Analysis
വീട്ടിലിരുത്തുന്ന കണക്കുകള്‍
Click the Play button to hear this message in audio format
Analysis

വീട്ടിലിരുത്തുന്ന കണക്കുകള്‍

ബി.കെ സുഹൈല്‍
|
26 April 2022 8:20 AM GMT

കോവിഡ് കാലത്ത് നാം വീട്ടിലിരുന്നപ്പോള്‍ ലോകം കീഴടക്കിയത് ആരാണ്? ചിന്തകളിലും ചര്യകളിലും വിനിമയ മാര്‍ഗങ്ങളിലും നാം ഡിജിറ്റലായപ്പോള്‍ നേട്ടമുണ്ടാക്കിയത് ആരെന്നതിന്റെ ഡാറ്റ പരിശോധന.

വീണ്ടും കോവിഡിന്റെ ആശങ്കകള്‍ പതുക്കെ ഉയര്‍ന്നു വരികയാണ്. ഇനി കോവിഡ് അവസാനിച്ചാലും കോവിഡ്കാലത്തെ ശീലങ്ങള്‍ മനുഷ്യന്‍ തുടരുമെന്ന് ഈ മഹാമാരി തുടങ്ങിയ സമയത്ത് തന്നെ പറയപ്പെട്ടിരുന്നു. ന്യൂ നോര്‍മല്‍ എന്ന് പറഞ്ഞ് തുടങ്ങിയ കാര്യങ്ങള്‍ പലതും മനുഷ്യ ജീവിതത്തിന്റെ ഭാഗമായി. അതില്‍ ഏറ്റവും പ്രധാനം ഡിജിറ്റല്‍ ജീവിതമാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നാം ഡിജിറ്റല്‍ വഴിയെ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. കോവിഡ് കാലം സാധാരണ മനുഷ്യന് നഷ്ടങ്ങള്‍ മാത്രമാണ് വരുത്തിയതെങ്കില്‍ ആഗോള കുത്തക കമ്പനികളെല്ലാം ലാഭം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്.

നമ്മള്‍ വീട്ടിലിരുന്നപ്പോള്‍, സാമൂഹിക അകലം പാലിച്ചപ്പോള്‍ ആരാണ് ലോകം കീഴടക്കിയത് എന്ന് നോക്കാം. ചിന്തകളിലും ചര്യകളിലും വിനിമയ മാര്‍ഗങ്ങളിലും നാം ഡിജിറ്റലായപ്പോള്‍ നേട്ടമുണ്ടാക്കിയത് ആരെന്നതിന്റെ ഡാറ്റയാണ് പരിശോധിക്കുന്നത്.

ശരാശരി ഏഴുമണിക്കൂര്‍ ഓണ്‍ലൈനില്‍

ലോകത്താകെയുള്ളവരുടെ ശരാശരി കണക്കെടുക്കുമ്പോള്‍18വയസ്സിനും 64 വയസ്സിനും ഇടയിലുള്ളവര്‍ 2021ല്‍ 6.56 മണിക്കൂര്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. വിഡിയോ കാണുന്നതിനാണ് അതില്‍ 48.9% ശതമാനം സമയവും ചെലവഴിക്കുന്നത്.

വിഡിയോ സ്ട്രീമിങ് -48.9%, സോഷ്യല്‍ മീഡിയ-19.4%, വെബ്- 13.1%, മെസേജിങ്-6.7, ഗൈമിങ്-4.3% എന്നിങ്ങനെയാണ് കണക്ക്.

കൂടുതല്‍ പേര്‍ യൂടൂബില്‍ തന്നെ

2021ല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് യൂടൂബില്‍ തന്നെയാണ് 20.4%.

യൂടൂബ്-20.4%, ഫേസ്ബുക്-11.3%, വാട്‌സാപ്-7.0%, ടിക്ടോക്-6.8%, ഗൂഗ്ള്‍-5.4%, ഇന്‍സ്റ്റഗ്രാം-5.1%, നെറ്റ്ഫ്‌ളിക്‌സ്-1.8% - കണക്കുകകള്‍ വ്യക്തമാക്കുന്നു.

