ലഹരിയില്‍ ആറാടുന്ന കേരളം
|ലഹരി സാധനങ്ങള്‍ പലരീതിയിലുണ്ട് . ഇതില്‍ മമ്മൂട്ടിയെപ്പോലെ, മോഹന്‍ലാലിനെപ്പോലെ നിത്യഹരിത നായകന്മാര്‍ എന്ന് പറയുന്ന അവസ്ഥയാണ് മദ്യത്തിനും നിക്കോട്ടിന്റെ വകഭേദങ്ങളായ സിഗരറ്റ്, ബീഡി തുടങ്ങിയവയ്ക്കുള്ളത്. ഇവയെല്ലാം നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും.
ഈയിടെ ഒരു പതിനെട്ടു വയസ്സുള്ള കുട്ടിയെ പരിശോധിക്കുകയുണ്ടായി. അവന് തൊണ്ടവേദനയായിട്ട് അടുത്തുള്ളൊരു ഡോക്ടറെ കാണിക്കാന് ചെന്നപ്പോള്‍ അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള അപാകത മനസ്സിലായിട്ടാണ് ആ ഡോക്ടര്‍ അവരെ എന്റെയടുത്തേക്കയച്ചത്. കുറെ ദിവസമായിട്ട് അവന് ആരോടും മിണ്ടുന്നുണ്ടായിരുന്നില്ല, ഇടപഴകുന്നുണ്ടായിരുന്നില്ല. ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. റൂമില്‍ തന്നെയിരിക്കുന്നു എന്നാണ് അവന്റെ അമ്മയ്ക്ക് മനസ്സിലായത്. അതൊരു കൗമാരസംബന്ധമായ സ്വഭാവപെരുമാറ്റമാണ് എന്നാണ് അമ്മ കരുതിയത്. പക്ഷെ, അവനോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത് പുറത്തിറങ്ങാന്‍ അവന് പേടിയാണെന്ന്. അവന്റെ കൂട്ടുകാര്‍ അവനെ ഉപദ്രവിക്കുമെന്നും, അവരവനെ സ്‌കെച്ച് ചെയ്ത് ഉപദ്രവിക്കുമെന്നുമുള്ള ഭീതി അവനെ പിടികൂടിയിരുന്നു. ചോദിച്ചു വന്നപ്പോഴാണ് കഴിഞ്ഞ ഏഴെട്ടു മാസമായി കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ലഹരിവസ്തുക്കള്‍ അവന്‍ ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്ന് അറിയുന്നത്. അവ ഉപയോഗിച്ചു തുടങ്ങിയതിനുശേഷം കഴിഞ്ഞ ഒന്നരമാസമായിട്ടാണ് ഇത്തരം പേടിയും പുറത്തിറങ്ങാനുള്ള ഭയപ്പാടും ഉറക്കക്കുറവും ഭക്ഷണമില്ലായ്മയുമടക്കം ഒരുപാട് പ്രയാസങ്ങല്‍ ആ കുട്ടിക്ക് വന്നത്. ലഹരിസംബന്ധമായ സാധനങ്ങളുപയോഗിക്കുന്ന ചില വ്യക്തികള്‍ക്ക് സൈക്കോട്ടിക്ക് ലക്ഷണങ്ങള്‍, അതായത് വാസ്തവത്തില്‍ നിന്ന് വിട്ടുള്ള ലക്ഷണങ്ങള്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള സൈക്കോട്ടിക്ക് ലക്ഷണങ്ങളാണ് ഈ കുട്ടിയില്‍ കാണാന് കഴിഞ്ഞത്. അവന്‍ സഹകരിക്കാത്തതുകൊണ്ട് ചികിത്സക്കും വളരെ പ്രയാസമായിരുന്നു. അവന്റെ സങ്കല്‍പങ്ങള്‍ സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് റൂമില്‍ നിന്ന് പുറത്തിറങ്ങാനോ ട്രീറ്റ്‌മെന്റിനോ അഡ്മിഷനെടുക്കാനോ അവന് തയ്യാറായിരുന്നില്ല. വാര്‍ഡില്‍ അഡ്മിറ്റായിരുന്ന സമയത്തു പോലും അവന് വല്ലാതെ അസ്വസ്ഥനായിരുന്നു. കൃത്യമായ ചികിത്സ കൃത്യസമയത്തു കൊടുക്കാന്‍ കഴിയുക എന്നത് ഇത്തരം കേസുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.
