ഏകീകൃത നിയമം: ആര്‍ക്കുമില്ലാത്ത ബേജാറ് മുസ്ലിംകള്ക്ക് എന്തിനാണ്
|ത്വലാഖ് ചൊല്ലിയ പുരുഷന്റെ ബാധ്യത മറ്റു മതസ്ഥരോട് തുല്യപ്പെടുത്തിക്കൊണ്ട് വന്ന സുപ്രീം കോടതി വിധി രാജീവ് ഗാന്ധി ഗവണ്മെന്റ് 'ഭരണഘടനാപദവി ഉപയോഗിച്ച് മാറ്റുകയുണ്ടായി. ഏക സിവില്‍കോഡ് വാദക്കാര്‍ അതിനെ പിന്തിരിപ്പനായി കണ്ടുവെങ്കിലും മുസ്ലിം സ്ത്രീയെ സംബന്ധിച്ച് ഗുണകരമായെന്ന് അതിനെ നിയമരംഗത്തുള്ളവര്‍ വിലയിരുത്തിയിട്ടുണ്ട്.
ഒരു രാജ്യത്ത് രണ്ട് നിയമമോ? എന്നാണ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഏകസിവില്‍കോഡിന്റെ ആവശ്യകത ഉറപ്പിക്കും മട്ടില്‍ പ്രധാനമന്ത്രി ചോദിച്ചത്. ഇന്ത്യ വെറും രണ്ട് നിയമങ്ങള്‍ മാത്രമുള്ളൊരു രാജ്യമല്ലെന്നും ഭിന്ന ജാതി-മത-വേഷാ-ഭാഷ ബന്ധിതമായ നിരവധി വൈജാത്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ മതാചാരങ്ങളാല്‍ ബന്ധിതമായ, ആചാരാനുഷ്ഠാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന, ആയിരക്കണക്കിന് പ്രാദേശിക വകഭേദങ്ങള്‍ നിറഞ്ഞ നാടാണെന്ന് ഇനിയും അറിയാത്ത, ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാത്ത ഭരണാധികാരിയാണോ നമ്മുടെ പ്രധാനമന്ത്രി? അതറിയില്ലെങ്കില്‍, മതാചാരങ്ങളെയും ചിഹ്നങ്ങളെയും സ്റ്റേറ്റിന്റെ പൊതുധാരയില്‍ നിന്നും നിരാകരിക്കുന്ന പാശ്ചാത്യ സങ്കല്‍പ്പത്തിനപ്പുറം ഏല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന 'നാനാത്വത്തില്‍ ഏകത്വ'മെന്ന വിശ്വമാനവികതയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ സൗന്ദര്യമെന്നും ഇത്രയും കാലം ഇന്ത്യ ഇതിനെക്കാള്‍ കരുത്തോടെയും അഭിമാനത്തോടെയും ലോകത്തിനുമുന്നില്‍ നിലനിന്നത് വിശാലാര്‍ഥത്തില്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള ഭരണാധികാരികള്‍ ഇവിടെ ഉണ്ടായതുകൊണ്ടാണെന്നും ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഈ ജനവിഭാഗത്തിന്റെ വൈവിധ്യങ്ങളെ ഒരുമിപ്പിച്ചു മുന്‍ഗാമികള്‍ എങ്ങനെയാണ് ഭരണം നടത്തിയതെന്നും അദ്ദേഹം ഇനിയെങ്കിലും പഠിക്കണം.
ഏക സിവില്‍കോഡ് വെറുമൊരു മുസ്ലിം പ്രശ്നമായി അവതരിപ്പിക്കുന്ന തരത്തിലാണ് മാധ്യമ ചര്‍ച്ചകള്‍ പോലും. മീഡിയാ ചര്‍ച്ചാ പാനലില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിം സമുദായ സംഘടനാ നേതാക്കന്മാരും മാത്രമാണ് ക്ഷണിതാക്കള്‍.
