Art and Literature
മമ്മുട്ടി എന്ന താര ശരീരം
Art and Literature

കൗരവര്‍: ലോഹിതദാസിന്റെ തിരക്കഥയും; മമ്മുട്ടിയെ തോല്‍പിക്കുന്ന തിലകനും

രൂപേഷ് കുമാര്‍
|
30 Jun 2023 6:30 PM GMT

തിലകന്റെ ശരീരവും ഡയലോഗ് ഡെലിവറിയും അതിനു സപ്പോര്‍ട്ട് ചെയ്യുന്ന ജോഷിയുടെ വിഷ്വല്‍സുമൊക്കെ ചേര്‍ത്ത് കൊണ്ട് മലയാളത്തിലെ ഏറ്റവും മാസ്സ് ആയ ഒരു കഥാപാത്രമായിരിക്കാം തിലകന്റെ അലിയാര്‍ എന്ന അണ്ടര്‍ വേള്‍ഡ് കഥാപാത്രം. കിരീടത്തിലെ സേതുമാധവനെയും തനിയാവാര്‍ത്തനത്തിലെ ബാലന്‍ മാഷെയുമൊക്കെ നെഞ്ചോടു ചേര്‍ത്ത മലയാളിത്തത്തെ പൊളിച്ചു കൊണ്ടാണ് അലിയാര്‍ ഒരു കഴുകനെ പോലെ പറന്നത്.

ലോഹിത ദാസിന്റെ കീഴാളവും അല്ലാത്തതുമായ കഥാപാത്രങ്ങളെ ഒരു കാരിക്കേച്ചര്‍ സ്വഭാവത്തിലായിരിക്കാം മലയാളി ഒരു കാലത്ത് കണ്ടു കൊണ്ടിരുന്നത്. മലയാളി തങ്ങളുടെ ചുറ്റും കണ്ടുപോകുന്ന കഥാപാത്രങ്ങളെ ലോഹിത ദാസ് സ്‌ക്രീനില്‍ കാണിച്ചു തന്നു എന്ന രീതിയിലാണ് അവ സ്വീകരിക്കപ്പെട്ടത്. വാത്സല്യം, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളില്‍ പുരാണത്തിലെ രാമന്റെ വേറൊരു വെര്‍ഷന് പ്രതിഷ്ഠിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. പലപ്പോഴും ഒരു ഫിക്ഷണല്‍ സാധ്യതകള്‍ക്കപ്പുറം 'മലയാളി' അവിടെ ഇവിടെയുമൊക്കെ കണ്ടുപോയ കാരിക്കേച്ചറുകള്‍ ആയിരുന്നു ലോഹിത ദാസിന്റെ പല കഥാപാത്രങ്ങളും, അദ്ദേഹത്തിന്റെ സിനിമകളിലെ സീനുകളും, ജ്യോഗ്രഫികളും കടമുറികളും എല്ലാം. അതില്‍ കീഴാളവും അല്ലാത്തതുമായ മലയാളിയുടെ കാരിക്കേച്ചറുകള്‍ ഉണ്ടായിരുന്നു. അത് മലയാളി കാണി ആയും കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ചും ആഘോഷിച്ചിരുന്നു. 'കസ്തൂരിമാനിലെ' തെറി വിളിക്കുന്ന 'തള്ള' ആയും കിരീടത്തിലെ 'സാധാരണ'ക്കാരനായ സേതു മാധവനായും ലോഹിത ദാസ് പ്രസന്റ് ചെയ്യുമ്പോഴാണ് ഓരോ വംശാവലിയിലുമുള്ള മനുഷ്യരെയും മലയാളിയും ലോഹിതദാസും എങ്ങനെ ആണ് കാരിക്കാരെച്ചറൈസ് ചെയ്യുന്നത് എന്നു എന്നു സൂക്ഷ്മമായി പരിശോധിക്കേണ്ടത്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍ 'കിരീടം' എന്ന സിനിമ ഇറങ്ങുമ്പോഴും സേതു മാധവന്‍ എന്ന നായര്‍ ഐഡന്റിറ്റിയില്‍ നിന്നും വ്യത്യസ്തമായി കീഴാളമായ പല അപര സമൂഹങ്ങളും സേതുമാധവന്റേത് പോലുള്ള ഒരു മധ്യവര്‍ഗ സ്റ്റാറ്റസിലേക്ക് വളര്‍ന്നു വന്നിരുന്നു. പല ദലിതരായ പൊലീസുദ്യോഗസ്ഥരുടെയും ഒന്നാം തലമുറ രൂപപ്പെട്ടിരുന്നു. കസ്തൂരിമാനിലെ തെറി വിളിക്കുന്ന തള്ളക്കുമപ്പുറത്തേക്ക് ദലിത് സ്ത്രീകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഒക്കെ വളര്‍ന്നിരുന്നു. പക്ഷേ, ലോഹിതദാസിന്റെ/മലയാളിയുടെ കാഴ്ചകള്‍ സേതുമാധനെ സാധാരണക്കാരനായും കസ്തൂരിമാനിലെ സ്ത്രീ ഒരു പുറംപൊക്കായും മാത്രം നോക്കുന്ന കുതിരക്കാഴ്ചയായി.

