Analysis
സറോഗസിയും വിപണി താല്‍പര്യങ്ങളും
Analysis

സറോഗസിയും വിപണി താല്‍പര്യങ്ങളും

അനിത അമ്മാനത്ത്
|
15 Nov 2022 11:24 AM GMT

ഐ.വി.എഫ് ചികിത്സാ രീതിയുമായുള്ള ഏകദേശ ബന്ധമാണ് ഈ പുതിയ ചികിത്സാ സമ്പ്രദായത്തിന് ഇത്രയും സ്വീകാര്യത കിട്ടാന്‍ ഇടയാക്കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കുട്ടികള്‍ ഇല്ലാത്തവര്‍ ട്രീറ്റ്‌മെന്റിലാണെന്ന് പറയാന്‍ വരെ മടിച്ചിരുന്നു. എന്നാല്‍, അതിനെല്ലാം മാറ്റം വരുത്തിയത് ഐ.വി.എഫ് രംഗത്തുണ്ടായ കുതിച്ചു ചാട്ടവും ഫലപ്രാപ്തിയുമാണ്.

വാടക ഗര്‍ഭധാരണം എന്ന പദത്തിനേക്കാള്‍ ഇന്ന് ഏറെ അറിയപ്പെടുന്നത് സറോഗസിയെന്ന ഇംഗ്ലീഷ് പദമാണ്. അതിനു കാരണം മറ്റൊന്നുമല്ല, സെലിബ്രിറ്റീസിന്റെ ഇടയിലൂടെയാണ് സറോഗസി സമൂഹത്തില്‍ സംസാര വിഷയം ആയതും ശ്രദ്ധ പിടിച്ചു പറ്റുന്നതും. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നല്ലൊരു വിഭാഗത്തിനും ഇതിനെക്കുറിച്ച് അറിവും കാണും. ഏറെ ചിന്തിപ്പിച്ച കാര്യം ഇതിന്റെ വാദ പ്രതിവാദങ്ങളോ ടെക്ക്‌നിക്കല്‍ ഡീറ്റെയ്ല്‍സോ ഒന്നുമല്ല. മറിച്ച് ഇത്തരം വാര്‍ത്തകള്‍ക്കു താഴെ വരുന്ന സ്ത്രീകളുടെ കമന്റുകളാണ്.

ഐ.വി ഫസ്റ്റ്ട്രീറ്റ്‌മെന്റില്‍ അണ്ഡവും ബീജവും സംയോജിപ്പിക്കുന്നതും ഭ്രൂണം തിരികെ നിക്ഷേപിക്കുന്നതു അമ്മയുടെ ഉദരത്തിലാണെങ്കില്‍ ഇവിടെ സറോഗേറ്റ് മദറിലായിരിക്കും. ഇത് മാത്രമാണ് സറോഗസിക്ക് ഐ.വി.എഫുമായുള്ള പ്രകട വ്യത്യാസം. അത്തരത്തില്‍ ഒരു നിക്ഷേപ പാത്രമായി ഗര്‍ഭപാത്രത്തിനെ കൊടുത്ത് പൈസ സമ്പാദിക്കാനുള്ള പുതിയ മാര്‍ഗത്തിനെ കണ്ടെത്തിയിരിക്കുകയാണ് സമൂഹത്തിന്റെ ചെറിയ ഒരു വിഭാഗം.