ഡിജിറ്റലാകുന്ന പരസ്യവിപണി

പരസ്യവിപണിയും ഓണ്‍ലൈനിലേക്ക് മാറുന്നതിന്റെ ട്രെന്‍ഡാണ് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായത്. ഡിജിറ്റല്‍ പരസ്യവരുമാനത്തിന്റെ 83% എട്ട് ഡിജിറ്റല്‍ കമ്പനികളാണ് നേടിയത്. 37 ശതമാനവും ഗൂഗ്ള്‍ തന്നെ.

ഗൂഗ്ള്‍-37%, ഫേസ്ബുക്-21%, ആലിബാബ-7%, ആമസോണ്‍-7%, മൈക്രോസോഫ്റ്റ്-3% എന്നിങ്ങനെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Sources: Statista Advertising & Media Outlook, as of September 2021, company information

ഓണ്‍ലൈനാകാന്‍ ഓടുന്നത് ഇന്ത്യക്കാര്‍

ഇന്റര്‍നെറ്റിന്റെ പുതിയ ഉപഭോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ അതിന്റെ മുന്‍പില്‍ ഇന്ത്യയാണ്. 2019 ല്‍ 143 ദശലക്ഷം പുതിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ഇന്ത്യയിലുണ്ടായത്. 2020 ല്‍ 112 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍. 2021ല്‍ 91 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍.

ഇ-കടകള്‍ മാത്രമാകുന്ന കാലം

ഓണ്‍ലൈന്‍ കച്ചവടം കോവിഡ് കാലത്ത് കുതിച്ചുയരുകയായിരുന്നു. പിന്നീട് അതൊരു ശീലമായി തുടര്‍ന്നു. വിവിധ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വിപണിയിലെ വളര്‍ച്ച.

യുഎസ്-65%, യു.കെ-59%, ജര്‍മനി-53%, ചൈന-92% - കണക്കുകള്‍ വ്യക്തമാക്കുന്നു.

Sources: Statista Global Consumer Survey, as of May 2020

ആമസോണ്‍ തന്നെയാണ് ലോകത്താകെയുള്ള കണക്കെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്നില്‍

2020ല്‍ പ്രമുഖ ഓണ്‍ലൈന്‍ കച്ചവട കമ്പനികളുടെ വില്‍പന യുഎസ് ബില്യന്‍ ഡോളര്‍ കണക്കില്‍: ആമസോണ്‍-112, വാള്‍മാര്‍ട്ട്-41, ബെസ്റ്റ് ബൈ-19, ദ ഹോം ഡിപോട്-17, ടാര്‍ഗറ്റ്-16.


Sources: ecommerceDB

വിവിധ രാജ്യങ്ങളിലെ വിവിധ ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉപഭോക്താക്കള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന കണക്കും നാം കണ്ടു. ഇന്ത്യയില്‍ ഒരു മാസം പേടിഎമ്മിന് 35 കോടി ഇടപാടുകള്‍ നടക്കുന്നു

വിചാറ്റ്-ചൈന -100 കോടി, അലിപേ-ചൈന-73കോടി, പേടിഎം- ഇന്ത്യ-35 കോടി, ഗ്രാബ്-സിംഗപ്പൂര്‍ 18.7 കോടി, കകാവോ- ദക്ഷിണ കൊറിയ-4.8 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

Sources: Rapyd

കാര്യങ്ങള്‍ ഓണ്‍ലൈനാകുന്നതിനനുസരിച്ച് ഗവേഷണത്തിലും മൂലധന നിക്ഷേപത്തിലും തുടങ്ങിയ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ വരെ വലിയ മാറ്റങ്ങളാണ് ലോകത്തുണ്ടാകുന്നത്. ഈ മാറ്റത്തെ തിരിച്ചറിഞ്ഞും ആഴത്തില്‍ വിശകലനം ചെയ്തും വേണം പുതിയ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യാന്‍.

Similar Posts