പലവിധ ലഹരി സാധനങ്ങളുപയോഗിക്കുന്ന ആളുകളെ വിവിധ മേഖലകളിലായി നാം കാണുന്നുണ്ട്. അതില്‍ കുട്ടികളെന്നോ കൗമാരക്കാരെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ പലവിധ ദൂഷ്യവശങ്ങളുണ്ടെന്ന് മനസ്സിലായാലും പലപ്പോഴും ഉപയോഗം നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ സാധിക്കുന്നില്ല എന്നത് വളരെ വേദനിപ്പിക്കുന്ന ഒരു സത്യമാണ്.
ലഹരിസാധനങ്ങള്‍ പലവിധത്തിലുണ്ട്. അത് മദ്യമാകാം അല്ലെങ്കില്‍ പുകയിലയുടെ പലവിധ വകഭേദങ്ങളാകാം. അല്ലെങ്കില്‍ കഞ്ചാവാകാം. അതിനുമുകളിലേക്ക് നാര്‍ക്കോട്ടിക്ക് വിഭാഗത്തില്‍പ്പെടുന്ന എല്ലാ തരം ലഹരിസാധനങ്ങളുമാകാം. എം.ഡി.എം.എ , എല്‍.എസ്.ഡി, പെയിന്റിലൊഴിക്കുന്ന ടിന്നറുള്‍പ്പെടെയുള്ള സാധനങ്ങളുമിന്ന് ലഹരികളായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്കൂടാതെ പലപ്പോഴും പെരുമാറ്റങ്ങളും അഡിക്ഷനായി മാറിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് ഗെയിമിങ് അഡിക്ഷനായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗെയിമിങ് ഒരു ഡിസോര്‍ഡറായി ഇന്ന് സൈക്യാട്രി ചികിത്സാമേഖലയിലേക്ക് എത്തിക്കഴിഞ്ഞു. അമിതമായ സെല്‍ഫിയെടുക്കല്‍ പോലുള്ള പല പെരുമാറ്റങ്ങളും ഒരു ഡിസോര്‍ഡര്‍ ലെവലിലേക്ക് എത്തപ്പെട്ടിരിക്കുന്നു.
ദൂഷ്യഫലങ്ങള്‍
ലഹരി ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാമെന്ന് അത് ഏതെല്ലാം ലഹരിസാധനങ്ങളാണെന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, മദ്യമാണെങ്കില്‍ അത് തലതൊട്ട് കാലുവരെ എല്ലാ അവയവങ്ങള്‍ക്കും ദൂഷ്യം ചെയ്യുന്ന വസ്തുവാണ്. കരള്‍ തുടങ്ങി ശരീരത്തിലെ ഓരോ കോശങ്ങളേയും ഇത് തകരാറിലാക്കുന്നു. ഹൃദയം, വൃക്ക എന്നിവയ്ക്കും നാഡീഞരമ്പുകള്‍ക്കും ദോഷമുണ്ടാക്കുന്നു. ദൂരവ്യാപകമായി പലതരം സങ്കീര്‍ണതകള്‍ ശരീരത്തിലുണ്ടാക്കുന്നു.