മൂന്നു മക്കളില്‍ തന്റേത് ആരാണ് എന്ന സങ്കടത്തില്‍ 'മുത്ത് മണി തൂവല്‍ തരാം' എന്ന പാട്ട് പാടിയ മമ്മൂട്ടിയുടെ ആന്റണി എന്ന കഥാപാത്രത്തിന്റെ കൂടെ നില്‍ക്കാതെ ആ പെണ്‍കുട്ടികളെ അടക്കം കൊല്ലാന്‍ തീരുമാനിക്കുന്ന അലിയാര്‍ എന്ന തിലകന്റെ 'വില്ലന്റെ'കൂടെ കാണികള്‍ നിന്ന സിനിമ ആയിരുന്നു കൗരവര്‍. അല്ലെങ്കില്‍ സ്വന്തം മരണത്തില്‍ പോലും അലിയാര്‍ ആന്റണി എന്ന നായകനെ തോല്‍പിച്ചിരുന്നു.

പക്ഷേ, ലോഹിത ദാസിന്റെ ഇമ്മാതിരി ഗ്രാമീണ കാഴ്ചകളില്‍ നിന്നുമപ്പുറമുള്ള 'കൗരവര്‍' എന്ന സിനിമ ഞെട്ടിച്ചു കളയുന്നുണ്ട്. കേരളം-മലയാളി എന്ന സങ്കല്‍പ്പത്തിന് പുറത്തു നില്‍ക്കുന്ന കോളനികളിലെ അണ്ടര്‍ വേള്‍ഡിന്റെ അഴിഞ്ഞാട്ടം ആ സിനിമയെ വല്ലാതെ ഇളകട്രിഫൈ ചെയ്യുന്നുണ്ട്. സിനിമ എന്നത് എഴുത്തും ടെക്‌നിക്കും ആര്‍ട്ടും അഭിനേതാക്കളുടെ ശരീരവും പേര്‍ഫോമന്‍സും ഒക്കെ ആയി മാറുമ്പോള്‍ മലയാളിത്തം എന്ന ഒരു പൊലിപ്പിനും പൊളപ്പിനും പുറത്തേക്ക് ഈ സിനിമ സഞ്ചരിക്കുന്നുണ്ട്. ഒരു പക്ഷേ, കേരളത്തിന് പുറത്തേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അപൂര്‍വം ലോഹിതദാസ് സിനിമകളില്‍ ഒന്നായിരിക്കാം കൗരവര്‍. ആ സിനിമയിലെ കോസ്റ്റ്യൂമുകളും ലൈറ്റിങ്ങും ജോഷി എന്ന സംവിധായകന്റെ പ്രസന്റേഷനും ഒക്കെ ഒരു തരത്തില്‍ സിനിമയെ വയലന്റും ബ്രില്യന്റും ആക്കുന്നുമുണ്ട്. മലയാള സിനിമ മലയാളിത്തം ആഘോഷിച്ചു കൊണ്ട് നിന്ന ഒരു കാലത്താണ് അതിനെ പൊളിച്ചു കൊണ്ട് ഈ സിനിമ രൂപപ്പെടുന്നത്. ഒരു പക്ഷേ ഒരു തിരക്കഥാകൃത്തിന്റെ കയ്യില്‍ നിന്നും സിനിമ രക്ഷപ്പെട്ടു കൊണ്ട് കാണികള്‍ പുതിയ സിനിമ സൃഷ്ടിച്ച ഒന്നായിരിക്കാം കൌരവര്‍. മൂന്നു മക്കളില്‍ തന്റേത് ആരാണ് എന്ന സങ്കടത്തില്‍ 'മുത്ത് മണി തൂവല്‍ തരാം' എന്ന പാട്ട് പാടിയ മമ്മൂട്ടിയുടെ ആന്റണി എന്ന കഥാപാത്രത്തിന്റെ കൂടെ നില്‍ക്കാതെ ആ പെണ്‍കുട്ടികളെ അടക്കം കൊല്ലാന്‍ തീരുമാനിക്കുന്ന അലിയാര്‍ എന്ന തിലകന്റെ 'വില്ലന്റെ'കൂടെ കാണികള്‍ നിന്ന സിനിമ ആയിരുന്നു കൗരവര്‍. അല്ലെങ്കില്‍ സ്വന്തം മരണത്തില്‍ പോലും അലിയാര്‍ ആന്റണി എന്ന നായകനെ തോല്‍പിച്ചിരുന്നു.


