Art and Literature
പടവെട്ട്: അതിജീവനത്തിന്റെ പടയോട്ടം
Art and Literature

പടവെട്ട്: അതിജീവനത്തിന്റെ പടയോട്ടം

കെ.കെ സിസിലു
|
1 Dec 2022 11:59 AM GMT

അധികാരത്തെ ചോദ്യം ചെയ്യാന്‍ ആവാത്ത വിധം അധമബോധം സമൂഹത്തില്‍ അധികാരകേന്ദ്രങ്ങള്‍ തന്നെ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അതിനെ തരണം ചെയ്യുക, അതിനോട് പടവെട്ടുക അതാണ് ഒരേയൊരു മാര്‍ഗം. ആ മാര്‍ഗത്തെ ഉറച്ച് പ്രഖ്യാപിക്കുന്ന സിനിമയാണ് ലിജു കൃഷ്ണ സവിധാനം ചെയ്ത പടവെട്ട്.

വിള തിന്നാന്‍ വരുന്ന പന്നികളോടും, വേലി കെട്ടാന്‍ സഹായവുമായി വരുന്ന വേട്ടപ്പന്നികളോടും പട വെട്ടിയാണ് മാലൂരില്‍ മണ്ണില്‍ അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് ജീവിക്കേണ്ടി വരുന്നത്. ഇത് കേരള സമൂഹത്തിന്റെ മുഖചിത്രം തന്നെയാണ്. മാലൂരിലുള്ള രാഷ്ട്രീയക്കാര്‍, മാഫിയകള്‍ നമുക്ക് ചുറ്റുമുള്ളതാണ്. 'ആരുടെയൊക്കെ വക' വീടും, കെട്ടിടങ്ങളും, പണിയായുധങ്ങളും, മുള്‍വേലികളും അത് കെട്ടിത്തരുന്നതും, അതില്‍ അധികാരം സ്ഥാപിക്കുന്നതും നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ്. തൊഴിലാളികള്‍ക്കൊപ്പമാണ് കര്‍ഷകര്‍ക്കൊപ്പമാണ് ദലിതര്‍ക്കും ആദിവാസികള്‍ക്കും ഒപ്പമെന്ന് പറഞ്ഞ് - ഞങ്ങള്‍ ഇതെല്ലാം നിങ്ങള്‍ക്ക് വേണ്ടി ചെയ്തു തരാമെന്ന് പറയുന്ന പുരോഗമന രാഷ്ട്രീയക്കാരെ കുറിച്ച് തന്നെയാണ്.

'വെള്ളത്തില്‍ വീണാല്‍ കരയില്‍ ഉള്ളതുപോലെയല്ല' അത് രവി തിരിച്ചറിയുന്നുണ്ട്. 'ഓടാന്‍ പറ്റാതെ ഒളിച്ചോടി'യവനാണ് രവി. 'മാലൂര്‍ എക്‌സ്പ്രസ്സി'ന്റെ നാട്ടില്‍ നിന്നും ഓടി വിജയിക്കാന്‍ കഴിയാത്തതിന്റെ അപകര്‍ഷതയിലാണ് അയാളുടെ ജീവിതം.

അവര്‍ക്ക് കൃത്യമായ പദ്ധതികളുണ്ട്. 'നമുക്ക് പദ്ധതികള്‍ ഇല്ലെങ്കില്‍ അവര്‍ അവരുടെ പദ്ധതികളില്‍ നമ്മളെ ഉള്‍പ്പെടുത്തും.' അവരുടെ കിറ്റുകള്‍ സൗജന്യങ്ങള്‍, രാഷ്ട്രീയ നേതാക്കളുടെ പേരുകളിലുള്ള ഭവന നിര്‍മാണ പദ്ധതികള്‍. അങ്ങനെ ഓരോരോ വകകള്‍ നല്‍കി നമ്മുടെ പറമ്പില്‍ അധികാരം സ്ഥാപിക്കും. അധികാരത്തെ ചോദ്യം ചെയ്യാന്‍ ആവാത്ത വിധം അധമബോധം സമൂഹത്തില്‍ അധികാരകേന്ദ്രങ്ങള്‍ തന്നെ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അതിനെ തരണം ചെയ്യുക, അതിനോട് പടവെട്ടുക അതാണ് ഒരേയൊരു മാര്‍ഗം. ആ മാര്‍ഗത്തെ ഉറച്ച് പ്രഖ്യാപിക്കുന്ന സിനിമയാണ് ലിജു കൃഷ്ണ സവിധാനം ചെയ്ത പടവെട്ട്.


ഈ ഭൂമിയുടെ അവകാശികള്‍, 'നമ്മുടെ നാട് നമ്മള്‍ക്ക്, നമ്മുടെ വീട് നമ്മള്‍ക്ക്.' നിങ്ങള്‍ പുറത്തിറങ്ങി പോകണമെന്ന്, സമാന്തര ഭരണകൂടം പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തോട് രവി പറയുന്നിടത്താണ് 'മാലൂരിന്റെ ചരിത്രം' പോരാട്ടത്തിന്റെ ചരിത്രം ആകുന്നത്. അത് പടവെട്ടിന്റെ ചരിത്രം ആകുന്നത്. 'വെള്ളത്തില്‍ വീണാല്‍ കരയില്‍ ഉള്ളതുപോലെയല്ല' അത് രവി തിരിച്ചറിയുന്നുണ്ട്. 'ഓടാന്‍ പറ്റാതെ ഒളിച്ചോടി'യവനാണ് രവി. 'മാലൂര്‍ എക്‌സ്പ്രസ്സി'ന്റെ നാട്ടില്‍ നിന്നും ഓടി വിജയിക്കാന്‍ കഴിയാത്തതിന്റെ അപകര്‍ഷതയിലാണ് അയാളുടെ ജീവിതം.


നിലച്ചു കൊണ്ടിരിക്കുന്ന തന്റെ കാലുകളെക്കുറിച്ച് അയാള്‍ ബോധവാനാണ്. എല്ലാവര്‍ക്കും ഓരോ പദ്ധതികളാണ്. ആ പദ്ധതികള്‍ക്ക് അനുസരിച്ചാണ് ഓരോരുത്തരും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മോഹനനും ഷൈമയുമെല്ലാം ഓരോ പദ്ധതികളില്‍ പെട്ടുപോയ മനുഷ്യരാണ്. 'ഇനി അവര്‍ നിന്റെ തന്തയുടെ പേര് മാറ്റി പാര്‍ട്ടിയുടെ പേര് വച്ചാലും അമാന്തിക്കണ്ടാ'യെന്ന് മൈക്ക് കെട്ടി ഇടയ്ക്കിടെ രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന ഗോവിന്ദേട്ടന്‍ രവിയോട് പറയുന്നുണ്ട്. പാര്‍ട്ടി വക, കുയ്യാലി വക, സമുദായം വക ഇങ്ങനെയെല്ലാ വകകളെയും അവര്‍ സ്ഥാപിച്ച ബോര്‍ഡുകളും, ഫലകങ്ങളും ഒരുനാള്‍ അടിച്ചു തകര്‍ക്കപ്പെടുമെന്ന് പടവെട്ടു പറഞ്ഞു വെക്കുന്നുണ്ട്.


സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്ര കഥാപാത്രമായ രവിയായി വേഷമിട്ടത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, സണ്ണി വെയ്ന്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Similar Posts