ജയിലറിലെ വിനായകന്റെ സൈക്കോ വൈബ്രേഷന്‍ 'മനസ്സിലായോ സാറേ?'
|വിനായകന് എന്ന നടന്‍ കൊള്ളാം. പക്ഷേ, സ്വഭാവം മോശം എന്നതാണ് ഇപ്പോഴത്തെ കേരളീയ വര്‍ത്തമാനം. വിനായകന്‍ എന്ന നടന്‍, താരം, വ്യക്തി എന്നിവയൊക്കെ മാറ്റി നിര്‍ത്തി വര്‍മ്മന്‍ എന്ന കഥാപാത്രത്തെ വായിക്കുന്നതില്‍ അര്‍ഥം ഉണ്ടെന്നും തോന്നുന്നില്ല. ഈ സമൂഹം അടിച്ചു ചാപ്പ കുത്തിക്കൊടുത്ത വിനായകന്റെ 'മോശം വിനായകനും', 'സമൂഹത്തിന് കൊള്ളരുതാത്തവനായ വിനായകനും', 'ഊരു വിലക്കപ്പെടേണ്ടതായ വിനായകനും' ഒക്കെ ചേര്‍ന്ന് കൊണ്ടുള്ളതായിരിക്കാം ജയിലറിലെ വര്‍മ്മന്‍ എന്ന കഥാപാത്രം രൂപപ്പെടുന്നത്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലെ ദൊരൈ മൂവീസ് എന്ന തിയേറ്ററില്‍ ആണ് 'ജയിലര്‍' എന്ന സിനിമ കാണുന്നത്. ഈ സിനിമയുടെ ഒരു തമിഴ്‌നാടന്‍ അനുഭവം എന്തായിരിക്കും എന്നറിയാനായിരുന്നു പൊള്ളാച്ചിയില്‍ ഒരു ടിക്കറ്റ് എടുത്തത്. പതിവ് പോലെ തന്നെ രജനികാന്ത് എന്ന മാസ് ഹീറോ സ്‌ക്രീനില്‍ തന്റെ 'പ്രസന്‍സ്' കാണിക്കുമ്പോഴൊക്കെ ആ തിയേറ്ററില്‍ ആര്‍പ്പ് വിളികള്‍ ഉയരുന്നുണ്ടായിരുന്നു. പക്ഷേ, ഈ ആര്‍പ്പ് വിളികള്‍ക്ക് ഇടയിലും വ്യക്തിപരമായി രജനികാന്ത്, അല്ലെങ്കില്‍ ഈ സിനിമ യാതൊരു സ്വാഗും ഗൂസ്ബമ്പും ത്രില്ലും അനുഭവപ്പെടുത്തിയില്ല എന്നതാണു വാസ്തവം. പണ്ട്, സലീം കുമാര്‍ പറഞ്ഞത് പോലെ 'എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മുഴുവന്‍ പ്രാന്തായതാണോ?' എന്ന രീതിയിലായി ആള്‍ക്കൂട്ടത്തിലെ ഈ ലേഖകന്റെ അവസ്ഥ.
ഭരണകൂടത്തിന്റെയും പൊലീസിങ്ങിന്റെയും അതി ക്രൂരമായ വയലന്‍സിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു ബിലോ ആവറേജ് സ്റ്റേറ്റിയിസ്റ്റ് മൂവീ മാത്രമാണ് 'ജയിലര്‍'. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ വന്ന പല സിനിമകളിലും പൊലീസിനെയൊക്കെ ചലഞ്ച് വെച്ചു കൊണ്ട് ഭരണകൂടത്തിന് ഭീഷണിയായ ഗംഭീരമായ അധോലോക കഥാപാത്രങ്ങള്‍ രജനികാന്ത് എന്ന നടന്‍ അവതരിപ്പിച്ചിരുന്നു. ബാഷ എന്ന സിനിമയൊക്കെ അത്തരം അധോലോക കഥാപാത്രങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്. മുംബെയിലെ ജനങ്ങള്‍ ആരാധിക്കുന്ന ഒരു അധോലോകം ഭരിക്കുന്ന രജനിയെ കണ്ടിരിക്കാനൊക്കെ രസമുണ്ടായിരുന്നു. അത്തരം സിനിമയിലെ സ്വാഗും ആക്ഷനും സ്റ്റയിലും എല്ലാം കണ്ട രജനിക്ക് തൊണ്ണൂറുകള്‍ കൈ അടിച്ചിരുന്നു.
