പുത്തനൊരു ഭര്‍തൃഗേഹം - സുധ ഭരദ്വാജ് ഭിലായ് സ്റ്റീല്‍പ്ലാന്റ് തൊഴിലാളികളുടെ കൂടെ
|ദല്ലി രാജ്ഹാര സുധയ്ക്ക് അമ്മ വീടായിരുന്നെങ്കില്‍, വൈകാതെതന്നെ ഭിലായിയെ അവള്‍ തന്റെ ഭര്‍തൃഗൃഹമായ കണക്കാന്‍ തുടങ്ങി. (അല്‍പാ ഷായുടെ ' The Incarceration: BK-16 and the search for Democracy in India' എന്ന പുസ്തകത്തില്‍ നിന്നും - ഭാഗം 11)
അപ്പോഴേക്കും നിയോഗിയും അദ്ദേഹത്തിന്റെ യൂണിയനും നൂറ് കിലോമീറ്റര്‍ വടക്ക് ഭിലായ് നഗരത്തില്‍, ദല്ലി രാജ്ഹാര ഖനികളില്‍ നിന്ന് ഇരുമ്പയിര് വിതരണം ചെയ്തിരുന്ന, ഭിലായ് സ്റ്റീല്‍ പ്ലാന്റിന് ചുറ്റുമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഒരുകാലത്ത് കാര്‍ഷിക സമതലങ്ങളിലെ ഒരു ഗ്രാമം മാത്രമായിരുന്ന ഭിലായ്. ഡ്രാക്കുളയുടെ കോട്ട പോലെ ഉയര്‍ന്നുകൊണ്ടിരുന്ന ഉരുക്ക് പ്ലാന്റിനൊപ്പം, ചൂടും പൊടിയും നിറഞ്ഞ മലിനമായ നഗരപ്രദേശമായി അതി മാറിക്കഴിഞ്ഞിരുന്നു. 1950കളുടെ അവസാനത്തില്‍ സോവിയറ്റ് സഹായത്തോടെ നിര്‍മിച്ച ഭിലായ് സ്റ്റീല്‍ പ്ലാന്റ്, നെഹ്‌റുവിന്റെ ആധുനികതയുടെ ക്ഷേത്രങ്ങളുടെ മാതൃകയായി വര്‍ത്തിച്ച, ഏഷ്യയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റുകളിലൊന്നായിരുന്നു. 1980-കളുടെ അവസാനത്തോടെ, സുധ ഭരദ്വാജ് ഭിലായില്‍ എത്തിയപ്പോള്‍, സ്റ്റീല്‍ പ്ലാന്റില്‍ ഏകദേശം 65,000 തൊഴിലാളികള്‍ ശമ്പളപ്പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്റ്റീല്‍ പ്ലാന്റിലും നഗരത്തിലൂടെ കടന്നുപോകുന്ന പ്രധാന ഹൈവേയില്‍ വളര്‍ന്നുവന്ന നൂറുകണക്കിന് ചെറുകിട സ്വകാര്യ ഫാക്ടറികളിലുമായി അനൗപചാരിക ജോലികളില്‍ ഏര്‍പ്പെട്ടവരുടെ എണ്ണവും അത്രതന്നെയുണ്ടായിരുന്നു. ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായമേഖലയില്‍ ഛത്തീസ്ഗഡ് മുക്തി മോര്‍ച്ചയുടെ വിപുലീകരണത്തില്‍ പ്രധാന പങ്കുവഹിക്കുകയായിരുന്നു ഭിലായ്.
