ജാതി സെന്‍സസിനു തൊഴുന്നു, ഞാന്‍!
|ജാതിസെന്സസിന് അനുകൂലമയി നിലപാടെടുത്ത എസ്.എന്‍.ഡി.പിയോടുള്ള ആദര കാവ്യം.
കോടി സൂര്യനുദിച്ചാലും
മൊഴിയാത്തൊരു ജാതിക്കൂരിരുള്‍
തുരന്നുണ്മൈ കാണിക്കും
ജാതിസെന്‍സസിനു തൊഴുന്നു ഞാന്‍!
ജാതിസെന്‍സസിനു വേണ്ടിയുജ്ജ്വലമീവിധം വാദിക്കും,
എസ്.എന്‍.ഡി.പി ക്കു തൊഴുന്നു ഞാന്‍
സവര്‍ണക്കൂരിരുള്‍ പിളര്‍ക്കും
ജാതിസെന്‍സസിന്‍ സൂര്യനെ
തൊഴുന്നു ഞാന്‍!
ജാതിസെന്‍സസിനു വാദിക്കും എസ്.എന്‍.ഡി.പി
യെ പേടിക്കുന്ന ജാതിശ്വാന
പ്പടയെ തുരത്തും ഞാന്‍!
സവര്‍ണരുടെ തനി സംഖ്യ പുറത്തുവന്നാല്‍-
ഞെട്ടും ലോകം
ഈ നിസ്സാര ന്യൂനപക്ഷനീരട്ടകളാണോ
കാലമിത്രയും നൂറ്റമ്പത് കോടി മനുഷ്യരുടെ രുധിരമൂറ്റിയത്?
ഇന്ത്യയെ കൊള്ളയടിച്ചതും കട്ടുമുടിച്ചതും,
മനുഷ്യകൊലകളുടെയും നിനവുകൊലകളുടെയും
ഇതിഹാസപെരുംനുണകള്‍ കൊണ്ട്-
മര്‍ദ്ദിതമഹാഭൂരിപക്ഷത്തെ
'അസുരരാ'ക്കിയവര്‍ ഈ ചെറുന്യൂനപക്ഷമാണോ?
രാമാനാമത്തിന്റെയും വാമനജയന്തിയുടെയും
ഘോരസര്‍പ്പങ്ങളുടെ
വിഷമിറക്കും ജാതിസെന്‍സസിനു തൊഴുന്നു ഞാന്‍!
ജാതിയാല്‍ തമസ്സായീലോകത്തെ,
ദീപ്തമാക്കും, ജാതിസെന്‍സസിനു തൊഴുന്നു, ഞാന്‍!
മര്‍ദ്ദിതമഹാഭൂരിപക്ഷത്തിന്‍ ക്രോധമേറ്റും
ജാതിമഹാകണക്കിനു, സാധിക്കാനുണ്ട് ഭാവിയില്‍!
സവര്‍ണമര്‍ദ്ദകര്‍, നീരട്ടകളുടെ ന്യൂനപക്ഷമാ-
ണെന്നു തെളിയിക്കും,
ജാതിസെന്‍സസിനു തൊഴുന്നു ഞാന്‍
മൂവായിരം കൊല്ലത്തെ നീരട്ട ചരിത്രത്തി നന്ത്യം കുറിക്കും.
ജാതിസെന്‍സസിനു തൊഴുന്നു ഞാന്‍
ജാതിസെന്‍സസിനുവാദിക്കും
എസ്.എന്‍.ഡി.പി യ്ക്ക്
യൗവനമുണ്ട്, ഇനിയുമൊരങ്കത്തിന്!
വാര്‍ദ്ധക്യശിശിരത്തില്‍ നിന്ന്.
യൗവനവസന്തത്തിലേക്കുണരുന്ന
എസ്.എന്‍.ഡി.പി യെ, നാരായണഗുരുവും
സഹോദരന്‍ അയ്യപ്പനും മലര്‍മാലയണിയിക്കും!
എസ്.എന്‍.ഡി.പി യെ ആശീര്‍വദിക്കും,
ഗുരുക്കന്‍മാര്‍ക്കു തൊഴുന്നു ഞാന്‍!
സവര്‍ണന്യൂനപക്ഷത്തിന്‍, ആരാച്ചാരാകും
ജാതിസെന്‍സസിനും തൊഴുന്നു, ഞാന്‍!
നമ്മെ തമ്മിലകറ്റും മതത്തിനു
കഴുമരമാകും.
ജാതിസെന്‍സസിനു തൊഴുന്നു ഞാന്‍!
ജാതിസെന്‍സസിനെ പേടിക്കുന്നവര്‍,
കെട്ടമതത്തിന്‍ വേട്ട നായ്ക്കള്‍ മാത്രം!
ജാതി സെന്‍സസിനെ ഭയക്കുന്നവര്‍,
'ഭാരതീയസംസ്‌കാര'നുണയര്‍മാത്രം!
ജാതിസെന്‍സസെന്നു കേള്‍ക്കുമ്പോള്‍,
വിറളിയെടുക്കുന്നവര്‍
യജ്ഞ- വേദ - സനാതനകുരുതിമത-
ത്തിന്‍ മന്ത്രവാദികള്‍ മാത്രം!
ജാതിസെന്‍സസിനെ തടയുന്നവര്‍,
സോമപാനത്താല്‍ ലക്കുകെട്ട
വിപ്രന്‍മാര്‍ മാത്രം!
ജാതിസെന്‍സസിനെ ശപിക്കുന്നവര്‍,
വിപ്രവിപഞ്ചികയുടെ വേതാളങ്ങള്‍ മാത്രം!
ജാതിസെന്‍സസിനു വാദിക്കും,
എസ്.എന്‍.ഡി.പി യുടെ വേതാളമേധ
ത്തിനു തൊഴുന്നു, ഞാന്‍
വേണം ജാതിസെന്‍സസ്, ജാതിരക്ഷസിന്‍
കൂരിരുള്‍ കോട്ടകള്‍ ഭേദിക്കാന്‍!
എസ്.എന്‍.ഡി.പിയോടപേക്ഷിക്കുന്നു, ഞാന്‍
രചിപ്പിന്‍ വേഗം നിങ്ങളിവിടെ, ശ്രീനാരായണീയരെ
ശ്രവിക്കില്‍ രോമം ചീര്‍ക്കും താദൃശ്യചരിതങ്ങള്‍!