ഷര്‍ട്ടിടാത്ത സുരേഷ് ഗോപി ട്രാജഡി; ഷര്‍ട്ടിട്ട ഗില്ലാപ്പികളാണ് മരണമാസ്സ്
|വെട്ടം സിനിമയില്‍ ചോദിച്ച പോലെ തനിക്ക് ഒരു ഷര്‍ട്ട് ഇട്ടൂടെടോ എന്നു ആരെങ്കിലും ചോദിച്ചാല്‍ ആ ചോദ്യത്തിന്റെ അര്‍ഥം രാജാവ് നഗ്നന് ആണ് എന്നതാണ്. ഈ അശ്ലീലതയുടെ ഇടയിലേക്കാണു 'അഞ്ചക്കള്ളകോക്കാന്‍' എന്ന സിനിമയിലെ ഗില്ലാപ്പികള്‍ ഹൈ റേഞ്ചിലെ ഒരു റോഡിലേക്ക് ആധുനീകതയുടെ ഒരു ബൈക്കും ആയി പറന്നു വരുന്നത്.
1990 കളുടെ ആദ്യ പകുതിയില്‍ തൊണ്ണൂറ്റി മൂന്നില്‍ ആണ് ഞങ്ങളുടെ വീട്ടില്‍ ഒരു സ്കൂട്ടര്‍ വാങ്ങിക്കുന്നത്. അന്ന് അച്ഛന് ഒരു ചേതക് സ്കൂട്ടര്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലോ മറ്റോ വാങ്ങിക്കുകയായിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞു ഞാന്‍ തോറ്റു പാളീസ് ആയി നില്ക്കുന്ന സമയം. അന്ന് വീട്ടില്‍ അച്ഛന് സ്കൂട്ടര്‍ ഓടിക്കാന്‍ അറിയാത്തതുകൊണ്ടും ഞാന്‍ ലൈസന്‍സ് എടുത്തത് കൊണ്ടും ആ സ്കൂട്ടറിന്റെ ഉടമസ്ഥന് ഞാനായി. ഞാനും എന്റെ ഒരു സുഹൃത്തും ഞങ്ങളുടെ ദേശത്തും പല ദേശങ്ങളിലേക്കും ആ ചുവന്ന ചേതക് സ്കൂട്ടറില്‍ പറന്നു. സെക്കന്‍ഡ് ഷോക്ക് പോകാനും ഇടയ്ക്ക് കോളജില്‍ പോകാനും ഒക്കെ ഞങ്ങള്‍ ആ സ്കൂട്ടര്‍ ഉപയോഗിച്ചു. പിള്ളേര്‍ക്ക് കളിക്കാന്‍ സ്കൂട്ടര്‍ വാങ്ങിച്ചു കൊടുത്തു എന്നു കുടുംബത്തിലെ സഖാക്കന്മാരും പതുക്കെ പോകണം എന്നു നാട്ടിലെ നമ്പ്യാര്‍ തന്തകളും പറഞ്ഞു. അന്നത്തെ കാലത്ത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഇരുചക്ര വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ദേശത്ത് ആദ്യമായി ഒരു സ്കൂട്ടര്‍ വാങ്ങിയത് ഞങ്ങളുടെ വീട്ടിലായിരുന്നു. ആ ചേതക് സ്കൂട്ടറിലൂടെ കോളനിയില്‍ നിന്നു നമ്പ്യാന്മാര് അരികില്‍ ജീവിക്കുന്ന മെയിന്‍ റോഡിലൂടെ ഞങ്ങള്‍ പറന്നു. ദേശത്തെ റോഡില്‍ ഞങ്ങള്‍ താരങ്ങള്‍ ആയി. ഞങ്ങളുടെ പൂര്‍വികരെ അടിമക്കച്ചവടം നടത്തി കഴുവേറ്റി കൊന്ന മാടായിപ്പാറയില്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞു ആ സ്കൂട്ടറും ആയി ഇരുന്നപ്പോള്‍ അവരുടെ ആത്മാക്കളെ കാറ്റായും ചൂടായും അനുഭവിച്ചു.
