ഗസ്സയിലെ ഇസ്രായേല്‍ പോരാട്ടത്തിന്റെ നേര്‍ചിത്രം
|പോരാട്ടം അവസാനിക്കുകയാണെങ്കില്‍ ഗസ്സ ആര് ഭരിക്കും ആര് സുരക്ഷ നല്‍കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ റഫയില്‍ ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉദ്യോഗസ്ഥര്‍, ഹമാസ് അംഗങ്ങള്‍, ഗസ്സയിലെ ഫലസ്തീനികള്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി ദി ന്യൂര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ ഹമാസിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. മിക്ക ഹമാസ് പോരാളികളും തരം താഴ്ത്തപ്പെടുകയും ചിന്നിച്ചിതറുകയും ചെയ്തു. ആയിരക്കണക്കിന് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഒരു മുതിര്‍ന്ന സൈനിക നേതാവ് പുറത്താക്കപ്പെട്ടു. എന്നാല്‍, ബന്ദികളെ മോചിപ്പിച്ച് ഹമാസിനെ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ഇസ്രയേലിന്റെ പ്രാഥമിക യുദ്ധ ലക്ഷ്യം ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.
യുദ്ധവും ഇസ്രയേല്‍ പ്രതിരോധസേനയുടെ തന്ത്രങ്ങളും ഗസ്സക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ധാരാളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, ഗസ്സയില്‍ പട്ടിണി വ്യാപകമായി, ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ നടന്ന മരണങ്ങളും കൂടുതല്‍ വെറുപ്പുളവാക്കി. സംഘര്‍ഷം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ ഇസ്രായേല്‍ എന്ത് നേടി - എപ്പോള്‍ എങ്ങനെ പോരാട്ടം അവസാനിപ്പിക്കാം - എന്ന ചോദ്യം അടുത്ത സഖ്യ കക്ഷികളില്‍ നിന്ന് പോലും ഉന്നയിക്കപ്പെടുമ്പോള്‍ ഒരു യുദ്ധത്തെ ചുറ്റിപ്പറ്റി കൂടുതല്‍ തീവ്രമായ ആഗോള സമ്മര്‍ദം സൃഷ്ടിക്കപ്പെടുകയാണ്.
ഹമാസിന് കനത്ത നഷ്ടമുണ്ടായിട്ടും ഗസ്സയിലെ ഉന്നത നേതാക്കളില്‍ ഭൂരിഭാഗവും തുരങ്കങ്ങളില്‍ ഭദ്രമായിരിക്കുകയാണ്. പോരാട്ടം അവസാനിച്ചു കഴിഞ്ഞാല്‍ ഈ തുരങ്കങ്ങള്‍ ഹമാസിന് അതിജീവിക്കാനും പുനഃസംഘടിക്കാനുമുള്ള ഒരു സാധ്യത തന്നെയാകുമെന്നു മുന്‍ യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 'ഹമാസിന്റെയും മറ്റു പ്രതിരോധ സംഘങ്ങളുടെയും ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പ് ഒരു കായിക ഇടപെടല്‍ എന്നോണം അതൊരു ആശയം കൂടി ആണ്'. വിരമിച്ച സി.ഐ.എ ഉദ്യോഗസ്ഥന് ഡഗ്ലസ് ലണ്ടന്‍ പറഞ്ഞതാണിത്.
ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇസ്രായേലിന് വലിയ സൈനിക നാശനഷ്ടങ്ങളുണ്ടായി. 260 ഓളം പേര് കാല്ലപ്പെടുകയും 1500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബന്ദികളാക്കപ്പെട്ടവരില്‍ 133 പേര് ഗസ്സയില്‍ തന്നെ തുടരുകയാണെന്നാണ് ഇസ്രായേല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, പോരാട്ടം അവസാനിപ്പിക്കുന്നതിനും ഫലസ്തീന് തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി അവരില്‍ ചിലരെയെങ്കിലും തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഏറ്റവും പുതിയ അഭ്യര്‍ഥന ഹമാസ് നിരസിക്കുകയും നിര്‍ദ്ദിഷ്ട കരാറിന്റെ ആദ്യ ഭാഗത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന 40 ബന്ദികള്‍ ഇല്ലെന്ന് അവകാശപ്പെടുകയും ചെയ്തു. ഇത് എത്ര പേര് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും എത്ര പേര് മറ്റ് ഗ്രൂപ്പുകളുടെ കൈവശമുണ്ടന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഹമാസിനെയും ഫലസ്തീന് ഇസ്ലാമിക് ജിഹാദി പോരാളികളെയും ലക്ഷ്യമിട്ട് ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം അവരുടെ പദ്ധതി തുടരുന്നതിനിടെ യുദ്ധം ഏറ്റുമുട്ടലുകളുടെയും വ്യോമാക്രമണങ്ങളുടെയും മാരകമായ രൂപത്തിലേക്ക് മാറി. കഴിഞ്ഞയാഴ്ച, ഇസ്രായേലും ഇറാനും തമ്മിലുള്ള പിരിമുറുക്കം വര്‍ധിച്ചതോടെ നൂറിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്തി ഹമാസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ടിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പടെ ഡസന്‍ കണക്കിന് പോരാളികളെ വധിച്ചതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഏപ്രല്‍ 6 ന് ശേഷം ഗസ്സയില്‍ നടന്ന പോരാട്ടത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. പോരാട്ടത്തിന്റെ ഗതിവേഗവും ഹമാസിന്റെ ശേഷിയും നിലവില്‍ കുറഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍, ഇസ്രായേല്‍ അധിനിവേശം നടത്താത്ത ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ റഫായിലെ തെക്കന്‍ നഗരത്തില്‍ ഒരു വലിയ നീക്കത്തിന് ഇരുപക്ഷവും തയ്യാറെടുക്കുകയാണ്. പോരാട്ടം അവസാനിക്കുകയാണെങ്കില്‍ ഗസ്സ ആര് ഭരിക്കും ആര് സുരക്ഷ നല്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ റഫയില്‍ ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉദ്യോഗസ്ഥര്‍, ഹമാസ് അംഗങ്ങള്‍, ഗസ്സയിലെ ഫലസ്തീനികള്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം. സൈനിക ആസൂത്രണങ്ങളെ കുറിച്ചും, സൂക്ഷ്മമായ നയതന്ത്ര, രഹസ്യാന്വേഷണ വിലയിരുത്തലുകളും പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ചിലര്‍ പങ്കുവെച്ചു.
ഹമാസിന് കനത്ത നഷ്ടമുണ്ടായിട്ടും ഗസ്സയിലെ ഉന്നത നേതാക്കളില്‍ ഭൂരിഭാഗവും തുരങ്കങ്ങളില്‍ ഭദ്രമായിരിക്കുകയാണ്. പോരാട്ടം അവസാനിച്ചു കഴിഞ്ഞാല്‍ ഈ തുരങ്കങ്ങള്‍ ഹമാസിന് അതിജീവിക്കാനും പുനഃസംഘടിക്കാനുമുള്ള ഒരു സാധ്യത തന്നെയാകുമെന്നു മുന്‍ യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 'ഹമാസിന്റെയും മറ്റു പ്രതിരോധ സംഘങ്ങളുടെയും ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പ് ഒരു കായിക ഇടപെടല്‍ എന്നോണം അതൊരു ആശയം കൂടി ആണ്'. വിരമിച്ച സി.ഐ.എ ഉദ്യോഗസ്ഥന് ഡഗ്ലസ് ലണ്ടന്‍ പറഞ്ഞതാണിത്.
'അതിനാല്‍ ഇസ്രായേല്‍ ഹമാസിന് എത്ര നാശനഷ്ടമുണ്ടാക്കിയാലും അതിനെപ്പോഴും പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള കഴിവും അതിനുള്ള സാമ്പത്തിക ശേഷിയുമുണ്ട്. മാത്രമല്ല, എല്ലാ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ശേഷവും ഈ പോരാട്ടത്തിന്റെ ഭാഗമാവാന്‍ കാത്തുനില്ക്കുന്ന ആളുകളുടെ ഒരു നീണ്ട നിര തന്നെ അവര്‍ക്ക് പിന്തുണയായി ഉണ്ട്. 'മാര്‍ച്ചില്‍ പുറത്തുവിട്ട ഒരു രഹസ്യാന്വേഷണ വിലയിരുത്തലില്‍ ഹമാസിനെ നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ കഴിവില്‍ അമേരിക്കന്‍ ചാര സംഘടനകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. 'വരും വര്‍ഷങ്ങളില്‍ ഇസ്രായേല്‍ ഹമാസില്‍നിന്നും നീണ്ടുനില്‍ക്കുന്ന സായുധ പ്രതിരോധം നേരിടേണ്ടിവരും', റിപ്പോര്‍ട്ടില്‍ പറയുന്നു. 'പോരാളികളെ ഒഴിപ്പിക്കാനുള്ള ഹമാസിന്റെ ഭൂഗര്‍ഭ സംവിധാനങ്ങള്‍ ഇസ്രയേലിനെ ആശ്ചര്യപ്പെടുത്തുകയും അത് നിര്‍വീര്യമാക്കല്‍ ഇസ്രായേലിനു വളരെ ശ്രമകരമായിരിക്കുകയും ചെയ്യും.'
