Analysis
വോട്ടിംഗ് മെഷീന്‍ തിരിമറി
Analysis

ജനാധിപത്യവും മിത്തായി മാറുമ്പോള്‍

ഡോ. ബിനോജ് നായര്‍
|
25 Aug 2023 6:03 AM GMT

2019 ലെ ബി.ജെ.പിയുടെ വിജയത്തില്‍ വലിയ അസ്വാഭാവികതയുള്ള ഒരു ഘടകം, വളരെ ചെറിയ മാര്‍ജിനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ച സീറ്റുകളുടെ എണ്ണം സാധാരണ കാണാറുള്ളതിനേക്കാള്‍ വളരെ കൂടുതലാണ് എന്നതാണ്. ഒപ്പം, ഇത്തരം അസാധാരണമായ വിജയങ്ങള്‍ ഭൂരിഭാഗവും എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നതും. വോട്ടിംഗ് മെഷീനെക്കുറിച്ചും അതില്‍ തിരിമറിക്കുള്ള സാധ്യതകളെക്കുറിച്ചുമുള്ള നിരീക്ഷണം. | TheFourthEye

.സംഘ്പരിവാറിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ഇന്ത്യ എന്ന നമ്മുടെ പുണ്യഭൂമിയ്ക്ക് 2024 ല്‍ എങ്കിലും ഒരു മോചനം ഉണ്ടാവുമെന്ന് ഞാന്‍ പ്രത്യാശ പ്രകടിപ്പിക്കുമ്പോള്‍ പലരും അതില്‍ സംശയം പ്രകടിപ്പിക്കാറുണ്ട്. അതിനുള്ള കാരണമായി അവര്‍ പറയാറുള്ളത് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി സംഘ്പരിവാര്‍ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സാധ്യതയാണ്. അതുകൊണ്ടാണ് വോട്ടിംഗ് മെഷീനെക്കുറിച്ചും അതില്‍ തിരിമറിക്കുള്ള സാധ്യതകളെക്കുറിച്ചുമെല്ലാം ഒന്ന് വിശദമായി പഠിച്ചു കളയാം എന്ന് തീരുമാനിച്ചത്.

അങ്ങനെയിരിക്കെയാണ് ഒരു ലേഖനം വായിക്കാനിടയായത്. അശോക യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് അധ്യാപകനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ Dr. Sabyasachi Das എഴുതിയ ഒരു റിസര്‍ച്ച് പേപ്പര്‍ ഉണ്ട്. അതിനെക്കുറിച്ചുള്ള ഒരു അവലോകനമാണ് ഞാന്‍ വായിക്കാനിടയായത്. ഈ അവലോകനം നടത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും പ്രമുഖനായ ഒരു സെഫോളജിസ്റ്റ് ആണ്. തെരഞ്ഞെടുപ്പുകളെയും അതുമായി ബന്ധപ്പെട്ട പ്രക്രിയകളെയും ശാസ്ത്രീയമായി പഠിച്ച്, എപ്രകാരം സയന്റിഫിക് ആയ predictions - പ്രവചനങ്ങള്‍ നടത്താമെന്ന് പഠിക്കുന്ന ഒരു ശാസ്ത്ര വിഭാഗം ആണ് സെഫോളജി. ജനാധിപത്യവാദികള്‍ക്കും എന്നെപ്പോലുള്ള സംഘ്പരിവാര്‍ വിരോധികള്‍ക്കും ഇദ്ദേഹം പ്രിയപ്പെട്ടവന്‍ ആകുന്നത് ഈ അടുത്ത ഇടയ്ക്ക് നടന്ന കര്‍ഷക സമരം ഉള്‍പ്പെടെ ഇദ്ദേഹം നയിച്ചിട്ടുള്ള നിരവധി ജനകീയ സമരങ്ങളിലൂടെയാണ്. ഈ സെഫോളജിസ്റ്റിന്റെ പേരാണ് യോഗേന്ദ്ര യാദവ്.


