Art and Literature
ഗതികെട്ട ദൈവം
Click the Play button to hear this message in audio format
Art and Literature

ഗതികെട്ട ദൈവം

അര്‍ജുന്‍ പി.ജെ
|
25 March 2023 10:43 AM GMT

| കവിത

(വിശപ്പിന്റെയും വിശ്വാസത്തിന്റെയും അതിരുകളില്‍ ഇന്നും മനുഷ്യന്‍ സംശയാലുവാണ്. നേരിട്ടറിഞ്ഞത് എഴുതിയപ്പോള്‍ അറിയാത്തവയൊക്കെ മനസ്സിനെ കൂടുതല്‍ അലോസരപ്പെടുത്തുന്നു)

ആടിത്തളര്‍ന്നൊരു കോമരം

കാലി വയറില്‍ കൈതാങ്ങി

മേപ്പോട്ട് നോക്കിക്കിടന്നു.

അന്തിമഹാളന്‍ തിരിച്ചുപോയി

കോമരം കാലണത്തുട്ടുക-

ളെണ്ണിപ്പെറുക്കി.

കല്‍ക്കണ്ടപ്പൊടിയും, അവല്‍ മലര്‍-

വറ്റുമുടയാടപ്പട്ടില്‍ പൊതിഞ്ഞുകെട്ടി

ഭൂതാവേശത്തിലാടിത്തിമിര്‍ക്കവെ

പാദത്തില്‍ കാച്ചിയ കല്ലിന്‍

മുറിവുകള്‍, അരപ്പട്ടയൂരിക്കെട്ടിവെച്ചു.

ഞൊണ്ടിത്തളര്‍ന്നവന്‍

പോകുന്ന വഴികളില്‍

താങ്ങിപ്പിടിക്കാന്‍ ഭക്തരില്ല.

പരദൈവപാദത്തില്‍ കുമ്പിട്ടു വീണവര്‍

ക്ഷുരകന്ന് നേരേ കതകടച്ചു.

തേഞ്ഞ പാദത്തിലമര്‍ന്നു നിന്നവന്‍

ഗതികെട്ട ദേവനെ ശപിച്ചു നീങ്ങി.

വാടകയ്‌ക്കെടുത്തൊരുടലെന്നതോ-

ര്‍ക്കാതെ, കേവല കാരുണ്യദാക്ഷി-

ണ്യമില്ലാതെയാടിത്തിമര്‍ത്ത് പിച്ചി-

യെറിഞ്ഞൊരാടി ഗതികെട്ട ദൈവം.




Similar Posts