ആറ് മാസത്തിനു ശേഷം യുദ്ധം റഫയിലേക്കും എത്തി. ഹമാസ് പോരാളികളുടെ നാല് ബറ്റാലിയനുകള്‍ നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും മറ്റ് ആയിരക്കണക്കിന് പോരാളികളും ഒരു ദശലക്ഷത്തോളം സാധാരണക്കാരും അവിടെ അഭയം തേടിയിട്ടുണ്ടെന്നും ഇസ്രായേല്‍ സൈന്യം വിശ്വസിക്കുന്നു. ആ ബറ്റാലിയനുകളെ നിഷ്പ്രഭമാക്കണം എന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. അതിനുള്ള ഏക വഴി ഗ്രൗണ്ട് ഫോഴ്സ് വലിയ തോതില്‍ റഫയിലേക്കു കുതിച്ചുകയറുക എന്നതാണ് എന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. മാത്രമല്ല, ഹമാസിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള തുരങ്കങ്ങള്‍ തകര്‍ക്കുന്നതും നിര്‍ണായക ലക്ഷ്യമാണെന്നും ഇസ്രായേല്‍ സുരക്ഷാ കാര്യ വിദഗ്ധര്‍ വാദിക്കുന്നു. എന്നാല്‍, ആസൂത്രിതമായ ഈ അധിനിവേശ ഉദ്യമം അമേരിക്കയും ഇസ്രായേലും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി മാറിയിരിക്കുകയാണ്. റഫയില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടില്ലെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഗസ്സയിലെ മരണ സംഖ്യ-ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതിനോടകം തന്നെ 34,0000 മരണങ്ങള്- ഇതിലും ഉയരും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസ് പോരാളികളെയും സാധാരണക്കാരെയും വേര്തിരിച്ചറിഞ്ഞിട്ടില്ലെന്നു പറഞ്ഞ് ഇസ്രായേല്‍ ഈ കണക്കുകളെ എതിര്‍ക്കുന്നു.
നിരപരാധികളായ സിവിലിയന്മാരെ പാര്‍പ്പിക്കുന്നതിനെ കുറിച്ചും ഭക്ഷണം, മരുന്ന്, ശുചിത്വം, വെള്ളം, മറ്റ് അടിസ്ഥാന സേവനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചും ആളുകളെ മാറ്റുന്നതിനുള്ള വിശ്വസനീയവും ക്രിയാത്മകവുമായ ഒരു വിശാല പദ്ധതി ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പ്രസിഡന്റ് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവാന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2017ല്‍ ഇറാഖിലെ മൊസ്യൂള്‍ ഉപരോധിക്കാനായി യു.എസ് സ്വീകരിച്ച പദ്ധതി ഇസ്രായേലിനോട് ഒരു മാതൃകയായി സ്വീകരിക്കാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു കാലത്ത് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായിരുന്ന പ്രദേശത്തിന്റെ വലിയൊരു ഭാഗം ഈ ഓപ്പറേഷന് നശിപ്പിച്ചിരുന്നു. ഇറാഖിന്റെയോ യു.എസിന്റെയോ സൈനിക നടപടിയുടെ ഫലമായി ഏകദേശം 3000 സിവിലിയന്മാര് കൊല്ലപ്പെട്ടപ്പോള്‍ ചില കണക്കുകള്‍ പ്രകാരം നഗരത്തിന് നേരെയുള്ള ആക്രമണത്തിന് മുന്നോടിയായി സഖ്യസേന ഒരു ദശലക്ഷം നിവാസികളെ വിജയകരമായി ഒഴിപ്പിച്ചിട്ടുണ്ട്. റഫയില്‍ സിവിലിയന്മാരെ മാറ്റി പാര്‍പ്പിച്ചതിന് ശേഷം ഹമാസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ നടത്തണമെന്ന് അമേരിക്കന്‍ സൈനിക ആസൂത്രകര്‍ ആഗ്രഹിക്കുന്നു. സിവിലിയന്മാര് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍, ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമല്ലാത്തതിനാല്‍ ഇസ്രായേലിന് ഇതിനായി മെച്ചപ്പെട്ട പദ്ധതി ആവശ്യമാണെന്ന് യു.എസ് അധികൃതരും പറയുന്നുണ്ട്. 'റഫയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന ഏകദേശം 1.3 ലക്ഷത്തോളം ജനങ്ങളുടെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇസ്രായേലിനെ സംബന്ധിച്ച് വളരെ കൃത്യമായ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ഘട്ടത്തിലേക്ക് മാറാന്‍ ഇത് അനുയോജ്യമായ സമയമാണ്' എന്നാണ് ഇസ്രായേലിന്റെയും ഫലസ്തീന് അതോറിറ്റിയുടെയും അമേരിക്കന്‍ സുരക്ഷാ കോഡിനേറ്ററായി സേവനമനുഷ്ഠിച്ച് വിരമിച്ച യു.എസ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മാര്‍ക്ക് സി സ്ടക്വറ്റസ് പറഞ്ഞത്.