ഏകലവ്യന് എന്ന സിനിമയിലാണ് ഒരു കീഴാളനായ രാജന് പി. ദേവിന്റെ ഇടതുപക്ഷ മന്ത്രിയോട് 'തനിക്ക് ഇതിനു മുന്നേ തലവടിക്കല്‍' ആയിരുന്നല്ലോ പണി എന്നു സുരേഷ് ഗോപിയുടെ മാധവന് ഐ.പി.എസ് പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ കീഴാളരായ മനുഷ്യര്‍ കടന്നു കയറി വരുമ്പോള്‍ അത് ദുഷിപ്പിക്കും എന്ന പ്രസ്താവനയാണ് കഥാപാത്രം നടത്തുന്നത്. അദ്ദേഹത്തിന്റെ വിപ്ലവകാരി ആയ ഫാദറിന്റെ സഖാവ് ഫ്ളാഷ് ബാക്ക് എന്ന കോമഡിയും ഈ സിനിമയില്‍ ഉണ്ട്.
കണ്ണൂര്‍ രാഗം എന്ന തിയേറ്ററില്‍ ഇതേ സ്കൂട്ടറില്‍ പോയി ബ്രേവ് ഹെര്‍ട്ടും ഫോറസ്റ്റ് ഗംപും കണ്ടു. കുറേക്കാലം കഴിഞ്ഞ് ആ സ്കൂട്ടര്‍ ഉപേക്ഷിച്ച് സ്കൂട്ടറിന് പകരം ബൈക്ക് വാങ്ങിക്കുക എന്ന ഒരു ചിന്തയിലേക്ക് ഞങ്ങള്‍ എത്തി. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഒരു ഹണ്‍ഡ്രഡ് സിസി യമഹ ബൈക്ക് - അത് സെക്കന്‍ഡ് ഹാന്‍ഡ് ആയിട്ട് അച്ഛന് വാങ്ങിച്ചു തരുന്നത്. ഞങ്ങള്‍ക്ക് വല്ലാത്ത ഒരു ഉശിരായി ആ യമഹ ബൈക്കിലൂടെ കോളനിയില്‍ ബാബു ആന്റണിയെ പോലെ മുടി നീട്ടി വളര്‍ത്തി വളരെ വേഗത്തില്‍ പറന്നു. ഇതുപോലെ അന്നത്തെ പല കോളനികളിലും പലരും ബൈക്കുകള്‍ വാങ്ങി അറുമാദിച്ചിരുന്നു. അതിനും കുറെ കാലം മുമ്പ് തന്നെ ഞങ്ങളുടേതു പോലെ തന്നെ മറ്റു കോളനികളില്‍ ഡിസ്കോ ഡാന്‍സ് കളിക്കുന്ന ചെറുപ്പക്കാരും ഉണ്ടായിരുന്നു. അവര്‍ ചുരുളന്‍ മുടിയുമായി പാമ്പിന്റെ തോല് പോലുള്ള ജീന്‍സ് ഇട്ടുകൊണ്ട് ഓണാഘോഷ പരിപാടികള്‍ക്കും മറ്റും നല്ല സ്റ്റൈലായി ഡിസ്കോ ഡാന്‍സും കളിച്ചു. ആഗോളവത്കരണത്തിന്റെ തുടക്കകാലത്ത് 250 രൂപക്ക് കിട്ടുന്ന റഫ് ആന്‍ഡ് റഫിന്റെ തുണി വാങ്ങി പാന്‍സ് തയ്പ്പിച്ചു കോളജുകളിലും പോയി. കോളജുകളില്‍ അവര്‍ ഗാങ്ങുകള്‍ സൃഷ്ടിച്ചും പ്രണയിച്ചും കാമിച്ചും വയലന്‍സ് കാണിച്ചും പൊളിച്ചു.