ക്രിമിനല്‍ നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ ബാധകമാകുമ്പോള്‍ വിവാഹം, വിവാഹമോചനം. സ്വത്തവകാശം, ദത്തവകാശം, രക്ഷാകര്‍തൃത്വം തുടങ്ങിയ വ്യക്തിത്വനിയമങ്ങള്‍ ഓരോ മതക്കാര്‍ക്കും അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് വ്യത്യസ്തമാണ്. എഴു വ്യക്തി നിയമങ്ങളാണ് ഇന്ത്യയില്‍. ഹിന്ദു വ്യക്തി നിയമം, ഹിന്ദു-ബുദ്ധ-ജൈന-സിഖ് വിഭാഗങ്ങളുടെ നാട്ടാചാരങ്ങള്‍, ഹിന്ദു ഗോത്ര നിയമം, ക്രിസ്ത്യന്‍, മുസ്ലിം, പാര്‍സി, ജൂത വ്യക്തി നിയമം. ബുദ്ധ-ജൈന-സിക്കു മത വിഭാഗങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായാണ് ഭരണഘടന ആര്‍ട്ടിക്കിള്‍ 25 നിര്‍വചിക്കുന്നത്. ഏഴ് വ്യത്യസ്ത നിയമങ്ങള്‍ സിവില്‍ നിയമങ്ങളായി ഭരണഘടന ഉറപ്പുവരുത്തുമ്പോള്‍ ഇതില്‍ ഏത് നിയമത്തെയാണ് ഏകീകൃത നിയമമായി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്? ഒരു രാജ്യം, ഒരു ജനത, ഒരൊറ്റ ഭാഷ, ഒരൊറ്റ നിയമം എന്ന് പറയുമ്പോള്‍ മുസ്ലിം നിയമം മാത്രമല്ല അഞ്ച് നിയമങ്ങളും തിരസ്കരിക്കപ്പെടുമെന്നുറപ്പ.് എന്നിട്ട് എന്താണ് ആര്‍ക്കും ഒരു ബേജാറും ഇല്ലാതെ മോദി ഭരണത്തിലിത്ര വിശ്വാസം? അതും മേഖാലയ പോലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വിശ്വാസം സംരക്ഷിക്കാന്‍ പോയിട്ട് ജീവിക്കാന്‍ പോലും കഴിയാതെ തിരസ്കൃതമാകുന്ന അവസ്ഥയില്‍ പോലും. ഇത് വെറുമൊരു മുസ്ലിം പ്രശ്നമായി അവതരിപ്പിക്കുന്ന തരത്തിലാണ് മാധ്യമ ചര്‍ച്ചകള്‍ പോലും. മീഡിയാ ചര്‍ച്ചാ പാനലില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിം സമുദായ സംഘടനാ നേതാക്കന്മാരും മാത്രമാണ് ക്ഷണിതാക്കള്‍. രാഷ്ട്രീയ ലാക്കോടെയാണെങ്കിലും ആദ്യം പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇന്നതിനെ എതിര്‍ക്കുമ്പോള്‍ രാഷ്ട്രീയ പ്രശ്നം മാത്രമായി ചുരുക്കി ബഹുസ്വര സങ്കല്പത്തിലേക്ക് സാംസ്കാരിക ഫാസിസത്തിന്റെ ദംഷ്ട്രങ്ങള്‍ ആഴ്ന്നിറങ്ങുമ്പോള് ഞങ്ങള്‍ക്ക് ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്ന തരത്തിലാണ് സാഹിത്യ സാംസ്കാരിക കലാ രംഗത്തുള്ളവര്‍ പോലും. ഈ നിസ്സംഗതയാണ് ഇതൊരു മുസ്ലിം വിഷയം മാത്രമായി സാമാന്യ ജനം തെറ്റിദ്ധരിക്കാന്‍ കാരണം. മുസ്ലിം സമുദായത്തെ അപരിഷ്കൃതരും സ്റ്റേറ്റ് ബാധ്യതയുമായി പരിചയപ്പെടുത്തി സാംസ്കാരിക ദേശീയതയിലൂടെ ബ്രാഹ്മണിക്കല്‍ നിയമസംവിധാനങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പാലിക്കുന്ന ഈ മൗനം യഥാര്‍ഥത്തില്‍ ഭരണകൂടത്തോടുള്ള വിധേയത്വവും ഭരണഘടനയോടുള്ള മതിപ്പില്ലായ്മയുമാണ്.