നഗരത്തിലെ പണിമുടക്കുന്ന എല്ലാ തൊഴിലാളികളുടെയും അടുത്ത് പോയി അവരുടെ കുട്ടികളുടെയും അവര്‍ പഠിച്ച സ്‌കൂളുകളുടെയും അവര്‍ക്ക് ആവശ്യമായ യൂണിഫോമുകളുടെയും വിശദാംശങ്ങള്‍ എടുക്കാനും പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ഫണ്ട് രൂപീകരിക്കാനും നിയോഗി സുധയോട് ആവശ്യപ്പെട്ടു. പണിമുടക്ക് കാരണം തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്തതില്‍ തൊഴിലാളികള്‍ അസന്തുഷ്ടരായാല്‍ സമരം പൊളിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ദല്ലി രാജ്ഹാരയിലെ യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ സജീവത സംബന്ധിച്ച വാര്‍ത്ത ഭിലായിലേയ്ക്കും പരന്നു. ഇന്ത്യയിലെ മുന്‍നിര സിമന്റ് ഫാക്ടറികളിലൊന്നായ, അക്കാലത്ത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വ്യവസായ കോര്‍പ്പറേഷനായ, ഭിലായിലെ എ.സി.സി ലിമിറ്റഡിന്റെ കല്‍ക്കരി, ജിപ്‌സം ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗ് തൊഴിലാളികള്‍ അവരെ സഹായിക്കാന്‍ നിയോഗിയെ ഭിലായിലേക്ക് വിളിക്കുകയുണ്ടായി. ഇന്ത്യയിലെ വേജ് ബോര്‍ഡ് സിമന്റ് ഉല്‍പാദന മേഖലയില്‍ അസ്ഥിര കരാര്‍ തൊഴിലാളികളെ നിയമിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. ഔപചാരിക കരാറുകളില്ലാത്ത തൊഴിലാളികള്‍ക്ക് സാമഗ്രികള്‍ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള ജോലികള്‍ മാത്രമേ ഔദ്യോഗികമായി അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍, അവര്‍ക്ക് പോലും ഔപചാരിക സ്ഥിരകരാര്‍ തൊഴിലാളികളുടെ അതേ കൂലി നല്‍കേണ്ടി വന്നു. തീര്‍ച്ചയായും, യാഥാര്‍ഥ്യം അങ്ങനെയായിരുന്നില്ല. ഉല്‍പ്പാദന പ്രക്രിയയിലും അസ്ഥിര തൊഴിലാളികളാല്‍ നിറഞ്ഞിരുന്നു. സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ വേതനം ലഭിക്കുന്നതിനായി കരാര്‍ തൊഴിലാളികള്‍ക്കൊപ്പം നിരാഹാര സമരം നടത്തുകയായിരുന്നു നിയോഗിയുടെ ആദ്യ പ്രവര്‍ത്തനം. തൊഴിലാളികളെ ജയിലിലടച്ചു. പണിമുടക്കിയ തൊഴിലാളികളെ ഫാക്ടറി ഗേറ്റിന് മുന്നില്‍ പൊലീസ് മര്‍ദിച്ചു. എന്നാല്‍, സമരത്തിന് ഫലമുണ്ടായി.
| ഭിലായ് സ്റ്റീല്‍ പ്ലാന്റ്
ഭിലായിലെ സ്വകാര്യ വ്യവസായങ്ങളിലുടനീളം പണിമുടക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ നിയോഗിയുടെ ആവശ്യം വര്‍ധിച്ചു - സിംപ്ലെക്‌സ്, ബീകെ, ബി.ഇ.സി, കെഡിയ, ഭിലായ് വയര്‍സ് തുടങ്ങിയ ഫാക്ടറികളിലെ തൊഴിലാളികള്‍ക്കെല്ലാം അദ്ദേഹത്തെ വേണമായിരുന്നു. ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയില്‍ അഫിലിയേറ്റ് ചെയ്ത യൂണിയനുകള്‍ വ്യാവസായിക മേഖലയില്‍ ഉടനീളം വേരുറപ്പിക്കുകയും മിനിമം വേതനം, ജീവനാംശം, തൊഴില്‍ സുരക്ഷ, ലേബര്‍ കോണ്‍ട്രാക്ടര്‍മാരെ ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അവര്‍ തൊഴിലുടമകളോട് രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.