ഇതേ കാലഘട്ടത്തിലാണ് 1991 ല്‍ സുരേഷ് ഗോപി എന്ന നടന് ഏകലവ്യന് എന്ന സിനിമയിലൂടെ മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറായി മാറുന്നത്. പയ്യന്നൂര്‍ സുമംഗലി എന്ന തീയേറ്ററില്‍ ഇടി കൂടി ടിക്കറ്റ് എടുത്തു ആണ് ആ സിനിമ കാണുന്നത്. ഇതേ ഏകലവ്യന് എന്ന സിനിമയിലാണ് ഒരു കീഴാളനായ രാജന് പി. ദേവിന്റെ ഇടതുപക്ഷ മന്ത്രിയോട് 'തനിക്ക് ഇതിനു മുന്നേ തലവടിക്കല്‍' ആയിരുന്നല്ലോ പണി എന്നു സുരേഷ് ഗോപിയുടെ മാധവന് ഐ.പി.എസ് പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ കീഴാളരായ മനുഷ്യര്‍ കടന്നു കയറി വരുമ്പോള്‍ അത് ദുഷിപ്പിക്കും എന്ന പ്രസ്താവനയാണ് കഥാപാത്രം നടത്തുന്നത്. അദ്ദേഹത്തിന്റെ വിപ്ലവകാരി ആയ ഫാദറിന്റെ സഖാവ് ഫ്ളാഷ് ബാക്ക് എന്ന കോമഡിയും ഈ സിനിമയില്‍ ഉണ്ട്. നരേന്ദ്രപ്രസാദിന്റെ വിവാദമായ കാവി സന്യാസി ആ കഥാപാത്രത്തിനോട് 'സെക്രട്ടറിയേറ്റ് പടിക്കലും കണ്ണിമാര മാര്‍ക്കറ്റിലും നാലണക്ക് കഞ്ചാവ് വിറ്റ് നടന്ന ഒരു ചരിത്രം തനിക്കുണ്ടായിരുന്നു' എന്നും മാധവന് പറയുന്നുണ്ട്. ഒരാള്‍ ഹൈന്ദവികതയിലെ ആള്ദൈവമായോ സന്യാസി ആയോ മാറുമ്പോള്‍ പോലും ഒരു മിനിമം യോഗ്യതയെങ്കിലും വേണം എന്നാണ് പ്രസ്താവിക്കുന്നത്. യോഗിത്വം സന്യാസം എന്നതൊക്കെ പുനിതം ആണെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതൊന്നും പ്രാപ്യം അല്ലെന്നും എന്നൊക്കെ ആണ് പറഞ്ഞു വെക്കുന്നത്. മലയാളത്തിലെ തൊണ്ണൂറുകളിലെ രഞ്ജി പണിക്കര്‍ സിനിമകള്‍ ഇത്തരം ഉദ്യോഗസ്ഥരെ ആഘോഷിച്ചു കൊണ്ടും രാഷ്ട്രീയക്കാരെ വില്ലനൈസ് ചെയ്തു കൊണ്ടുമാണ് സിനിമകളുടെ കാല്‍നൂറ്റാണ്ടുകള്‍ സൃഷ്ടിച്ചത്. അന്ന് കോണ്‍ഗ്രസ്സുകാരായിരുന്നു ഏറ്റവും അധികം ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഗ്ലോബലൈസെഷന്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് രാജ്യം തിരിച്ചു പിടിക്കാന്‍ ഇത്തരം ദേശീയ വാദി ഉദ്യോഗസ്ഥര്‍ കടന്നുവരുന്നത്.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയാളുടെ റോഡുകളിലൂടെ ഉള്ള പ്രചാരണങ്ങളില്‍ ഒരു ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ മാടമ്പിയുടെ ചിഹ്നങ്ങളും പേറിക്കൊണ്ടാണ് പോകുന്നത്. അതിനെ മുന്നോട്ട് പോക്കല്ല രാഷ്ട്രീയ പിന്നോക്ക യാത്ര എന്നു പറയേണ്ടി വരും. അയാള്‍ ഒരു പ്രഭു ആയാണ് ബിഹെവ് ചെയ്യുന്നത്. അയാളുടെ ഉദ്യോഗസ്ഥ ക്ലീനറുടെ ഏറ്റവും അവസാനത്തെ ഉദാഹരണം ആണ് ഗരുഡന് എന്ന സിനിമയിലെ പൊലീസ് വേഷം. ഇപ്പോഴും, തൊണ്ണൂറുകളിലെ പൊലീസുകാരനില്‍ നിന്നു മുന്നോട്ട് പോയിട്ടില്ല. പക്ഷേ, അയാള്‍ റോഡില്‍ ഇന്നത്തെ ഈ ഡോഗ് ഷോ കാണിക്കാനുള്ള വംശീയ ജാതി പ്രാമുഖ്യം നേടി എടുക്കുന്നത് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ കൊണ്ട് കൂടി ആണ്.