'ഞാന്‍ തയ്യാറാണ്, എനിക്ക് എത്ര പൈസ കിട്ടും? എന്നെ കോണ്‍ടാക്ട് ചെയ്യുമോ?' തുടങ്ങി, എന്തുകൊണ്ട് അവര്‍ തയ്യാറാകുന്നു എന്ന് വരെ അവര്‍ പബ്ലിക്ക് ആയി പറയുന്നു. പൈസക്ക് അത്യാവശ്യം ഉണ്ട്, സാമ്പത്തികം മോശമാണ്, എന്നിങ്ങനെയുള്ള സ്ത്രീകളുടെ കമന്റുകള്‍ക്ക് അധികം ലൈക്കും കമന്റസും റിപ്ലെയുമാണ് ലഭിക്കുന്നത്. ഇതൊരു പാരലല്‍ തൊഴില്‍ ആയി ആളുകള്‍ കാണുവാന്‍ തുടങ്ങിയിരിക്കുന്നു. ഇതത്ര ആരോഗ്യപരമായ സമീപനമാണോ എന്നത് ചര്‍ച്ചചെയ്യപ്പെടണം. ചില കമന്റുകളില്‍ പബ്ലിക് ആയി തന്നെ ഡീലും ഉറപ്പിക്കുന്നുണ്ട്. മൊബൈല്‍ നമ്പറുകള്‍ ഷെയര്‍ ചെയ്തു കൊണ്ട് ചില സ്ത്രീകള്‍ പ്രതികരിക്കുന്നതും കാണാം.


ഒമ്പത് മാസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുക എന്നത് നിസ്സാര കാര്യമല്ല. മുതല്‍ മുടക്കില്ല, യാതൊരു നഷ്ടവും ഇല്ല എന്നതാണോ സ്ത്രീകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്? നിയമം അംഗീകരിച്ച ഒരു കാര്യത്തിനെ ഉപയോഗപ്പെടുത്തി ചുരുങ്ങിയ കാലയളവില്‍ പൈസ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നായി ഇതിനെ കാണുന്നു എന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് തയ്യാറാകുന്നവരുടെ ഭര്‍ത്താവിന്റെ സമ്മതപത്രവും ഹോസ്പിറ്റല്‍ ചോദിക്കുമെന്നതിനാല്‍ ഇതിന് വീട്ടില്‍ നിന്നും കിട്ടുന്ന പിന്തുണയോ അല്ലെങ്കില്‍ സമ്മര്‍ദമോ പിന്നാമ്പുറങ്ങളിലുണ്ടെന്ന് മനസ്സിലാക്കാം. എന്തു തന്നെയായാലും യാതൊരുവിധ അതോറിറ്റിയുടേയും മുഖേനയല്ലാതെ സോഷ്യല്‍ മീഡിയകളിലൂടെ നമ്പറുകള്‍ പരസ്യപ്പെടുത്തുന്നതും ആവശ്യത്തിന്റെ തോത് പ്രസിദ്ധപ്പെടുത്തുന്നതുമെല്ലാം ഇനി വരാന്‍ പോകുന്ന അടുത്ത ചതിക്കുഴിയിലേക്കുള്ള വഴിയാണ്. അത്തരത്തില്‍ താല്‍പര്യമുള്ളവര്‍ ഹോസ്പിറ്റലുകളേയോ ബന്ധപ്പെട്ട അധികൃതരേയോ വിവരങ്ങള്‍ അറിയിക്കാതെ നടത്തുന്ന ഡയറക്ട് ഡീലിംഗ്‌സുകള്‍ എല്ലാം നയിക്കുന്നത് അപകടത്തിലേക്കായിരിക്കും. ക്രിമിനല്‍ ചിന്താഗതികള്‍ വളര്‍ന്ന് പന്തലിച്ച് നരബലിയും നരഹത്യയും നരഭോജനവും വരെയെത്തിയ നാട്ടില്‍ ഇതെല്ലാം മറ്റൊരു ചതിയിലേയ്ക്കുളള നൂല്‍ പാലം മാത്രമാണ്.

