അസ്കലേപിയസ്- ആദിചികിത്സകരുടെ ദൈവം
|മനുഷ്യനുണ്ടായ കാലം മുതല്‍ ചികിത്സയും ഉണ്ടാവണം. രോഗത്തിനെതിരായുള്ള ബോധപൂര്‍വമായ ഏറ്റുമുട്ടലാണ് ചികിത്സ. ശാസ്ത്രം ശൈശവാവസ്ഥയില്‍ പോലും എത്തിയിട്ടില്ലാത്ത കാലത്ത് രോഗങ്ങള്ക്കെതിരായുള്ള പോരാട്ടങ്ങള്‍ക്കിടയിലും ഗവേഷണത്തിനും പഠനത്തിനും വേണ്ടി കണ്ണും കാതും തുറന്ന് വെച്ച മഹാരഥന്മാരുടെ വിജ്ഞാന തൃഷ്ണയാണ് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ വൈദ്യശാസ്ത്രത്തെ പുരോഗതിയിലേക്ക് നയിച്ചത്. കൂടുതല്‍ പേരും മുന്‍ഗാമികള്‍ കണ്ടെത്തിയ കാര്യങ്ങളും ചികിത്സാപദ്ധതികളും അടിസ്ഥാനമാക്കിയാണ് തങ്ങളുടെ മുന്നോട്ടുള്ള വഴി കണ്ടെത്തിയത് - 'സ്റ്റാന്റിംഗ് ഓണ്‍ ദി ഷോള്‍ഡേഴ്സ് ഓഫ് ജയന്റ്സ് (Standing on the shoulders of Gaints)! പക്ഷെ, തുടക്കം മുതല്‍ തങ്ങളുടെ വഴി സ്വയം വെട്ടിത്തെളിച്ചെടുത്തവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ പതന കാലം (എ.ഡി-476) മുതല്‍ പതിനാലാം നൂറ്റാണ്ടിലെ നാവോത്ഥാനത്തിന്റെ ആരംഭം വരെയാണ് മധ്യകാലം. അതിനു മുന്‍പുള്ളത് ഇരുണ്ട കാലവും (Dark Ages). രണ്ട് കാലഘട്ടങ്ങളിലെ ചികിത്സാ രീതികളെ കുറിച്ചുള്ള ലേഖന പരമ്പര - DaVelhaMedicina ആരംഭിക്കുന്നു.
അതിപുരാതന കാലത്തെ ചികിത്സാ രീതികളെപ്പറ്റി കാര്യമായ രേഖകകള്‍ ലഭ്യമല്ലാത്തത് കൊണ്ട് പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ പ്രാചീന പ്രാണിശാസ്ത്രത്തിലും (palaeontology) നരവംശശാസ്ത്രത്തിലും (anthropology) നടന്ന ഗവേഷണങ്ങളാണ് ഈ വിഷയങ്ങളിലേക്ക് എന്തെങ്കിലും വെളിച്ചം വീഴുന്നത്. നഗ്നനേത്രങ്ങള്‍ക്ക് ഗോചരമായും അഗോചരമായതും ആയ ശക്തികളെപ്പറ്റി ആദിമ കാലത്ത് തന്നെ മനുഷ്യന് തിരിച്ചറിഞ്ഞിട്ടുണ്ടാവണം! ഫോസ്സില്‍ പഠനങ്ങളില്‍ നിന്ന് വാതം, ക്ഷയരോഗം വിരശല്യം, മനുഷ്യന്റെയും മൃഗങ്ങളുടെയും ആക്രമണം എന്നിവ മൂലമുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രത്യേക കാരണങ്ങള്‍ ഒന്നും കൂടാതെ ഒരാള്‍ രോഗിയാവുന്നതും മരണപ്പെടുന്നതും ഇന്നത്തേക്കള് അന്ന് മനുഷ്യരെ ഭീതിയിലാഴ്ത്തിയിട്ടുണ്ടാവുമല്ലോ? ഇതായിരിക്കാം ജീവിതത്തിന്റെയും മരണത്തിന്റയും രഹസ്യഅറകളികളിലേക്ക് ആഴ്ന്നിറങ്ങാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്.
ഫ്രാന്‍സില്‍ 20000 വര്‍ഷങ്ങള്‍ മുന്‍പ് കോറിയിട്ട ഗുഹാചിത്രങ്ങളില്‍ ഭീതിജനകമായ മൃഗത്തിന്റെ മുഖം മൂടി ധരിച്ച ഒരു വൈദ്യന്റെ ചിത്രം കണ്ടെത്തിയതായി രേഖയുണ്ട്. ഇത്തരം മുഖം മൂടികള്‍ രോഗഹേതുവായ ദുഷ്ടശക്തിയെ ഭയപ്പെടുത്തി ഓടിക്കാനും നാടകീയമായ ചേഷ്ടകളിലൂടെ രോഗിയില്‍ വിശ്വാസം ജനിപ്പിക്കാനും ഉതകിയിരുന്നു. ഇവര്‍ മന്ത്രവിദ്യയിലൂടെ രോഗമുള്ളവര്‍ക്ക് രോഗശാന്തിയും, ശത്രുവിന് രോഗ പീഢയും നല്കി.