ഒരു കൊല്ലന്റെ ഉലയില്‍ നിന്നുയരുന്ന വെളിച്ചത്തില്‍ ഒരു തോക്ക് പിടിച്ചു നില്‍ക്കുന്ന തിലകന്റെ മുഖത്തെ പ്രതികാരത്തിന്റെ വയലന്‍സ് മാസ്മരികമാണ്. തിലകന്റെ ശരീരവും ഡയലോഗ് ഡെലിവറിയും അതിനു സപ്പോര്‍ട്ട് ചെയ്യുന്ന ജോഷിയുടെ വിഷ്വല്‍സുമൊക്കെ ചേര്‍ത്ത് കൊണ്ട് മലയാളത്തിലെ ഏറ്റവും മാസ്സ് ആയ ഒരു കഥാപാത്രമായിരിക്കാം തിലകന്റെ അലിയാര്‍ എന്ന അണ്ടര്‍ വേള്‍ഡ് കഥാപാത്രം. കിരീടത്തിലെ സേതുമാധവനെയും തനിയാവാര്‍ത്തനത്തിലെ ബാലന്‍ മാഷെയുമൊക്കെ നെഞ്ചോടു ചേര്‍ത്ത മലയാളിത്തത്തെ പൊളിച്ചു കൊണ്ടാണ് അലിയാര്‍ ഒരു കഴുകനെ പോലെ പറന്നത്. അലിയാരുടെ അധീനതക്കടിയിലെ ഒരു അണ്ടര്‍ വേള്‍ഡ് കോളനിയിലെ വയലന്‍സും ബോംബിങ്ങും പോലീസ് അതിക്രമങ്ങളും അതിനെതിരെയുള്ള അലിയാരുടെയും ആന്റണിയുടെയും അടക്കമുള്ളവരുടെ പ്രതിരോധങ്ങളും എല്ലാം ആ സിനിമയെ വേറെ ഒരു ലെവലിലേക്ക് എത്തിക്കുന്നുണ്ട്. ഭരണഘടനയ്ക്ക് കീഴിലുള്ള നിയമങ്ങള്‍ക്കും പൊലീസിനുമൊക്കെ അപ്പുറമുള്ള ഒരു പാരലല്‍ ലോകവും തിലകന്റെ അലിയാരും മമ്മൂട്ടിയുടെ ആന്റണിയും ഭീമന്‍ രഘുവിന്റെ രാമയ്യയും ബാബു ആന്റണിയുടെ ഹംസയും അടക്കം കഥാപാത്രങ്ങള്‍ തീര്‍ക്കുന്നുണ്ട്. ബാബു ആന്റണിയുടെ ഒട്ടും ഉപരി വര്‍ഗ മലയാളിയുടേതല്ലാത്ത യൂണിവേഴ്‌സല്‍ ആയ ബോഡി ലാങ്‌ഗ്വേജ് ഈ സിനിമയില്‍ കണ്ടിരിക്കാന്‍ തന്നെ രസമാണ്. ലോഹിത ദാസിന്റെ തിരക്കഥയെ ഈ ശരീരങ്ങള്‍ അതി ഗംഭീരമായി ഇംപ്രവൈസ് ചെയ്യുന്നുണ്ട്. ഒട്ടും മലയാളത്തമില്ലാത്ത ഈ ശരീരങ്ങള്‍ സിനിമ സ്‌ക്രീനില്‍ വേറെ ഒരു സിനിമ ഭാഷ തന്നെ നിര്‍മിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെയും ആന്റണിയുടെയും കൂട്ടരുടെയും ജയില്‍ മോചനത്തിന്റെയുമൊക്കെ സീനുകള്‍ വല്ലാത്ത അനുഭവ പരിസരം സൃഷ്ടിക്കുന്നുണ്ട്. രണ്ടു കാലഘട്ടങ്ങളിലെ ഈ കഥാപാത്രങ്ങലൂടെ ട്രാന്‍സ്ഫര്‍ മേഷനുകളും രസകരമാണ്.