'ബന്ദികളെ വീണ്ടെടുക്കല്‍ ചിന്തനീയവും ഏകീകൃതവുമായ ചര്‍ച്ചകളിലേക്ക് നയിക്കുന്നു. എന്നാല്‍, ഇസ്രായേല്‍ ആക്രമണം പിന്‍വലിക്കുന്നതുവരെ അത് സംഭവിക്കില്ല,' ഇറാഖി പോരാട്ടത്തിന്റെ ഭാഗമായിരുന്ന, തീവ്രവാദ വിരുദ്ധ, ബന്ദി പ്രശ്നങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത എഫ്.ബി.ഐ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുകയും ചെയ്ത മറൈന്‍ ഓഫീസര്‍ ജയ് ടബ്ബ് പറഞ്ഞു.
ഗസ്സയിലെ സിവിലിയന്മാരുടെ നീക്കവും റഫയില്‍ അഭയം പ്രാപിക്കുന്ന ഫലസ്തീനികളും ഇസ്രായേലിനും അമേരിക്കക്കും മാത്രമല്ല ബന്ദികളെ മോചിപ്പിക്കുന്നതിനായി താത്കാലിക വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ക്കും ഒരു പ്രധാന തടസ്സമാണ്. ചര്‍ച്ചകളിലെ പുരോഗതിയില്ലായ്മയും ഈ മാസം അവതരിപ്പിച്ച യു.എസ് പിന്തുണയുള്ള നിര്‍ദേശത്തോടുള്ള ഹമാസിന്റെ നിഷേധാത്മക പ്രതികരണവും സി.ഐ.എ ഡയറക്ടര്‍ വില്യം ജെ. ബേണ്‍സ് വ്യക്തമാക്കിയിരുന്നു. 'വളരെ ചെങ്കുത്തായ കുന്നിന് മുകളിലേക്ക് തള്ളേണ്ടി വരുന്ന വലിയൊരു പാറയാണിത്' ബേണ്‍സ് പറഞ്ഞു. 'ആ നിഷേധാത്മക പ്രതികരണമാണ് ഗസ്സയിലെ നിരപരാധികളായ സിവിലിയന്മാര്ക്ക് മാനുഷിക സഹായം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. 'റഫാ ഓപ്പറേഷനില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ബന്ദികളെ മോചിപ്പിക്കുക എന്നതാണ് എന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, റഫയിലെ തുടരുന്ന നീക്കങ്ങളാണ് ഹമാസിനോടുള്ള ചര്‍ച്ചകള്‍ തന്നെ സാധ്യമാക്കുന്നത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. ചര്‍ച്ചകള്‍ തുടരുന്നതിനിടെ, തങ്ങളുടെ പ്രിയപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടതില്‍ ബന്ദികളുടെ കുടുംബങ്ങള്‍ക്കിടയില്‍ രോഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ വിഷാദവും നിരാശയും കോപവുമെല്ലാം എന്നെ മൂടികളഞ്ഞു എന്ന് 62 കാരനായ ഗിലാഡ് കോണ്‍ഗോള്‍ഡ് (ഇദ്ദേഹത്തിന്റെ മകന് താല് ഷൊഹം ബന്ദികളില്‍ ഒരാളാണ്) പറഞ്ഞു. 'സര്‍ക്കാര്‍ അവരെ ഉപേക്ഷിച്ചു,' അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'സമയം കഴിഞ്ഞിരിക്കുന്നു. അവര്‍ എങ്ങനെ പോകുന്നു, അവര്‍ കഴിക്കുന്നുണ്ടോ കുടിക്കുന്നുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.' ഒക്ടോബര്‍ 7 ന് തന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും തട്ടിക്കൊണ്ടുപോയ മറ്റ് ആറ് പേരെ നവംബര്‍ അവസാനം ഉണ്ടായ ഹ്രസ്വകാല വെടിനിര്‍ത്തലിനിടെ വിട്ടയച്ചതായും കോണ്‍ഗോള്‍ഡ് പറഞ്ഞു.
