Analysis
ഹിജാബ്: വംശീയവാദികള്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
Analysis

ഹിജാബ്: വംശീയവാദികള്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

പി.എ പ്രേംബാബു
|
10 Aug 2024 9:02 AM GMT

ഹിജാബ് നിരോധനം മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കാനാണെന്ന് വാദിച്ച കോളജ് അധികൃതരുടെ വാദം കോടതി ശക്തമായി ഖണ്ഡിച്ചു കൊണ്ട് തള്ളിക്കളഞ്ഞു.

മുംബൈയിലെ ഒരു സ്വകാര്യ കോളജ് ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു . ഉത്തരവിനെ ഭാഗികമായി സ്റ്റേ ചെയ്തുകൊണ്ട്, സുപ്രീം കോടതി രൂക്ഷമായ വിമര്‍ശന നിരീക്ഷണങ്ങള്‍ നടത്തുകയും ആദ്യം ഇത്തരമൊരു നിരോധനം പുറപ്പെടുവിച്ചതിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാതെ ആദ്യം കത്തിച്ചു കളയേണ്ടത് മനുസ്മൃതി ആണെന്നിരിക്കെ, മനുസ്മൃതി ആശയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടത്തിവിടുന്ന പുഴുത്ത തലച്ചോര്‍ ഉള്ളവരുടെ ഹിജാബ് നിരോധനം സുപ്രീം കോടതയില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. ഹിന്ദുത്വത്തിന്റെ നവവംശീയതയുടെ 'യൂണിഫോം വര്‍ണ്ണവ്യവസ്ഥ', ഫാസിസത്തിന്റെ വിപല്‍ സൂചനകളാണ് എന്ന് കോടതി മുന്നറിയിപ്പ് തരുന്നതായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.

കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനത്തില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ 2018ല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, 'ന്യൂനപക്ഷ സ്ഥാപനത്തിന്റെ സാമുദായിക അവകാശങ്ങള്‍ വിദ്യാര്‍ഥികളുടെ വ്യക്തിഗത അവകാശങ്ങളെ മറികടക്കുന്നതാണ്..' എന്നായിരുന്നുവത്രേ ഹൈക്കോടതിയുടെ അഭിപ്രായം. സുപ്രീംകോടതി നിരീക്ഷണത്തോടെ, കേരള ഹൈക്കോടതിയുടെ പരാമര്‍ശം സ്വാഭാവികമായും അസാധുവാകും.

വസ്ത്ര-ഭക്ഷണ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ അധിനിവേശം, അത്യാശങ്കകളുടെ ഇരുള്‍ത്താരകളിലേക്ക് ന്യൂനപക്ഷ ജീവിതങ്ങളെ വലിച്ചെറിയുന്നു എന്ന് സുപ്രീം കോടതി മനസ്സിലാക്കാന്‍ തുടങ്ങിയതില്‍ വളരെ പ്രതീക്ഷയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഹിജാബ് നിരോധിക്കുമ്പോഴും, ബാബരി മസ്ജിദ് തകര്‍ക്കുമ്പോഴും ഇല്ലാതാകുന്നത് മുസ്‌ലിം അല്ല. അങ്ങനെ ഒരു വംശത്തെ ഇല്ലാതാക്കാന്‍, അതിന്റെ തനിമയെ നശിപ്പിക്കാന്‍ ഒരു ഹിന്ദുത്വ ശക്തിക്കും കഴിയില്ല. മറിച്ച്, തകരുന്നത് ജനാധിപത്യ വ്യവസ്ഥയാണ്, രാഷ്ട്രീയ മനസ്സുകളാണ്. എന്നാല്‍, മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലൂടെ, മുസ്‌ലിം വംശത്തെയും അതിന്റെ സംസ്‌കാരത്തെയുമാണ് നശിപ്പിക്കുന്നത് എന്ന് പറയുന്നത് ഹിന്ദുത്വ ഭീകരതയുടെ അജണ്ടയാണ്.

ഇതൊക്കെ തന്നെയാണ് സുപ്രീം കോടതി പരാമര്‍ശങ്ങളില്‍ ഉള്ള വരികള്‍ക്കിടയില്‍ നാം വായിക്കേണ്ടത്. സ്ത്രീകളെ ശാക്തീകരിക്കുകയെന്നാല്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടാവുക എന്നതാണെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്.


ഹിജാബ് നിരോധനം മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കാനാണെന്ന് വാദിച്ച കോളജ് അധികൃതരുടെ വാദം കോടതി ശക്തമായി ഖണ്ഡിച്ചു കൊണ്ട് തള്ളിക്കളഞ്ഞു. 'അവരുടെ പേരുകള്‍ മതം വെളിപ്പെടുത്തുന്നില്ലേ? അവരെ നമ്പര്‍ കൊണ്ട് തിരിച്ചറിയാന്‍ നിങ്ങള്‍ ആവശ്യപ്പെടുമോ? പൊട്ടു തൊട്ടവര്‍ കോളജില്‍ വരുന്നുണ്ടല്ലോ..' തുടങ്ങിയ യുക്തിസഹവും, വംശനിരപേക്ഷവും ജനാധിപത്യപരവുമായ ചോദ്യങ്ങളാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

ഇവിടെ പരാമര്‍ശിക്കേണ്ട ഒരു കേസ് കൂടി ഉള്ളത് കേരളത്തില്‍ നിന്നാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനത്തില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ 2018ല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, 'ന്യൂനപക്ഷ സ്ഥാപനത്തിന്റെ സാമുദായിക അവകാശങ്ങള്‍ വിദ്യാര്‍ഥികളുടെ വ്യക്തിഗത അവകാശങ്ങളെ മറികടക്കുന്നതാണ്..' എന്നായിരുന്നുവത്രേ ഹൈക്കോടതിയുടെ അഭിപ്രായം. സുപ്രീംകോടതി നിരീക്ഷണത്തോടെ, കേരള ഹൈക്കോടതിയുടെ പരാമര്‍ശം സ്വാഭാവികമായും അസാധുവാകും.


Similar Posts