കേരളത്തില്‍ ആര്.എസ്.എസിന് വഴിയൊരുക്കുന്നതില്‍ ഇത്തരം ദേശീയ വാദി ഉദ്യോഗസ്ഥരും ഒരു കാരണം ആയിരുന്നു എന്നു പറയേണ്ടി വരും. ഇതേ സുരേഷ് ഗോപി അഭിനയിച്ച ജനാധിപത്യം എന്ന സിനിമയില്‍ മുഖ്യമന്ത്രി ആയി നന്മ നടപ്പാക്കുന്നുമുണ്ട്. സുരേഷ് ഗോപിയുടെ പൊലീസുകാരന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു നന്മ ഭരണം കാഴ്ച വെക്കുന്ന പരിപാടി. ഇതേ ലൈനില്‍ ആണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രചാരണങ്ങളും തെരഞ്ഞെടുപ്പിലെ ഇടപെടലുകളും. ഇതുപോലുള്ള സിനിമകള്‍ പടച്ചു വിട്ട രഞ്ജി പണിക്കര്‍ അടുത്ത കാലത്ത് ജാതിയെ വിമര്‍ശനപരമായി സംസാരിക്കുന്നത് കാണുമ്പോള്‍ ചിരിക്കാനോ കാരയനോ ഒക്കെ തോന്നിപ്പോകും. പിന്നീട് ഇതേ സുരേഷ് ഗോപിയുടെ തന്നെ കമീഷണര്‍ എന്ന സിനിമയില്‍ മുസ്ലിംകളോട് അവര്‍ അണ്ടര്‍വേള്‍ഡ് ആണെങ്കില്‍ പോലും ട്രാന്‍സ്ഫര്‍ എന്ന ഉമ്മാക്കി രോമം ആണ് എന്ന് പറഞ്ഞുകൊണ്ട് കയ്യിലെ രോമം കാണിച്ചുകൊടുക്കുന്നത്. രാഷ്ട്രീയത്തില്‍ മുസ്ലിംകളെയും കീഴാളരെയും തുടച്ചു മാറ്റുക എന്ന ആര്.എസ്.എസ് അജണ്ട മുപ്പതു കൊല്ലം മുമ്പെ ഇത്തരം സിനിമകളിലൂടെ നടപ്പാക്കപ്പെട്ടിരുന്നു. ഇത്തരം ഇമേജറികള്‍ സൃഷ്ടിച്ചു കൊണ്ടാണ് സുരേഷ് ഗോപി തൃശൂരില്‍ ഒരു തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഹിന്ദുത്വത്തിന്റെ റോഡ് ഷോ നടത്തുന്നത്.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയാളുടെ റോഡുകളിലൂടെ ഉള്ള പ്രചാരണങ്ങളില്‍ ഒരു ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ മാടമ്പിയുടെ ചിഹ്നങ്ങളും പേറിക്കൊണ്ടാണ് പോകുന്നത്. അതിനെ മുന്നോട്ട് പോക്കല്ല രാഷ്ട്രീയ പിന്നോക്ക യാത്ര എന്നു പറയേണ്ടി വരും. അയാള്‍ ഒരു പ്രഭു ആയാണ് ബിഹെവ് ചെയ്യുന്നത്. അയാളുടെ ഉദ്യോഗസ്ഥ ക്ലീനറുടെ ഏറ്റവും അവസാനത്തെ ഉദാഹരണം ആണ് ഗരുഡന് എന്ന സിനിമയിലെ പൊലീസ് വേഷം. ഇപ്പോഴും, തൊണ്ണൂറുകളിലെ പൊലീസുകാരനില്‍ നിന്നു മുന്നോട്ട് പോയിട്ടില്ല. പക്ഷേ, അയാള്‍ റോഡില്‍ ഇന്നത്തെ ഈ ഡോഗ് ഷോ കാണിക്കാനുള്ള വംശീയ ജാതി പ്രാമുഖ്യം നേടി എടുക്കുന്നത് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ കൊണ്ട് കൂടി