ആരെ രക്ഷിക്കാനാണ് ഏകീകൃത നിയമം
മതത്തിന്റെ പേരില്‍ ഒരൊറ്റ സ്ത്രീയും വിവേചനം അനുഭവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് സ്ത്രീ സുരക്ഷയുടെയും ലിംഗസമത്വത്തിന്റെയും പേരിലാണ് ഏകീകൃത നിയമത്തിനു സാധൂകരണം നല്കാന് ശ്രമിക്കുന്നത്. ഇന്ത്യ മുഴുവന്‍ ഏക രൂപത്തില്‍ ഒരു സിവില്‍ ബില്ല് നടപ്പാക്കാന്‍ രാഷ്ട്രം ശ്രമിക്കേണ്ടതാണെന്ന ഭരണഘടനാ രാഷ്ട്ര മാര്ഗനിര്ദേശകതത്വത്തിന്റെ 44-ാം ആര്‍ട്ടിക്കിള്‍ മുന്‍നിര്‍ത്തിയാണ് എകസിവില്ക്കോഡ് വാദം. വിവാഹം, വിവാഹ മോചനം, ബഹുഭാര്യത്വം അനന്തരാവകാശം എന്നീ കാര്യത്തില്‍ ലോകത്തൊരു പെണ്ണും അനുഭവിക്കാത്ത തരത്തില്‍ മുസ്ലിം സ്ത്രീ പ്രയാസമനുഭവിക്കുന്നുണ്ടെന്ന് മുത്തലാഖ് ചൂണ്ടിക്കാട്ടി ഒന്നാം മോദി ഭരണകാലത്തു തന്നെ ഏകീകൃത കോഡ് നടപ്പാക്കണമെന്ന വാദം ഉയര്‍ത്തിയിരുന്നു.
പാര്‍ലമെന്റിനു മുമ്പാകെ ഏക സിവില്‍കോഡിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹരജികള്‍ സമര്പിക്കപ്പെട്ടപ്പോഴൊക്കെ, ഈ അധികാരം പാര്‍ലമെന്റിന്റെ പ്രത്യേകാധികാരങ്ങളില്‍ പെട്ടതാണെന്നും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും പാര്‍ലമെന്റിന് മാര്‍ഗനിര്‍ദേശം നല്കാന് സാധിക്കുകയില്ലെന്നും പറഞ്ഞ് കോടതി അപേക്ഷ പല ഘട്ടങ്ങളിലും തള്ളിയിട്ടുമുണ്ട്. 2008-ല്‍ സുപ്രീംകോടതിക്കു മുമ്പാകെ വന്ന പൊതുതാല്പര്യ ഹരജി അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് തള്ളിയിരുന്നു. വ്യക്തി നിയമങ്ങള്‍ എടുത്തുകളയാനുള്ള ബാധ്യതയൊന്നും ഭരണകൂടത്തിനില്ല. ഒരു ഭരണകൂടത്തിനും അതിന്റെ അധികാരം മുസ്ലിം സമുദായത്തെ പ്രകോപിക്കുന്ന തരത്തില്‍ പ്രയോഗിക്കാനാവില്ല. ഭരണകൂടം അങ്ങനെ ചെയ്താല്‍ അതൊരു ബുദ്ധിശൂന്യമായ ഭരണകൂടമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു' എന്നാണ് ഏക സിവില്‍കോഡിനെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞത്. ഹിന്ദു പിന്തുടര്ച്ചാവകാശ കേസില്‍ വിധി പറയുന്നതിനിടെയാണ് മുത്തലാഖ് ഉദാഹരിച്ച്, മുസ്ലിം വ്യക്തി നിയമത്തെ പിന്‍പറ്റുന്ന സ്ത്രീകള്‍ക്കു നരെയുള്ള വിവേചനത്തെ അടിസ്ഥാനമാക്കി സുപ്രീം കോടതി സ്വയം കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും ഇതിനെ മുന്‍നിര്‍ത്തി ഏക സിവില്തോഡ് എന്ന പൊതുതാല്പര്യ ഹരജിയില്‍ വാദം കേട്ട് പലപ്പോഴും സമുദായത്തിലെ അംഗങ്ങള്‍ ആവശ്യപ്പെടാത്തിടത്തോളം കാലം അതിന് സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്റെ പൊതുതാല്പര്യ ഹരജിയും ഹൈദരാബാദുകാരി ശഈറാ ബാനുവിന്റെ സ്വകാര്യഹരജിയും കോടതിക്കു മുന്നില്‍ വന്നിരുന്നു, അവരും ആവശ്യപ്പെട്ടത് മുത്തലാഖ് നിരോക്കാനായിരുന്നു. അല്ലാതെ ഏക സിവില്‍കോഡ് വേണമെന്നായിരുന്നില്ല. മുത്തലാഖ് മോദി തന്നെ നിരോധിച്ചു. അതും, വിവാഹമോചനം സിവില്‍ നിയമ പരിധിയില്‍ വരുന്നതായിട്ടുപോലും മുസ്ലിം പുരുഷന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ കിട്ടുന്ന ക്രിമിനല്‍ കുറ്റമായി കണക്കാക്കിയാണ് നിരോധനം.