Art and Literature
ലോക്ക്ഡ്.. | Poetry
Art and Literature

ലോക്ക്ഡ്.. | Poetry

സിമി സീതി
|
19 Sep 2024 12:43 PM GMT

| കവിത

കൂട്ടിലാണ്

അഴികള്‍ക്കിടയിലൂടെ

ആകാശം കാണാം

കാറ്റ് ചെവിക്കുള്ളില്‍

ഇക്കിളിപ്പെടുന്നു

പുറത്തു പ്രലോഭിപ്പിക്കുന്ന പച്ച

ഇരുട്ടിലാക്കുന്നത്രയും വെളിച്ചം

ചുണ്ടില്‍ ലിപ്സ്റ്റിക്ക്

കഴുത്തില്‍ ഡയമണ്ട് നെക്ളേസ്


കൂട്ടിലാണ് ..

ഏമാന് കനിവേറെയുണ്ട്

കൂട്ടിലെ വാതിലുകള്‍ മലര്‍ക്കെ

തുറന്നിട്ടിട്ടുണ്ട്

എന്നിട്ടും മെക്കോ*

വാതില്‍ക്കല്‍ നിന്ന്

ഒരടി അനങ്ങാതെ

ആരാന്റെ ദൈവത്തെ

കൈകൂപ്പി പ്രാര്‍ഥിക്കുന്നുണ്ട് :

'ബഹിരാകാശം തൊടണം പോലും !'

* തത്ത

Similar Posts