ആണ്. അയ്യങ്കാളി പിടിച്ചെടുത്ത റോഡ്, സഹോദരന് അയ്യപ്പന് പന്തി ഭോജനങ്ങളിലൂടെ പിടിച്ചെടുത്ത പൊതു ഇടം, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലൂടെ പലയിടങ്ങളിലേക്കും യാത്ര ചെയ്ത കീഴാള സമൂഹങ്ങളുടെ ആധുനികതയുടെ യൂണിറ്റുകള്‍ ഏറ്റെടുത്ത റോഡുകള്‍, ആദിവാസി ആയ ബിനീഷ് ബാലന് വിദേശ വിദ്യാഭ്യാസത്തിലൂടെ പിടിച്ചടക്കിയ ആകാശ പാതകള്‍ പ്രവാസങ്ങളിലൂടെ മുസ്ലിം സമുദായങ്ങളുടെ ആസ്തി വര്‍ധനകളിലൂടെ പിടിച്ചെടുത്ത റോഡുകള്‍, മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള സിനിമകളിലെ ചെറുപ്പക്കാര്‍ പിടിച്ചെടുത്ത റോഡുകള്‍, ചതിക്കാത്ത ചന്തുവില്‍ ബോംബെയില്‍ നിന്നു കൊച്ചിയിലേക്ക് വരുന്ന സലീം കുമാര്‍ ഒരു ശ്വാസത്തിലൂടെ കൊച്ചി എത്തി എന്നു പറഞ്ഞു മനസ്സിലാകുന്ന റോഡുകള്‍, അങ്ങനെ അനേകം അപരങ്ങളായ സമൂഹങ്ങള്‍ പല തരത്തില്‍ കേരളത്തിലെ റോഡ് പിടിച്ചെടുക്കുമ്പോഴാണ് ഒരു പൊങ്കാലക്ക് ഒരു രാജ കുടുംബം റോഡിലൂടെ തേര് തള്ളിക്കൊണ്ട് വരുമ്പോള്‍ അത് കട്ട കോമഡി ആകുന്നത്. റോഡുകള്‍ക്ക് ഇങ്ങനെ അപാരമായ അനേകം ചരിത്രങ്ങള്‍ ഉള്ളത് കൊണ്ടാണ് സുരേഷ് ഗോപിയുടെ ഷര്‍ട്ട് ഇടാതെ ഒരു രാജാവിനെ പോലെ തെരഞ്ഞെടുപ്പിന് റോഡില്‍ പ്രചാരണം നടത്തുമ്പോള്‍ അത് ജുഗുപ്സവഹം ആകുന്നത്. വെട്ടം സിനിമയില്‍ ചോദിച്ച പോലെ തനിക്ക് ഒരു ഷര്‍ട്ട് ഇട്ടൂടെടോ എന്നു ആരെങ്കിലും ചോദിച്ചാല്‍ ആ ചോദ്യത്തിന്റെ അര്‍ഥം രാജാവ് നഗ്നന് ആണ് എന്നതാണ്. ഈ അശ്ലീലതയുടെ ഇടയിലേക്കാണു അഞ്ചക്കള്ളകൊക്കാന്‍ എന്ന സിനിമയിലെ ഗില്ലാപ്പികള്‍ ഹൈ റേഞ്ചിലെ ഒരു റോഡിലേക്ക് ആധുനീകഥയുടെ ഒരു ബൈക്കും ആയി പറന്നു വരുന്നത്. അതിനെ കുറിച്ച് എഴുതുമ്പോള്‍ പോലും രോമം എഴുന്നേറ്റ് നില്ക്കും. ഗില്ലാപ്പികള്‍ ഈ റോഡുകളിലേക്ക് കടന്നു കയറുന്നത്, പറന്നു കയറുന്നത് മലയാളത്തിലെ ഹീറോ വലിച്ചു വാരി ചാക്കിലാക്കി തോട്ടിലെറിഞ്ഞു കൊണ്ടാണ്. വില്ലന്മാരായ രണ്ടു ചെറുപ്പക്കരെ കേരളം ഇപ്പോള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ സുരേഷ്ഗോപി അടക്കമുള്ള നായകന്മാരും ഇന്നേവരെ സൃഷ്ടിച്ചു വെച്ചിട്ടുള്ള സകല നായകന്മാരുടെയും മൊന്തയില്‍ പോണനീച്ച പാറിക്കുന്ന അടി ആണ്.