'ബന്ദികളെ വീണ്ടെടുക്കല്‍ ചിന്തനീയവും ഏകീകൃതവുമായ ചര്‍ച്ചകളിലേക്ക് നയിക്കുന്നു. എന്നാല്‍, ഇസ്രായേല്‍ ആക്രമണം പിന്‍വലിക്കുന്നതുവരെ അത് സംഭവിക്കില്ല,' ഇറാഖി പോരാട്ടത്തിന്റെ ഭാഗമായിരുന്ന, തീവ്രവാദ വിരുദ്ധ, ബന്ദി പ്രശ്നങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത എഫ്.ബി.ഐ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുകയും ചെയ്ത മറൈന്‍ ഓഫീസര്‍ ജയ് ടബ്ബ് പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ഗസ്സയിലെ നീണ്ടുകിടക്കുന്ന തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് മൈലുകള്‍ നീണ്ടുകിടക്കുന്ന ഈ സംവിധാനം ഭൂമിയില്‍ നിന്ന് 15 നിലകളില്‍ ഉയര്‍ന്നാണ് ഉള്ളതെന്നും ഇസ്രായേല്‍, യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമാന്‍ഡ് പോസ്റ്റുകള്‍ക്കും അഭയകേന്ദ്രങ്ങള്‍ക്കും ഉപയോഗിക്കുന്ന ഭൂഗര്‍ഭ മുറികളുടെ വലിയ സമുച്ചയങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഹമാസ് തങ്ങളുടെ നേതാക്കളെ ഒളിപ്പിക്കാനും ബന്ദികളെ തടവിലാക്കാനും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് പോരാളികളെ രക്ഷപ്പെടുത്താനും തുരങ്കങ്ങള്‍ ഉപയോഗിച്ചു. വര്‍ഷങ്ങള്‍ എടുത്ത് ഹമാസ് നിര്‍മിച്ച ഈ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഹമാസ് തങ്ങളുടെ സൈന്യത്തെ നിയന്ത്രിക്കാന്‍ ഉപയോഗിച്ച ഭൂഗര്‍ഭ സമുച്ചയങ്ങളില്‍ ഭൂരിഭാഗവും പിടിച്ചെടുത്തതായി ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. ഏകദേശം 70 ശതമാനം സമുച്ചയങ്ങളും നീക്കം ചെയ്തതായി പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ച ഒരു ഇസ്രായേലി മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പറഞ്ഞു. തങ്ങളുടെ സൈന്യം 13,000 ഹമാസ് അംഗങ്ങളെ വധിച്ചതായി ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. എന്നിരുന്നാലും യുദ്ധത്തിന്റെ കുഴപ്പങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏതെങ്കിലും കണക്കുകള്‍ അപ്രായോഗികമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറും ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ ആസൂത്രകനുമായിരുന്ന മര്വാന് ഇസയെ മാര്‍ച്ചില്‍ ഇസ്രായേല്‍ കൊലപ്പെടുത്തി. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഏറ്റവും ഉയര്‍ന്ന സൈനിക നേതാവാണ് അദ്ദേഹം. ഇതോടെ ഹമാസിന്റെ 24 ബറ്റാലിയനുകളില്‍ 19 എണ്ണവും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. ഭൂഗര്‍ഭ സമുച്ചയങ്ങളുടെ നഷ്ടത്തിനും പരാജയങ്ങള്‍ക്കും ഇടയില്‍, സൈന്യത്തെ നിയന്ത്രിക്കാനുള്ള ഹമാസിന്റെ കഴിവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണം ഗസ്സയെ വലിയ തോതില്‍ തകര്‍ത്തിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം പിന്മാറിയ ശേഷം തെക്കന്‍ നഗരമായ ഖാന് യൂനിസിലേക്ക് മടങ്ങുന്ന ഫലസ്തീനികള്‍ കാണേണ്ടി വന്നത് ദുരന്ത രംഗങ്ങളാണ് - കെട്ടിടാവശിഷ്ടങ്ങളുടെ അനന്തമായ ദ്വീപുകള്‍, തകര്‍ന്ന റോഡുകള്‍, മനുഷ്യ അവശിഷ്ടങ്ങളുടെ ഗന്ധം. 