Democratic Backsliding in the World's Largest Democracy എന്ന പേരിലുള്ള സബ്യസാചി ദാസ് (Sabyasachi Das) ന്റെ റിസേര്‍ച്ച് പേപ്പര്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ഇന്ത്യയെമ്പാടും ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും തിരി കൊളുത്തി കഴിഞ്ഞിരുന്നു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എല്ലാം തങ്ങള്‍ ഇത്രയുംകാലം പറഞ്ഞുകൊണ്ടിരുന്ന കാര്യം തന്നെ എന്നമട്ടില്‍ ഇത് ആഘോഷിക്കുമ്പോള്‍ ബി.ജെ.പി പതിവ് ശൈലിയില്‍ ഇതെഴുതിയ ഡോക്ടര്‍ ദാസിനെ പുലഭ്യം പറഞ്ഞുകൊണ്ടാണ് ഇതിനെ നേരിടുന്നത്. ബി.എ വരെ പഠിച്ച, റിസര്‍ച്ച് ചെയ്യാന്‍ പോയിട്ട് അക്ഷരത്തെറ്റു കൂടാതെ റിസേര്‍ച് എന്ന് എഴുതാന്‍ പോലുമറിയാനുള്ള സാധ്യതയില്ലാത്ത ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ധനതത്വശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉള്ള ഡോക്ടര്‍ ദാസിന്റെ ഗവേഷണ പ്രബന്ധത്തെ വിശേഷിപ്പിക്കുന്നത് half-baked research എന്നാണ്. സംഘ്പരിവാര്‍ ബുദ്ധിരക്ഷസന്‍മാരുടെ ബുദ്ധി വെറും half-baked intellect ആണ് എന്നറിയാവുന്നത് കൊണ്ട് ഇത് നിങ്ങളെ തീരെ അത്ഭുതപ്പെടുത്തും എന്ന് കരുതുന്നില്ല.

ഈ പഠനത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഞാനൊരു കാര്യം പറയട്ടെ. ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള ഒരു പഠനമല്ല. ഇതിലെ വിഷയം ഇന്ത്യയിലെ മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ അട്ടിമറികള്‍ക്ക് എത്രമാത്രം സാധ്യത നിലനില്‍ക്കുന്നു എന്നതാണ്. ഗവേഷകന്‍ ചില നിഗമനങ്ങളില്‍ എത്താനായി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസ്വാഭാവികമായിക്കണ്ട ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു എന്ന് മാത്രം. ഈ റിസര്‍ച്ച് പേപ്പറിന് പിന്നില്‍ അട്ടിമറി ആരോപിക്കുന്നവര്‍ മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം ഇതൊരു സാധ്യതാപഠനം മാത്രമാണ് എന്നതാണ്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയാന്‍ ആവുന്ന ഒരു material evidence ഉം ഡോക്ടര്‍ ദാസ് ഇവിടെ നിരത്തുന്നില്ല. അങ്ങനെ തെളിയിക്കുക അല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍, നിഷ്പക്ഷമായും ശാസ്ത്രീയമായും ചിന്തിക്കുന്ന ഒരു സമൂഹത്തില്‍, ഒരുപക്ഷെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാവാം എന്ന സാധ്യത മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് കമീഷനോ കോടതികള്‍ക്കോ വേണമെങ്കില്‍ അന്വേഷണം നടത്താവുന്നതുമാണ്. ഞാന്‍ പറഞ്ഞത് ശാസ്ത്രീയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിന് എന്നാണ് കേട്ടോ.

ആണ് എന്നതാണ്. ഒപ്പം, ഇത്തരം അസാധാരണമായ വിജയങ്ങള്‍ ഭൂരിഭാഗവും എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ വിശദമായ പരിശോധിച്ച ഡോക്ടര്‍ ദാസിന് ഇങ്ങനെയൊരു പ്രതിഭാസം എവിടെയും കാണാനായില്ല. മാത്രമല്ല ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വെച്ച് തന്നെ ഇത് അസാധാരണത്തില്‍ അസാധാരണമാണ് എന്നാണ് യോഗേന്ദ്ര യാദവ് വിലയിരുത്തുന്നത്.