മനസ്സിലേക്ക് വരുമ്പോള്‍, പലപ്പോഴും ചിന്താപരമായ പ്രശ്‌നങ്ങള്‍, വൈകാരികമായ പ്രശ്‌നങ്ങള്‍, പെരുമാറ്റത്തിലും സ്വഭാവത്തിലുമുള്ള വ്യത്യാസം തുടങ്ങിയവയെല്ലാം ഉണ്ടാകുന്നു. മറ്റൊരു അതിശയിപ്പിക്കുന്ന വസ്തുത പലപ്പോഴും ലഹരി ഉപയോഗമായിരിക്കാം ആദ്യം. അതിനുശേഷമായിരിക്കും മാനസികപ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കാണപ്പെടുന്നത്. ചില വ്യക്തികള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ പ്രകടമാകുന്നതിന്റെ തുടക്കത്തില്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ട്രീറ്റ്‌മെന്റ് എന്ന നിലയ്ക്ക് ലഹരി ഉപയോഗത്തിലേക്ക് പോകുന്നതായി കാണപ്പെടുന്നുണ്ട്. ചിലരില്‍ രണ്ടും ഒരുമിച്ചു നില്‍ക്കുന്നതായിട്ടും കാണും. സ്‌കീസോഫ്രീനിയ ഉള്‍പ്പെടെ സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങള്‍ ലഹരിയുമായി ബന്ധപ്പെട്ടു കാണും. അതുപോലെ തന്നെ പലതരമുള്ള വൈകാരികപ്രശ്‌നങ്ങളും കാണും. കൂടെ ഉത്കണ്ഠ, വിഷാദം എന്നിവ കാണപ്പെടുന്നു.
ഈ മേഖലയിലേക്ക് പുത്തന്‍കാല്‍വെപ്പുകളായി വന്നവരുടെ മുന്നേ കണക്കാക്കുമ്പോള്‍ കഞ്ചാവ്, കഞ്ചാവുല്‍പ്പന്നങ്ങളുടെ പല വകഭേദങ്ങള്‍ എന്നിവയാണ്. അത് ബാങ്കായിട്ടും, അതിന്റെ ഇല വേരുകള്‍ വിത്തുകള്‍ തുടങ്ങി പലവിധ രൂപത്തിലും (ഫ്‌ളോറസെന്‌സ്, സീഡുകള്‍) ഉപയോഗിക്കുന്നുണ്ട്.
ലഹരി സാധനങ്ങള്‍ പലരീതിയിലുണ്ട് എന്ന് നമുക്കറിയാം. ഇതില്‍ മമ്മൂട്ടിയെപ്പോലെ, മോഹന്‍ലാലിനെപ്പോലെ നിത്യഹരിതനായകന്മാര്‍ എന്ന് പറയുന്ന അവസ്ഥയാണ് നമ്മുടെ മദ്യത്തിനും നിക്കോട്ടിന്റെ വകഭേദങ്ങളായ സിഗരറ്റ്, ബീഡി തുടങ്ങിയവയ്ക്കുള്ളത്. ഇവയെല്ലാം നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും. അതൊരു ഭാഗത്തുണ്ട്.
ഇനി രണ്ടാമത് ഈ മേഖലയിലേക്ക് പുത്തന്‍കാല്‍വെപ്പുകളായി വന്നവരുടെ മുന്നേ കണക്കാക്കുമ്പോള്‍ കഞ്ചാവ്, കഞ്ചാവുല്‍പ്പന്നങ്ങളുടെ പല വകഭേദങ്ങള്‍ എന്നിവയാണ്. അത് ബാങ്കായിട്ടും, അതിന്റെ ഇല വേരുകള്‍ വിത്തുകള്‍ തുടങ്ങി പലവിധ രൂപത്തിലും (ഫ്‌ളോറസെന്‌സ്, സീഡുകള്‍) ഉപയോഗിക്കുന്നുണ്ട്.
അത് കഴിഞ്ഞാല്‍ ഓപ്പിയം, അതുമായി ബന്ധപ്പെട്ട ഒരുപാട് ഉല്‍പ്പന്നങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. സൈക്യാട്രിയില്‍ ട്രീറ്റ്‌മെന്റിനുപയോഗിക്കുന്ന എല്ലാ തരം മരുന്നുകളും ഇന്ന് ലഭ്യമാണ്. അത് ചികിത്സക്കുപരിയായിട്ട് ലഹരി സാധനമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ബെന്‍സോഡയസപ്പിന്‍സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട മരുന്നുകളാണ്. ക്ലൊനാസിപ്പാം, നൈട്രാസിപ്പാം എന്നൊക്കെ പല വിഭാഗത്തില്‍പ്പെട്ട പേരുകള്‍ ഈ വിഭാഗത്തില്‍ കേള്‍ക്കാന്‍ സാധിക്കും. അത് കൂടാതെ പ്രെഗബാലിന്‍, ഗാബാപെന്റീന്‍ എന്ന് പറയുന്ന പാര്‍ക്കിന്‍ പാസിറ്റൈന്‍, അസിറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ തുടങ്ങി എല്ലാ മരുന്നുകളും പല അവസ്ഥാന്തരങ്ങളില്‍ അമിതമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണുന്നുണ്ട്.