ഒരു ഇരുപതു വര്‍ഷത്തോളം മുമ്പെ തന്നെ 'സിറ്റി ഓഫ് ഗോഡ്' മുതല്‍ ഈയിടെ ഇറങ്ങിയ 'ബക്കാറു' പോലുള്ള സ്പാനിഷ് സിനിമകളിലെ എഡിറ്റിങ്ങിലെ ഫാസ്റ്റ് കട്ടിങ്ങുകളിലൂടെയും ഷെയ്ക്കിങ് കാമറകളിലൂടെയും എല്ലാം കറുത്തതും ട്രൈബലും ആയ ശരീരങ്ങളൊക്കെ കാണിച്ചു സ്വാഗ് കാണിക്കുമ്പോഴാണ് ഇവിടെ ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന സ്ലോ മോഷനുകളിലൂടെ ഗൂസ്ബമ്പിങ്ങിന് ശ്രമിക്കുന്നത്. തൊണ്ണൂറുകളില്‍ തുടങ്ങിയ സ്ലോ മോഷന്‍ പരിപാടിക്ക് ഇന്ത്യയില്‍ മരണമില്ലേ എന്നു ചോദിക്കാനാണ് ഈ സിനിമ കണ്ടാല്‍ തോന്നുക.
പുതിയ കാലത്തെ വളരെ വിപുലമായ ഡിജിറ്റല്‍ കാഴ്ചകളുടെ പ്രളയത്തിനിടയില്‍ പല തരം പ്ലാറ്റ്‌ഫോമുകളിലൂടെയും അല്ലാതെയും ലോക സിനിമകളിലേക്കും സീരീസുകളിലേക്കും എക്‌സ്‌പോസ് ചെയ്യപ്പെട്ട ഒരു തലമുറയുടെ മുന്നിലേയ്ക്ക് അതേ പഴയ ബാഷയില്‍ നിന്നും ഒട്ടും മാറ്റമില്ലാത്ത രജനി വീണ്ടും ഒരടി പോലും മുന്നോട്ട് വെക്കാതെയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തല പെരുക്കുന്ന വിധം ആവര്‍ത്തന വിരസനാവുമാണിത്. രജനിയെ സംബന്ധിച്ചിടത്തോളം സ്‌റ്റൈലിലും സ്വാഗിലും ഒരു ഫോട്ടോസ്റ്റാറ്റ് സിനിമ മാത്രമാണ് ജയിലര്‍. അതിനു പുറമെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജയിലിങിന്റെയും പൊലീസിങിന്റെയും സ്റ്റേറ്റ് വയലന്‍സുകള്‍ക്ക് തന്റെ നായകത്വം കൊണ്ട് ഓശാന പാടുന്ന പിന്തിരിപ്പന്‍ ബോറന്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതുമായ ഒരു ബിലോ ആവറേജ് സിനിമ. ഒരു തടവുപുള്ളിയുടെ ചെവി മുറിച്ചെടുത്തിട്ട് രജനി നേര്‍മയ്ക്ക് വേണ്ടി നില്‍ക്കുന്നു എന്നൊക്കെ പറയുമ്പോള്‍ പഴയ ഹരീഷ് കണാരന്റെ സ്‌കിറ്റിലെ 'എന്റെ ബാബുവെട്ടാ, ഇങ്ങളെന്തു ബിടലാണ്' എന്ന ഡയലോഗ് ആണ് ഓര്‍മ വരിക.