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തവകാശം, രക്ഷാകര്‍തൃത്വം തുടങ്ങിയവയിലൂടെ മുസ്ലിംകള് വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ത്ത് സാംസ്കാരിക അധിനിവേശത്തിലൂടെ ബ്രാഹ്മണിക്കല്‍ കുടുംബാധികാരം അടിച്ചേല്പിക്കാന് ബി.ജെ.പി ഗവണ്മെന്റ് ശ്രമിക്കേണ്ടതില്ല. കാരണം, എല്ലാവരേക്കാളും മുന്നേ മുസ്ലിം പെണ്ണിന്റെ കരുത്ത് തിരിച്ചറിഞ്ഞവര്‍ നിങ്ങള്‍ തന്നെയാണ.് പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംകളെ നിഷ്കാസിതരാക്കാന്‍ ശ്രമിച്ചതിനെതിരെ ബൂട്ടിട്ട അധികാര ശക്തിയോട് കൈ ചൂണ്ടി ചോദിക്കാന്‍ ധൈര്യം കാണിച്ച തലമുറക്ക,് ഒരിക്കലും മതം നല്കിയ വിശാലതയും അവകാശങ്ങളും ഹനിക്കുന്ന ഇസ്ലാമിക നിയമ സംഹിതക്കെതിരെ സമുദായത്തിനകത്തുനിന്ന് ആരെങ്കിലും ശബ്ദിക്കുന്നുവെങ്കില്‍ അതിനെ മറികടക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, എല്ലാവര്ക്കും ബാധകമായ മത ജാതി ചിന്തകള്‍ക്കതീതമായ 2005-ലെ കുടുംബ പീഢനങ്ങല്നിന്ന് സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള നിയമവും 1996-ലെ മുസ്ലിം സ്ത്രീകള്‍ക്ക് ബാധകമായ വിവാഹമോചന അവകാശങ്ങളുടെ സംരക്ഷണ നിയമവും നിലവിലുണ്ട്. ബഹുഭാര്യത്വം, ജീവനാംശം, രക്ഷാകര്‍തൃത്വം തുടങ്ങിയ അവകാശങ്ങള്‍ ഈ നിയമത്തിനകത്തു നിന്നും പരിരക്ഷിക്കപ്പെടുന്നുമുണ്ട്. മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഏടങ്ങേറുകള്ക്ക് പഴുതില്ലാത്തവിധം വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയവ സംബന്ധിച്ച സ്ത്രീയോടുള്ള സമീപനത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സ്വയം നവികരണത്തിന് സമയമില്ലാത്ത വിധം സ്വയം നിലനില്‍പ്പിന്നായുള്ള പോരാട്ടത്തിലേര്പ്പെടേണ്ട തരത്തിലാണ് വര്‍ത്തമാന കാല ഇന്ത്യര് മുസ്ലിമിന്റെ സാമൂഹ്യ അവസ്ഥയെന്ന് വെളിപ്പെടുത്തുന്ന രണ്ട് റിപ്പോര്‍ട്ടുകളാണ് അടുത്ത ദിവസങ്ങളിലായി വന്നത്. ഒന്നാമത്തേ് രാജ്യത്തെ മുസ്ലിം സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ളതാണ്. മറ്റൊന്ന്, വിദ്യഭ്യാസ നിലവാരത്തെകുറിച്ചു ദശാബ്ധങ്ങള്‍ക്കു മുമ്പ് സച്ചാര്‍ സമിതി കണ്ടെത്തിയ നിഗമനത്തില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല എന്നതും.