ഇനി ഗേറ്റ്‌വേ മരുന്നുകള്‍ എന്നറിയുന്ന എം.ഡി.എം.എ, എല്‍.എസ്.ഡി ഇത്തരത്തിലുള്ള മരുന്നുകളുണ്ട്. എം.ഡി.എം.എ എന്നത് സ്റ്റിമുലന്റര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്. ഈ സ്റ്റിമുലന്റര്‍ വിഭാഗത്തില്‍പ്പെട്ട ചില മരുന്നുകള്‍ ചികിത്സക്കുപയോഗിക്കാറുണ്ടെങ്കിലും എം.ഡി.എം.എ ഗ്രൂപ്പില്‍പ്പെടുന്ന മരുന്നുകള്‍ വ്യാപകമായി ഇന്ന് നമ്മുടെ കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ഇടയില്‍ കാണപ്പെടുന്നുണ്ട്. എല്‍.എസ്.ഡി അഥവാ, ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് ഒരു തരാം എര്‍ഗോട്ടിക് ഫംഗസില്‍ നിന്നാണ് ഉത്ഭവമെങ്കിലും വളരെ വ്യാപകമായി കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ഇടയില്‍ കാണപ്പെടുന്ന ഒന്നാണ്. പിന്നെ വൊളടൈല്‍ സോള്‍വെന്റ്‌സ് എന്നറിയപ്പെടുന്ന തിന്നേഴ്‌സ് ആയി പെയിന്റിലും മറ്റും ചേര്‍ക്കുന്ന ഒന്നുണ്ട്. ഇവയെല്ലാം വിപണിയില്‍ സുലഭമായി ലഭിക്കുന്ന പുതിയ തരം മരുന്നുകളാണ്.
ഉപയോഗിക്കാന്‍ പറ്റാതെ വരുമ്പോള്‍ വിറയലും ഉറക്കക്കുറവും ദേഷ്യവും ബഹളവുമുള്‍പ്പെടെ വിത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഡിപ്പന്റന്റ്‌സിന്റെ ഭാഗമായിട്ട് കാണാറുണ്ട്. ഏത് ലഹരിസാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും വിഡ്രോവല്‍ ലക്ഷണങ്ങളും അനുബന്ധ ശാരീരിക മാനസിക ലക്ഷണങ്ങളും.
പൊതുവേ പറഞ്ഞാല്‍ മദ്യവും നിക്കോട്ടിനും കഞ്ചാവും ഒപ്പിയമോ ആ വിഭാഗത്തില്‍പ്പെട്ട മറ്റു മരുന്നുകളോ അല്ലാതെ നിരവധി മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. മറ്റൊന്ന് കൊക്കയ്ന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്. പലപ്പോഴും ഇതിലൊന്ന് മാത്രമായിരിക്കില്ല ലഹരിക്കടിമപ്പെട്ട വ്യക്തികള്‍ ഉപയോഗിക്കുന്നത്. ഒന്നില്‍ കൂടുതല്‍, മൂന്നില്‍ കൂടുതല്‍, നാലില്‍ കൂടുതല്‍ എന്നിങ്ങനെ പല രീതിയില്‍ ഉപയോഗിക്കുന്ന പ്രവണത കാണുന്നുണ്ട്. ചിലതെല്ലാം ഒന്നില്‍ കൂടുതല്‍ ഉപയോഗിച്ച് നിര്‍ത്തിയിട്ടുണ്ടാകും. ചിലത് ഉപയോഗിക്കുന്നത് അപകടമാണ് എന്നറിഞ്ഞിട്ടും ഉപയോഗിക്കുന്നുണ്ടാകും. ചിലത് ഉപയോഗിക്കാതെ മുന്നോട്ട് പോകാന്‍ പറ്റില്ല