ഒരു മുസ്‌ലിം മത വിശ്വാസി ആയിരിക്കുമ്പോഴും തന്റേതായ അണ്ടര്‍വേള്‍ഡിന്റെ നീതിയാണ് അലിയാര്‍ നടപ്പാക്കുന്നത്. അതിലാണ് അയാളുടെ നിലനില്‍പ്പും തകര്‍ച്ചയും. പക്ഷേ, ഭരണകൂടത്തോടും അതിന്റെ കൂടെ നില്‍ക്കുന്ന വിഷ്ണു വര്‍ധന്റെ ഹരിദാസ് എന്ന പൊലീസിനോടും സംഘര്‍ഷപ്പെടുമ്പോഴും കൊടിയ വയലന്‍സിലേക്ക് എത്തുമ്പോഴും അത്തരം വയലന്‍സുകള്‍ ആ സിനിമയെ വല്ലാത്ത ഒരു എനര്‍ജിയിലേക്കും കൊണ്ടെത്തിക്കുണ്ട്. കൊച്ചി അണ്ടര്‍ വേള്‍ഡ് ഒക്കെ സിനിമയില്‍ വരുന്നതിനു മുമ്പെ തന്നെ അലിയാരുടെ കോളനിയിലെ പിള്ളേര് ബോംബ് എറിഞ്ഞു കൊണ്ട് പൊലീസിനെ എതിരക്കാന്‍ ശ്രമിച്ച വയലന്റ് സീക്വന്‍സുകള്‍ കൊണ്ട് നിറഞ്ഞ കൗരവര്‍ ലോഹിത ദാസിന്റെ ഗ്രാമീണ പച്ചപ്പടങ്ങള്‍ പോലെ ആയിരുന്നില്ല, നഗര കേന്ദീകൃതമായ അവിടേക്ക് പലായനം ചെയ്യുകയോ അവിടെ ജീവിക്കുകയോ ചെയ്ത മനുഷ്യരുടെ സംഘര്‍ശങ്ങളും ആയിരുന്നു. ഒരു കലാപത്തിന് ശേഷമുള്ള പൊലീസ് സ്റ്റേഷന്‍ ആക്രമണവും തുടര്‍ന്നുള്ള ജയിലിങ്ങുമെല്ലാം അലിയാരെയും കൂട്ടരെയും ഭരണകൂടാവുമായി ജീവിതാവസാനം വരെ ഒരു കോമ്പ്രമൈ സിലേക്കും എത്തിക്കുന്നില്ല. അവിടെ ആന്റണിയും കൂട്ടരും ഒരു ജയിലറോട് ഞങ്ങള്‍ വീണ്ടും ആ ജയിലിലേക്ക് തന്നെ തിരിച്ചു വരും ചില കണക്കുകള്‍ തീര്‍ക്കാനുണ്ട് എന്നാണ് പറയുന്നത്. ലോഹിത ദാസിന്റെ പല സാധാരണ നായക കഥാപാത്രങ്ങളും പരാജയപ്പെടുന്നതില്‍ നിന്നു വ്യത്യസ്തമായാണ് കൗരവരിലെ ആന്റണി ഈ സിനിമയില്‍ പരാജയപ്പെടുന്നത്. മകളെ കണ്ടു കിട്ടാനുള്ള ത്വരയില്‍ അലിയാര്‍ക്കും എതിരായി നില്‍ക്കേണ്ടി വന്ന ആന്റണി എന്ന നായകന്‍ അവിടെ കാണികള്‍ക്കു മുന്നിലും പരാജയപ്പെട്ട് പോവുകയാണ്. ആ സിനിമ ഫീല്‍ ചെയ്യുമ്പോല്‍ ഇപ്പോഴും ഇതെഴുത്തുന്ന ഒരു കാണി ആയ ഈ ലേഖകന് അവസാനം കൊല്ലപ്പെടുന്ന അലിയാരുടെ കൂടെ നില്‍ക്കാനാണ് തോന്നുന്നത്. ഒരു ഇമോഷണല്‍ എംപതി അലിയാറിലേക്കാണ് പോകുന്നത്. എഴുത്തുകാരനില്‍ നിന്നു തട്ടിപ്പറിച്ച് കൊണ്ട് കാണികള്‍ വളര്‍ത്തിയ സിനിമ ആയിരുന്നു കൗരവര്‍. സമൂഹത്തിന്റെ മോറല്‍ കോഡുകളെ തെറ്റിച്ച് കളഞ്ഞ സിനിമ.

