സ്റ്റുഡന്റ്‌സ് മാനിഫെസ്റ്റോ: തെരഞ്ഞെടുപ്പ് കാലത്തെ വിദ്യാര്‍ഥികളുടെ സങ്കല്‍പ പത്രിക
|രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി എസ്.ഐ.ഒ പുറത്തിറക്കിയ സ്റ്റുഡന്റ്‌സ് മാനിഫെസ്റ്റോ.
ഇലക്ഷനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളുമാണ് സ്റ്റുഡന്റ്‌സ് മാനിഫെസ്റ്റോയില്‍ ഉള്ളടങ്ങിയിട്ടുള്ളത്. വരാനിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിര്‍ദേശങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിന് വേണ്ടി ഇവയെ അജണ്ടയില്‍ ഉള്‍പ്പെടുത്തണം എന്ന് എസ്.ഐ.ഒ ആഗ്രഹിക്കുന്നു.
വിദ്യാഭ്യാസം
• ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷന്‍ നിര്‍ദേശിച്ചതു പ്രകാരമുള്ള പത്ത് ശതമാനം മുസ്ലിം സംവരണവും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുള്ള അഞ്ച് ശതമാനം സംവരണവും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏര്‍പ്പെടുത്തണം. കൂടാതെ ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ എന്നീ പ്രീമിയര്‍ സ്ഥാപനങ്ങളിലേക്കു കൂടി സംവരണം വ്യാപിപ്പിക്കണം.
• പ്രാഥമികതലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കുക.
• ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടുന്ന രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രാജ്യത്തെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടുന്നതിനായി അവയുടെ തുല്യമായ വിതരണം നടപ്പാക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെടുന്നു. പുതിയ കേന്ദ്ര സര്‍വകാലാശാലകള്‍ സ്ഥാപിക്കലോ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വകാലാശാലകളെ കേന്ദ്ര സര്‍വകലാശാലകളാക്കി ഉയര്‍ത്തലോ ആണ് ഇതിനുള്ള രണ്ട് വഴികള്‍. കൂടാതെ, നിലവിലുള്ള കേന്ദ്ര സര്‍വകലാശാലകളുടെ പ്രാദേശിക സെന്ററുകള്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുക വഴി ഭാവിയില്‍ അവയെ യൂണിവേഴ്സിറ്റികളാക്കി മാറ്റാന്‍ കഴിയും.
പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഡിസബിലിറ്റിയുള്ള കുട്ടികള്‍ക്കു പഠിക്കാനാവാശ്യമായ സാങ്കേതികവിദ്യകള്‍ കണ്ടെത്തുക. സ്‌ക്രീന്‍ റീഡര്‍, സ്പീച്ച് റ്റൂ ടെക്സ്റ്റ് സോഫ്റ്റ് വെയര്‍, വ്യക്തിഗതമായി രൂപകല്‍പ്പന ചെയ്ത ടൂളുകള്‍ എന്നിങ്ങനെയുള്ളവ ഡിസേബിള്‍ഡ് ആയവര്‍ക്കും അല്ലാത്തവര്‍ക്കും പഠനമികവ് വര്‍ധിപ്പിക്കും.
• ന്യൂനപക്ഷ ജനസംഖ്യ കാര്യമായുള്ള ജില്ലകളില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂണിവേഴ്സിറ്റി പോലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഓഫ്-കാമ്പസുകള്‍ സ്ഥാപിക്കുക. ഇത്തരം സെന്ററുകളിലെ നിലവിലെ അസൗകര്യങ്ങള്‍ പരിഗണിച്ച് സ്ഥിരമായ കെട്ടിടങ്ങളും ആവശ്യത്തിന് വിഭവങ്ങളും നല്‍കി ശക്തിപ്പെടുത്തുക. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ദേശവ്യാപകമായി അരികുവല്‍കൃത സമുദായങ്ങള്‍ക്ക് മെച്ചപ്പട്ട ഉന്നതവിദ്യാഭ്യാസത്തിന് തുല്യാവസരം ലഭിക്കാനും ഇത് പ്രധാനമാണ്.
• സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുക
• RTE Act (2009) ലെ സെക്ഷന്‍ 21 പ്രകാരം സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളെ ശക്തിപ്പെടുത്തുന്നതില്‍ ഊന്നിക്കൊണ്ട് RTE Atc നെ കരുത്തുറ്റതാക്കുന്നതില്‍ മുന്‍ഗണന നല്‍കുക.
• സ്ഥാപനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി എല്ലാ തരത്തിലെയും വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍, ബസ് പാസുകള്‍ പോലെയുള്ള സൗജന്യ യാത്ര അനുവദിക്കുക
• ഉന്നത വിദ്യാഭ്യാസത്തിലെ മൊത്ത എന്റോള്‍മെന്റ് അനുപാതം (Gross Enrollment Ratio) ഇരട്ടിയാക്കി വര്‍ധിപ്പിച്ചു കൊണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാമൂഹികവും ഭൂമിശാസ്ത്രപരവുമായ അസമത്വങ്ങളെ പരിഹരിക്കുക
• ഉന്നത വിദ്യാഭ്യാസത്തിന് പലിശ രഹിത വായ്പകള്‍ അനുവദിക്കുക. അടച്ചുവീട്ടാനാകാത്ത വായ്പകള്‍ എഴുതിത്തള്ളുക.
• പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഡിസബിലിറ്റിയുള്ള കുട്ടികള്‍ക്കു പഠിക്കാനാവാശ്യമായ സാങ്കേതികവിദ്യകള്‍ കണ്ടെത്തുക. സ്‌ക്രീന്‍ റീഡര്‍, സ്പീച്ച് റ്റൂ ടെക്സ്റ്റ് സോഫ്റ്റ് വെയര്‍, വ്യക്തിഗതമായി രൂപകല്‍പ്പന ചെയ്ത ടൂളുകള്‍ എന്നിങ്ങനെയുള്ളവ ഡിസേബിള്‍ഡ് ആയവര്‍ക്കും അല്ലാത്തവര്‍ക്കും പഠനമികവ് വര്‍ധിപ്പിക്കും.
• എല്ലാ സര്‍വകലാശാലകളിലും അറബിക് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് ചെയറുകള്‍ സ്ഥാപിക്കുക. ഒപ്പം മദ്റസ സര്‍ട്ടിഫിക്കറ്റ് അംഗീകൃതമാക്കിക്കൊണ്ട് BA അറബിക് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സുകള്‍ ആരംഭിക്കുക. തുടര്‍പഠനത്തിനായി എം.എ കോഴ്സുകളും ആരംഭിക്കുക.
• ഉന്നത കലാലയങ്ങളില്‍ എസ്.സി, എസ്.ടി, ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിക്കുക
• RTE Act (2009) സെക്ഷന്‍ 24 പ്രകാരമുള്ള ഉത്തരവാദിത്വങ്ങള്‍ക്കു പുറമെ അധ്യാപകരുടെ മേല്‍ മറ്റുജോലികള്‍ ഏല്‍പ്പിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.
• RTE Act (2009) സെക്ഷന്‍ 25 പ്രകാരമുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം പാലിക്കുന്നതില്‍ അതാത് സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തണം.
ഗുണനിലവാരം
• RTE Act ന്റെ ഫലപ്രദവും പൂര്‍ണവുമായ നടപ്പാക്കല്‍ ഉറപ്പുവരുത്തുക
• കേവലം മനഃപ്പാഠമാക്കലിനപ്പുറം ആഴത്തില്‍ പാഠഭാഗങ്ങള്‍ മനസിലാക്കലിന്റെ പ്രാധ്യാന്യം ഉള്‍ക്കൊണ്ടു കൊണ്ട് അധ്യാപകര്‍ക്ക് കുറഞ്ഞ അധ്യാപന സമയം ഏര്‍പ്പെടുത്തുക
• അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് അനുവദിക്കുക. പാരാ-ടീച്ചേഴ്സ്, ശിക്ഷ മിത്ര, ശിക്ഷന്‍സേവക്, പാര്‍ട് ടൈം CHB-based, കരാര്‍ അധ്യാപക നിയമനങ്ങളെല്ലാം നിര്‍ത്തിവെക്കുക. കൂടാതെ അധ്യാപകരുടെ ഉത്തരവാദിത്വനിര്‍വഹണം വിലയിരുത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കുക.