വളരെ ഗ്ലോബല്‍ ആയ ബിജി എമ്മിന്റെ മാസ്മരികതയില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍ക്ക് ഇടയിലൂടെ മൈക്കിള്‍ ജാക്സന്റെ സ്റ്റെപ്പ് ഇട്ടുകൊണ്ടുള്ള ഗില്ലാപ്പികളുടെ ആക്ഷന്‍ സീക്വന്‍സുകളുടെ തകര്‍ക്കലുകള്‍ മാസ്മരികമായ ഒരു സ്പിരിച്വല്‍ വൈബിലേക്കാണ് കൊണ്ടെത്തിക്കുക. കേരളത്തിലെ ഈ പറക്കലിന് തന്നെ രാഷ്ട്രീയപരവും ചരിത്രപരവുമായ പ്രാധാന്യം തന്നെയുണ്ട്. സുരേഷ് ഗോപിയുടെ അടക്കം റോഡ് ഷോകള്‍ക്ക് നടുവിരല്‍ കാണിക്കുക ഗില്ലാപ്പികളുടെ ഈ തകര്‍ക്കലുകള്‍ കൂടി ആണ്. ഇത് മലയാള സിനിമ ആസ്വാദനത്തിനെ തന്നെ തകിടം മറിക്കും.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ തന്നെ കേരളത്തിലെ പല അപര സമൂഹങ്ങളും സ്റ്റൈലിഷ് ആയി കേരളത്തിന് മുകളില്‍ പറന്നിട്ടുണ്ട്. ഹിപ്പികളെ പോലെ ബെല്‍ ബോട്ടം പാന്‍സും കളര്‍ ഷര്‍ട്ടും വലിയ ബെല്‍റ്റുകളില്‍ ബക്കിള് ചെയ്തു കോളനികളില്‍ നിന്നും റോഡുകളില്ക്ക് 'ബുള്ളറ്റ്' പോലുള്ള ബൈക്കുകള്‍ പായിച്ചിട്ടുണ്ട്. 'സിറ്റി ഓഫ് ഗോഡ്' പോലുള്ള ലാറ്റിന്‍ അമേരിക്കന്‍ സിനിമകളിലെ കട്ട വില്ലനിസം കാണിക്കുന്ന വയലന്റ് ആയ ചെറുപ്പക്കാരെ ഓര്‍മിപ്പിച്ചുകൊണ്ട് ഗില്ലാപ്പികള്‍ കേരളത്തിന്റെ മനസ്സിലേക്ക് ഒരു ലോ ആങ്കിള്‍ ഷോട്ടില്‍ റിവോള്‍വര്‍ വച്ച് പൊളിക്കുകയാണ്. ബക്കാറു പോലുള്ള അത്തരം കാരക്റ്ററുകള് ഉള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ പെരുത്ത് സന്തോഷമാണ് തോന്നുന്നത്. ഷോട്ടുകളിലെ ലോ അങ്കിള്‍ സിങ്കിങ്ങുകളിലൂടെ ബൈക്ക് റേസിങ്ങുകളിലൂടെ ഗണ്‍ ഷോട്ടുകളിലൂടെ പൊലീസ് സ്റ്റേഷനിലേക്കുള്ള ബോംബ് ഏറുകളിലൂടെ മൈക്കിള്‍ ജാക്സന്റെ സ്റ്റെപ്പുകളിലൂടെ മാസ്മരികതയുടെ വൈബുകളിലൂടെ ഗില്ലാപ്പികള്‍ കാണികളുടെ ചോര തിളപ്പിക്കുകയാണ്. പ്രവീണ്‍, മെറിന് ജോസ് എന്ന രണ്ട് ചെറുപ്പക്കാര്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പൊളിക്കുകയാണ്. ഇന്നുവരെ വെച്ചിട്ടുള്ള സങ്കല്‍പ്പങ്ങളെ മുഴുവന്‍ പറിക്കുകയാണ്. ഇതിന് മുമ്പെ വിനായകനാണ് സ്ക്രീനില്‍ ഇത്തരം പൊളികള് പൊളിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലൂടെ വേടനും, കേരളത്തിലെ സ്റ്റേജുകള്‍ പിടിച്ചെടുത്തു സുഷിന് ശ്യാമിന്റെ കൂടെ തകര്‍ക്കുന്നുണ്ട്, പൊതുഇടം പിടിച്ചടക്കുന്നുണ്ട്. മുഹമ്മദ് അലി, സാമുവല്‍ എല്‍. ജാക്സണ്, മോര്ഗന് ഫ്രീമാന്‍ വില്‍ സ്മിത്ത് ലാറ്റിന്‍ അമേരിക്കയില്‍ ബോബ് മാര്‍ലി എന്നിവരുടെ ഒക്കെ വ്യത്യസ്തമായ റിപ്ളിക്ക കൂടി ആണ് ഗില്ലാപ്പികള്‍. മുണ്ടെടുത്ത് കൊല്ലപ്പരീക്ഷ അടുക്കാറായി സഖാവേ എന്നു നാമം ജപിക്കുന്ന സലാപസറ്റിക് കോമഡി അല്ല അത്. ഹിപ്പിസ്ത്തിന്റെ ഹെയര്‍ സ്റ്റൈല്‍, റിവോള്‍വര്‍ വയലന്‍സ്, റേസിങ് ബൈക്ക് എന്നിവയൊക്കെ ചേര്‍ത്തുവച്ചുകൊണ്ട് വേറെ ലെവല്‍ ബോഡി ലാംഗ്വേജ് ലേക്ക്, സൗന്ദര്യത്തിലേക്ക് പറക്കുകയാണ് ഗില്ലാപ്പികള്‍. അവര്‍ പുതിയ ഐക്കണുകള്‍ ആയി മാറുമ്പോള്‍ ആ ഐക്കണുകള്‍ സൃഷ്ടിക്കപ്പെടുന്നത് സ്റ്റൈലന്‍ ഇന്റര്‍നാഷണല്‍ ബ്ലാക്ക് പൊളിറ്റിക്സില്‍ നിന്നു കൂടി ആണ്. വളരെ ഗ്ലോബല്‍ ആയ ബിജി എമ്മിന്റെ മാസ്മരികതയില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍ക്ക് ഇടയിലൂടെ മൈക്കിള്‍ ജാക്സന്റെ സ്റ്റെപ്പ് ഇട്ടുകൊണ്ടുള്ള ഗില്ലാപ്പികളുടെ ആക്ഷന്‍ സീക്വന്‍സുകളുടെ തകര്‍ക്കലുകള്‍ മാസ്മരികമായ ഒരു സ്പിരിച്വല്‍ വൈബിലേക്കാണ് കൊണ്ടെത്തിക്കുക. കേരളത്തിലെ ഈ പറക്കലിന് തന്നെ രാഷ്ട്രീയപരവും ചരിത്രപരവുമായ പ്രാധാന്യം തന്നെയുണ്ട്. സുരേഷ് ഗോപിയുടെ അടക്കം റോഡ് ഷോകള്‍ക്ക് നടുവിരല്‍ കാണിക്കുക ഗില്ലാപ്പികളുടെ ഈ തകര്‍ക്കലുകള്‍ കൂടി ആണ്. ഇത് മലയാള സിനിമ ആസ്വാദനത്തിനെ തന്നെ തകിടം മറിക്കും. കെ സുരേന്ദ്രന്റെ ഒക്കെ പട്ടികജാതിക്കാരായ നേതാക്കളുടെ കൂടെ ഉച്ചഭക്ഷണം കഴിക്കുന്നു എന്ന എന്ന സോഷ്യല്‍ മീഡിയ പോസ്റ്ററുകളുടെ അരയിലേക്കാണു ഗില്ലാപ്പികള്‍ തോക്ക് ചൂണ്ടുന്നത്. കേരളം ഒരു 'പൊതു' ആയി സംഗമിക്കുന്ന ഒരു കള്ളുഷാപ്പിലേക്ക് കടന്നു കയറി ആണ് ലാറ്റിന്‍ അമേരിക്കന്‍ വൈബ് ഉള്ള ഗില്ലാപ്പികള്‍ തകര്‍ത്ത് അടുക്കി പറന്നു കയറുന്നത്.