ഇനി ഈ പഠനത്തിന്റെ വിശദാംശങ്ങളിലേക്ക് വന്നാല്‍, ഞാന്‍ നേരത്തെ പറഞ്ഞത് പോലെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു material evidence ഉം ഡോക്ടര്‍ ദാസ് ഇവിടെ നിരത്തുന്നില്ല. material evidence എന്ന് പറഞ്ഞാല്‍, കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളോ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയതിന്റെ നേരിട്ടുള്ള തെളിവുകളോ ഒന്നുമില്ല. എന്നാല്‍, സയന്റിഫിക് റീസേര്‍ച്ച്‌ലും പഠനങ്ങളിലും എല്ലാം ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അറിയാം, ഗവേഷണപഠനങ്ങള്‍ നടത്തുന്നത് material evidence ന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് statistical evidence ന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ തിരിമറികള്‍ നടന്നിരിക്കാനുള്ള statistical probabiltiy വളരെ കൂടുതലാണ് എന്നാണ് ഡോക്ടര്‍ ദാസ് പറയുന്നത്. ജനശ്രദ്ധ കിട്ടാനും ഒരു വിവാദമുണ്ടാക്കാനും വേണ്ടിയുള്ള വീരവാദങ്ങള്‍ എന്നതിലുപരി, വളരെ sophisticated ആയിട്ടുള്ള സ്റ്റേറ്റിസ്റ്റിക്കല്‍ ടെസ്റ്റിങ്ങിന് ഒടുവിലാണ അദ്ദേഹം deductions, ചില നിഗമനങ്ങള്‍ നടത്തിയിട്ടുള്ളത്.

ഡോക്ടര്‍ ദാസ് പറഞ്ഞിട്ടുള്ള കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കാം. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതിലും വോട്ടിംഗ് ഘട്ടത്തിലും വോട്ട് എണ്ണതിലുമെല്ലാം മുസ്‌ലിംകള്‍ക്കെതിരെ ടാര്‍ഗറ്റ്ഡായി തന്ത്രപരമായ വിവേചനം നടന്നിരിക്കാന്‍ ഉള്ള സാധ്യതകള്‍ ഉണ്ടെന്നാണ് അദ്ദേഹം ഈ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍, സംശയാസ്പദമായ ഒരു മരണം നടന്നെന്ന് കരുതുക. അതിന് ശേഷം ഒരു ഫോറന്‍സിക് വിദഗ്ധന്‍ നടത്തുന്ന പരിശോധനകള്‍ പോലെ കുറ്റകൃത്യത്തിന്റെ അടയാളങ്ങളെയും അവശിഷ്ടങ്ങളെയും - traces of the crime - കോര്‍ത്തിണക്കിയാണ് ഡോക്ടര്‍ ദാസ് ഈ നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് വിശദീകരിക്കാനായി യോഗേന്ദ്ര യാദവ് ഉപയോഗിച്ചിട്ടുള്ള ഇലക്ഷന്‍ ഫോറിന്‍സിക്‌സ് എന്ന പദം തികച്ചും യുക്തിസഹമാണ് എന്നാണ് എനിക്ക് തോന്നുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നിരിക്കാം എന്ന സൂചനയോടെ ഡോക്ടര്‍ ദാസ് മുന്നോട്ടുവെയ്ക്കുന്ന രണ്ടുമൂന്നു നിഗമനങ്ങള്‍ മാത്രം ഞാനിവിടെ പരാമര്‍ശിക്കാം.


2019ലെ ബി.ജെ.പിയുടെ വിജയത്തില്‍ വലിയ അസ്വാഭാവികതയുള്ള ഒരു ഘടകം വളരെ ചെറിയ മാര്‍ജിനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ച സീറ്റുകളുടെ എണ്ണം സാധാരണ കാണാറുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ആണ് എന്നതാണ്. ഒപ്പം, ഇത്തരം അസാധാരണമായ വിജയങ്ങള്‍ ഭൂരിഭാഗവും എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ വിശദമായ പരിശോധിച്ച ഡോക്ടര്‍ ദാസിന് ഇങ്ങനെയൊരു പ്രതിഭാസം എവിടെയും കാണാനായില്ല. മാത്രമല്ല ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വെച്ച് തന്നെ ഇത് അസാധാരണത്തില്‍ അസാധാരണമാണ് എന്നാണ് യോഗേന്ദ്ര യാദവ് വിലയിരുത്തുന്നത്.

