ആക്ച്വലി ആരാണ് ഗുണ്ട!
|ഖാന്‍ സാഹിബ് പറയുന്നത് ഈ ഗുണ്ടകള്‍-അതായത് ആര്‍ഷോയും കൂട്ടരും-മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ആക്രമിക്കുന്നത് എന്നാണ്.
കേരള സംസ്ഥാനത്തിനോ ഇവിടത്തെ ജനങ്ങള്‍ക്കോ ഒരു ഉപകാരവും ഇല്ലാത്ത, അതേസമയം ജനങ്ങള്‍ ഒക്കെ തന്നെ ചിരിച്ചു തള്ളുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിലെ നായകന്‍ സാക്ഷാല്‍ ഗവര്‍ണര്‍ തന്നെ. സത്യാഗ്രഹങ്ങളും, സമരങ്ങളും, കോലം കത്തിക്കലും, വഴിതടയലും, കറുത്ത കൊടി വീശലും സംസ്ഥാന ജനനത്തിന് മുന്നേ കണ്ടു തുടങ്ങിയ നാടാണിത്. ഇവിടെയാണ് യു.പിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചെയ്ത ഗവര്‍ണര്‍ ഖാന്‍ വന്നു പിച്ചി, നുള്ളി, മാന്തി എന്ന് പറഞ്ഞു ഓതിരം കളിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു, സര്‍വ്വകലാശാലകളും, വിദ്യാഭ്യാസ രംഗവും കാവിവത്കരിക്കപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ട് എസ്.എഫ്.ഐ ഗവര്‍ണര്‍ക്കെതിരെ കറുത്ത കൊടി വീശി കാണിക്കുന്നതാണ് പ്രശ്‌നം.
വി.ഐ.പി വണ്ടികള്‍ ബഹളം വച്ച് അടുത്തെത്തുന്നതും കാത്ത് എല്ലാവരും അക്ഷമരായി നിന്ന്. വണ്ടികള്‍ അടുത്തെത്താറായതും, ഗോബാക്ക് വിളികളും, കറുത്ത കൊടികളും കൊണ്ട് അന്തരീക്ഷം ഉഷാറായി. പൈലറ്റ് വണ്ടികളും പൊലീസ് വണ്ടികളും, ഗവര്‍ണറുടെ വണ്ടിയും കടന്നു പോകും എന്ന് കരുതിയ സമയത്താണ് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് നടന്നത്.
ഖാന്‍ സാഹിബ് പറയുന്നത് ഈ ഗുണ്ടകള്‍-അതായത് ആര്‍ഷോയും കൂട്ടരും-മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ആക്രമിക്കുന്നത് എന്നാണ്. ഇതിപ്പോള്‍ കുറച്ചു ദിവസങ്ങളായി ഈ പോര് തുടങ്ങിയിട്ട്. കണ്ണൂരും, കോഴിക്കോടും, തിരുവനന്തപുരത്തുമെല്ലാം വിദ്യാര്‍ഥികള്‍ ഖാനെ കൊടി കാണിച്ചു ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു കൂടി. ഇവരെ കാണുമ്പോള്‍ തന്റെ ഉള്ളിലെ ഈഗോ പുറത്തു ചാടിയിട്ടെന്ന പോലെ, ഗവര്‍ണ്ണറും വണ്ടിയില്‍ നിന്ന് പുറത്ത് ചാടും! പിന്നെ പൊലീസുകാരുടെ നടുവില്‍ നിന്ന്, എന്നെ വിടെടാ ഞാന്‍ അവന്മാരെ ഇന്ന് ശരിയാക്കും എന്ന് പണ്ടേതോ സിനിമയിലെ ഹാസ്യ കഥാപാത്രം പറഞ്ഞ പോലെ പുള്ളി കിടന്നു കളം വരയ്ക്കും. ഇനി പിണറായി പൊലീസെങ്ങാനും എന്നാ തമ്പ്രാന്‍ ചെന്ന് എന്താണെന്നു വച്ചാല്‍ കാണിക്ക് എന്നെങ്ങാനും പറഞ്ഞു മാറിയാലോ എന്ന് കരുതിയാണെന്നു തോന്നുന്നു, ഖാന്‍ കഴിഞ്ഞ ദിവസം കൊല്ലത്തു വച്ച് പുതിയ അടവെടുത്തത്!