പ്രമാദമായ ശാബാനുബീഗം കേസിനെ തുടര്‍ന്നുവന്ന 1986 മുസ്ലിം സ്ത്രീ അവകാശ സംരക്ഷണ നിയമം (The muslim women Protection of right on diverce ACt 1986) സത്യസന്ധമായി വായിച്ചാല്‍ അതു മനസ്സിലാകും. ത്വലാഖ് ചൊല്ലിയ പുരുഷന്റെ ബാധ്യത മറ്റു മതസ്ഥരോട് തുല്യപ്പെടുത്തിക്കൊണ്ട് വന്ന സുപ്രീം കോടതി വിധി രാജീവ് ഗാന്ധി ഗവണ്മെന്റ് 'ഭരണഘടനാപദവി ഉപയോഗിച്ച് മാറ്റിയപ്പോള്‍ ഏക സിവില്േകാഡ് വാദക്കാര്‍ അതിനെ പിന്തിരിപ്പനായി കണ്ടുവെങ്കിലും മുസ്ലിം സ്ത്രീയെ സംബന്ധിച്ച് ഗുണകരമായെന്ന് നിയമരംഗത്തുള്ളവര്‍ വിലയിരുത്തിയിട്ടുണ്ട്. മതാഅ് എന്ന വിവാഹമോചിതയുടെ അവകാശത്തെ ഉറപ്പിച്ചത് ജസ്റ്റിസ് സുബ്രമണ്യനായിരുന്നുവെങ്കിലും അതിന്റെ മൂല്യ സ്രോതസ്സ് അദ്ദേഹം കണ്ടെത്തിയത് ഖുര്‍ആനില്‍ നിന്നായിരുന്നു.
ഏതൊരു സമൂഹത്തിന്റെയും സാമൂഹ്യ സംസ്കരണം സാധ്യമാകേണ്ടത് അതാത് മതത്തിനകത്തു തന്നെയാണ്. അത്തരമൊരു സംസ്കരണത്തിന് സാധ്യതയുള്ള ചലനാത്മകതയുള്ളൊരു പ്രത്യയശാസ്ത്രം തന്നെയാണ് ഇസ്ലാം. അതുകൊണ്ടാണ് പുനര്‍വിവാഹം ചെയ്തതിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാറ്റിനിര്‍ത്തിയ കേരളീയ സാമൂഹിക പരിസരം നിലനില്‍ക്കുന്ന കാലത്തും വിധവയോട് പുനര്‍വിവാഹം ചെയ്യേണ്ട ആവശ്യകതയെ മുന്‍നിര്‍ത്തിയും പുനര്‍വിവാഹം ചെയ്ത മഹതികളുടെ ജീവിതം ഉദാഹരിച്ചും നിസാഉല്‍ ഇസ്ലാം പോലുള്ള മാസികകളിലൂടെ പരിഷ്കരണ വാദികള്‍ സമുദായത്തിനകത്തുനിന്നും ഇറങ്ങിയത്. പക്ഷേ, സ്വയം നവികരണത്തിന് സമയമില്ലാത്ത വിധം സ്വയം നിലനില്‍പ്പിന്നായുള്ള പോരാട്ടത്തിലേര്പ്പെടേണ്ട തരത്തിലാണ് വര്‍ത്തമാന കാല ഇന്ത്യര് മുസ്ലിമിന്റെ സാമൂഹ്യ അവസ്ഥയെന്ന് വെളിപ്പെടുത്തുന്ന രണ്ട് റിപ്പോര്‍ട്ടുകളാണ് അടുത്ത ദിവസങ്ങളിലായി വന്നത്. ഒന്നാമത്തേ് രാജ്യത്തെ മുസ്ലിം സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ളതാണ്. മറ്റൊന്ന്, വിദ്യഭ്യാസ നിലവാരത്തെകുറിച്ചു ദശാബ്ധങ്ങള്‍ക്കു