Analysis
ഇന്ത്യ എന്തിന് ഭാരതമാകണം
Analysis

'ഇന്ത്യ' എന്തിന് 'ഭാരത'മാകണം

അല്‍വാരിസ് മുഷ്ഫിഖ് പി.പി
|
19 Sep 2023 4:11 PM GMT

ഭാരത് എന്നത് അതിപുരാതനമാണെന്നും ഇന്ത്യ കേവലം കോളോണിയല്‍ സൃഷ്ടിയാണെന്നുമുള്ള ആര്‍.എസ്.എസിന്റെ അതിവാദങ്ങള്‍ ചരിത്രപരമായ അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്.

ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തെ മാതാത്മക പരിവേഷം നല്‍കാനുള്ള പരമാവധി പ്രയത്‌നമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒടുവില്‍ രാജ്യത്തിന്റെ പേരില്‍ കൂടി സ്പര്‍ശിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തെ മറപിടിച്ചാണ് സംഘ്ചാലകങ്ങള്‍ 'ഇന്ത്യ' യെന്ന പേരിനെ വര്‍ജ്യവസ്തുവെന്നോണം പ്രചരണം നടത്തികൊണ്ടിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം സര്‍വതല സ്പര്‍ശിയായി ശരവേകം മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന 'ഇന്ത്യ-ഭാരത്' വിവാദം. നിരന്തരം അക്രമങ്ങളും, സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലായ്മയും, പട്ടിണിയും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും, അത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കുകയും ചര്‍ച്ചകള്‍ വഴിതിരിക്കാന്‍ കൊണ്ടുവരുന്ന അപ്രായോഗികതകള്‍ ചര്‍ച്ചയാവുകയും ചെയ്യുന്നതാണ് ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച വെല്ലുവിളിയും പ്രതിസന്ധിയും.

രാഷ്ട്രപതി ഭവനില്‍നിന്ന് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളെ ക്ഷണിച്ചുകൊണ്ടെഴുതിയ കത്തില്‍ പതിവിന് വിപരീതമായി പ്രസിഡന്റ് ഓഫ് ഭാരത് എന്ന് പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തിരശ്ശില വീഴുന്നതും പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നതും. ഇന്തോനേഷ്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിയിലേക്ക് പറക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ രേഖകളിലും 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് ' എന്നാണ് മുദ്രണം ചെയ്തിരിക്കുന്നത്. ഇത് ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല. ദീര്‍ഘമായ പ്രക്രിയയുടെ ഭാഗമാണ്.

യു.പിയിലെ മറ്റൊരു ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ഫൈസാബാദ്. പേരിലെ മുസ്ലിം ചുവ ആയിരിക്കണം അയോധ്യ എന്ന് പുനഃനാമകരണത്തിന് വഴിയൊരിക്കിയത്. രാജ്യ തലസ്ഥാനത്തെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമായിരുന്നു ഫിറോസ് ഷാഹ് കോട്‌ല സ്റ്റേഡിയം. 2019 തോടുകൂടി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അരുണ്‍ ജയ്റ്റ്‌ലിയുടെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ അധികാരാരോഹണത്തിനു ശേഷം രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളുടെയും ഉദ്യാനങ്ങളുടെയും ചരിത്ര ശേഷിപ്പുകളുടെയും പേരുകളാണ് മാറ്റിയത്. ഒടുവിലത് ഇന്ത്യന്‍ നിയമ സംഹിതയില്‍ വരെ എത്തി ില്‍ക്കുന്നത് കാണാം. രാജ്യതലസ്ഥാനത്ത്, രാഷ്ട്രപതിഭവനില്‍ അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ മുഗള്‍ രാജവംശത്തിന്റെ സ്മരണയിലായി നിലക്കൊള്ളുന്ന മുഗള്‍ ഉദ്യാനം അമൃത് ഉദ്യാനമെന്ന പേരിലേക്ക് മാറ്റി. ഈ സംഭവം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നോര്‍ത്ത് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ഗാര്‍ഡന്‍, ഗൗതം ബുദ്ധ ഗാര്‍ഡന്‍ എന്ന പേരിലേക്ക് മാറ്റി.