• ദേശീയ വിദ്യാഭ്യാസ നയവും കോത്താരി കമീഷനും നിര്‍ദേശിച്ച പ്രകാരം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയില്‍ വര്‍ഷാവര്‍ഷം കുറവ് വരുത്തുന്ന പ്രവണതയെ തടയിടാനുള്ള നടപടികള്‍ ആവിഷ്‌കരിക്കുക
• വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം അവസാനിപ്പിക്കുക, ജ്യോതിഷം പോലുള്ള അശാസ്ത്രീയമായ കോഴ്സുകള്‍ നിര്‍ത്തലാക്കുക
മുഖ്യധാരാ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത പരിശീലനം കൂടി സംയോജിപ്പിക്കുകയും പ്രത്യേകിച്ചും സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച മേല്‍നോട്ടം നല്‍കുകയും ചെയ്യുക, അതുവഴി വിദ്യാര്‍ഥികള്‍ക്ക് ചെറുപ്പം മുതല്‍ കരിയര്‍ സാധ്യതകളെക്കുറിച്ച് അവബോധമുണ്ടാകും.
• വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണവും വര്‍ഗീയവത്കരണവും നിയന്ത്രിക്കാന്‍ നയങ്ങള്‍ രൂപീകരിക്കുക.
• തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ അനാസ്ഥകള്‍ തടയാനും ടീച്ചിങ്-ലേണിംഗ് പ്രക്രിയ നവീകരിക്കാനും അധ്യാപകര്‍ മുന്നിട്ടിറങ്ങുക
• ഏറ്റവും മികച്ച ലോകത്തെ 1000 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ വേണ്ടി രാജ്യത്തെ 50 സര്‍വകലാശാകളെയെങ്കിലും ടാര്‍ജറ്റ് വെക്കുക.
• പുതിയ വിജ്ഞാനരൂപീകരണത്തിന് ലോകത്തെ മുന്നിട്ടുനില്‍ക്കുന്ന മൂന്നു രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനായി നൂതന ഗവേഷണ, ശ്രമങ്ങള്‍ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക
• മതേതര സങ്കല്‍പ്പത്തിലൂന്നി നിന്നുകൊണ്ട് നഷ്ണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് പുനഃപരിശോധിക്കുക
• മേന്‍മ കൂട്ടാനും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനും ഓഡിയോ-വിഷ്വല്‍ പഠനരീതി ഏര്‍പ്പെടുത്തുക
• മൂന്നു മണിക്കൂര്‍ നേരത്തെ പരീക്ഷയുടെ മൂല്യനിര്‍ണയം എന്ന രീതിയില്‍ നിന്നും മാറി ഒരു വിദ്യാര്‍ഥിയുടെ ക്ലാസ്റൂം പങ്കാളിത്തം, പ്രൊജക്ടുകള്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് സ്‌കില്‍സ്, കരിക്കുലം ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിലയിരുത്തലില്‍ ശ്രദ്ധ ചെലുത്തുക.
• മുഖ്യധാരാ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത പരിശീലനം കൂടി സംയോജിപ്പിക്കുകയും പ്രത്യേകിച്ചും സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച മേല്‍നോട്ടം നല്‍കുകയും ചെയ്യുക, അതുവഴി വിദ്യാര്‍ഥികള്‍ക്ക് ചെറുപ്പം മുതല്‍ കരിയര്‍ സാധ്യതകളെക്കുറിച്ച് അവബോധമുണ്ടാകും.
• അധ്യാപകരുടെ ജോലിഭാരം ക്രമീകരിക്കുന്നതിനായി അനധ്യാപക ജീവനക്കാരുടെ നിയമനം ഉടനടി നടത്തുക.
• ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി കണക്ക്, സയന്‍സ് സിലബസുകള്‍ കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ വ്യവസ്ഥപ്പെടുത്തി ഒരേപോലെയാക്കുക.
• വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളും ടൂളുകളും നിരീക്ഷിക്കാനും വിലയിരുത്താനും ഒരു ചട്ടപ്രകാരമുള്ള അതോറിറ്റിയെനിയമിച്ച് നിശ്ചിത ഇടവേളകളില്‍ റിവിഷന്‍, നടപ്പിലാക്കല്‍, അധ്യാപക പരിശീലനം എന്നീ ചുമതലകള്‍ ഏല്‍പ്പിക്കുക.
• എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസ്ഥിതി-സൗഹൃദ രീതികള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് RTE Act ഭേദഗതി വരുത്തുകയും അതാത് സര്‍ക്കാരുകള്‍ കണിശമായി നടപ്പാക്കുകയും ചെയ്യുക.
• കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ട് പുകയില വിരുദ്ധ, മയക്കുമരുന്ന് വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുക
• NCF 2023 ലേക്ക് സാമ്പത്തിക സാക്ഷരത, സംരഭകത്വ കഴിവുകള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കല്‍ എന്നിവ സംയോജിപ്പിക്കുക.
റെഗുലറൈസേഷന്‍
• വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ-അരികുവല്‍കൃത വിദ്യാര്‍ഥികള്‍ക്കെതിരായ വ്യവസ്ഥാപിത വിവേചനവും അതിക്രമങ്ങളും തടയുന്നതിനായി പാര്‍ലമെന്റ് രോഹിത് ആക്ട് പാസാക്കുക.
• ഐ.ഐ.ടികള്‍ ഉള്‍പ്പെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ ഡ്രോപ് ഔട്ട് കാരണങ്ങള്‍ പഠനവിധേയമാക്കുന്നതിന് കമീഷനെ നിയോഗിക്കുക. കാരണങ്ങള്‍ പഠിച്ച് അത്തരം പ്രവണതകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ പോളിസി തലത്തില്‍ തന്നെ നടപ്പിലാക്കുക.
• ഇസ്ലാമോഫോബിയയുടെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാമ്പസുകളില്‍ വിദ്വേഷ ഉള്ളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും വിദ്യാര്‍ഥി-അധ്യാപക ഗ്രൂപ്പുകളെയും നിയന്ത്രിക്കാന്‍ പ്രത്യേക സെല്‍ ആരംഭിക്കുക.
അനധികൃത നിയമനങ്ങള്‍ക്ക് തടയിടുന്നതിനായി ഒഴിവുള്ള തസ്തികകളിലേക്ക് സ്ഥിരനിയമനങ്ങള്‍ ഉടനെ നടത്തുകയും ഒരു അധ്യയന വര്‍ഷത്തിനപ്പുറത്തേക്ക് തസ്തികകള്‍ ഒഴിഞ്ഞുകിടക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.
• പരീക്ഷകളും ഫലപ്രഖ്യാപനവും ക്ലാസ് സമയവുമെല്ലാം ക്രമീകരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണം. സര്‍ക്കാര്‍ ഇതിനു വേണ്ട നടപടി ഉടന്‍ കൈക്കൊള്ളണം. ഫണ്ട് വിനിമയം നിരീക്ഷിക്കുന്നതുള്‍പ്പെടെ RTE Act ന്റെ ശരിയായ നടപ്പാക്കല്‍ ഉറപ്പുവരുത്താന്‍ ഒരു സ്റ്റാന്റിങ് ജോയിന്റ് പാര്‍ട്ടി കമ്മിറ്റി (JPC) രൂപീകരിക്കണം.
• അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെയും ന്യൂനപക്ഷപദവിയില്‍ കൈകടത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
• സ്‌കുള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്ക് ആവശ്യത്തിന് ഫണ്ട് അനുവദിച്ച് കാര്യക്ഷമത കൂട്ടണം. മെച്ചപ്പെട്ട വിദ്യാഭ്യാസം ഒരുക്കാന്‍ മാതാപിതാക്കളെയും സ്‌കൂള്‍ നടത്തിപ്പില്‍ തുല്യപങ്കാളിത്തം നല്‍കണം.
• വിദ്യാര്‍ഥി ചൂഷണം തടയുന്നതിനായി ഫീ ലൈസന്‍സിങ് ആന്‍ഡ് കാപ്പിങ് പോലുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക. വ്യാജ സ്ഥാപനങ്ങളെയും ചൂഷണക്കാരെയും കൃത്യമായി നിരീക്ഷിച്ച് കര്‍ശന നടപടിയെടുക്കുക.
• അനധികൃത നിയമനങ്ങള്‍ക്ക് തടയിടുന്നതിനായി ഒഴിവുള്ള തസ്തികകളിലേക്ക് സ്ഥിരനിയമനങ്ങള്‍ ഉടനെ നടത്തുകയും ഒരു അധ്യയന വര്‍ഷത്തിനപ്പുറത്തേക്ക് തസ്തികകള്‍ ഒഴിഞ്ഞുകിടക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.