മുമ്പ് സച്ചാര്‍ സമിതി കണ്ടെത്തിയ നിഗമനത്തില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല എന്നതും. കണ്ടേടത്തു വെച്ചും കിട്ടിയേടത്തു വെച്ചും അടിച്ചും എറിഞ്ഞും കൊല്ലപ്പെടേണ്ടവനാണെന്ന മോദി-ഷാ ഭരണകാല നിയമത്തിന്റെ പ്രായോഗിക ഫലമാണ് അത്. സമുദായത്തിലെ പുരുഷന്മാരെകൊണ്ട് ജയില്‍ നിറച്ചും കള്ളക്കേസില്‍ കുടുക്കിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ എങ്ങനെയാണ് ആ സമുദായത്തിലെ സ്ത്രീകള്‍ക്ക് മാത്രമായി മുന്നേറാനാവുക. ഏക സിവില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ നിയമങ്ങള്‍ക്ക് തടസ്സമല്ല എന്ന് പറയുമ്പോള്‍ ഇസ്ലാമിന്റെ മൗലിക അധ്യാപനങ്ങളെ ഈ നാടിന്റെ സംസ്കൃതിയില്‍ നിന്നും ഇല്ലാതാക്കുക എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പ്.
സമൂഹത്തിലെ മൊത്തം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഒരു സമൂഹത്തിന്റെ മാത്രം മേല്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്. സ്ത്രീ-പുരുഷ കൂടിച്ചേരലിലെ ഏറ്റം മനോഹരമായ വിവാഹത്തെ പല രീതിയിലാണ് വിവിധ മതങ്ങള്‍ സ്വീകരിക്കുന്നത്. ഇസ്ലാമില്‍ അതൊരു പവിത്ര കരാറാണ്. അതേസമയം വിവാഹമോചനത്തെ പാപമായി കാണുന്നില്ല. കൊണ്ടുനടക്കാന്‍ ഇരുകൂട്ടര്‍ക്കും പറ്റില്ലെന്ന് തോന്നിയാല്‍ മാന്യമായി ഒഴിവാകാം. കൃത്യമായ മാര്ഗനിര്ദേശമുണ്ടതിന്. എന്നാല്‍, ദൈവത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് വിവാഹമെന്നും വിവാഹ മോചനം പാപമാണെന്ന നിലപാടാണ് ഹൈന്ദവ സമുദായത്തില്‍.
ത്വലാഖിന്റെയും ബഹുഭാര്യത്വത്തിന്റെയും ജീവനാംശത്തിന്റെ കണക്കെടുക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് വിധവകളുടെ കണക്കെടുക്കാന്‍ മെനക്കെടാത്തത്? അതിന് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കണമെന്നില്ല. ഹരിദ്വാറിലും രാമേശ്വരത്തും തലമൊട്ടയടിച്ച് നടക്കുന്ന പെണ്‍കുട്ടികളെ എണ്ണി നോക്കിയാല്‍ മാത്രം മതി.