പക്ഷേ, ഇതിനര്‍ഥം ബി.ജെ.പി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു എന്നാണോ? ഒരിക്കലുമല്ല. ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കും അത് നിയന്ത്രിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അങ്ങേയറ്റം കൃത്യതയും പ്രവചന വൈഭവവും - clairevoyance - ഉണ്ടെങ്കില്‍ ഇങ്ങനെയുള്ള ഫലം നേടിയെടുക്കാനാവും. ക്ലോസ് ഫൈറ്റ് നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ പോളിംഗ് പാറ്റേണുകളുടെ മൈന്യൂട്ട് ആയിട്ടുള്ള സ്വാധീനങ്ങളും വ്യതിയാനങ്ങളും എല്ലാം കൃത്യമായി പ്രവചിക്കുകയും അവിടെ കൂടുതല്‍ റിസോഴ്‌സ് ചിലവഴിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ.

പോള്‍ ചെയ്യപ്പെട്ടതും എണ്ണിത്തിട്ടപ്പെടുത്തിയതുമായ വോട്ടുകള്‍ തമ്മില്‍ വന്ന വലിയ പൊരുത്തക്കേട് കൂടി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 373 മണ്ഡലങ്ങളില്‍ ഇപ്രകാരം പൊരുത്തക്കേട് കണ്ടതായി തിരഞ്ഞെടുപ്പിനുശേഷം വാര്‍ത്ത പുറത്തുവന്നിരുന്നു. എണ്ണിയപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ അധികം വന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളുടെ ഉദാഹരണങ്ങള്‍ മാത്രം ഞാന്‍ ഇവിടെ സൂചിപ്പിയ്ക്കാം.

പക്ഷേ, ശാസ്ത്രബോധം നിഷിദ്ധമായ സംഘ്പരിവാറിലെ ബുദ്ധിജീവികള്‍ക്ക് ഇത്ര കൃത്യതയോടെ കാര്യങ്ങള്‍ പഠിക്കാനും വിലയിരുത്താനും പ്രവചിക്കാനും കഴിവുള്ളതായി നിങ്ങള്‍ക്കറിയാമോ? ഇപ്പറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നും പ്രചാരണ സമയത്ത് ബി.ജെ.പിക്ക് ഒരു വിധത്തിലുള്ള മേല്‍കൈയും നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല എന്ന് Lokniti-CSDS ന്റെ National Election Study ഡാറ്റയുടെ സഹായത്തോടെ യോഗേന്ദ്ര യാദവ് സമര്‍ഥിക്കുന്നു.

ഇനി അടുത്ത redflag മുസ്‌ലിം വോട്ടര്‍മാരുടെ വര്‍ധനവില്‍ വന്ന അസാധാരണമായ കുറവാണ്. രണ്ടരക്കോടി വോട്ടര്‍മാരുടെ സാമ്പിള്‍ ലിസ്റ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഒരു algorithm ആണ് ഈ നിഗമനത്തില്‍ എത്തിച്ചേരാന്‍ ഡോക്ടര്‍ ദാസിനെ സഹായിച്ചിട്ടുള്ളത്. വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കുന്ന വേളയില്‍ വന്‍തോതില്‍ മുസ്‌ലിം പേരുകള്‍ ഒഴിവാക്കപ്പെട്ടിരിക്കാം എന്നതാണ് ഡോക്ടര്‍ ദാസ് എത്തിച്ചേരുന്ന നിഗമനം. ഇനി പോള്‍ ചെയ്യപ്പെട്ടതും എണ്ണിത്തിട്ടപ്പെടുത്തിയതുമായ വോട്ടുകള്‍ തമ്മില്‍ വന്ന വലിയ പൊരുത്തക്കേട് കൂടി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 373 മണ്ഡലങ്ങളില്‍ ഇപ്രകാരം പൊരുത്തക്കേട് കണ്ടതായി തിരഞ്ഞെടുപ്പിനുശേഷം വാര്‍ത്ത പുറത്തുവന്നിരുന്നു. എണ്ണിയപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ അധികം വന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളുടെ ഉദാഹരണങ്ങള്‍ മാത്രം ഞാന്‍ ഇവിടെ സൂചിപ്പിയ്ക്കാം.

