Art and Literature
പ്രണയ കവിത മലയാളം കവിത
Art and Literature

പ്രേമത്തിന്റെ രുചി | Poetry

ദിവ്യ അനു അന്തിക്കാട്
|
20 Jun 2024 2:07 PM GMT

| കവിത

അയാളെനിക്ക് മുന്‍പില്‍

മുട്ടുകുത്തി നിന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങി,

എനിക്ക് പ്രേമവും ദയയും തോന്നി,

സകല കെട്ടുകളുമഴിച്ച് ഞാന്‍

സ്വതന്ത്രയായി,

ആകാശവും ഭൂമിയും

അയാളാദ്യമായി

തൊട്ടു,

നിലാവിനെ രുചിച്ചു,

മേഘങ്ങളില്‍

തലചായ്ച്ചു,

പ്രാര്‍ഥിച്ചവനുമുന്‍പില്‍

ഒരായുസ്സിന് നിറയുന്ന

വിധം

ഭക്ഷണമായി തീര്‍ന്നു,

വസന്തത്തിന്റെ

തണുപ്പും

സൂര്യന്റെ ചൂടുമയാളറിഞ്ഞു,

സകല പ്രാര്‍ഥനയ്ക്കുള്ള

ഉത്തരമെന്ന പോലെ

ഞാനയാള്‍ക്കുള്ള

ഏറ്റവും നല്ല രുചിയായി

മാറി,

അയാളുടെ

വിശപ്പിനുള്ള രുചി...



Similar Posts