എന്നുള്ള അവസ്ഥയുമുണ്ട്. സൈക്യാട്രി ഭാഷയില്‍ അതിനെ ഡിപ്പന്റന്റ് സിന്‍ഡ്രോം എന്നാണ് പറയുന്നത്. അതായത് ഉപയോഗിക്കാത്ത ദിവസങ്ങളില്‍ കൈകള്‍ക്ക് വിറയല്‍ അല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ. പാവാട എന്ന സിനിമയിലെ നായകനെ ഓര്‍ക്കുന്നില്ലേ. വിറയ്ക്കുന്ന കൈ ഒരു കഷ്ണം തുണി കൊണ്ട് കെട്ടിയതിനു ശേഷമാണ് ഗ്ലാസ് എടുക്കാന്‍ ശ്രമിക്കുന്നത്. ഉപയോഗിക്കാന്‍ പറ്റാതെ വരുമ്പോള്‍ വിറയലും ഉറക്കക്കുറവും ദേഷ്യവും ബഹളവുമുള്‍പ്പെടെ വിത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഡിപ്പന്റന്റ്‌സിന്റെ ഭാഗമായിട്ട് കാണാറുണ്ട്. ഏത് ലഹരിസാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും വിഡ്രോവല്‍ ലക്ഷണങ്ങളും അനുബന്ധ ശാരീരിക മാനസിക ലക്ഷണങ്ങളും.
വിദ്യാര്‍ഥി-യുവ തലമുറകളിലേക്ക്
കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ലഹരിസാധനങ്ങളുടെ ഉപയോഗവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കൂടുതലായി കാണുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ ഇത് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ അത് തുടക്കത്തില്‍ ഒരുപക്ഷേ പ്രശ്‌നപരിഹാരം (പ്രോബ്ലം യൂസ്) എന്നായിരിക്കും നമ്മള്‍ വിചാരിക്കുന്നത്. പിന്നീടാണ് അവര്‍ക്ക് അഡിക്ഷന്‍, അല്ലെങ്കില്‍ ഇതില്ലാതെ മുന്നോട്ടേയ്ക്ക് പോകാന്‍ പറ്റില്ല എന്ന ഡിപെന്റന്‍സ് ലെവെലിലേക്ക് എത്തുന്നത്. അപ്പോള്‍ ഇത് പലപ്പോഴും അവരുടെ ശാരീരിക മാനസികാരോഗ്യത്തെ വളരെ കാര്യമായി ബാധിക്കുന്നുണ്ട്. ഉദാഹരണം പറഞ്ഞാല്‍, പതിനഞ്ചു തൊട്ട് ഇരുപത്തൊമ്പതു വയസ്സ് വരെയുള്ള കുട്ടികളിലെ, നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന മരണ കാരണങ്ങളില്‍ രണ്ടാമത്തെ കാരണമായി അറിയപ്പെടുന്നത് ആത്മഹത്യാശ്രമവും അതിനെ തുടര്‍ന്നുള്ള മരണവുമാണ്. അപ്പോള്‍ അതിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് ലഹരി ഉപയോഗം തന്നെയാണ്. അത് ഉപയോഗിച്ച സമയമോ അതുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ അനുബന്ധ മാനസികാരോഗ്യ പ്രശ്‌നങ്ങളോ ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന് പോകുന്നു.