ശ്രീപെരുമ്പത്തൂര്‍ (തമിഴ്‌നാട്) - അധികം വന്ന വോട്ടുകള്‍ 14, 572

ധര്‍മപുരി (തമിഴ്‌നാട്) - അധികം വന്ന വോട്ടുകള്‍ 17, 871

മഥുര (യു.പി) - അധികം വന്ന വോട്ടുകള്‍ 9, 906

കാഞ്ചിപുരം (തമിഴ്‌നാട്) - അധിക വോട്ടുകള്‍ 18, 331

ഇങ്ങനെ പതിനായിരത്തിലേറെ വോട്ടുകള്‍ അധികം വന്ന മണ്ഡലങ്ങളുടെ എണ്ണം നൂറിലേറെയാണ്. ഇതെല്ലാം ഇലക്ഷന്‍ കമീഷന്‍ അവരുടെ വെബ്‌സൈറ്റില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നതുമാണ്. നിസ്സാര ഭൂരിപക്ഷത്തിന് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതിനൊപ്പം എണ്ണത്തില്‍ ഏതാണ്ട് അത്രയും തന്നെ പൊരുത്തക്കേടുകള്‍ ഉള്ള മണ്ഡലങ്ങളുടെ എണ്ണവും വര്‍ധിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷനിലേക്ക് പരാതികള്‍ ഒഴുകിത്തുടങ്ങി.

അപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാള്‍ എന്നൊക്കെ നമ്മള്‍ വിശേഷിപ്പിക്കാറുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ആ വിവരങ്ങള്‍ എല്ലാം വെബ്‌സൈറ്റില്‍ നിന്നും ഒരു ദിവസം നിസ്സാരമായി മായ്ച്ചു കളഞ്ഞു. ശരിക്കും കാവല്‍ നിന്ന പൊലീസുകാരന്‍ തന്നെ ബാങ്ക് ലോക്കര്‍ കുത്തിപ്പൊളിച്ച് പണവും സ്വര്‍ണവുമായി മുങ്ങിയ അവസ്ഥയിലാണ് ഇന്ത്യന്‍ ജനാധിപത്യം എന്നുപറഞ്ഞാല്‍ അത് അല്‍പംപോലും അതിശയോക്തിയാവുമെന്ന് എനിക്ക് തോന്നുന്നില്ല.

ഈ നിമിഷം വരെ, യഥാര്‍ഥത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ എണ്ണിയപ്പോള്‍ അധികം വന്നത് എങ്ങനെ എന്ന ചോദ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യതയിലെ തിരഞ്ഞെടുപ്പ് കമീഷന്‍ എന്ന കഴിവുകെട്ട സ്ഥാപനം ഉത്തരം പറഞ്ഞിട്ടില്ല. ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് തലയൂരുന്നതാണ് നമ്മള്‍ കണ്ടത്.

ഡോക്ടര്‍ ദാസ് ഇനിയും പല സംശയങ്ങളും തന്റെ പഠനത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ക്ക് വിധേയപ്പെട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥന്മാര്‍ ആയിരുന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ നിരീക്ഷകരായി പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന മഹാഭൂരിപക്ഷം പേരും എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ പറഞ്ഞ തിരിമറികള്‍ നടന്നിട്ട് ഉണ്ടാവാം എന്ന് ഡോക്ടര്‍ ദാസ് സംശയിക്കുന്ന മണ്ഡലങ്ങളില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം വോട്ടുകള്‍ നിര്‍ണ്ണായകം ആയവരാണ് എന്നതാണ് ഞാന്‍ വീണ്ടും എടുത്തു പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം. ഇതിനെല്ലാം ഒപ്പം വോട്ട് ചെയ്യാന്‍ ബൂത്തുകളില്‍ എത്തിയ മുസ്‌ലിം വോട്ടര്‍മാരെ വോട്ടര്‍ ഐ.ഡി മാത്രം പോരാ ആധാര്‍ കാര്‍ഡും വേണം തുടങ്ങിയ നിരവധി അന്യായമായ കാരണങ്ങള്‍ പറഞ്ഞു വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതിന്റെ വിഡിയോ നിരവധിയെണ്ണം നമ്മള്‍ അന്ന് കണ്ടതാണ്. അത് കൂടി ചേര്‍ത്ത് വെച്ച് നമ്മള്‍ ഇതിനെയെല്ലാം നോക്കിക്കാണേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

