'ഒഴുക്ക് ' പ്രഭാ വര്‍മ്മ പ്രകാശനം ചെയ്തു.
|കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത് 25 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 01
വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.
ഇരുപത്തഞ്ച് പുസ്തകങ്ങളുടെ പ്രകാശന റിപ്പോര്‍ട്ട്
എഴുത്തിന്റെ മിച്ച മൂല്യം
പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ഡോ. കെ. എസ്. രവികുമാറിന്റെ "എഴുത്തിന്റെ മിച്ച മൂല്യം" എന്ന പുസ്തകം എസ്. ആര്‍. ലാലിന് നല്‍കി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി പ്രകാശനം ചെയ്തു.
വ്യവസ്ഥയും വ്യവഹാരവും
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരിച്ച ഡോ. സീമാ ജെറോമിന്റെ "വ്യവസ്ഥയും വ്യവഹാരവും" എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. ഡോ. എം. എ. സിദ്ദീഖ് പുസ്തകം സ്വീകരിച്ചു. ഡോ. സത്യൻ എം., ഷിബു ശ്രീധർ, മനേഷ് പി. എന്നിവർ സന്നിഹിതരായിരുന്നു.
ആന്റിവൈറസ്
കറന്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച എ. സജികുമാര്‍ രചിച്ച 'ആന്റിവൈറസ് ' എന്ന പുസ്തകത്തിന്റെ പ്രകാശനം എ. എം. ബഷീര്‍ (നിയമസഭാ സെക്രട്ടറി) നിര്‍വഹിച്ചു. പ്രൊഫ. വി. എന്‍. മുരളി പുസ്തകം സ്വീകരിച്ചു. ഡോ. ചായം ധര്‍മ്മരാജന്‍, ആര്‍. ശ്രീകുമാര്‍, പ്രൊഫ. ജയലക്ഷ്മി, അരുണ്‍ പി. ആര്‍. എന്നിവര്‍ സന്നിഹിതരായിരുന്നു.
വടക്കൻ മന്തൻ
സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച റ്റി. ഓമനക്കുട്ടൻ മാഗ്ന രചിച്ച 'വടക്കൻമന്തൻ ' എന്ന പുസ്തകത്തിന്റെ പ്രകാശനം സി. ആര്‍. മഹേഷ്, എം. എല്‍. എ. നിര്‍വഹിച്ചു. പ്രൊഫ. ജയലക്ഷ്മി പുസ്തകം സ്വീകരിച്ചു. ഡോ. ഹാഷ്മി, എം. കെ. രാജു, പി. കെ. അനില്‍കുമാര്‍, ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
MANTRA OF THE OPPRESSED
ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മുജീബ് ജയ്ഹൂൺ രചിച്ച 'MANTRA OF THE OPPRESSED' എന്ന പുസ്തകത്തിന്റെ പ്രകാശനം തനൂജ ഭട്ടതിരി നിര്‍വഹിച്ചു. ഫാത്തിമ തഹ്‌ലിയ പുസ്തകം സ്വീകരിച്ചു. ഡോ. എം. കെ. മുനീര്‍ എം. എല്‍. എ സന്നിഹിതനായിരുന്നു.
അറിവിന്റെ പുസ്തകങ്ങൾ
ഡോണ്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച പ്രൊഫ. എസ്. ശിവദാസ് രചിച്ച 'അറിവിന്റെ പുസ്തകങ്ങൾ (5 വാല്യങ്ങള്‍)' എന്ന പുസ്തകം ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന്‍ പ്രകാശനം ചെയ്തു. പ്രമോദ് നാരായണ്‍, എം.എല്‍.എ. പുസ്തകം സ്വീകരിച്ചു. കേരള നിയമസഭ സെക്രട്ടറി, എ. എം. ബഷീര്‍ പങ്കെടുത്തു.