രോഗവും മരണവും ജീവിത ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉറപ്പായും ഏതോ ഒരു ദുഷ്ടശക്തിയുടെ പ്രവര്‍ത്തന ഫലമായിരിക്കാം എന്ന കണ്ടെത്തലില്‍ എത്തുന്നത് ഇങ്ങനെയാണ്. ഈ ദുഷ്ടശക്തികള്‍ കുപിതരായ മനുഷ്യാത്മാക്കളോ വേട്ടക്കിടയില്‍ കൊല്ലപ്പെട്ട മൃഗങ്ങളുടെ പ്രേതങ്ങളോ ആയിരിക്കാം എന്നാണ് അന്ന് വിശ്വസിക്കപ്പെട്ടത്. നന്മകളും സൗഖ്യവും ദിവ്യമായ മറ്റൊരു ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന വിശ്വാസവും പ്രബലമായി. ദുഷ്ട ശക്തികളെ ആരാധനയും ബലിയും കൊണ്ട് തൃപ്തിപ്പെടുത്തി ശാന്തരാക്കുക മാത്രമായിരുന്നു പ്രതിവിധി. ഇങ്ങനെയാണ് ഗോളങ്ങളുടെ യാത്രാപഥങ്ങള്‍, ഔഷധച്ചെടികള്‍, വിഷച്ചെടികള്‍, ദുര്‍ദ്ദേവതകളെ സംപ്രീതരാക്കുന്നതിനുള്ള വിദ്യകള്‍, എന്നിവയെപ്പറ്റിയുള്ള അറിവുള്ളവരെന്ന് സ്വയം അവകാശപ്പെട്ടു കൊണ്ട് മന്ത്രവാദികള്‍ ശക്തരാവുന്നത്.
ഇന്ന് ലോകത്തെ പല പ്രാകൃത സമൂഹങ്ങളിലും കാണുന്നത് പോലെ അക്കാലത്തും ഒരാള്‍ തന്നെയാണ് വൈദ്യന്റെയും പുരോഹിതന്റെയും ജോലി ചെയ്തിരുന്നത്. ഫ്രാന്‍സില്‍ 20000 വര്‍ഷങ്ങള്‍ മുന്‍പ് കോറിയിട്ട ഗുഹാചിത്രങ്ങളില്‍ ഭീതിജനകമായ മൃഗത്തിന്റെ മുഖം മൂടി ധരിച്ച ഒരു വൈദ്യന്റെ ചിത്രം കണ്ടെത്തിയതായി രേഖയുണ്ട്. ഇത്തരം മുഖം മൂടികള്‍ രോഗഹേതുവായ ദുഷ്ടശക്തിയെ ഭയപ്പെടുത്തി ഓടിക്കാനും നാടകീയമായ ചേഷ്ടകളിലൂടെ രോഗിയില്‍ വിശ്വാസം ജനിപ്പിക്കാനും ഉതകിയിരുന്നു. ഇവര്‍ മന്ത്രവിദ്യയിലൂടെ രോഗമുള്ളവര്‍ക്ക് രോഗശാന്തിയും, ശത്രുവിന് രോഗ പീഢയും നല്കി. മന്ത്രജപത്തോടെ നിര്‍മിച്ചു വിതരണം ചെയ്തിരുന്ന ഏലസ്സുകള്‍ ദുഷ്ടശക്തികളെയും രോഗങ്ങളെയും പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്ന് അവര്‍ അവകാശപ്പെട്ടു. അതിപുരാതന കാലത്തു തന്നെ മാന്‍ഡ്രേക്ക് എന്ന ചെടിയുടെ വേര് വേദന സംഹാരിയായും, പാമ്പു വിഷചികിത്സക്കായും ഉറക്കമില്ലായ്മക്ക് മരുന്നായും ഉപയോഗിച്ചിരുന്നു. ആധുനിക ചികിത്സയില്‍ വേദന സംഹാരികളുടെയും, പ്രതിരോധചികിത്സയുടെ ശാഖകള്‍ ഇവിടെ നിന്നാണ് മുള പൊട്ടിയതെന്നു വിശ്വസിക്കപ്പെടുന്നു.
