Analysis
സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനം
Analysis

വിള്ളലുകള്‍ ഇല്ലാതാവട്ടെ ഓസോണ്‍ പാളിയില്‍

Athulya Murali
|
15 Sep 2023 2:13 PM GMT

1988-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.

അതിവേഗം ബഹുദൂരം ഉയര്‍ച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ജീവന്റെ നിലനില്‍പ്പിനെക്കുറിച്ച് ഇനിയും ബോധവാന്മാരാവേണ്ടിയിരിക്കുന്നു. 2023 സെപ്റ്റംബര്‍ 16ന് മറ്റൊരു ഓസോണ്‍ ദിനം കൂടി കടന്നുപോകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും നടുക്കത്തോടെ ഓര്‍ത്തിരിക്കേണ്ടേ ചിലതുണ്ട്. ഓസോണ്‍ പാളി അനുദിനം തകര്‍ച്ച നേരിടുകയാണ്. ഓസോണ്‍ പാളിക്ക് ദ്വാരം ഉണ്ടായികൊണ്ടിരിക്കുയാണ്. ഒരു പ്രദേശത്ത് ഓസോണ്‍ പാളിയുടെ കനം കുറയുന്ന അവസ്ഥയാണ് ഓസോണ്‍ പാളിയുടെ ദ്വാരം എന്നറിയപ്പെടുന്നത്. മനുഷ്യ നിര്‍മിത ബ്രോമോഫ്ലൂറോ കാര്‍ബണാണ് ( Bromo fluorocarbon) ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ഭൂമിയുടെ കുട എന്നും പുതപ്പെന്നും വിശേഷിപ്പിക്കുന്ന ഓസോണ്‍ പാളികള്‍ സംരക്ഷിക്കപ്പെടേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതമണ്.

അടുത്തിടെയായി ഹൈഡ്രോഫ്ലൂറോ കാര്‍ബണ്‍ ( Hydrofluorocarbon) ഇനത്തില്‍ വരുന്ന വസ്തുക്കളും ഓസോണ്‍ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ്(NO), നൈട്രസ് ഓക്സൈഡ് (N2O), ഹൈഡ്രോക്സില്‍ (OH), അറ്റോമിക് ക്ലോറിന്‍ (Cl), ബ്രോമിന്‍ (Br) അടക്കമുള്ളവ ഓസോണ്‍ പാളിയുടെ നാശത്തിനു കാരണമാകുന്നു.

ലായകങ്ങള്‍, സ്‌പ്രേ എയറോസോള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവയില്‍നിന്ന് സി.എഫ്.സികള്‍ പുറത്തുവിടുന്നവയില്‍ ചിലതാണ്. സ്ട്രാറ്റോസ്ഫിയറിലെ ക്ലോറോഫ്‌ളൂറോ കാര്‍ബണുകളുടെ തന്മാത്രകള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളാല്‍ വിഘടിപ്പിക്കപ്പെടുകയും ക്ലോറിന്‍ ആറ്റങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നു.

1988 ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോണ്‍ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ ജീവജാലങ്ങള്‍ക്കും ഓസോണ്‍ പാളി എധാനമാണെന്നതും ഈ ദിനം എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.


സൂര്യനില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോണ്‍ പാളി. സ്ട്രാറ്റോസ്ഫിയറില്‍ സ്ഥിതി ചെയ്യുന്ന ഇത് ഒരു കുടപോലെ ഭൂമിയിലെ ജീവജാലങ്ങളെ കാത്തുസംരക്ഷിക്കുന്നു. ഓസോണ്‍ പാളിക്കു വിള്ളല്‍ വീഴുന്തോറും ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് (UV) രശ്മികളുടെ അളവും കൂടും. ഓക്‌സിജന്‍ തന്മാത്ര പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളായി മാറുന്നു. ഈ ഓക്‌സിജന്‍ ആറ്റം ഓക്‌സിജന്‍ തന്മാത്രയുമായി ചേര്‍ന്ന് ഓസോണ്‍(03) വാതകം രൂപം കൊള്ളുന്നു. അതായത്, മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണ്‍(03) വാതകമാണ് ഈ പാളിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ ഉയരുമ്പോള്‍ ചൂട് അന്തരീക്ഷത്തിന്റെ താഴെത്തന്നെ തുടരുകയും സ്ട്രാറ്റോസ്ഫിയറിലെ താപനില കുറയുകയും ചെയ്യുന്നു. ഓസോണ്‍ പാളിക്ക് ആവശ്യത്തിനു ചൂട് ലഭിക്കാതെ വരുമ്പോള്‍ അതിലെ തന്മാത്രകള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളായി മാറുന്നു. ഈ വിള്ളലിലൂടെ കടന്നുവരുന്ന വികിരണങ്ങള്‍ മാരകമായ റേഡിയേഷന് കാരണമാകുന്നു.ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ അല്ലെങ്കില്‍ സി.എഫ്.സികളാണ് ഓസോണ്‍ പാളിയുടെ ശോഷണത്തിന്റെ പ്രധാന കാരണം. ലായകങ്ങള്‍, സ്‌പ്രേ എയറോസോള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവയില്‍നിന്ന് സി.എഫ്.സികള്‍ പുറത്തുവിടുന്നവയില്‍ ചിലതാണ്. സ്ട്രാറ്റോസ്ഫിയറിലെ ക്ലോറോഫ്‌ളൂറോ കാര്‍ബണുകളുടെ തന്മാത്രകള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളാല്‍ വിഘടിപ്പിക്കപ്പെടുകയും ക്ലോറിന്‍ ആറ്റങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നു.

ലോകമെമ്പാടും വ്യാപിച്ച കൊവിഡ്-19 മഹാമാരി മൂലം നടപ്പാക്കിയ ലോക്ഡൗണുകള്‍ മൂലം അന്തരീക്ഷം അല്‍പമെങ്കിലും ശുദ്ധീകരിക്കപ്പെട്ടു. ഇത് ഓസോണ്‍ പാളിയിലെ വിള്ളലുകള്‍ കുറക്കുന്നതിന് കാരണമായിട്ടുണ്ട്.

ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. മോണ്‍ട്രിയല്‍ ഉടമ്പടിയെന്ന് അറിയപ്പെട്ടിരുന്ന ഈ ഉടമ്പടി ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. “Montreal Protocol: Fixing the Ozone layer and reducing climate change” - എന്നാണ് ഈ വര്‍ഷത്തെ ഓസോണ്‍ സംരക്ഷണദിന പ്രമേയം.


ലോകമെമ്പാടും വ്യാപിച്ച കൊവിഡ്-19 മഹാമാരി മൂലം നടപ്പാക്കിയ ലോക്ഡൗണുകള്‍ മൂലം അന്തരീക്ഷം അല്‍പമെങ്കിലും ശുദ്ധീകരിക്കപ്പെട്ടു. ഇത് ഓസോണ്‍ പാളിയിലെ വിള്ളലുകള്‍ കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ഓസോണ്‍ പാളി സംരക്ഷണത്തിനായി തന്നെ ലോക്ക്ഡൗണുകള്‍ ആവശ്യമായി വരുമോ? പകരം നമുക്കൊന്നു മാറി ചിന്തിക്കാം. ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന വാതകങ്ങളുടെയും രാസവസ്തുക്കളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. അതിന് ജീവിത ശൈലിയില്‍ തന്നെ മാറ്റം വരുത്തണം.

Similar Posts