ഒഴുക്ക്
സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച ലാല്‍ രഞ്ജന്‍ രചിച്ച 'ഒഴുക്ക് ' എന്ന പുസ്തകം പ്രഭാ വര്‍മ്മ പ്രകാശനം ചെയ്തു. ശ്രീകുമാര്‍ മുഖത്തല പുസ്തകം സ്വീകരിച്ചു. ശാന്തന്‍, കെ. സജീവ്കുമാര്‍, ഡോ. എം. എ. സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
രസതന്ത്രത്തിലെ നിയമങ്ങളും സിദ്ധാന്തങ്ങളും
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. എ. സലാഹുദ്ദീൻ കുഞ്ഞ് രചിച്ച 'രസതന്ത്രത്തിലെ നിയമങ്ങളും സിദ്ധാന്തങ്ങളും' എന്ന പുസ്തകം ഡോ. എ. അജയഘോഷ് പ്രകാശനം ചെയ്തു. സി. പി. അരവിന്ദാക്ഷൻ പുസ്തകം സ്വീകരിച്ചു. ഡോ. വി. എസ്. വിഷ്‌ണു, ഡോ. സത്യന്‍ എം., ഡോ . ഷിബു ശ്രീധർ, അനുപമ ജെ. എന്നിവര്‍ പങ്കെടുത്തു.
നൃത്തശാലയിലെ പ്രണയം
ജി. വി. ബുക്ക്സ് പ്രസിദ്ധീകരിച്ച ജയകൃഷ്ണൻ നരികുറ്റി രചിച്ച 'നൃത്തശാലയിലെ പ്രണയം' എന്ന പുസ്തകം ബഹു. നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ പ്രകാശനം ചെയ്തു. ആര്‍. എസ്. ബാബു പുസ്തകം സ്വീകരിച്ചു. വി. ബി. പരമേശ്വരന്‍ അധ്യക്ഷനായി. പി. എം. മനോജ്, ജി. വി. രാകേശ് എന്നിവര്‍ പങ്കെടുത്തു.
ചങ്ങമ്പുഴകവിത -വാഴക്കുല
സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച പ്രൊഫ . വിശ്വമംഗലം സുന്ദരേശൻ രചിച്ച 'ചങ്ങമ്പുഴകവിത -വാഴക്കുല' എന്ന പുസ്തകം ഡോ. രാജാ വാര്യർ പ്രകാശനം ചെയ്തു. ശ്രീമതി സിതാര ബാലകൃഷ്ണൻ പുസ്തകം സ്വീകരിച്ചു. ശ്രീ. മീനമ്പലം സന്തോഷ്, ശ്രീമതി സിന്ധു സുരേഷ് എന്നിവര്‍ പങ്കെടുത്തു.
വേദി
സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച മീനമ്പലം സന്തോഷ് രചിച്ച 'വേദി' എന്ന പുസ്തകം കെ. സച്ചിദാന്ദൻ പ്രകാശനം ചെയ്തു. ഡോ. പുനലൂർ സോമരാജൻ പുസ്തകം സ്വീകരിച്ചു. ജയ ശ്രീകുമാര്‍, ബി. എസ്. ബാലചന്ദ്രന്‍, ഡോ. എം. ആര്‍. തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.
തിക്കോടിയന്റെ രംഗഭാഷ
സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച പ്രൊഫ . വിശ്വമംഗലം സുന്ദരേശൻ രചിച്ച 'തിക്കോടിയന്റെ രംഗഭാഷ' എന്ന പുസ്തകം ഡോ. രാജാ വാര്യർ പ്രകാശനം ചെയ്തു. ശ്രീമതി സിതാര ബാലകൃഷ്ണൻ പുസ്തകം സ്വീകരിച്ചു. ശ്രീ. മീനമ്പലം സന്തോഷ്, ശ്രീമതി സിന്ധു സുരേഷ് എന്നിവര്‍ പങ്കെടുത്തു.