'മാഗ്നിറ്റിയുട് 50 ഭൂചലനം സംഭവിച്ച പോലെ തോന്നിപ്പിക്കുന്നു' എന്ന് നഗരത്തിലെ ഡോക്ടറായ മുഹമ്മദ് അല്‍ ഹസ്സി പറഞ്ഞു. ഹമാസിനെ അടിച്ചമര്‍ത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ചില ഇസ്രായേല്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍, കൊല്ലപ്പെട്ട ശത്രു സൈനികരുടെ എണ്ണം, അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ട കമാന്‍ഡ് പോസ്റ്റുകള്‍ തികച്ചും അപ്രസക്തമായ വസ്തുതയാണെന്നും ഇതിനെ ഒരു സൈനിക ഉദ്യമത്തിന്റെ വിജയത്തിന്റെ അളവുകോലാക്കാന്‍ കഴിയില്ലെന്നും അമേരിക്കയുടെ മുതിര്‍ന്ന സൈനികര്‍ പറഞ്ഞു. ഹമാസിന് ഗണ്യമായ തോതില്‍ ശക്തി നഷ്ടപ്പെട്ടുവെന്നും പുനര്‍നിര്‍മാണത്തിന് സമയമെടുക്കുമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. എന്നാല്‍, അതിനര്‍ത്ഥം ഹമാസ് നശിപ്പിക്കപ്പെട്ടു എന്നല്ല. ഹമാസിനും മറ്റ് പ്രതിരോധ സംഘടനകള്‍ക്കും ഇപ്പോഴും ഭൂമിക്ക് മുകളിലും താഴെയുമായി നിരവധി സേനകളുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. വടക്കന്‍ ഗസ്സയില്‍ 4,000 മുതല്‍ 5,000 വരെ പോരാളികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പറഞ്ഞു. പോരാട്ടം അവസാനിക്കുമ്പോള്‍ ഹമാസ് ഗസ്സയില്‍ ഒരു ശക്തിയായി തുടരാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും പറയുന്നു. എന്നാല്‍, എത്ര വേഗത്തില്‍ പുനര്‍നിര്‍മിക്കാന്‍ കഴിയും എന്നത് യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഇസ്രായേല്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്. റഫയില്‍ ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍, നിരവധി ഫലസ്തീനികള്‍ തങ്ങള്‍ അതിജീവിക്കാന്‍ പാടുപെടുകയാണെന്നു പറയുന്നു. ഭയാനകമായ ഒരു അനുഭവത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്ന് റഫയിലെ ഒരു ടെന്റില്‍ കഴിയുന്ന ഗസ്സ സിറ്റി നിവാസിയായ 70-കാരനായ ഖലീല്‍ അല്‍-ഹലാബി പറഞ്ഞു. 'ഒക്ടോബര്‍ 7 മായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലാത്തപ്പോള്‍ എന്തിനാണ് ഈ ദുരിതത്തിലൂടെ ജീവിക്കുന്നത്? ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങണം. 'സംയമനം പാലിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ഥനകള്‍ക്കിടയിലും ഇസ്രായേല്‍ റഫയിലേക്ക് പോകുമെന്നാണ് ഫലസ്തീനികളും സൈനിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതിന് ശേഷം എന്ത് സംഭവിക്കും എന്നതാണ് യഥാര്‍ഥത്തില്‍ ചോദ്യം.