41/2 ഇഞ്ച് നീളമുള്ളതു വില്ലന്ഡോര്ഫിലെ വീനസ് (Venus of Willendorf) എന്നറിയപ്പെടുന്ന പ്രതിമയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യരൂപം. വന്ധ്യതയുടെ (Fertility) ദേവതയായി കണക്കാക്കപ്പടുന്ന വീനസിനെ ആസ്ട്രിയയില്‍ ഖനനത്തിനിടെയാണ് കണ്ടെത്തിയത്. ക്രിസ്തുവിന് 3000 കൊല്ലങ്ങള്‍ക്കു മുന്‍പ് നിലവിലിരുന്ന ഹേലീനിക് ചികിത്സാരീതികളെപ്പറ്റി ഹോമറിന്റെ ഇലിയഡില്‍ നിന്നാണ് മാനവരാശിക്ക് അറിവ് ലഭിക്കുന്നത്. യൂദ്ധത്തിലുണ്ടാകുന്ന മുറിവുകളുടെ ചികിത്സ, മുറിവ് വച്ചുകെട്ടല്, രക്തസ്രാവം തടയല്‍, കഴിക്കുന്നതിനു കുടിക്കുന്നതിനും ഉള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ ഈ കൃതിയിലുണ്ട്. രോഗിയുടെ ആരോഗ്യം പൂര്‍വ സ്ഥിതിയില്‍ എത്തിക്കാനായി വൈനും മറ്റു പലതരം പാനീയങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഹെലീനിസ്റ്റിക് കാലത്തിനു മുന്‍പ് ആതന്‍സിലെ ആദ്യ ജനായത്തഭരണകാലം മുതല്‍ അലക്സാണ്ടറിന്റെ മരണം വരെയുള്ള പുരാതന ഗ്രീക്ക് ചരിത്രവും സംസ്കാരവും ഹേലീനിക് കാലം എന്നറിയപ്പെടുന്നു. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണത്തിനും റോമന്‍ സാമ്രാജ്യത്തിന്റെ ഉദയത്തിനും ഇടക്കുള്ള കാലത്തിനെ ഹെലീനിസ്റ്റിക് കാലം എന്നും അടയാ പ്പെടുത്തിരിക്കുന്നു. കൃത്യമായ വിമര്‍ശനങ്ങളും തത്വചിന്തയും വളവും വെള്ളവും നല്കി പരിപാലിച്ച ഈ രീതി, അക്കാലത്ത് ശാസ്ത്രശാഖ എന്നതോടൊപ്പം ഒരു കല കൂടിയായി വളര്‍ന്നു. പടയാളികളുടെ മാംസത്തില്‍ ആണ്ടു കയറിയ അമ്പുകള്‍ എടുത്തുമാറ്റി, ഔഷധച്ചെടികളുടെ ലേപനം അരച്ച് പുരട്ടി അവരെ സുഖപ്പെടുത്തി എടുക്കുന്ന ചികിത്സകര്‍ ഭരണാധികാരികള്‍ക്കും, സാധാരണ ജനങ്ങള്‍ക്കും ഒരു പോലെ പ്രധാന്യമുള്ളവരായിരുന്നു.
ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, രക്തം ചൊരിയല്‍, പ്രസവം, കൊലപാതകം എന്നിവ അനുവദനീയമല്ല. മൃതദേഹം, മലമൂത്രാദികള്‍ എന്നിവയും വിലക്കപ്പെട്ടവയാണ്. റോമിലെ ടിബര്‍ (tibor) ദ്വീപിലുള്ള ഒരു ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ധാരാളം രോഗികള്‍ ഉണ്ടായിരുന്നുവത്രേ! അടിമകളെ ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു നാടായിരുന്നു റോം. എന്നാല്‍, അവര്‍ വൃദ്ധരും രോഗികളും ആകുമ്പോള്‍ അവരെ ഈ ദ്വീപില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. അസ്ക്ളീപിയസ് ഇവരില്‍ ധാരാളം പേരെ ചികിത്സിച്ച് ദേദമാക്കി.