അറിയപ്പെടാത്ത കെ. കരുണാകരന്‍
ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച മോഹന്‍ പാറക്കടവ് രചിച്ച 'അറിയപ്പെടാത്ത കെ. കരുണാകരന്‍ ' എന്ന പുസ്തകം : രമേശ് ചെന്നിത്തല എം.എല്‍.എ. പ്രകാശനം ചെയ്തു. എൽ വി ഹരികുമാർ പുസ്തകം സ്വീകരിച്ചു. കെ പി എ മജീദ് എം എൽ എ , എ സി തോമസ് ,സതീശൻ എടക്കുടി ,എം കെ മുനീർ എം എൽ എ എന്നിവർ പങ്കെടുത്തു.
തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ
ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എം പി ജോസഫ്, ഐ.എ.എസ് രചിച്ച ' തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ' എന്ന പുസ്തകം ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ ശ്രീ ജോണി ചക്കിട്ട മോഡറേറ്ററാകുകയും ഡോ. എം കെ മുനീർ എം.എൽ.എ,രമേശ് ചെന്നിത്തല എം എൽ എ ,പി സി തോമസ് ,കെ പി എ മജീദ് എം എൽ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.
ഹിന്ദുമത പ്രദീപിക (ഹിന്ദുമത വിശ്വാസവും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളും)
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച സാംബശിവശാസ്ത്രി രചിച്ച ' ഹിന്ദുമത പ്രദീപിക (ഹിന്ദുമത വിശ്വാസവും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളും)' എന്ന പുസ്തകം ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. ആർ. മധുദേവൻ നായർ, അഡ്വ. കെ. അനന്ത ഗോപൻ, അഡ്വ. എസ്. എസ്. ജീവൻ, ജി. സുന്ദരേശൻ, ബി. എസ്. പ്രകാശ്, ജി. ബൈജു, ആർ. അജിത് കുമാർ, റ്റി. കെ. സുബ്രമണ്യം, പി. മധുസൂധനൻ നായർ, എന്നിവര്‍ പങ്കെടുത്തു ചെയ്തു.
സമലോകം
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച സൂസി തരു രചിച്ച 'സമലോകം' എന്ന പുസ്തകം ഡോ. ബി. ഇക് ബാൽ പ്രകാശനം ചെയ്തു. കെ. ഷൂജ പുസ്തകം സ്വീകരിച്ചു. സി.എസ്. സുജാത, ആർ. പാർവതീദേവി എന്നിവര്‍ പങ്കെടുത്തു.
കുരുവിപ്പാർക്കിലെ സ്ത്രീ
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച സി.റഹീം രചിച്ച 'കുരുവിപ്പാർക്കിലെ സ്ത്രീ ' എന്ന പുസ്തകം ഡോ. ബി. ഇക് ബാൽ പ്രകാശനം ചെയ്തു. ഡോ. കെ. എസ്. രവികുമാർ പുസ്തകം സ്വീകരിച്ചു. സി.എസ്. സുജാത, ആർ. പാർവതീദേവി എന്നിവര്‍ പങ്കെടുത്തു.
ഇറക്കം
മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ജോസ് പനച്ചിപ്പുറം രചിച്ച 'ഇറക്കം ' എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. ആശ്രാമം ഭാസി പുസ്തകം സ്വീകരിച്ചു. സണ്ണി ജോസഫ് പങ്കെടുത്തു.
മനുസ്മൃതി: വിവേചനത്തിന്റെ ധർമ്മശാസ്ത്രം
ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ഡോ.എൻ. ആർ.ഗ്രാമപ്രകാശ് രചിച്ച 'മനുസ്മൃതി: വിവേചനത്തിന്റെ ധർമ്മശാസ്ത്രം' എന്ന പുസ്തകം സജി ചെറിയാൻ (ബഹു.മത്സ്യ ബന്ധനം, സാസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. വി.എൻ.മുരളി ഏറ്റുവാങ്ങി. പി.ബാലചന്ദൻ MLA അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വി. കാർത്തികേയൻ നായർ, സി.എസ്.ചന്ദ്രിക എന്നിവർ പങ്കെടുത്തു.