ഇസ്രായേലിന്റെ ആക്രമണം ഗസ്സയെ വലിയ തോതില്‍ തകര്‍ത്തിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം പിന്മാറിയ ശേഷം തെക്കന്‍ നഗരമായ ഖാന് യൂനിസിലേക്ക് മടങ്ങുന്ന ഫലസ്തീനികള്‍ കാണേണ്ടി വന്നത് ദുരന്ത രംഗങ്ങളാണ് - കെട്ടിടാവശിഷ്ടങ്ങളുടെ അനന്തമായ ദ്വീപുകള്‍, തകര്‍ന്ന റോഡുകള്‍, മനുഷ്യ അവശിഷ്ടങ്ങളുടെ ഗന്ധം. 'മാഗ്നിറ്റിയുട് 50 ഭൂചലനം സംഭവിച്ച പോലെ തോന്നിപ്പിക്കുന്നു' എന്ന് നഗരത്തിലെ ഡോക്ടറായ മുഹമ്മദ് അല്‍ ഹസ്സി പറഞ്ഞു. ഹമാസിനെ അടിച്ചമര്‍ത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ചില ഇസ്രായേല്‍ അധികൃതര്‍ പറയുന്നു.
ഇസ്രായേല്‍ യുദ്ധ കാബിനറ്റ് അംഗമായ ബെന്നി ഗാന്റ്സ് ജനുവരിയില്‍ ഈ സംഘര്‍ഷം 'ഒരു വര്‍ഷമോ ഒരു ദശാബ്ദമോ ഒരു തലമുറയോ' നീണ്ടുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇസ്രായേലിന്റെ തീവ്രമായ നടപടികള്‍ രണ്ട് മാസം കൂടി തുടരുമെന്ന് അമേരിക്കന്‍ അധികൃതര്‍ അഭിപ്രായപ്പെടുന്നു. ഇസ്രായേല്‍ ഹമാസിനെതിരെ വിജയം പ്രഖ്യാപിക്കണമെന്നും മറ്റൊരു തരത്തിലുള്ള പോരാട്ടത്തിലേക്ക് നീങ്ങണമെന്നും അവര്‍ പറയുന്നു: ഒന്നുകില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് സാധാരണക്കാരെ ക്രൂരമായി പീഡിപ്പിക്കാതിരിക്കുക; അല്ലെങ്കില്‍ അവശേഷിക്കുന്ന പോരാളികളെ അടിച്ചമര്‍ത്തുന്നതിനുപകരം ഹമാസിനെ പുനര്‍നിര്‍മാണത്തില്‍ നിന്നും തടയുക.
ഗസ്സയുടെ ഭരണം ഫലസ്തീനികള്‍ക്ക് തിരികെ നല്‍കാനുള്ള പദ്ധതിയുമായി വരുന്നതും നിര്‍ണ്ണായകമാണെന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും സൈനികരഹിത ഫലസ്തീന് രാഷ്ട്രത്തിനായുള്ള നടപടികള്‍ പ്രഖ്യാപിക്കാന്‍ യു.എസ്, അറബ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സര്‍ക്കാരും ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണ്. എന്നാല്‍, ആര്‍ക്കാണ് അധികാരം കൈമാറാന്‍ ഉദ്ദേശിക്കുന്നത്, സുരക്ഷയ്ക്കും ഭരണത്തിനും വേണ്ടിയുള്ള ഏത് നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കും. തുടങ്ങിയ ഗസ്സയെക്കുറിച്ചുള്ള അവരുടെ പദ്ധതികളോട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ അമേരിക്കക്കാരുമായി വിമുഖത കാണിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗരാജ്യമായി അംഗീകരിക്കപ്പെടാനുള്ള ഫലസ്തീന് ശ്രമത്തെ വ്യാഴാഴ്ച അമേരിക്ക വീറ്റോ ചെയ്ത നടപടിക്ക് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫലസ്തീന് സര്‍ക്കാരിനെ പ്രവര്‍ത്തന ചുമതല ഏറ്റെടുക്കാന്‍ ഇസ്രായേല്‍ അനുവദിക്കാത്ത സാഹചര്യത്തില്‍, ഗസ്സയുടെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയതിനാല് അരാജകത്വവും നിയമരാഹിത്യവും ഏറ്റെടുത്തു. ഹമാസിനെ നശിപ്പിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെങ്കിലും ഒക്ടോബര്‍ 7 ലെ ഭീകരാക്രമണം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുന്‍ യു.എസ് ഉദ്യോഗസ്ഥരും പറഞ്ഞു.
വിവര്‍ത്തനം: അലി ഹസ്സന്
കടപ്പാട്: https://www.nytimes.com/