങ്കോലിനെ തന്റെ ഊന്നുവടിയായി വിശേഷിപ്പിച്ചു എന്ന പച്ചക്കള്ളം രാജ്യത്തിന്റെ പ്രധാനമന്ത്രി യാതൊരു മടിയുമില്ലാതെയാണ് വിളിച്ചു പറഞ്ഞത്.

മോദി പറഞ്ഞ പച്ചക്കള്ളങ്ങളുടെ സത്യാവസ്ഥ The Wire നോട് തുറന്നു പറഞ്ഞിട്ടുള്ളത് അലഹബാദ് മ്യൂസിയത്തിന്റെ ദീര്‍ഘകാല നടത്തിപ്പുകാരനായിരുന്ന ഡോ. ഓംകാര്‍ ആനന്ദ് റാവു വാന്‍ഖഡെയാണ്. താന്‍ മ്യൂസിയത്തിന്റെ മേല്‍നോട്ടം നടത്തിയിരുന്ന കാലത്തൊന്നും ചെങ്കോലിന്റെ മുന്നിലുള്ള ലേബലില്‍ Walking stick എന്നൊരു പദം തന്നെ ഇല്ലായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. 'Golden Stick gifted to Pt Jawahar Lal Nehru' എന്ന് മാത്രമാണ് അന്ന് ലേബലില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ നിന്ന് തന്നെ നെഹ്‌റുവിനെ താറടിക്കാന്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനുമായി ചരിത്രത്തില്‍ ഒരു ഊന്നുവടിയുടെ വ്യാജ ചരിത്രം കൂടി സംഘ്പരിവാര്‍ തിരുകി കയറ്റുകയായിരുന്നു എന്ന് നമുക്ക് ന്യായമായും വിശ്വസിക്കാവുന്നതല്ലേ?


Similar Posts