സോവിയറ്റ് സായാഹ്നങ്ങൾ
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച എം. ഷിനാസ് രചിച്ച 'സോവിയറ്റ് സായാഹ്നങ്ങൾ ' എന്ന പുസ്തകം ആർ. പാർവതീദേവി പ്രകാശനം ചെയ്തു. ഡോ. ജെ എസ് ഷിജുഖാൻ പുസ്തകം സ്വീകരിച്ചു. സന്തോഷ്‌കുമാർ എസ്, സീതമ്മാൾ, സി എസ് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
മാമുക്കോയ ചിരിയുടെ പെരുമഴക്കാലം
ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബഷീർ രണ്ടത്താണി എഡിറ്റ് ചെയ്ത 'മാമുക്കോയ ചിരിയുടെ പെരുമഴക്കാലം' എന്ന പുസ്തകം പ്രേംകുമാർ പ്രകാശനം ചെയ്തു. ഭാഗ്യലക്ഷ്മി സ്വീകരിച്ചു. ഡോ എം കെ മുനീർ എം എൽ എ , കെ പി എ മജീദ് എം എൽ എ, ടി വി ഇബ്രാഹിം എം എൽ എ, കുറുക്കോളി മൊയ്‌ദീൻ എം എൽ എ,നവാസ് പൂനൂർ എന്നിവർ പങ്കെടുത്തു.
സ്ത്രീ ജീവിതം
സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച പി.കെ. ഗോപൻ രചിച്ച 'സ്ത്രീ ജീവിതം ' എന്ന പുസ്തകം ഡോ. പി.എസ്. ശ്രീകല പ്രകാശനം ചെയ്തു. ആർ. പാർവതീദേവി പുസ്തകം സ്വീകരിച്ചു. ഡോ. കെ. ബി. ശെൽവമണി പങ്കെടുത്തു.
ഇന്റർനെറ്റും മാനസികാരോഗ്യവും
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. സന്ദീഷ് പി. ടി രചിച്ച 'ഇന്റർനെറ്റും മാനസികാരോഗ്യവും ' എന്ന പുസ്തകം വി ശിവൻകുട്ടി (ബഹു.പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ പുസ്തകം സ്വീകരിച്ചു. അഡ്വ പ്രേംകുമാർ എം എൽ എ ,അഡ്വ സന്തോഷ് പി റ്റി , ഷിബു ജോസഫ് പങ്കെടുത്തു.
മൂലകവിജ്ഞാനകോശം
സർവ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മൂലകവിജ്ഞാനകോശം' എന്ന പുസ്തകം ബഹു.മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. എസ്. ഷാനവാസ് ഐ.എ.എസ്. പുസ്തകം സ്വീകരിച്ചു. മിനി ആന്റണി, ഐ.എ.എസ്, ഡോ. മ്യൂസ് മേരി ജോര്‍ജ്, ഡോ. ജിജു പി. അലക്സ്, എന്‍. മായ ഐ.എഫ്.എസ്., കെ. എന്‍. ലിന്‍സ, എസ്. രാജേഷ്, റിയാന അന്‍സാരി എന്നിവര്‍ പങ്കെടുത്തു.
സ്നേഹസ്പർശം
ലോഗോസ് ബുക്ക്സ് പ്രസിദ്ധീകരിച്ച മോഹൻദാസ് മൊകേരി രചിച്ച 'സ്നേഹസ്പർശം' എന്ന പുസ്തകം ബഹു. നിയമസഭ സ്പീക്കർ എ.എന്‍.ഷംസീര്‍ പ്രകാശനം ചെയ്തു. ശ്രീ. അഹമ്മദ് ഖാന്‍ പുസ്തകം സ്വീകരിച്ചു. കെ. വി. രാജൻ, ശ്രീ. ഹരിഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.