കൊല്ലത്ത് ഒരു പരിപാടിക്ക് പോയ ഗവര്‍ണറെ കാത്ത് പതിവ് പോലെ എസ്.എഫ്.ഐ അണികള്‍ വഴിയരികില്‍ കറുത്ത കൊടി പിടിച്ചു നിന്നിരുന്നു. കറുത്ത കൊടി സ്വന്തം നേതാക്കള്‍ക്ക് എതിരെയാണെങ്കില്‍ വള്ളിക്കളസവും, ഖാനെതിരെ ആണെങ്കില്‍ ബര്‍മുഡയുമാണ് എന്ന പാര്‍ട്ടി ലൈനില്‍ പിള്ളാര് തൊണ്ടയൊക്കെ ശരിയാക്കി ഉഷാറായി തന്നെയാണ് നിന്നിരുന്നത്. സാധാ ഫോര്‍മാറ്റില്‍ പൊലീസും അവിടെ കൂടി നിന്നിരുന്നു. പൊലീസിന്റെയും വിദ്യാര്‍ഥികളുടെയും സ്‌ക്രിപ്റ്റ് ഒന്നായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ, പിന്നെ രണ്ടു കൂട്ടരും പിണറായി പക്ഷക്കാരായത് കൊണ്ട് വണ്ടിയില്‍ നിന്ന് ഗണ്‍മാന്‍ ഇറങ്ങി വന്നു തല്ലും എന്നും കരുതേണ്ട കാര്യമില്ല. അങ്ങനെ വി.ഐ.പി വണ്ടികള്‍ ബഹളം വച്ച് അടുത്തെത്തുന്നതും കാത്ത് എല്ലാവരും അക്ഷമരായി നിന്ന്. വണ്ടികള്‍ അടുത്തെത്താറായതും, ഗോബാക്ക് വിളികളും, കറുത്ത കൊടികളും കൊണ്ട് അന്തരീക്ഷം ഉഷാറായി. പൈലറ്റ് വണ്ടികളും പൊലീസ് വണ്ടികളും, ഗവര്‍ണറുടെ വണ്ടിയും കടന്നു പോകും എന്ന് കരുതിയ സമയത്താണ് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് നടന്നത്.
എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ ഗുണ്ടകളാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ഖാന്‍ കണക്ക് കൂട്ടി നടത്തിയ ഒരു പദ്ധതിയാണ് എന്ന് മനസ്സിലാക്കാന്‍ അയോധ്യ വരെയൊന്നും പോകേണ്ട കാര്യമില്ല. എന്തായാലും, പിണറായി പൊലീസില്‍ വിശ്വാസമില്ല എന്ന് വരുത്തി തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇസെഡ് കാറ്റഗറി സെക്യൂരിറ്റി നല്‍കി ഖാനെ സന്തോഷിപ്പിച്ചു. ഒട്ടും വൈകാതെ സി.ആര്‍.പി.എഫ് ഗവര്‍ണര്‍ക്ക് ചുറ്റും കൂടി.
ഗവര്‍ണര്‍ വണ്ടി നിറുത്തി ചാടി ഇറങ്ങുന്നു, ചുറ്റും പൊലീസ് നിരക്കുന്നു, അവര്‍ക്കിടയിലൂടെ ഹിസ് എക്‌സലന്‌സി കൈയും കാലും വീശി, പിള്ളാരെ കയറി വെല്ലുവിളിച്ചു കൊണ്ട് അവര്‍ക്ക് നേരെ നീങ്ങുന്നു. ' 'വാടാ..' എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കായ, 'കം..' എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് സമരക്കാരെ വെല്ലു വിളിച്ചു കൊണ്ട് അവര്‍ക്കരികിലേക്ക് നീങ്ങി. സംഭവത്തിന്റെ ഗൗരവം മനസ്സിലായ പൊലീസ് സമരക്കാരെ ഒരു കെട്ടിടത്തിന് അടുത്തേക്ക് തള്ളി നീക്കുകയും, അവരെ പണിപ്പെട്ട് ഒരു ജീപ്പില്‍ കുത്തി നിറച്ചു അവിടുന്ന് മാറ്റുകയും ചെയ്തു. ഇതൊക്കെ നമ്മള്‍ കുറെ കണ്ടിട്ടുള്ളതാണല്ലോ. പക്ഷെ, വീണ്ടും ട്വിസ്റ്റ്!
പൊലീസിന്റെ ഒത്താശയോടെയാണ് തന്നെ സമരക്കാര്‍ തടഞ്ഞതെന്നും, തന്നെ ആക്രമിക്കാന്‍ ശ്രമിച്ചത് നിയമ ലംഘനമാണെന്നും പറഞ്ഞു ഗവര്‍ണ്ണര്‍ അവിടെ തന്നെ ഉറച്ചു നിന്ന്, പിന്നെ ഇരുന്നു. പൊലീസ് മേധാവി പോലും വിളിച്ചു അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും കൂട്ടാക്കാതെ അമിത് ഷായെ വിളിക്കൂ, മോദിയെ വിളിക്കൂ എന്ന് പറഞ്ഞു ഗവര്‍ണര്‍ പൊലീസിനെ വിഷമിപ്പിച്ചു. പിന്നീട് സമരക്കാര്‍ക്കെതിരെ കേസെടുത്ത എഫ്.ഐ.ആര്‍ കാണിച്ചതിന് ശേഷമാണു രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഖാന്‍ സ്ഥലം കാലിയാക്കിയത്. എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ ഗുണ്ടകളാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ഖാന്‍ കണക്ക് കൂട്ടി നടത്തിയ ഒരു പദ്ധതിയാണ് എന്ന് മനസ്സിലാക്കാന്‍ അയോധ്യ വരെയൊന്നും പോകേണ്ട കാര്യമില്ല. എന്തായാലും, പിണറായി പൊലീസില്‍ വിശ്വാസമില്ല എന്ന് വരുത്തി തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇസെഡ് കാറ്റഗറി സെക്യൂരിറ്റി നല്‍കി ഖാനെ സന്തോഷിപ്പിച്ചു. ഒട്ടും വൈകാതെ സി.ആര്‍.പി.എഫ് ഗവര്‍ണര്‍ക്ക് ചുറ്റും കൂടി.