• രാജ്യവ്യാപകമായി National Commission for Minority Education Institution (NCMEI) ന് അധികാരപരിധി നല്‍കുക.
• വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കപരിഹാരത്തിനായി സ്പെഷല്‍ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുക.
• സര്‍വകലാശാലകളില്‍ ഒരു ബോര്‍ഡ് ഓഫ് ഗവേണന്‍സ് സ്ഥാപിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദേശം പിന്‍വലിക്കുക.
• സ്‌കൂള്‍ പാഠപുസ്തങ്ങളുടെ രൂപകല്‍പ്പന മുതല്‍ എല്ലാ തരത്തിലെയും കോഴ്സുകള്‍ തീരുമാനിക്കുന്നതു വരെയുള്ള അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കാനുള്ള NEP 2020 നിര്‍ദേശം ഫെഡറലിസത്തിനെതിരായതിനാല്‍ പിന്‍വലിക്കണം.
• ഏറ്റവും പുതിയ സാങ്കേതിക വിദ്യ എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സംവിധാനത്തില്‍ നിര്‍മിത ബുദ്ധിയുടെ ബഹുമുഖ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
സ്‌കോളര്‍ഷിപ്പുകള്‍
• യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിന് മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് (MANF) പുനഃസ്ഥാപിക്കണം. ഒപ്പം എല്ലാ തരം മത്സരാര്‍ഥികള്‍ക്കും പ്രാപ്യമാകുംവിധം നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP) ക്രമീകരിക്കുകയും രജിസ്ട്രേഷന്‍ നടപടികളില്‍ ഉള്‍ക്കൊള്ളല്‍ സമീപനം സ്വീകരിക്കുകയും ചെയ്യുക
• പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍, മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്സ്, നാഷനല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്സ് എന്നിവയില്‍ വര്‍ധനവുണ്ടാക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നുണ്ട്. 2019-20 മുതല്‍ 15 ശതമാനം വാര്‍ഷിക വര്‍ധനവാണ് വരുത്തേണ്ടത്. ന്യൂനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ 10 ശതമാനം വാര്‍ഷിക വര്‍ധനവിന് ശുപാര്‍ശയുണ്ട്. ഇവയെല്ലാം എത്രയും വേഗത്തില്‍ നടപ്പാക്കണം.
• ഉയരുന്ന പണപ്പെരുപ്പവും ഡിമാന്റും അനുസരിച്ച് ഫെലോഷിപ്പ് തുകകളില്‍ വര്‍ധനവ് ഏര്‍പ്പെടുത്തണം.
• നോണ്‍ നെറ്റ് ഫെലോഷിപ്പ്, മാസത്തില്‍ കുറഞ്ഞത് 25,000 രൂപയായി വര്‍ധിപ്പിക്കുകയും കൃത്യസമയത്ത് നല്‍കുകയും വേണം.
• കുറഞ്ഞ തുക, കഠിനമായ മാനദണ്ഡങ്ങള്‍, രേഖകളുടെ വൈപുല്യം, യോഗ്യരായ വിദ്യാര്‍ഥികള്‍ക്കിടയിലെ അവബോധമില്ലായ്മ എന്നീ വെല്ലുവിളികളെയാണ് വ്യത്യസ്ത സ്‌കീമുകളില്‍ കേന്ദ്ര-സംസ്ഥാന സ്‌കോളര്‍ഷിപ്പുകള്‍ നേരിടുന്നത്. ഇത്തരം പ്രശ്നങ്ങളെ നേരിടുന്നതിനും വിലക്കയറ്റ സാഹചര്യവും പരിഗണിച്ച് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് തുകകള്‍ ഇരട്ടിയാക്കി വര്‍ധിപ്പിക്കണം. അതുപോലെ ലഭ്യമാക്കാനുള്ള നടപടികളും ലളിതമാക്കണം, ആവശ്യമുള്ള രേഖകളുടെ എണ്ണം കുറയ്ക്കുകയും നടപടികള്‍ നേരിട്ടാക്കി ഫീ ഇല്ലാതെ ആക്കണം.