മലയാളി ലോഹിത ദാസിന് പതിച്ചു നല്‍കിയ സ്‌നേഹം, ദുഃഖം. നൊമ്പരം, തുടങ്ങിയ ഇമേജുകളെ ഒക്കെ തകര്‍ത്ത് കൊണ്ട് മുന്നോട്ട് പോയ സിനിമയാണ് കൗരവര്‍. ആന്റണി എന്ന മനുഷ്യന്റെ മകളോടുള്ള ഇമോഷനില്‍ ആ സിനിമ നങ്കൂരമുറപ്പിക്കാന്‍ ആ സിനിമ ശ്രമിച്ചെങ്കിലും ലോഹിതദാസിന്റെ കയ്യില്‍ നിന്നും ആ സിനിമയെ പറിച്ചെടുത്ത് കൊണ്ട് തിലകന്റെ അലിയാര്‍ എന്ന വയലന്റ് മനുഷന്‍ മനുഷ്യരെ കീഴടക്കിയ സിനിമ ആയിരുന്നു കൗരവര്‍. മലയാളത്തില്‍ അപൂര്‍വമായി കീഴാളമായ അപരമായ ഐഡന്റിറ്റിയുള്ള, മുസ്‌ലിമായ, വയലന്റ് ആയ, പ്രതികാര മോഹി ആയ, ഒരു വില്ലന്‍ കാണികളുടെ ഹൃദയത്തില്‍ കയറി നങ്കൂരമടിച്ച സിനിമ.

വളരെ കീഴാളവും ഇസ്‌ലാമികവുമായ പശ്ചാത്തലത്തില്‍ നിന്നുമുള്ള വയലാന്റ് ആയ എസ്റ്റാബ്ലിഷഡ് അല്ലാത്ത പൊതു ബോധത്തിന് പുറത്തു നിലക്കുന്ന ഒരു പൊളിറ്റിക്കല്‍ സിനിമയാണ് കൗരവര്‍. ഇപ്പോള്‍ തമിഴില്‍ ഇറങ്ങുന്ന പ രഞ്ജിത്ത് സ്ട്രീമുകളിലെ 'ഇവിടെ ജാതി ഉണ്ട്' എന്നു തിയറി പറഞ്ഞു മടുപ്പിക്കുന്ന 'ജയ് ഭീം' സിനിമകളില്‍ നിന്നു വ്യത്യസ്തമായി കീഴാളമായ കോളനികളുടെ സാഹചര്യങ്ങളില്‍ നിന്നു പല മനുഷ്യരുടെ കൂട്ടായ്മയില്‍ വളരെ വയലന്റ് ആയ, പവര്‍ഫുള്‍ ആയ തിരിച്ചടി നല്‍കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ് കൗരവര്‍ എന്ന സിനിമ. കൗരവര്‍ എന്ന വയലന്റ് ആക്ഷന്‍ ഓറിയന്റഡ് ആയ എനര്‍ജെറ്റിക് കീഴാള മനുഷ്യരുടെ മാസ്സ് പേര്‍ഫോമന്‍സ് ഇറങ്ങിയ ഇവിടെ ആണ് ഇപ്പോള്‍ 'ജാക്‌സന്‍ ബസാര്‍ യൂത്ത്' പോലുള്ള ഒരു എനര്‍ജിയുമില്ലാത്ത സംഭാരങ്ങള്‍ വെറുപ്പിക്കുന്നത്.