ഡോക്ടര്‍ ദാസിനോടുള്ള നീരസം പരസ്യമായി വ്യക്തമാക്കിയ അശോക യൂണിവേഴ്‌സിറ്റി, അദ്ദേഹത്തിന്റെ പഠനം ശാസ്ത്രീയമല്ല എന്നുപോലും പറഞ്ഞുവെച്ചു. തുടര്‍ന്നുണ്ടായ ഡോക്ടര്‍ ദാസന്റെ രാജി, അദ്ദേഹത്തിന് സര്‍വ്വകലാശാല നേതൃത്വത്തില്‍ നിന്ന് നേരിടേണ്ടി വന്നു എന്ന് നമുക്ക് ന്യായമായും സംശയിക്കാവുന്ന അവഹേളനങ്ങളുടെയും സമ്മര്‍ദങ്ങളുടെയും തെളിവാണ്.

ഒടുവില്‍ ഇ.വി.എമ്മിനെകുറിച്ച് രണ്ടു വാക്ക് കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം. തിരിമറികള്‍ നടന്നിട്ടുണ്ട് എന്നുറപ്പിച്ച് പറയാന്‍ മാത്രം യാതൊരു തെളിവുകളും ഇതുവരെ ഇ.വി.എംകളെക്കുറിച്ച് നമുക്ക് മുന്നില്‍ വന്നിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തിരിമറികള്‍ നടക്കാനുള്ള സാധ്യത വളരെയേറെയാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന ധാരാളം വിവരങ്ങളും നമുക്കുമുന്നിലുണ്ട്. അപ്പോള്‍ പിന്നെ പ്രശ്‌നം ഇന്ത്യയില്‍ അങ്ങനെ തിരിമറി നടക്കുമോ എന്നതാണ്. ഇതിനുള്ള ഉത്തരം, ഒരു പ്രധാനമന്ത്രിയുടെ പേരില്‍ പോലും വ്യാജമായി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു എന്ന് ലോകം ആരോപിക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ഇതൊക്കെ നടന്നുകൂടാ എന്നതാണ്.

മാത്രമല്ല, രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ ഇതല്ല ഇതിനേക്കാളൊക്കെ എത്രയോ തരംതാണ കുതന്ത്രങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയും ഇല്ല എന്ന് നിരവധി തവണ തെളിയിച്ചു കഴിഞ്ഞ സംഘ്പരിവാറിന്റെ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് ഇതൊന്നും നടക്കില്ല എന്ന് കണ്ണുമടച്ചു വിശ്വസിക്കാന്‍ സംഘ്പരിവാര്‍കാര്‍ക്ക് പോലും സാധിക്കില്ല. അല്ലെങ്കില്‍ പിന്നെ, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ integrity കാത്തുസൂക്ഷിക്കാന്‍ കഴിവോ താല്‍പര്യമോ ഉള്ള ഇലക്ഷന്‍ കമീഷന്‍ ഉണ്ടാവണം. സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി നട്ടെല്ല് വളച്ചു നില്‍ക്കാന്‍ ഒരു മടിയുമില്ലാത്ത ബ്യുറോക്രസിയിലെ പുഴുക്കുത്തുകള്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് നമുക്ക് അതും പ്രതീക്ഷിക്കാനില്ല.