2019 ജനുവരിയോടെയാണ് ചരിത്ര പ്രസിദ്ധമായ അലഹബാദിന് പ്രയാഗ്‌രാജ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഹിന്ദു പുരണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഋഗ്വേദത്തിലും പ്രധാനമായി ഉദ്ധരിക്കപെട്ട സ്ഥലമാണ് പ്രയാഗ്‌രാജ്. അതുപോലെ യു.പിയിലെ മറ്റൊരു ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ഫൈസാബാദ്. പേരിലെ മുസ്ലിം ചുവ ആയിരിക്കണം അയോധ്യ എന്ന് പുനഃനാമകരണത്തിന് വഴിയൊരിക്കിയത്. രാജ്യ തലസ്ഥാനത്തെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമായിരുന്നു ഫിറോസ് ഷാഹ് കോട്‌ല സ്റ്റേഡിയം. 2019 തോടുകൂടി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അരുണ്‍ ജയ്റ്റ്‌ലിയുടെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. ഇങ്ങനെ പേര് മാറ്റല്‍ ചടങ്ങ് സര്‍വകലാശാലകളെ വരെ പിടികൂടിയത് സമീപകാലത്ത് തന്നെ കാണാന്‍ കഴിഞ്ഞതാണ്.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗത് മോവാത്തില്‍ വലിയ സദസ്സിനെ അഭിമുഖരിച്ചു സംസാരിക്കവേയാണ് രാജ്യത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ആക്കം കൂട്ടിയത്. 'ഇന്ത്യ'യെ വെട്ടിമാറ്റി 'ഭാരത'മെന്ന് പുനഃപ്രതിഷ്ഠിക്കുമ്പോള്‍ ഉയരുന്ന എതിര്‍പ്പുകളെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പ്രത്യയശാസ്ത്രപരമായും മാനങ്ങളുണ്ട്. ഇന്ത്യയും ഭാരതവും തമ്മിലുള്ള തര്‍ക്കം രണ്ട് നാമങ്ങള്‍ തമ്മിലുള്ള മേധാവിത്ത ബഹളത്തിനപ്പുറം രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി വേണം വിലയിരുത്താന്‍. ഭാരത് എന്നത് അതിപുരാതനമാണെന്നും ഇന്ത്യ കേവലം കോളോണിയല്‍ സൃഷ്ടിയാണെന്നുമുള്ള ആര്‍.എസ്.എസ്‌ന്റെ അതിവാദങ്ങള്‍ ചരിത്രപരമായ അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ സഹസ്രബ്ദങ്ങള്‍ക്ക് മുമ്പേ മെഗസ്തനസ്സ് മുതല്‍ അല്‍ ബിരൂണി വരെയുള്ള നാഗരികതകള്‍ക്കിടയില്‍ ഇന്ത്യയെ അറിയപ്പെട്ടിരുന്നത് ഹിന്ദ്, ഇന്‍ഡസ്, ഇന്ത്യ എന്നീ പേരുകളിലാണെന്ന് എത്തിമോളജിക്കലി തന്നെ സുപരിചിതമാണ്.


മൂന്നാം നൂറ്റാണ്ട് മുതലേ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള പഠന രേഖകള്‍ നിലനില്‍ക്കുന്നുണ്ട്. ബി.സി 300 മുതലാണ് റോമക്കാരും ബൈസന്റൈന്‍ ഗ്രീക്ക്‌സും, ചൈനക്കാരും ഉള്‍പ്പെടെയുള്ള വിദേശ സഞ്ചാരികളുടെ സാന്നിധ്യം ഇന്ത്യയില്‍ സജീവമാവുന്നത്. എ.ഡി 1000 യോട് കൂടിയാണ് അറബികളും അഫ്ഗാനികളും തുര്‍ക്കികളും ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ഗ്രീക്ക് ചരിത്രകാരനായ മെകസ്‌തെനസ് ഇന്ത്യയിലേക്ക് വരുന്നതും ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് പഠിക്കുന്നതും ബി.സി 302 ലാണ്. അന്ന് മുതലെ 'ഇന്ത്യ' യെന്ന പ്രയോഗം വ്യാപകമായിരുന്നു എന്നതിന്റെ വലിയ തെളിവാണ് ഇന്ത്യന്‍ സമൂഹത്തിനെ കുറിച്ച് അദ്ദേഹം എഴുതിയ 'ഇന്ദിക' എന്ന പുസ്തകം. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് അറബ് സമൂഹത്തിനിടയില്‍ 'ഹിന്ദ്' വളരെ സുപരിചിതമായിരുന്നു. സൈഫുള്‍ ഹിന്ദ് (ഇന്ത്യയുടെ വാള്‍) പോലത്തെ പ്രയോഗങ്ങള്‍ അതിന് തെളിവാണ്. സിന്ധു നദീതടത്തിലും അതിന്റെ കിഴക്കേ ഭൂവിഭാഗത്തും അധിവസിച്ചിരുന്ന മനുഷ്യര്‍ എന്ന അര്‍ഥത്തിലാണ് 'ഇന്ത്യ' എന്ന് വിശേഷിപ്പിച്ചിരുന്നത്. 'സ' എന്ന അക്ഷരം മൊഴിയാന്‍ പ്രായസമായതിനാലാണ് സിന്ധു 'ഹിന്ദു' വാക്കുന്നതെന്ന് എത്തിമോളജിക്കലി പരിശോധിക്കുമ്പോള്‍ നമ്മുക്ക് കണ്ടത്താനാവും. യഥാര്‍ഥത്തില്‍ പ്രത്യേക ഭൂവിസ്തൃതിയെ മാത്രം വിശേഷിപ്പിക്കുന്ന പദമായിരുന്നു ഹിന്ദു എന്നത്. കാലന്തരം അതൊരു മതവിഭാഗമായി ലോകം വിശേഷിപ്പിക്കുകയായിരുന്നു.

