ഓണക്കുറുങ്കഥകള്‍
|മൂന്ന് ഓണക്കഥകള്‍
വിഭജനം
എല്ലാവരുമൊരുമിച്ചു പൂക്കളമിടെയാണ് ഒരുവളെഴുന്നേറ്റ് പറഞ്ഞത്,
''പൂക്കളത്തില്‍ അതിര് വരക്കണം. നിന്റെ പൂ എന്റെ കളത്തിലേക്ക് വരുന്നു.''
''നിന്റെ പൂക്കളെ മര്യാദ പഠിപ്പിക്ക്,'' മറ്റവള് വിട്ടു കൊടുത്തില്ല.
ഓറഞ്ചും മഞ്ഞയും ചുവപ്പും പിങ്കും നിറത്തിലുള്ള ഇതളുകള്‍ ചിന്നിച്ചിതറി.
''കണ്ണേ മടങ്ങുക,'' തുമ്പപ്പൂ പറഞ്ഞു. അപ്പോഴേക്കുമത് ആകാശയവീഥിയിലെത്തിച്ചേര്ന്നിരുന്നു.
ഒരുമ
ഒന്നാമനും രണ്ടാമനും മൂന്നാമനെ നിര്‍ബന്ധിച്ച് തിരുവാതിരയില്‍ ചേര്‍ത്തു.
മൂന്നാമന് : എനിക്കു നിങ്ങളെപ്പോലെ നന്നായി നൃത്തം ചെയ്യാനാറിയില്ല.
രണ്ടാമന്: അത് സാരല്ല. നമ്മളൊരു രസത്തിന് ചെയ്യുന്നതല്ലേ?
പഠിച്ചു കഴിഞ്ഞപ്പോള്‍ മൂന്നാമന്:എന്നെ കാണികള്‍ക്ക് കാണില്ല. ഞാന്‍ മുന്നില്‍ നില്ക്കാം.
ഒന്നാമന് : എനിക്കു മുന്നില്‍ നില്‍ക്കണം. ഞാനല്ലേ നിങ്ങളെ പഠിപ്പിച്ചത്?
ഓണത്തല്ലു കണ്ടു ചുമരില്‍ തൂങ്ങിക്കിടക്കുന്ന കലണ്ടറിലെ ഒന്നും രണ്ടും മൂന്നും അക്കങ്ങള്‍ ഊറിച്ചിരിച്ചു.
ഒന്ന് പോലെ
''മാവേലി നാടു വാണീടും കാലം..'' സ്പീക്കറുച്ചത്തില് പാടി.
''ഒച്ച പോരാ,'' ചന്ദ്രനില്‍ നിന്നു ചിലര്‍ വിളിച്ചു പറഞ്ഞു.