Art and Literature
Art and Literature
ഉമ്മറപ്പടിയിലൊരു ക്ഷണക്കത്ത്
|18 April 2023 12:23 PM GMT
| കവിത
കാലത്തിന്റെ വേഗതയേക്കാള്‍
ഭയാനകമായതൊന്നുണ്ടീ
ഭൂവില്‍..
ബന്ധങ്ങള്‍ ചീറ്റുന്ന വിഷമത്രെഅത്.
ഉപകാരമെന്ന രണത്തില്‍
മുങ്ങി കൈകാലിട്ടടിച്ചപ്പോള്‍
ബന്ധനത്തില്‍ കുരുങ്ങുന്ന
ബന്ധങ്ങള്‍
ബുദ്ധനെയോര്‍ത്തു വിലപിക്കുന്നു.
തികച്ചും യാദൃശ്ചികം!
ബോധിയുടെ തണലില്‍
ബോധോദയത്തിനായി
ഓടി പാഞ്ഞെത്താനൊന്നും നേരമില്ലാര്കുമീ
കാലത്തെ കെട്ടാനുള്ളൊരീ ഓട്ട പാച്ചിലില്‍.
ലോകം കറങ്ങുമ്പോള്‍
ഒരുമിച്ചു കറങ്ങാമെന്നു പറഞ്ഞവര്‍ അറിഞ്ഞതുമില്ല
ഈ വട്ട ഭൂമിയിലാണല്ലോ ലോകമെന്ന്.
വട്ടം തിരിഞ്ഞെത്തുമ്പോഴേക്കും
കുഴിയിലങ്ങോട്ടു വഴുതുമെന്നവര് നിരീച്ചതുമില്ല.
അതിരുകള്‍ കെട്ടി
തന്റെ സാമ്രാജ്യമൊന്നുണ്ടാക്കി
രാജാവായി വാഴുമ്പോളവനൊര്ക്കുന്നുമില്ല
കുഴിയിലേക്കുള്ള ക്ഷണക്കത്തുമ്മറപ്പടിയില-
ക്ഷമനായവനെ
കാത്തു നില്പ്പുണ്ടെന്ന്.