സറോഗസിയുടെ സ്വീകാര്യത

ഐ.വി.എഫ് ചികിത്സാ രീതിയുമായുള്ള ഏകദേശ ബന്ധമാണ് ഈ പുതിയ ചികിത്സാ സമ്പ്രദായത്തിന് ഇത്രയും സ്വീകാര്യത കിട്ടാന്‍ ഇടയാക്കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കുട്ടികള്‍ ഇല്ലാത്തവര്‍ ട്രീറ്റ്‌മെന്റിലാണെന്ന് പറയാന്‍ വരെ മടിച്ചിരുന്നു. എന്നാല്‍, അതിനെല്ലാം മാറ്റം വരുത്തിയത് ഐ.വി.എഫ് രംഗത്തുണ്ടായ കുതിച്ചു ചാട്ടവും ഫലപ്രാപ്തിയുമാണ്. തന്‍മൂലം ഇതു സംബന്ധമായ ക്ലിനിക്കുകളും ഹോസ്പിറ്റലുകളും നാട്ടിന്‍പുറങ്ങളിലേക്ക് പോലും കടന്നുവന്നത് ആളുകള്‍ക്കിടയില്‍ ഇതിനെക്കുറിച്ചുള്ള അവബോധം ഏറാന്‍ കാരണമായി. കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടി അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നതിന് ബദലായി മെഡിക്കല്‍ സയന്‍സില്‍ വിശ്വാസമര്‍പ്പിക്കാന്‍ പ്രേരകമായി. ഐ.വി ഫസ്റ്റ്ട്രീറ്റ്‌മെന്റില്‍ അണ്ഡവും ബീജവും സംയോജിപ്പിക്കുന്നതും ഭ്രൂണം തിരികെ നിക്ഷേപിക്കുന്നതു അമ്മയുടെ ഉദരത്തിലാണെങ്കില്‍ ഇവിടെ സറോഗേറ്റ് മദറിലായിരിക്കും. ഇത് മാത്രമാണ് സറോഗസിക്ക് ഐ.വി.എഫുമായുള്ള പ്രകട വ്യത്യാസം. അത്തരത്തില്‍ ഒരു നിക്ഷേപ പാത്രമായി ഗര്‍ഭപാത്രത്തിനെ കൊടുത്ത് പൈസ സമ്പാദിക്കാനുള്ള പുതിയ മാര്‍ഗത്തിനെ കണ്ടെത്തിയിരിക്കുകയാണ് സമൂഹത്തിന്റെ ചെറിയ ഒരു വിഭാഗം.

ഈ ഒരു വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഇതുവരെ എവിടേയും പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും ചെറുതല്ലാത്ത അപകടാവസ്ഥ സമീപ ഭാവിയില്‍ ഉണ്ടാകുമെന്ന മുന്‍ധാരണയില്‍ തന്നെ പറയട്ടെ, വാടക ഗര്‍ഭപാത്രത്തിനായുള്ള അന്വേഷകരും കൊടുക്കാന്‍ തയ്യാറായിട്ടുള്ളവരും വിശ്വസ്തങ്ങളായ ഹോസ്പിറ്റലുകളേയോ ഡോക്ടര്‍മാരേയോ ബന്ധപ്പെടണം. വിവരങ്ങള്‍ നേരില്‍ ബോധ്യപ്പെട്ട ശേഷം അതിനു വേണ്ട സെലക്ഷന്‍ ക്രൈറ്റീരിയയും സ്‌കാനിംഗ് പ്രൊസസും ചെയ്ത് മറ്റ് ഡീറ്റെയ്ല്‍സും കൊടുത്ത് ശരിയായ മാര്‍ഗത്തില്‍ മാത്രം ഇത്തരം എഗ്രിമെന്റുകളില്‍ ഏര്‍പ്പെടുക. ഗര്‍ഭം സ്വീകരിക്കുന്ന അമ്മയുടെ ആരോഗ്യവും മെഡിക്കല്‍ ഹിസ്റ്ററിയും പ്രധാനമാണ്. അതിന്റേതായ നടപടി ക്രമങ്ങളിലൂടെ മാത്രമേ സറോഗേറ്റ് മദറിനെ ഗര്‍ഭധാരണ എഗ്രിമെന്റുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഈ എഗ്രിമെന്റില്‍ ഇന്റന്റ് കപ്പിളും (കുഞ്ഞിന് വേണ്ടി സമീപിക്കുന്ന മാതാപിതാക്കള്‍) സറോഗേറ്റ് മദറും (കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ചുമന്ന് പ്രസവിക്കുന്ന അമ്മ) മാത്രമായതിനാല്‍ റിസ്‌ക്ക് കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ എല്ലാ ഉത്തരവാദിത്തവും ഇരുകൂട്ടരില്‍ മാത്രം നിക്ഷിപ്തമാണ്. അതിനാല്‍ ഇടനിലക്കാര്‍ വഴിയോ സോഷ്യല്‍ മീഡിയ വഴിയോ ഉള്ള ഡയറക്ട് കാന്‍വാസിംഗ് ചതിക്കുഴിയിലേക്ക് ആകാനുള്ളത് വിദൂര സാധ്യതയല്ലെന്ന് ഓര്‍ക്കണം.

എവിടെയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ കുറ്റം നടന്ന് സംഭവം വൈറലായ ശേഷമേ തങ്ങള്‍ ഈ വിഷയത്തില്‍ അലര്‍ട്ട് ആകുകയുള്ളു. ഇക്കാര്യത്തിലെ അലംഭാവവും വെല്ലുവിളികളും ഉള്ളില്‍ ചെറുതായെങ്കിലും തോന്നുന്നവര്‍ക്ക് ഈ ലേഖനം സൂക്ഷിച്ച് വെയ്ക്കാം. ഇത് സംഭവിക്കാന്‍ പോകുന്നതാണെന്ന കാര്യത്തില്‍ രണ്ടു നിലപാട് ഇല്ല. അടുത്തിടെ എന്റെ ഒരു സുഹൃത്തിന് മകളില്‍ നിന്നും ഉണ്ടായ ചിന്തിപ്പിക്കുന്ന അനുഭവവും ചേര്‍ക്കുന്നു. ചെറുപ്രായത്തില്‍ സറോഗസിയെക്കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കുന്ന സീമയുടെ പന്ത്രണ്ട് വയസുകാരി മകളുമായുള്ള സംഭാഷണമാണ് താഴെയുള്ളത്.

സറോഗസിയിലൂടെ മെഡിക്കല്‍ സയന്‍സില്‍ പുതിയ അധ്യായം തുറക്കുമ്പോള്‍ അതിന്റെ പേരില്‍ പുതിയ തട്ടിപ്പുകള്‍ വരുമെന്ന കരുതലില്‍ ജാഗരൂകരായിരിക്കുക. പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളില്‍ സറോഗസിയുടെ എഗ്രിമെന്റിനായ് ഓടുമ്പോള്‍ അതൊരിക്കലും നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളെ സ്‌നേഹിയ്ക്കുന്നവരുടേയും ആജീവനാന്ത കണ്ണുനീരിന്റെ എഗ്രിമെന്റ് ആകാതിരിക്കട്ടെ.

കടയും കുടയും സറോഗസിയും

തെന്നിന്ത്യന്‍ സിനിമാതാരം നയന്‍താരയുടെ സറോഗസിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ച് ഏഴാം ക്ലാസില്‍ പഠിക്കുന്ന ബാലിക അതിനെക്കുറിച്ച് അവളുടെ അമ്മയോട് സംസാരിക്കുന്നതാണ് രംഗം. ഞാനും വല്യ വല്യ കാര്യങ്ങള്‍ അറിയുന്നുണ്ടെന്ന് അമ്മയെ ഒന്ന് അറിയിയ്ക്കുകയാണ് അവളുടെ ഉദ്ദേശമെന്ന് അതിലേയ്ക്ക് വണ്ടിയോടിച്ച് കയറിയപ്പോഴേ സുഹൃത്തിന് മനസ്സിലായി. അവളുടെ വിവരണം കേട്ടപ്പോള്‍ സീമ ചോദിച്ചു, 'നീ ഇതൊക്കെ എവിടെന്ന് അറിഞ്ഞു?'