കൗരവര്‍ എന്ന സിനിമ തൊണ്ണൂറുകളിലെ ആദ്യ പകുതിയില്‍ ഇറങ്ങുമ്പോള്‍ ആ സിനിമയിലെ ഭീമന്‍ രഘുവിന്റെയും ബാബു ആന്റണിയുടെയും മമ്മൂട്ടിയുടെയും തിലകന്റെയും അടക്കം ശരീര ഭാഷയിലെയും കോസ്റ്റ്യൂമുകളിലെയും (പ്രത്യേകിച്ചൂ അവരുടെ ജയില്‍ വാസത്തിന് ശേഷം) മലയാളിത്തമില്ലായ്മയും വല്ലാത്ത ഫിക്ഷണല്‍ ഫീലും നല്‍കുന്നുണ്ട്. കാരിക്കേച്ചര്‍ സ്വഭാവമില്ലാത്ത അപര ലോകത്തേക്ക് ലോഹിത ദാസിന്റെ തിരക്കഥയെ ജോഷി എന്ന ക്രാഫ്റ്റ്‌സ്മാന്‍ കൊണ്ട് പോകുന്നുണ്ട്. ധ്രുവം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന്റെ മുകളില്‍ നില്‍ക്കുന്ന പ്രഭാകരിന്റെ ഹൈദര്‍ മരക്കാര്‍ ഒരു പക്ഷേ തിലകന്റെ അലിയാരുടെ എക്സ്റ്റന്‍ഷന്‍ ആയി കണക്കാക്കാവുന്നതാണ്. അലിയാരും മരക്കാരും അതായത് സിനിമകളിലെ നായകരെ തോല്‍പിച്ചു ഓടിക്കുന്നുണ്ട്. മലയാളിയുടെ ആണത്ത ശരീങ്ങളുടെ ചിഹ്നമായ മുരളിയുടെ ശരീരം പൊലീസ് ഓഫീസറായി പരാജയപ്പെട്ടു പേടിച്ചു പോകുന്നതൊക്കെ കാണാന്‍ രസവുമുണ്ട്. ലോഹിത ദാസ് എന്ന തിരക്കഥാകൃത്തിനെ സ്‌നേഹത്തിന്റെ നൊമ്പരത്തിന്റെ ദുഖത്തിന്റെ തകര്‍ച്ചയുടെ വീഴ്ചയുടെ മലയാളിത്തത്തിന്റെ ഗ്രാമീണതയുടെ കഥാകാരന്‍ എന്ന രീതിയിലാണ് മലയാളി ആഘോഷിച്ചത്. ഈ ആഘോഷങ്ങളൊന്നും വാളയാറിനപ്പുറത്തേക്ക് പോയിട്ടില്ല എന്നതാണ് മുട്ടന്‍ കോമഡി. പക്ഷേ, മലയാളി ലോഹിത ദാസിന് പതിച്ചു നല്‍കിയ സ്‌നേഹം, ദുഃഖം. നൊമ്പരം, തുടങ്ങിയ ഇമേജുകളെ ഒക്കെ തകര്‍ത്ത് കൊണ്ട് മുന്നോട്ട് പോയ സിനിമയാണ് കൗരവര്‍. ആന്റണി എന്ന മനുഷ്യന്റെ മകളോടുള്ള ഇമോഷനില്‍ ആ സിനിമ നങ്കൂരമുറപ്പിക്കാന്‍ ആ സിനിമ ശ്രമിച്ചെങ്കിലും ലോഹിതദാസിന്റെ കയ്യില്‍ നിന്നും ആ സിനിമയെ പറിച്ചെടുത്ത് കൊണ്ട് തിലകന്റെ അലിയാര്‍ എന്ന വയലന്റ് മനുഷന്‍ മനുഷ്യരെ കീഴടക്കിയ സിനിമ ആയിരുന്നു കൗരവര്‍. മലയാളത്തില്‍ അപൂര്‍വമായി കീഴാളമായ അപരമായ ഐഡന്റിറ്റിയുള്ള, മുസ്‌ലിമായ, വയലന്റ് ആയ, പ്രതികാര മോഹി ആയ, ഒരു വില്ലന്‍ കാണികളുടെ ഹൃദയത്തില്‍ കയറി നങ്കൂരമടിച്ച സിനിമ.

Similar Posts