മുംബൈയില്‍ നിന്നു വരുന്ന മോഹന്‍ലാലിന്റെ മാത്യൂ എന്ന കഥാപാത്രമൊക്കെ പരമ ബോറാണ്. മോഹന്‍ലാല്‍ ഒക്കെ സ്‌ക്രീനില്‍ വരുമ്പോള്‍ പൊള്ളാച്ചിയിലെ തിയേറ്ററില്‍ ഒരു ആര്‍പ്പ് വിളി പോയിട്ട് ഒരു ഈച്ചയനക്കം പോലുമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു ഇരുപതു വര്‍ഷത്തോളം മുമ്പെ തന്നെ 'സിറ്റി ഓഫ് ഗോഡ്' മുതല്‍ ഈയിടെ ഇറങ്ങിയ 'ബക്കാറു' പോലുള്ള സ്പാനിഷ് സിനിമകളിലെ എഡിറ്റിങ്ങിലെ ഫാസ്റ്റ് കട്ടിങ്ങുകളിലൂടെയും ഷെയ്ക്കിങ് കാമറകളിലൂടെയും എല്ലാം കറുത്തതും ട്രൈബലും ആയ ശരീരങ്ങളൊക്കെ കാണിച്ചു സ്വാഗ് കാണിക്കുമ്പോഴാണ് ഇവിടെ ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന സ്ലോ മോഷനുകളിലൂടെ ഗൂസ്ബമ്പിങ്ങിന് ശ്രമിക്കുന്നത്. തൊണ്ണൂറുകളില്‍ തുടങ്ങിയ സ്ലോ മോഷന്‍ പരിപാടിക്ക് ഇന്ത്യയില്‍ മരണമില്ലേ എന്നു ചോദിക്കാനാണ് ഈ സിനിമ കണ്ടാല്‍ തോന്നുക. ഈ സിനിമയിലെ ഒരു സീനില്‍ ഒരു കഥാപാത്രത്തിനെ പേടിപ്പിക്കുന്ന രജനി ഒരു കാല് കൊണ്ട് സ്വിച്ച് ഇടുമ്പോള്‍ ലൈറ്റ് കത്തുന്ന സീന്‍ കാണുമ്പോള്‍ എം.എന്‍ നമ്പ്യാര്‍ ഇതുവരെ മരിച്ചില്ലേ എന്നു ചോദിക്കാനാണ് തോന്നുക. അത് പോലെ ഇതിലെ ഒരു ഗണ്‍ ഫൈറ്റ് സീന്‍ കഴിഞ്ഞപ്പോള്‍ പഴയ സി.ഐ.ഡി നസീര്‍ ഒക്കെ ഓര്‍മ വന്ന് അതിലെ ഒരു വെടി നമ്മടെ നെഞ്ചത്തോട്ട് വെക്ക് എന്നു പറഞ്ഞു പോകും.
വിധേയനില്‍ മമ്മൂട്ടി വേറെ ഒരു ഭാഷയിലേക്കും ഭൂമി ശാസ്ത്രത്തിലേക്കും സാംസ്‌കാരികതയിലേക്കും കടന്നു കയറിയാണ് വില്ലനിസം കാണിച്ചത്. വിനായകന്‍ എന്ന നടന്‍ ഈ നടന്മാരില്‍ നിന്നൊക്കെ വ്യത്യസ്തമായി അവരുടെ റേഞ്ചിലേക്ക് ഇടിച്ചു കയറി ഭീകരമായ സൈക്കിക് വൈബ്രേഷനിലൂടെ ജയിലറില്‍ തകര്‍ത്ത് വാരുന്നുണ്ട്. അദ്ദേഹം കടന്നു വന്ന ജീവിത വഴികളും ഇടപെടലുകളും ഇത്തരം വൈബുകള്‍ക്ക് ചിലപ്പോള്‍ കാരണമായിരിക്കാം.