'ഇതൊക്കെ അല്ലേ ഇപ്പോ പേപ്പറിലും ടീവിലെ ന്യൂസിലും ഉള്ളത്' എന്ന് മകള്‍.

'നിനക്ക് ഇത് ശരിക്കും എന്താന്ന് മനസിലായോ?' എന്ന് അമ്മ.

'എനിക്കെന്താ മനസ്സിലാവാതിരിക്കാന്‍. അമ്മക്ക് ഞാന്‍ പറഞ്ഞ് തരാം. ഉദാഹരണത്തിന് നമ്മള്‍ ഇപ്പോ കല്യാണ്‍ സില്‍ക്‌സില്‍ പോയീന്ന് വിചാരിക്കുക. കൈയ്യിലുള്ള നമ്മുടെ കുട കൗണ്ടറില്‍ ഏല്‍പ്പിക്കും. പര്‍ച്ചേയ്‌സ് കഴിഞ്ഞ് തിരിച്ച് പോരുമ്പോ അവര്‍ നമുക്കത് തിരിച്ചേല്‍പ്പിക്കില്ലേ. കടയും കുടയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അത്രേ ഉള്ളു കാര്യം. വളരെ സിംപിള്‍ ആണ്. അതേ പോലെ ഇവിടെ കുട്ടിയെ ആരുടെയെങ്കിലും വയറില്‍ ഡോക്ടര്‍ സൂക്ഷിക്കും. കുട്ടി പുറത്ത് വന്നാല്‍ അവരത് ഡോക്‌റെ തിരിച്ചേല്‍പ്പിക്കും. കുട്ടിയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഇപ്പോ അമ്മ്ക്ക് മനസ്സിലായോ കാര്യമെന്താണെന്ന്!'


എന്നിട്ട് നീ എന്ത് പറഞ്ഞെന്ന് ഞാന്‍ സുഹൃത്തിനോട് ആകാംക്ഷയോടെ ചോദിച്ചു.

'ഉദാഹരണ സഹിതം എന്നെ പഠിപ്പിക്കുന്ന ഇവളോട് ഞാന്‍ പിന്നെ എന്ത് പറയാന്‍. ഈ പ്രായത്തില്‍ ഇത്രയൊക്കെ അറിവു മതിയെന്ന് ഞാനും വിചാരിച്ചു.' എന്ന പക്വതയുള്ള മറുപടിയാണ് എനിക്ക് ലഭിച്ചത്.

അതെ, ഒരു അറിവും നമുക്ക് തടയാന്‍ സാധിക്കില്ല. അറിവു വരുന്ന വഴികളും തരുന്ന മാര്‍ഗങ്ങളും നിരവധിയാണ്. ഏത് പ്രായക്കാരിലേക്കും എന്തും ഏത് നിമിഷവും വാര്‍ത്തകളായി കടന്ന് ചെല്ലാം. ടെക്‌നോളജിയിലെ നവീകരണത്തിന്റെ കാല്‍ വെപ്പുകള്‍ക്കൊപ്പം ചതിക്കുഴികളിലും പുതിയ മാര്‍ഗങ്ങള്‍ വരുമെന്നും കൂടി ഓര്‍ക്കണം. സറോഗസിയിലൂടെ മെഡിക്കല്‍ സയന്‍സില്‍ പുതിയ അധ്യായം തുറക്കുമ്പോള്‍ അതിന്റെ പേരില്‍ പുതിയ തട്ടിപ്പുകള്‍ വരുമെന്ന കരുതലില്‍ ജാഗരൂകരായിരിക്കുക. പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളില്‍ സറോഗസിയുടെ എഗ്രിമെന്റിനായ് ഓടുമ്പോള്‍ അതൊരിക്കലും നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളെ സ്‌നേഹിയ്ക്കുന്നവരുടേയും ആജീവനാന്ത കണ്ണുനീരിന്റെ എഗ്രിമെന്റ് ആകാതിരിക്കട്ടെ.

Similar Posts