ഈയിടെ, സ്‌കൂള്‍ കുട്ടികളില്‍ ശ്രദ്ധേയമായ ഒരു പഠനം ഇന്ത്യയ്ക്ക് പുറത്തു നടത്തുകയുണ്ടായി. അതില്‍ പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചപ്പോള്‍ അറുപത് ശതമാനത്തിനു മുകളിലുള്ള കുട്ടികള്‍ ആല്‍ക്കഹോള്‍ പോലുള്ള ലഹരിസാധനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലായത്. അപ്പോള്‍ മുന്‍പത്തെ നോക്കുമ്പോള്‍ ലഹരി ഉപയോഗിക്കുന്നവരിലെ പ്രായം കുറഞ്ഞു കുറഞ്ഞു താഴേക്കെത്തുന്നതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. അപ്പോള്‍ നേരത്തെ കാലത്തേ ഉള്ള ഉപയോഗം പ്രോബ്ലം യൂസിലേക്കും അവിടെ നിന്ന് അഡിക്ഷനിലേക്കും എത്താന്‍ സാധ്യതയുണ്ട്. പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ നേരിട്ട് ലഹരിസാധനങ്ങളുടെ ഉപയോഗത്തിലേക്ക് എത്തുന്നതല്ല. കോണ്‍സണ്‍ട്രേറ്റ് ചെയ്യാനുള്ള പ്രശ്‌നങ്ങള്‍, ഇമ്പള്‍സീവായി എടുത്തു ചാടി വരുംവരായ്കകള്‍ ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രശ്‌നങ്ങള്‍, വൈകാരികമായ സ്വഭാവപെരുമാറ്റ പ്രശ്‌നങ്ങള്‍, സ്വഭാവവൈകല്യങ്ങള്‍, കോണ്ടാക്ട് പ്രശ്‌നങ്ങള്‍, വ്യക്തിത്വപരമായ പ്രശ്‌നങ്ങള്‍ ഇതിന്റെയൊക്കെ ഭാഗമായിട്ടും അല്ലെങ്കില്‍ അതുമൂലവും കുഞ്ഞുങ്ങള്‍ ലഹരിസാധനങ്ങളിലേക്കെത്താം. അപ്പോള്‍ നമ്മള്‍ പുറമേക്ക് കാണുന്നത് ലഹരിസാധനങ്ങളുടെ ഉപയോഗം മാത്രമായിരിക്കും. പക്ഷേ, ഈ അനുബന്ധപ്രശ്‌നങ്ങള്‍ തിരിച്ചറിയാതെ പോകാം.
കാരണങ്ങള്‍ കണ്ടെത്തണം
എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ ഇതിലേയ്ക്ക് വരുന്നു? എന്താണതിന്റെ മൂലകാരണം എന്ന് കണ്ടുപിടിച്ചാലേ ഇവരെ ഇതില്‍ നിന്ന് നമുക്ക് പൂര്‍ണ്ണമായി പിന്തിരിപ്പിക്കാന്‍ കഴിയൂ. അപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇതൊക്കെ എവിടുന്ന് കിട്ടുന്നു എന്ന് ചോദിച്ചാല്‍ ഡിജിറ്റല്‍ മീഡിയയുടെ ഇന്‍വോള്‍വ്‌മെന്റ് അല്ലെങ്കില്‍ ആ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്കിത് മനസ്സിലാകുന്നത് വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. ഇപ്പോള്‍ നമ്മളൊരു ശരാശരി സിനിമ കണ്ടാല്‍ അതില്‍ എത്രയൊക്കെ സീനുകളിലാണ് ലഹരിസാധനങ്ങള്‍ ഉപയോഗിക്കുന്ന നായകന്മാരും നായികമാരും വരുന്നത് എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും.
പലപ്പോഴും ചില സിനിമകള്‍ കണ്ടു നമ്മള്‍ തന്നെ ഭയപ്പെട്ടു പോയിട്ടുണ്ട്. ഓരോ സീനിലും അച്ഛന്‍ മകന്റെ കൂടെയിരുന്ന് മദ്യപിക്കുന്നു. അല്ലെങ്കില്‍ ഫ്രണ്ട്‌സ് കൂടെയിരുന്ന് ഒരു പ്രശ്‌നത്തിന് പരിഹാരം ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ മദ്യപിക്കുന്നു. നായകന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി അവനോടു നോ പറഞ്ഞപ്പോള്‍ ആ സങ്കടം കൊണ്ട് ലഹര ിസാധനങ്ങളുപയോഗിക്കുന്നു, പുക നിറഞ്ഞൊരു റൂമില്‍ നിന്ന് പുറത്തേക്ക് വരുന്നു.. നമ്മുടെ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും മോഡല്‍ ചെയ്യാനുള്ള ഒരു ടെന്റന്‍സി വ്യാപകമാണ്. അത് നല്ല കാര്യമാണെങ്കിലും മോശം കാര്യങ്ങളാണെങ്കിലും. അപ്പോള്‍ സമൂഹത്തില്‍ ഇത്തരം സീനുകള്‍ വ്യാപകമായി കടന്നുപോകുമ്പോള്‍ മോഡല്‍ ചെയ്യാനുള്ള ടെന്‍ഡന്‍സി ഉണ്ടാകും.