ദല്ലി രാജ്ഹാര സുധയ്ക്ക് അമ്മ വീടായിരുന്നെങ്കില്‍, വൈകാതെതന്നെ ഭിലായിയെ അവള്‍ തന്റെ ഭര്‍തൃഗൃഹമായ കണക്കാന്‍ തുടങ്ങി. നിയോഗി തന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതും അവ പരിഹരിക്കാന്‍ സൂക്ഷ്മമായി ശ്രമിച്ചതും തിരിച്ചറിഞ്ഞതോടെ നിയോഗിയോടുള്ള സുധയുടെ ആരാധന വളരുകയും അവരുടെ ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്തു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മുതല്‍ സുധയ്ക്ക് ഇല്ലാതിരുന്ന ഒരു പിതാവായി നിയോഗി മാറി.
സമരങ്ങള്‍ വര്‍ധിച്ചപ്പോള്‍ അവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും വര്‍ധിച്ചു. പതിനാറ് വ്യത്യസ്ത ഫാക്ടറികളിലായി 4,000-ത്തിലധികം തൊഴിലാളികള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. സമരത്തിനിറങ്ങിയ തൊഴിലാളികളെ പൊലീസ് ലാത്തികൊണ്ട് ആക്രമിച്ചു, നൂറുകണക്കിനാളുകളെ ജയിലിലടച്ചു, നിരവധി ആളുകള്‍ക്കെതിരെ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. വിശ്വസ്തരായ ആളുകളെ ചുറ്റുവട്ടത്തായി നിയോഗിക്ക് ആവശ്യമുണ്ടായിരുന്നു. അദ്ദേഹം സുധയ്ക്ക് സുപ്രധാന റോള്‍ നല്‍കി.
നഗരത്തിലെ പണിമുടക്കുന്ന എല്ലാ തൊഴിലാളികളുടെയും അടുത്ത് പോയി അവരുടെ കുട്ടികളുടെയും അവര്‍ പഠിച്ച സ്‌കൂളുകളുടെയും അവര്‍ക്ക് ആവശ്യമായ യൂണിഫോമുകളുടെയും വിശദാംശങ്ങള്‍ എടുക്കാനും പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ഫണ്ട് രൂപീകരിക്കാനും നിയോഗി സുധയോട് ആവശ്യപ്പെട്ടു. പണിമുടക്ക് കാരണം തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്തതില്‍ തൊഴിലാളികള്‍ അസന്തുഷ്ടരായാല്‍ സമരം പൊളിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ സമരം ബാധിക്കില്ലെന്ന് ഉറപ്പിക്കാന്‍ അദ്ദേഹം സുധയെ ചുമതലപ്പെടുത്തി. ഓരോ തൊഴിലാളിയുടെ കുട്ടിക്കും പുസ്തകങ്ങള്‍ വാങ്ങണം, സ്‌കൂള്‍ യൂണിഫോം തുന്നാന്‍ പിരിച്ചുവിട്ട തൊഴിലാളികളില്‍ നിന്ന് തയ്യല്‍ക്കാരെ കണ്ടെത്തണം; രാവും പകലും തിരക്കിലായിരുന്നു സുധ.
ദല്ലി രാജ്ഹാര സുധയ്ക്ക് അമ്മ വീടായിരുന്നെങ്കില്‍, വൈകാതെതന്നെ ഭിലായിയെ അവള്‍ തന്റെ ഭര്‍തൃഗൃഹമായ കണക്കാന്‍ തുടങ്ങി. നിയോഗി തന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതും അവ പരിഹരിക്കാന്‍ സൂക്ഷ്മമായി ശ്രമിച്ചതും തിരിച്ചറിഞ്ഞതോടെ നിയോഗിയോടുള്ള സുധയുടെ ആരാധന വളരുകയും അവരുടെ ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്തു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മുതല്‍ സുധയ്ക്ക് ഇല്ലാതിരുന്ന ഒരു പിതാവായി നിയോഗി മാറി.
വിവര്‍ത്തനം: കെ. സഹദേവന്‍