Art and Literature
ഗസ്സാ കവിത
Art and Literature

ആശ്വാസത്തിന്റെ രഹസ്യങ്ങള്‍ | Poetry

സൈനബ് സുറൂറ എം.ടി
|
9 Aug 2024 11:56 AM GMT

| കവിത

വൈറ്റ് ഫോസ്ഫറസ്

കാറി മുരണ്ട്

ആമാശയം താഴ്ന്ന്

ആകാശമിറങ്ങിയത്

ഗസ്സാ തെരുവില്‍.

വെള്ള പുതച്ചുറങ്ങുന്നു

ആശുപത്രി വരാന്തകളില്‍

ചുവപ്പു ചുരത്തിയ

മേഘ വേരുകള്‍.

ആഘാതത്തിന്റെ മൂര്‍ച്ചയില്‍

ചോര വാറ്റുന്ന പര്‍വ്വതങ്ങള്‍,

ലാവയെന്ന

അതിന്റെ നിസാര നൃത്തങ്ങള്‍.

കഥകളും കവിതകളും

യുദ്ധത്തിനു പോയ ഉച്ചനേരങ്ങള്‍.

വീടു പറത്തിയ കാറ്റില്‍

മലര്‍ക്കെ തുറന്ന

ആശുപത്രി വാതില്‍

ഇന്‍ക്യൂബേറ്ററുകള്‍

ചേര്‍ത്ത്

സ്വര്‍ഗ പ്രവേശനത്തിന് നിരക്കുന്നു.

എല്ലാ വനവര്‍ഷങ്ങള്‍ക്കുമപ്പുറം

ഗസ്സയെന്ന പൊടിക്കാറ്റ്.

കുഞ്ഞുടുപ്പിട്ടൊരു

സ്വര്‍ഗം ഗസ്സയിലിറങ്ങുന്നു.

>>>>>>>>>>>>>>

Similar Posts