ഈ സിനിമയിലെ ആകെ ഒരു ആശ്വാസം വിനായകന്‍ എന്ന നടന്റെ വര്‍മ്മന്‍ എന്ന വില്ലന്‍ കഥാപാത്രം മാത്രമാണ്. ആകെ ഫ്രഷ് ആയി തോന്നിയത് അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന്റെ ജയിലറില്‍ കണ്ടത് പോലെയുള്ള സൈക്കോ വൈബ്രേഷന്‍ ഉള്ള വില്ലന്‍ കഥാപാത്രങ്ങള്‍ ഇതിന് മുമ്പെ പല ഇന്ത്യന്‍ സിനിമകളിലും കണ്ടിട്ടുമുണ്ട്. ഡര്‍, ബാസീഗര്‍ പോലുള്ള സിനിമകളില്‍ ഷാരൂഖ് ഖാനെ പോലുള്ളവര്‍ ഇത്തരം സൈക്കിക് വൈബ്രേഷഷന്‍സുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, വിനായകന്‍ തന്റേതായ ഒരു സാംസ്‌കാരിക സാമൂഹികതയില്‍ നിന്നു വര്‍മ്മന്‍ എന്ന കഥാപാത്രത്തിന് ഈ സിനിമയില്‍ അദ്ദേഹത്തിന്റേതായ ഒരു ഐഡന്റിറ്റി കൊണ്ട് വരാന്‍ സാധിച്ചു വിജയിച്ചു. ഷോലെ എന്ന സിനിമയിലെ അംജദ് ഖാനെ പോലെയും ബാഷ എന്ന സിനിമയിലെ രഘുവരനെ പോലെയും തനി ഒരുവന്‍ എന്ന സിനിമയിലെ അരവിന്ദ് സ്വാമിയെ പോലെയും ജമിനി എന്ന സിനിമയിലെ കലാഭവന്‍ മണിയെ പോലെയും സീസണ്‍ എന്ന സിനിമയിലെ ഗാവന്‍ എന്ന വില്ലനെ പോലെയും വിധേയന്‍ എന്ന സിനിമയിലെ മമ്മൂട്ടിയെ പോലെയും ഇന്ത്യന്‍ സിനിമകളുടെ ചരിത്രത്തിലെ മാസ് ആയതും അല്ലാത്തതുമായ എണ്ണം പറഞ്ഞ ഒരു വില്ലന്‍ ആയിരിക്കും വിനായകന്റെ വര്‍മ്മന്‍ എന്ന കഥാപാത്രം. 'കിതനെ ആദ്മി ധേ?' എന്നു ഷോലെയില്‍ അംജദ് ഖാന് പറയുന്നത് പോലെ തന്നെ 'മനസ്സിലായോ സാറേ' എന്നു വിനായകന് ചോദിക്കുന്നതൊക്കെ മാര്‍ക്ക് ചെയ്യപ്പെടും.
രജനി എന്ന നടന് എതിരെ നിന്ന ബാഷയിലെ മെലിഞ്ഞ രഘുവരന്‍ വല്ലാത്ത ഒരു സൈക്കിക് വൈബ്രേഷന്‍ കാണിച്ചിരുന്നു. വളരെ പതിഞ്ഞ ശരീരഭാഷയിലും സൗണ്ട് മോഡുലേഷനിലും സട്ടില്‍ ആയാണ് ആ സിനിമയില്‍ രഘുവരന്‍ എന്ന നടന്‍ തകര്‍ത്ത് വാരിയത്. ലഹരിയുടെയോ അല്ലെങ്കില്‍ ആത്മീയതയുടെയോ ഏതോ ഒരു അപര ലോകത്ത് ജീവിക്കുന്ന പോലെ ഒരു തരം ഒഴുകി നടക്കലിലൂടെയാണ് രഘുവരന്‍ ബാഷ എന്ന രജനിയോട് കട്ടക്ക് നിന്നത്. ഷോലെയില്‍ അതിഭീകരമായ ആത്മ വിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും കൊതിപ്പിക്കുന്ന ശരീര ഭാഷയിലാണ് അംജദ് ഖാന്‍ തകര്‍ത്ത് വാരിയത്. ഗാവന്‍ എന്ന നടന്‍ തന്റെ യൂറോപ്പ്യന്‍ ശരീര ഭാഷയിലൂടെയും വില്ലനിസത്തിലൂടെയും തകര്‍ത്തിരുന്നു. വിധേയനില്‍ മമ്മൂട്ടി വേറെ ഒരു ഭാഷയിലേക്കും ഭൂമി ശാസ്ത്രത്തിലേക്കും സാംസ്‌കാരികതയിലേക്കും കടന്നു കയറിയാണ് വില്ലനിസം കാണിച്ചത്. വിനായകന്‍ എന്ന നടന്‍ ഈ നടന്മാരില്‍ നിന്നൊക്കെ വ്യത്യസ്തമായി അവരുടെ റേഞ്ചിലേക്ക് ഇടിച്ചു കയറി ഭീകരമായ സൈക്കിക് വൈബ്രേഷനിലൂടെ ജയിലറില്‍ തകര്‍ത്ത് വാരുന്നുണ്ട്. അദ്ദേഹം കടന്നു വന്ന ജീവിത വഴികളും ഇടപെടലുകളും ഇത്തരം വൈബുകള്‍ക്ക് ചിലപ്പോള്‍ കാരണമായിരിക്കാം. വിനായകന്റെ ഈ സിനിമയിലെ പറക്കല്‍ കണ്ടു പേടിച്ചിട്ടാകാം, വിനായകന്റെ സ്വഭാവം ശരിയല്ല, അല്ലെങ്കില്‍ വിനായകന് പകരം മമ്മൂട്ടി വന്നെങ്കില്‍ നന്നായേനെ തുടങ്ങിയ വേഴാമ്പല്‍ കേഴലുകള്‍ കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്.
നിരന്തരം സ്വയം ആവര്‍ത്തിക്കുന്ന രജനിക്കും മോഹന്‍ലാലിനും മുകളില്‍ വിനായകന്‍ തന്റെ സ്‌ക്രീന്‍ പ്രസന്‍സും പെര്‍ഫോമനസ് കൊണ്ടും മുന്നിട്ടു ഈ സിനിമയില്‍ ഇരച്ചു കയറുന്നുമുണ്ട്. ഒരു ലുങ്കിയുമുടുത്ത് കണ്ണു ചുവന്നു പലപ്പോഴും വിരല്‍ മുതല്‍ ശരീരത്തിലെ എല്ലാ ഭാഗങ്ങളും വൈബ്രെറ്റ് ചെയ്തു നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന ക്രൂരത അവതരിപ്പിക്കുന്നതില്‍ വിനായകന് എന്ന നടന്‍ അതി ഗംഭീരമായി വിജയിച്ചു. രജനി, മോഹന്‍ലാല്‍, ജാക്കി ഷറോഫ് തുടങ്ങിയ സ്റ്റാള്‍വാട്‌സ് എന്നു പറയപ്പെടുന്ന നടന്മാര്‍ ഉള്ള ഒരു സിനിമയിലാണ് വിനായകന്റെ ഈ ഊന്തു വിളയാട്ടം. അതില്‍ അദ്ദേഹം വിജയിച്ചു ഇവരിലൊക്കെ മുകളില്‍ നിലക്കുന്നു എന്ന യാഥാര്‍ഥ്യം ആരൊക്കെ മറച്ചു വെക്കാന്‍ ശ്രമിച്ചാലും അവര്‍ പരാജയപ്പെട്ടു പോവുക മാത്രമേ ഉള്ളൂ. രാജാവു നഗ്‌നനാണ് എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞേ മതിയാകൂ. ലോക സിനിമയില്‍ ബ്ലാക്ക് ഹീറോസ് പറന്നടിക്കുമ്പോള്‍ ഇവിടെ അത് പോലൊരു മനുഷ്യന് ഒരു വില്ലന്‍ ആയി തകര്‍ക്കുന്നത് കണ്ടിരിക്കാന്‍ രസമുള്ള കാര്യമാണ്. ഇന്ത്യന്‍ സ്റ്റേറ്റ് ഏറ്റവും ക്ലാസിഫൈഡ് ആയി വെച്ച ഒരു വിഗ്രഹത്തിലാണ് അയാളുടെ കണ്ണ് എന്നതാണ് രസമുള്ള കാര്യം.