പുരോഗമനവാദികളുടെയും ഉല്‍പതിഷ്ണുക്കളുടെയും പാരമ്പരാഗത വാദികളായ തീവ്രവലതുപക്ഷത്തിന്റെ ആശയപോരാട്ടത്തിന് ഒത്തുതീര്‍പ്പെന്നോണം മാത്രമാണ് ഭരണഘടനയില്‍ ഒരിടത്ത് 'ഭാരത് ' എന്ന് കുറിച്ചിട്ടത്. മറ്റു അനുഛേദങ്ങളിലെല്ലാം ഭരണഘടനയില്‍ ഇന്ത്യ എന്നേ കാണാനാവു. അതായത് 'ഇന്ത്യ'യെന്നത് ഭരണഘടനാദത്തമാണ്.

ഭാരതം-ഭാരതവര്‍ഷം എന്നിവയുടെ വേരുകള്‍ പുരാതന സാഹിത്യത്തിലേക്കും മഹാഭാരത ഇതിഹാസങ്ങളിലേക്കും നീളുന്നതാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ എന്നതിനപ്പുറം മതപരമായ അര്‍ഥതലങ്ങള്‍ മാത്രമാണ് അവ നല്‍കുന്നത്. വേദപുരാണങ്ങളില്‍ വിവരിക്കുന്ന ഭാരതം ഇന്ന് കാണുന്ന ഇന്ത്യയോ ആര്‍.എസ്.എസിന്റെ സങ്കല്‍പ്പത്തിലെ അഖണ്ഡഭാരതമോ അല്ല! അത് ഹിമാലയ സാനുക്കള്‍ക്കും വിന്ധ്യപര്‍വതത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന മധ്യദേശമാണ്. വിഷ്ണുപുരാണങ്ങളില്‍ വിവരിക്കുന്ന ഭാരതവര്‍ഷത്തില്‍ ദക്ഷ്യണേന്ത്യ ഇല്ലതാനും.

ഭരണഘടനയുടെ ഒന്നാം അനുഛേദത്തിലെ ''ഇന്ത്യ, ദാറ്റ് ഈസ് ഭാരത് ' എന്ന പ്രയോഗത്തിനര്‍ഥം ഇന്ത്യയും ഭാരതവും ഒന്നാണെന്ന് വ്യാഖ്യനിക്കുന്നത് അബദ്ധമാണ്. ഇന്ത്യയെന്നത് ആധുനികമായ ഒരു രാഷ്ട്രീയ വീക്ഷണഗതിയുടെ ആകെത്തുകയാണ്. മതേതര ജനാധിപത്യ മൂല്യങ്ങളുടെ മേല്‍ കെട്ടിപ്പടുത്ത, നവീന ആശയ സംഹിതകളെ താലോലിക്കുന്ന ശ്രേഷ്ഠമായ ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് ഇന്ത്യയെന്ന നാമം അഭിസംബോധന ചെയ്യുന്നത്. പുരോഗമനവാദികളുടെയും ഉല്‍പതിഷ്ണുക്കളുടെയും പാരമ്പരാഗത വാദികളായ തീവ്രവലതുപക്ഷത്തിന്റെ ആശയപോരാട്ടത്തിന് ഒത്തുതീര്‍പ്പെന്നോണം മാത്രമാണ് ഭരണഘടനയില്‍ ഒരിടത്ത് 'ഭാരത് ' എന്ന് കുറിച്ചിട്ടത്. മറ്റു അനുഛേദങ്ങളിലെല്ലാം ഭരണഘടനയില്‍ ഇന്ത്യ എന്നേ കാണാനാവു. അതായത് 'ഇന്ത്യ'യെന്നത് ഭരണഘടനാദത്തമാണ്. അതിനെ മാറ്റുകയെന്നത് അത്ര എളുപ്പമല്ലെന്ന് സാരം. അഥവാ, ഭരണഘടന പുനരാവിഷ്‌കരിക്കുന്നതിന് തുല്യമായിരിക്കുമെന്നര്‍ഥം. ഈ പേര് മാറ്റത്തിന് മാത്രം കണക്കാക്കുന്നത് ഏകദേശം ചിലവ് 14,000 കോടി രൂപയാണ്. ഇന്ത്യയുടെ അസ്ഥിവാരത്തിന് തന്നെ ഭീഷണിയാവുന്ന ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പുതിയ 'ഇന്‍ഡ്യ' യെക്കൊണ്ട് സാധിക്കുമെന്ന് പ്രത്യാശിക്കാം.



Similar Posts