കുട്ടികള്‍ക്ക് ലഹരി സാധനങ്ങള്‍ പ്രൊക്യൂര്‍ ചെയ്യാന്‍, കയ്യിലാക്കാന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവരെ ഒരുപാട് ഉപയോഗിക്കും. ഡിജിറ്റല്‍ മീഡിയയിലൂടെ അവര്‍ക്ക് കണക്ട്ഡ് ആയിരിക്കാന്‍ വളരെ എളുപ്പമാണ്. അപ്പോള്‍ ഈ ലഹരി സാധനങ്ങള്‍ അവരുടെ കൈയിലെത്താനും എത്തിക്കാനും അതിന്റെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങള്‍ ഒരുപക്ഷേ തെറ്റായ രീതിയില്‍ അവരിലേക്കെത്തിക്കാനും ഇതുപയോഗിക്കുന്നവരുടെ കൂട്ടായ്മകളിലേക്കെത്തിക്കാനുമൊക്കെ വൈഡ് സ്‌പ്രെഡ് കണക്റ്റിവിറ്റി ഒരു വലിയ കാരണമായി മാറാറുണ്ട്. അപ്പോള്‍ നമുക്ക് ഒരുപാട് ഉപയോഗം ഡിജിറ്റല്‍ മീഡിയ കൊണ്ടുണ്ട്. നല്ല രീതിയില്‍ അതുപയോഗിക്കാന്‍ പറ്റും. പക്ഷേ, ഇതുപോലെ വ്യാപകമായിട്ടുള്ള ദുരുപയോഗവും ഡിജിറ്റല്‍ മീഡിയ മൂലം ലഹരിസാധനങ്ങള്‍ കൊണ്ടുള്ള പ്രശ്‌നത്തിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ട്.
വേറൊന്ന്, പെരുമാറ്റങ്ങള്‍ അഡിക്ഷനാകുന്ന അവസ്ഥയാണ്. അപ്പോള്‍ പെരുമാറ്റങ്ങള്‍ അഡിക്ഷനാകുന്നത് ഏറ്റവും വ്യാപകമായി നമ്മള്‍ പറയുന്നത് ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ വാട്‌സാപ്പ് സോഷ്യല്‍ മീഡിയ അതിന്റെയൊക്കെ ദുരുപയോഗം തന്നെയാണ്. അപ്പോള്‍ അമിതമായി ഉപയോഗിക്കുന്നു. എപ്പോള്‍ ഉപയോഗിക്കണം എപ്പോള്‍ നിര്‍ത്തണം എന്ന് തീരുമാനമില്ല. ഉപയോഗം നിര്‍ത്തുമ്പോള്‍ ആള് ഡിസ്റ്റര്‍ബ്ഡ് ആകുന്നു. എത്ര സമയം കടന്നു പോകുന്നു എന്നറിയുന്നില്ല. ബാക്കി ചെയ്യേണ്ട ജോലി പോലും ഇത് മൂലം ഒഴിവാക്കപ്പെടുന്നു. നമുക്ക് തന്നെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റുകളുണ്ട്. യങ്‌സ് ഇന്റര്‍നെറ്റ് അഡിക്ഷന്‍ സ്‌കോറുകളുണ്ട്. അപ്പോള്‍ ഇത് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ എപ്പോള്‍ നിര്‍ത്തണം എന്നൊരു ധാരണ ആള്‍ക്ക് കിട്ടുന്നില്ല. അപ്പോള്‍ ലഹരിസാധനങ്ങളോടു പോലെ തന്നെ പെരുമാറ്റങ്ങളും അഡിക്ഷനാകുന്നത് ഡിജിറ്റല്‍ മീഡിയപ്ലാറ്റ്‌ഫോം വഴിയാണ്.
ഡോ. വര്‍ഷ വിദ്യാധരന്‍: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസറാണ്.