കലി എന്ന സിനിമയുടെ ഒരു ഷൂട്ടിനിടയിലെ വയലന്‍സ് നിറഞ്ഞ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ആണ് വിനായകന് എന്ന നടന്‍ അനുഭവിക്കുന്ന ഇടവേളകളിലെ അപാരമായ ഏകാന്തത ഈ ലേഖകന്‍ കാണുന്നത്. ഒരാളോടും അധികം സംസാരിക്കാതെ ഒരു സെല്‍ഫി പോലും അനുവദിക്കാതെ ഒരിടത്തിരുന്നു ആരെയും അടുപ്പിക്കാതെ ഇരിക്കുന്ന വിനായകനെ ആണ് അന്ന് കാണുന്നത്. അയാളുടെ ഈ ഏകാന്തത ഒരാളെയും വലിയ കാര്യമായി എടുക്കാതെയുള്ള ഒരു ധൈര്യത്തിലേക്ക് എത്തിച്ചിട്ടുണ്ടാകാം. അത്തരം ഒരു ഏകാന്തയുടെ മാസ്മരികതയിലായിരിക്കാം ഒരു പക്ഷേ ജയിലര്‍ പോലുള്ള സിനിമയില്‍ അപാരമായ പെ ര്‍ഫോമന്‍സിലേക്ക് അദ്ദേഹത്തെ കൊണ്ട് എത്തിക്കുന്നത്. തന്റെ ശരീരത്തിലെ ഓരോ ഇടങ്ങള്‍ കൊണ്ടും (ഇവിടെ ലാലേട്ടന്റെ വിരല്‍ പോലും അഭിനയിക്കും എന്നു തള്ളിമറിക്കുന്ന ഒരു നാടാണ്) തന്റെ കോസ്റ്റ്യൂം കൊണ്ടും, തന്റെ കയ്യിലെ ആയുധങ്ങള്‍ പോലുള്ള ഉപകരണങ്ങള്‍ കൊണ്ടും കൃത്യമായ ഒരു റിഥമിക്കല്‍സേഷനിലൂടെ വേറൊരു സൗന്ദര്യ ഭാഷ സൃഷ്ടിച്ചുകൊണ്ട് അതിഗംഭീരമായ വയലന്‍സിലൂടെ ഈ നടന്‍ പൊളിക്കുന്നുണ്ട്. ലുങ്കി ഊരിക്കെട്ടിക്കൊണ്ടുള്ള ഡാന്‍സും മലയാളവും തമിഴും ചേര്‍ന്നു കൊണ്ടുള്ള സങ്കരമായ ഭാഷയിലൂടെയും അതിന്റെ ഫോണെറ്റിക് ഡെലിവറിയിലൂടെയും കയറ്റി കെട്ടിയ ലുങ്കിയിലൂടെയും ഒക്കെയുള്ള സൈക്കിക് വൈബ്രേഷന്‍ ഉള്ള വിനായകനെ കണ്ടിരിക്കാന്‍ രസമാണ്.
ഒരു പക്ഷേ സിനിമയിലെ നായകനേക്കാളും സിനിമയെക്കാളും വളര്‍ന്ന കഥാപാത്രം. കൊച്ചിയിലെ കീഴാളമായ ജീവിതത്തില്‍ നിന്നു പറന്നു വളര്‍ന്നു ഓഡി കാറില്‍ യാത്ര ചെയ്യുന്നതിലേക്ക് പന്തലിച്ച വിനായകന്‍ മറ്റേതൊരു താരത്തേക്കാളും കാലുങ്കുഷിതമായ ചരിത്രമുള്ള ഒരാളായിരിക്കാം. വര്‍മ്മന്‍ രജനിയുടെ വില്ലനായി പറക്കുന്നത് സ്വന്തം ജീവിതത്തില്‍ മാസ്മരികമായ യുദ്ധങ്ങള്‍ ചെയ്ത വിനായകന്റെ പവര്‍ ആയിരിക്കാം. വിനായകനെ കുറിച്ച്, ഈ വില്ലനെ കുറിച്ച് എല്ലാവരും പുകഴ്ത്തിപ്പാടുമ്പോഴും അയാള്‍ ചിലപ്പോള്‍ എവിടെയെങ്കിലും ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ഒറ്റയ്ക്ക് ഒരു പുക വലിച്ചിരിക്കുന്നുണ്ടാകാം.
