Art and Literature
Art and Literature
പ്രണയമരം
|12 Aug 2023 12:21 PM GMT
| കവിത
പകുത്തു നുകര്‍ന്ന
ജീവിതോര്മക്കവര്
ഒരു വിത്ത് കുഴിച്ചിടുന്നു.
ആനന്ദവും ആളലും
സമാഗമത്തിന് കുളിരും
വിരഹത്തിന് ചുടുകാറ്റും
അതിജീവിച്ചാ മരം
വേരിനാല്‍ അവളാം,
മണ്ണിനെ പുണരുന്നു.
ശിഖിരത്താല്
സൂര്യനാമവനെ
ആവാഹിക്കുന്നു.
കാലങ്ങള്‍ക്കിപ്പുറവും
അമര്ത്യമെന്നു
ഇല മര്‍മരം
ശ്രുതി മീട്ടുന്നു.
പ്രണയം
എന്നടയാളപ്പെടുന്നു.