പരിസ്ഥിതി
• പരിസ്ഥിതി വിദ്യാഭ്യാസത്തെക്കുറിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളൊന്നും തന്നെ NCF 2023 ല്‍ നല്‍കുന്നില്ല. വ്യത്യസ്ത സ്ഥാപനങ്ങളില്‍ പല നിലവാരത്തിലുള്ള വിദ്യാഭ്യാസമായതിനാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കപ്പെടണം.
• E-STEM എജുക്കേഷന്‍ നടപ്പാക്കണം, STEM learning ന് ഒപ്പം പരിസ്ഥിതി വിദ്യാഭ്യാസവും സംയോജിപ്പിക്കണം. ശാസ്ത്രീയ പരിജ്ഞാനത്തോടൊപ്പം തന്നെ പാരിസ്ഥിതിക പരിജ്ഞാനവും സുസ്ഥിരരതയ്ക്കായുള്ള സജീവ പൗരബോധവും വളര്‍ത്തണം.
• ഗ്രീന്‍ സ്‌കില്‍സിനും വൊക്കേഷനല്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍ക്കുമൊപ്പം കാലാവസ്ഥാ മാറ്റത്തിന്റെ പരിപ്രേക്ഷ്യങ്ങളും ഉള്‍ച്ചേര്‍ക്കണം.
• ഒരു മാതൃകാ പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥ (മൊബിലിറ്റി, ഊര്‍ജം, സപ്ലൈ ചെയിന്‍) നിര്‍മിക്കാന്‍ 1000 കോടി പരിസ്ഥിതി, സുസ്ഥിര വികസന ഫണ്ട് വകയിരുത്തണം.
തൊഴിലില്ലായ്മ
• ഒഴിവുള്ള സകല സര്‍ക്കാര്‍ തസ്തികകളും നികത്തി കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തണം.
• പുതിയ തൊഴിലുകളുടെ സൃഷ്ടിപ്പിന് നയങ്ങള്‍ ആവിഷ്‌കരിക്കണം.
• വിദ്യാഭ്യാസവും വ്യാവസായിക ആവശ്യകതകളും തമ്മിലെ വിടവ് നികത്തണം. തൊഴിലില്ലായ്മയും തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം.
• ആവശ്യത്തിന് വിഭവങ്ങള്‍ അനുവദിച്ചുകൊണ്ടും വിവിധ മേഖലകളില്‍ സ്ഥിരമായി തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍ പ്രഖ്യാപിച്ചുകൊണ്ടും Employment Guarantee Act കാര്യക്ഷമമായി നടപ്പാക്കുക. വിവിധ മേഖലകളിലുള്ളവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനും സുസ്ഥിര തൊഴിലവസരങ്ങളുണ്ടാക്കാനും ഈ സമഗ്രസമീപനം വഴി സാധിക്കും.
• സര്‍ക്കാര്‍ മേഖലയിലെ നിയമനപ്രക്രിയ സുതാര്യവും നീതിയുക്തവും കാര്യക്ഷമവുമായിരിക്കണം. മുഴുവന്‍ റിക്രൂട്ട്മെന്റ് പ്രക്രിയയും അറിയിപ്പ് മുതല്‍ തെരഞ്ഞെടുക്കപ്പെട്ടയാളുടെ നിയമനം വരെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
• കാര്യക്ഷമത, സുതാര്യത, പ്രാപ്യത എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് വലിയ തോതില്‍ സ്‌കില്‍ ഡെവലെപ്മെന്റ് വൊക്കേഷനല്‍ ട്രെയ്നിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
• എളുപ്പത്തില്‍ പ്രാപ്യമാകുന്ന ധനസഹായവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് സംരഭകത്വവും SME കളും പ്രോത്സാഹിപ്പിക്കുക. സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കിയ സ്‌കീമുകളും നയങ്ങളും എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അക്കാദമിക സ്വാതന്ത്ര്യവും വിദ്യാര്‍ഥി ആത്മഹത്യകളും
• അക്കാദമിക സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്, തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. മൗലികാവകാശമെന്ന നിലയില്‍ എല്ലാവരുടെയും, പ്രത്യേകിച്ചും സര്‍വകലാശാലകള്‍ക്കുള്ളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണം.
• അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ സമരം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടായിരിക്കണം. വിഭിന്ന സ്വരങ്ങളെ കേള്‍ക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു ഉള്‍ക്കൊള്ളല്‍ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ ഈ അവകാശങ്ങള്‍ക്ക് കഴിയും.
• വ്യത്യസ്തയിടങ്ങളില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കണം.
• കോച്ചിങ് സെന്ററുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കല്‍, സ്ഥാപനം പൂട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുക. കോച്ചിങ് മേഖലയില്‍ നിലവാരം ഉറപ്പുവരുത്താനും ഉത്തരവാദിത്വബോധമുണ്ടാക്കാനും ഇതു വഴിവെക്കും.
• വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ എല്ലാ കോളജുകളിലും കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുറക്കുക. അവരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുകയും പിന്തുണ നല്‍കാനും അവയ്ക്ക് കഴിയണം.
• രാഷ്ട്രീയമായ അവബോധവും ഉത്തരവാദിത്തവും വളര്‍ത്താന്‍ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും കേള്‍പ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.
വിവേചന വിരുദ്ധ നിയമം
• വിദ്യാഭ്യാസം, തൊഴില്‍, ഹൗസിങ്, പബ്ലിക് യൂട്ടിലിറ്റി തുടങ്ങിയ വിവിധ തുറകളില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനത്തെ തടയാന്‍ സമഗ്ര നിയമനിര്‍മാണം നടത്തണം. മതസ്വത്വത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ തരം അതിക്രമങ്ങളെയും ഈ നിയമം മൂലം തടയണം.
• ഭീകരവാദ കേസുകളില്‍ കള്ളക്കേസില്‍ കുടുക്കപ്പെടുകയും കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്ത വ്യക്തികളെ പുനരധിവാസത്തിനായി ഒരു സമഗ്ര സ്‌കീം ഉണ്ടാക്കണം. നിരപരാധികളായ പൗരന്‍മാരുടെ നീതി ഉറപ്പാക്കാനായി അവര്‍ തടവുശിക്ഷയനുഭവിച്ച കാലാവധിക്കനുസൃതമായി ശരിയായ നഷ്ടപരിഹാരം ലഭ്യമാക്കണം.
ആരോഗ്യം
• പൗരന്‍മാരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിക്ക് അതീതമായി എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണം.
• എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വേണ്ടത്ര ഉപകരണങ്ങളും മരുന്നുകളും ആരോഗ്യപ്രവര്‍ത്തകരുമുണ്ടെന്ന് ഉറപ്പാക്കണം.
• ഇന്ത്യ നേരിടുന്ന ആരോഗ്യ പ്രതിസന്ധികളെ തടയാന്‍ പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കാനും, മരുന്നുകളും സാങ്കേതിക വിദ്യാ വികാസത്തിനും മെഡിക്കല്‍ റിസര്‍ച്ചിന്റെ നിക്ഷേപം വര്‍ധിപ്പിക്കുക.
സ്വകാര്യത
• ഓണ്‍ലൈന്‍ അതിക്രമങ്ങളും സൈബര്‍ ബുള്ളിയിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുക.
• വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുക. തങ്ങളുടെ ഡാറ്റയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ എന്തു ചോര്‍ച്ചയുണ്ടായാലും അത് വ്യക്തികളെ അറിയിക്കണം. സെന്‍സിറ്റിവായ വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കര്‍ശനമായ സുരക്ഷയും സമ്മതം വാങ്ങലുമുണ്ടാകണം.
• ഡാറ്റാ പ്രൈവസിക്കു വേണ്ടി നടപ്പാക്കിയ Data Privacy and Protection Act (DPDP) യുടെ കാര്യക്ഷമത കൃത്യമല്ല. DPDP ആക്ടിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിരന്തരം മൂല്യനിര്‍ണയവും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും അത്യാവശ്യമാണ്.
(സ്റ്റുഡന്റ്‌സ് മാനിഫെസ്റ്റോയിലെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിശദമായ വായനക്ക് താഴെ നല്‍കിയിട്ടുള്ള ലിങ്ക് ഉപയോഗപ്പെടുത്താം).
Students മാനിഫെസ്റ്റോ: A manifesto by students for Parliamentary Elections 2024 By SIO
Download here.: https://drive.google.com/file/d/175o3EdhJ_GaDefR4NDo2YfCLUZ41NKNT/view?usp=sharing