വിനായകന്‍ എന്ന നടന്‍ കൊള്ളാം. പക്ഷേ, സ്വഭാവം മോശം എന്നതാണ് ഇപ്പഴത്തെ കേരളീയ വര്‍ത്തമാനം. വിനായകന്‍ എന്ന നടന്‍, താരം, വ്യക്തി എന്നിവയൊക്കെ മാറ്റി നിര്‍ത്തി വര്‍മ്മന്‍ എന്ന കഥാപാത്രത്തെ വായിക്കുന്നതില്‍ അര്‍ഥം ഉണ്ടെന്നും തോന്നുന്നില്ല. ഈ സമൂഹം അടിച്ചു ചാപ്പ കുത്തിക്കൊടുത്ത വിനായകന്റെ 'മോശം വിനായകനും', 'സമൂഹത്തിന് കൊള്ളരുതാത്തവനായ വിനായകനും', 'ഊരു വിലക്കപ്പെടേണ്ടതായ വിനായകനും' ഒക്കെ ചേര്‍ന്ന് കൊണ്ടായിരിക്കാം, അതില്‍ നിന്നുമൊക്കെ ഉള്ള വൈബും എല്ലാം ചേര്‍ന്നായിരിക്കാം ജയിലറിലെ വര്‍മ്മന്‍ എന്ന കഥാപാത്രം രൂപപ്പെടുന്നത്. താരം, വ്യക്തി, നടന്‍ എന്ന രീതിയില്‍ ഈ സമൂഹത്തിലും സിനിമയിലും ഒക്കെ നിരന്തരം യുദ്ധം ചെയ്യുന്ന ഊരു വിലക്കപ്പെട്ട ഒരു വിനായകന്റെ ഒരു കള്‍മിനേഷ്യനും ആയിരിക്കാം ഈ സിനിമയിലെ വര്‍മ്മന്‍. ഒരു പക്ഷേ സിനിമയിലെ നായകനേക്കാളും സിനിമയെക്കാളും വളര്‍ന്ന കഥാപാത്രം. കൊച്ചിയിലെ കീഴാളമായ ജീവിതത്തില്‍ നിന്നു പറന്നു വളര്‍ന്നു ഓഡി കാറില്‍ യാത്ര ചെയ്യുന്നതിലേക്ക് പന്തലിച്ച വിനായകന്‍ മറ്റേതൊരു താരത്തേക്കാളും കാലുങ്കുഷിതമായ ചരിത്രമുള്ള ഒരാളായിരിക്കാം. വര്‍മ്മന്‍ രജനിയുടെ വില്ലനായി പറക്കുന്നത് സ്വന്തം ജീവിതത്തില്‍ മാസ്മരികമായ യുദ്ധങ്ങള്‍ ചെയ്ത വിനായകന്റെ പവര്‍ ആയിരിക്കാം. വിനായകനെ കുറിച്ച്, ഈ വില്ലനെ കുറിച്ച് എല്ലാവരും പുകഴ്ത്തിപ്പാടുമ്പോഴും അയാള്‍ ചിലപ്പോള്‍ എവിടെയെങ്കിലും ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ഒറ്റയ്ക്ക് ഒരു പുക വലിച്ചിരിക്കുന്നുണ്ടാകാം. തന്നോടു യുദ്ധം ചെയ്തു ഊരു വിലക്കാന്‍ ശ്രമിച്ചവരോടുള്ള അദ്ദേഹത്തിന്റെ ഡയലോഗ് കൂടിയാണ് ഈ സിനിമയിലെ 'മനസ്സിലായോ സാറേ?' എന്ന ക്ലാസിക് വര്‍ത്തമാനം