വിവാഹമോചനം തന്നെ പാപമാണെന്ന ചിന്ത ഒരു പരിഷ്കൃത സമൂഹത്തിനും യോജിച്ചതല്ല. തന്നെ ഇഷ്ടമില്ലാത്തവന്റെയും തനിക്കിഷ്ടമല്ലാത്തവന്റെയും കൂടെ പൊറുക്കാന്‍ പെണ്ണിനെ നിര്‍ബന്ധിക്കുന്ന സാമൂഹിക വ്യവസ്ഥിതി പെണ്ണിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സവര്‍ണ ബ്രാഹ്മണിക്കല്‍ കുടുംബ ഘടനയോടാണ് യോജിച്ചുനില്‍ക്കുന്നത്. ത്വലാഖിന്റെയും ബഹുഭാര്യത്വത്തിന്റെയും ജീവനാംശത്തിന്റെ കണക്കെടുക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് വിധവകളുടെ കണക്കെടുക്കാന്‍ മെനക്കെടാത്തത്? അതിന് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കണമെന്നില്ല. ഹരിദ്വാറിലും രാമേശ്വരത്തും തലമൊട്ടയടിച്ച് നടക്കുന്ന പെണ്‍കുട്ടികളെ എണ്ണി നോക്കിയാല്‍ മാത്രം മതി. ബഹുഭാര്യത്വത്തിന്റെയും കഥ മറ്റൊന്നല്ല. മതം മുസ്ലിം പുരുഷന് കടുത്ത നിയന്ത്രണത്തോടെ അനുവാദം നല്കുന്നുവെങ്കിലും 1955-ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം ഹൈന്ദവ പുരുഷന്മാര്ക്ക് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്നു. ഐ.പി.സി സെക്ഷന്‍ 494 പ്രകാരം, കുറ്റകരമായ കാര്യവുമാണത്. എന്നാല്‍, 2011-ലെ സെന്‍സസ് ചാര്‍ട്ട് പ്രകാരം 43.56 ലക്ഷം അമുസ്ലിം സ്ത്രീകള്‍ പുരുഷന്മാരെക്കാള് വിവാഹിതരായിട്ടുണ്ട്. ഹിന്ദു ആക്ട് പ്രകാരം ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമ്പോള്‍ അത് നിയമവിധേയമല്ല, ഇരു സ്ത്രീകള്‍ക്കും അതറിയാമെങ്കില് പോലും. അപ്പോള്‍ ഇന്ത്യന്‍ പരിസരത്ത് ലക്ഷക്കണക്കിന് അമുസ്ലിം സ്ത്രീകള്‍ അവരുടെ പങ്കാളി എത്രതന്നെ സമ്പന്നനാണെങ്കിലും നിയമപരമായി അയാളുടെ സ്വത്തിന് അവകാശമില്ലാതെ വഴിയാധാരമാക്കപ്പെടാന് പാകത്തിലുണ്ടെന്നര്ഥം. രണ്ടാം വിവാഹം മുഖേന മുസ്ലിം പുരുഷനാല്‍ വഴിയാധാരമായ മുസ്ലിം സ്ത്രീക്ക് അവളുടെ അവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ ഇസ്ലാമിക നിയമപ്രകാരം കോടതിയെ സമീപിക്കാം. അതനുവദിച്ചുകൊടുക്കാന്‍ ഖുര്‍ആന്‍ പ്രകാരം അവന് ബാധ്യസ്ഥനാണ്. ഇനി, അനന്തരാവകാശ നിയമങ്ങളെ ശരിയായി മനസ്സിലാകാത്തവര്ക്ക്് ഷുക്കൂര്‍ വക്കീല്‍ മാതൃകയില്‍ സ്പെഷല്‍ മാരേജ് ആക്ടിന്റെ പഴുതും നിലവിലുണ്ട്. എന്നിട്ടും വസ്തുതകളെ മറച്ചുവെച്ചുകൊണ്ടാണ് മുസ്ലിം പ്രശ്നമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നത്.
സാമൂഹികമായ യാഥാര്‍ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട്, ഗോത്ര-വര്‍ഗ നിയമത്തില്‍ മാറ്റം വരുത്തില്ലെന്നു പറഞ്ഞ് ഒരു സമുദായത്തിന്റെ പ്രശ്നങ്ങളാണെന്നു വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് നിസ്സങ്കോചം 'യെസ്' പറയുന്ന ചില സമുദായ പ്രമുഖര്‍ തങ്ങളുടെ ചാതുര്‍വര്‍ണാധിഷ്ഠിതമായ ഇന്നലെകളെ, ഇന്ത്യന്‍ ഭരണഘടനക്കു പകരം മനുസ്മൃതിയെ ആധാരമാക്കുന്ന മോദികാലത്തെ മുന്‍നിര്‍ത്തി ഓര്‍ക്കുന്നത് നന്നായിരിക്കും.