ഇനി മോദി സര്‍ക്കാര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് സംശയിക്കുന്ന നിഷ്‌കളങ്കര്‍ക്ക് ഞാന്‍ മറ്റൊരു സംഗതി കൂടി പറഞ്ഞുതരാം. ഈ പഠനം പുറത്തുവന്നശേഷം, ഗവേഷകനായ ഡോക്ടര്‍ ദാസിനെ സര്‍ക്കാര്‍ ഏതു വിധമാണ് കൈകാര്യം ചെയ്തത് എന്നതില്‍ നിന്ന് തന്നെ, ഡോക്ടര്‍ ദാസ് പറഞ്ഞത് മോദി സര്‍ക്കാര്‍ പൂഴ്ത്തി വെക്കാന്‍ ശ്രമിച്ച അപ്രിയസത്യങ്ങള്‍ ആണ് എന്ന്, ബോധം ഉള്ളവര്‍ക്കെല്ലാം മനസ്സിലാവും. ഡോക്ടര്‍ ദാസിനോടുള്ള നീരസം പരസ്യമായി വ്യക്തമാക്കിയ അശോക യൂണിവേഴ്‌സിറ്റി, അദ്ദേഹത്തിന്റെ പഠനം ശാസ്ത്രീയമല്ല എന്നുപോലും പറഞ്ഞുവെച്ചു. തുടര്‍ന്നുണ്ടായ ഡോക്ടര്‍ ദാസന്റെ രാജി, അദ്ദേഹത്തിന് സര്‍വ്വകലാശാല നേതൃത്വത്തില്‍ നിന്ന് നേരിടേണ്ടി വന്നു എന്ന് നമുക്ക് ന്യായമായും സംശയിക്കാവുന്ന അവഹേളനങ്ങളുടെയും സമ്മര്‍ദങ്ങളുടെയും തെളിവാണ്. ഇതാ ഇപ്പോള്‍ ഡോക്ടര്‍ ദാസന് പരസ്യ പിന്തുണയുമായി ഡോക്ടര്‍ പുലപ്രേ ബാലകൃഷ്ണന്‍ എന്ന ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ലെ തന്നെ ഒരു അസിസ്റ്റന്‍ഡ് പ്രൊഫസര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നു. ഡോക്ടര്‍ ദാസ് തിരികെ എത്തിയില്ലെങ്കില്‍ കൂടുതല്‍ അധ്യാപകര്‍ രാജിവെക്കുമെന്നുള്ള ഡോക്ടര്‍ ബാലകൃഷ്ണന്റെ മുന്നറിയിപ്പിന് English, Creative Writing എന്നീ ഡിപ്പാര്‍ട്ട്‌മെന്റ്കള്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്.

ശാസ്ത്രചിന്തയും ശാസ്ത്രീയ പരിശോധനകളും സര്‍വോപരി യുക്തിസഹമായ ചിന്തയും തര്‍ക്കങ്ങളും എല്ലാം നരേന്ദ്ര മോദി നയിക്കുന്ന സംഘപരിവാര്‍ സര്‍ക്കാരിന് കീഴില്‍ നേരിടുന്നത് existential crisis ആണ് എന്നതിനുള്ള മറ്റൊരു തെളിവു കൂടിയായി ഡോക്ടര്‍ ദാസിനെതിരെ നടക്കുന്ന ഇപ്പോഴത്തെ പ്രതികാര നടപടികളെ കാണേണ്ടതാണ്. ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിയും ദേവേന്ദ്രന്റെ ബോയിംഗ് വിമാനവുമായി സംഘികള്‍ ശിലായുഗത്തിലേക്ക് ഘര്‍വാപസി ചെയ്യുന്നതിനോട് നമുക്ക് എതിര്‍പ്പില്ല. എന്നാല്‍, ശാസ്ത്രചിന്ത വളര്‍ന്നു വരേണ്ട പുതുതലമുറയുടെ തലയില്‍ മതഭ്രാന്തും അപരമത വിദ്വേഷവും അന്ധവിശ്വാസങ്ങളും കുത്തി നിറയ്ക്കുന്ന, നമ്മുടെ കുഞ്ഞുങ്ങളുടെ തലച്ചോറിന് മേല്‍ നരേന്ദ്ര മോദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ നാം എന്തുവിലകൊടുത്തും ചെറുത്തെ മതിയാവൂ.

Contact Binoj Nair: nair_bin@yahoo.ca

You Tube: അപ്രിയസത്യങ്ങള്‍ / https://shorturl.at/rJX56

Similar Posts