ഗുണ്ട എന്നൊക്കെ വിദ്യാര്‍ഥികളെ വിളിക്കുന്നതിന് കാരണമായി പറയുന്നത്, ഗവര്‍ണറുടെ വഴി തടസ്സപ്പെടുത്തുന്നു, പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, ചീത്ത വിളിക്കുന്നു, ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ്. അങ്ങനെയാണെകില്‍ നമുക്ക് ഒന്ന് പുറകോട്ടു പോയി നോക്കിയാലോ!
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു കേസില്‍ സുപ്രീംകോടതി പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുക. കേരള നിയമസഭാ പാസ്സാക്കിയ ഒട്ടനവധി ബില്ലുകള്‍ രണ്ടു വര്‍ഷത്തോളം ഗവര്‍ണര്‍ ഖാന്‍ പിടിച്ചു വയ്ക്കുകയുണ്ടായി. അവയ്‌ക്കൊന്നും സമ്മതം നല്‍കാതെ ആ ബില്ലുകള്‍ നിയമമായി മാറ്റുവാന്‍ സംസ്ഥന സര്‍ക്കാരിനെ അനുവദിക്കാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ചെന്നത്. ഇതേ സ്ഥിതിവിശേഷം പറഞ്ഞു പഞ്ചാബും തമിഴ്‌നാടും കോടതിയില്‍ എത്തിയിരുന്നു. ഭരണഘടന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ചെയ്യേണ്ട കടമകളെ ചൂണ്ടി കാണിച്ചു കൊണ്ട്, ബില്ലുകള്‍ പിടിച്ചു വയ്ക്കുന്ന ഗവര്‍ണര്‍മാരുടെ തെറ്റായ നടപടികളെ കോടതി വിമര്‍ശിച്ചു. കോടതിയില്‍ തന്റെ ഊഴം വരുന്നതിനു തൊട്ടുമുന്‍പ് ഗവര്‍ണര്‍ ഖാന്‍ ചില ബില്ലുകള്‍ മാത്രം ഒപ്പിട്ടു തിരിച്ചു സര്‍ക്കാരിലേക്ക് അയച്ചിട്ട്, ബാക്കിയുള്ളവ രാഷ്ട്രപതിക്ക് അയച്ചു കൊടുത്തു. അതായത്, രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുക വഴി ആ ബില്ലുകള്‍ ഇല്ലാതാക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇത് തികച്ചും ഭരണഘടനാ അനുസൃതമായ നടപടി ആണെങ്കിലും, അതിനു പിന്നിലെ കുടില രാഷ്ട്രീയ തന്ത്രത്തെ സര്‍ക്കാരും, നിയമ വിദഗ്ധരും നിശിതമായി വിമര്‍ശിച്ചു.
ഗവര്‍ണ്ണര്‍ നിയമപരമായി എടുത്ത ഈ ചുവടുകള്‍ യഥാര്‍ഥത്തില്‍ എന്താണ് എന്ന് ഒരു നാട്ടുമ്പുറത്തുകാരന്റെ മനസ്സ് കൊണ്ട് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ ചില രസകരമായ കാര്യങ്ങള്‍ ഉയര്‍ന്നു വരും. കേരളത്തിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണ വഴികള്‍ തടസ്സപ്പെടുത്തുന്നു, നിയമസഭയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, സര്‍ക്കാരിനെയും മന്ത്രിമാരെയും പള്ള് പറയുന്നു, ആക്രമിക്കാന്‍ (കായികമായിട്ടല്ലെങ്കില്‍ കൂടി) ശ്രമിക്കുന്നു എന്നൊക്കെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പാന്‍ ചവയ്ക്കുന്നവര്‍ക്കു പോലും മനസ്സിലാക്കുവാന്‍ സാധിക്കും.
അപ്പോള്‍ എസ്.എഫ്.ഐക്കാരെ ഗുണ്ടകള്‍ എന്ന് വിളിച്ച അതേ അളവുകോല്‍ കൊണ്ട് അളന്നാല്‍ ഒരു ചോദ്യം ഉയര്‍ന്നു വരും, ആരാണ് സര്‍ ഗുണ്ട?