ഇനി ഒരു പഴയ ഭിഷഗ്വരന്റെ കഥ പറയാം. ബി.സി എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഗ്രീക്കുകാരുടെ ഇതിഹാസകാവ്യമായ ഇലിയഡിലാണ് ഇദ്ദേഹത്തെപ്പറ്റി പറയുന്നത്. ബി.സി 1200ല്‍ ജീവിച്ചിരുന്ന അപ്പോളോ ദേവന്റെയും സുന്ദരിയായ കൊറോണിന്റെയും മകനായിരുന്നു അസ്കലേപിയസ് (Asclepius). ഇദ്ദേഹത്തിന്റെ ജനനത്തെപ്പറ്റിയുള്ള ഉപകഥ ഇങ്ങനെ. ഗര്‍ഭിണിയായിരിക്കെത്തന്നെ കൊറോണ് മറ്റൊരാളുമായി പ്രണയത്തിലായി. ഇത് ആകാശത്തു നിന്നും കണ്ട ഒരു പക്ഷി ഈ വിവരം അപ്പോളോ ദേവനെ അറിയിച്ചു. വിവരം കേട്ട് കുപിതനായ അപ്പോളോ ആ പക്ഷിയെ ശപിക്കുകയും വെളുത്ത നിറം മാറി അത് കറുത്ത നിറമുള്ളതായി മാറുകയും ചെയ്തുവത്രേ! ആ പരമ്പരയില്‍ നിന്നാണത്രേ കാക്ക ഉണ്ടായത്. അപ്പോളോ കൊറോണിനെ കൊന്നു കഴിഞ്ഞപ്പോഴാണ് അവള് ഗര്‍ഭവതിയാണ് എന്ന വിവരം മനസ്സിലാക്കുന്നത്. പെട്ടെന്ന് തന്നെ അപ്പോളോ അവരുടെ വയറ് കീറി കുട്ടിയെ പുറത്തെടുത്തു. അങ്ങനെ ഒരു സിസേറിയന് ശസ്ത്രക്രിയയിലൂടെ പുറത്ത് വന്ന ഒരു പക്ഷേ ആദ്യത്തെ കുഞ്ഞായിരിക്കാം അസ്കലേപിയസ്.
അമ്മയില്ലാതെ വളര്‍ന്ന കുട്ടിയെ ഒരു ആടും പട്ടിയും ചേര്‍ന്നാണ് സംരക്ഷിച്ചതത്രേ! അമ്മയില്ലാത്ത കുട്ടിയായത് മൂലം അച്ഛന് കുഞ്ഞിനോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അപ്പോളോയാണ് ഔഷധച്ചെടികള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ രഹസ്യങ്ങള്‍ ഇദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തത്. ക്രമേണ സിയുസ് (Zeus) ദേവന് ഇദ്ദേഹത്തിന്റെ വിജയകരമായ ചികിത്സാരീതികളില്‍ അസൂയ തോന്നി. എസ്ക്ലിപിയസ ്(Asclepius) ന്റെ ചികിത്സ മൂലം മനുഷ്യര്‍ അമരത്വം കൈ വരിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. അഥീന ദേവി നല്കുന്ന മെഡൂസയുടെ രക്തം ഉപയോഗിച്ച് അദ്ദേഹത്തിന് മരിച്ചവരെപ്പോലും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് ഒരു വിശ്വസം പരന്ന് തുടങ്ങിയിരുന്നു. ഇത് മൂലം സിയൂസ് ഇടിയും മിന്നലും അയച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. ഗ്രീക്ക് സേനയില്‍ ഭിഷഗ്വരന്മാരായിരുന്ന അദ്ദേഹത്തിന്റെ പുത്രന്മാരെപ്പറ്റിയും ഇതില്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ പരമ്പരയില്‍പ്പെട്ടവര്‍ അസ്കലിപിയാഡ്സ് (Asclepiads) എന്ന് അറിയപ്പെട്ടു. ഹിപ്പോക്രാറ്റസ് ആയിരുന്നു ഈ പരമ്പരയിലെ ഏറ്റവും പ്രസിദ്ധനായ ചികിത്സകന്.
എസ്കലേപിയസിന്റെ ക്ഷേത്രമായ ആയ എസ്കലീപിയോണില് ബി.സി ആറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ചികിത്സാരീതികള്‍ ഇങ്ങനെ. രോഗികളായി എത്തുന്നവര്‍ക്ക് അവിടെയുള്ള പ്രത്യേക ഇടങ്ങളില്‍ ഉറക്കത്തിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്. 'abaton' എന്നറിയപ്പെടുന്ന ഗര്‍ഭഗൃഹത്തിലാണ് ചികിത്സ നടക്കുന്നത്. ഉറക്കത്തിന് മുന്‍പായി അവര്‍ക്ക് പലതരത്തിലുള്ള ശുദ്ധീകരണ പ്രക്രിയകള്‍ക്ക് വിധേയരാകേണ്ടതുണ്ട്. ഇവയില്‍ കുളി, വിരേചനം, വ്രതം എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം ഉറക്കത്തിന് മുന്‍പു രോഗികള്‍ക്ക് വിഭ്രാന്തി ഉണ്ടാക്കന്ന ഔഷധങ്ങള്‍ (hallucinogens) നല്കാറുണ്ടായിരുന്നുവത്രേ! ഉപവാസം കൊണ്ട് തളര്‍ന്നും, വിഭ്രാന്തിയുണ്ടാക്കുന്ന ഉറക്ക് മരുന്നുകള്‍ മൂലം മയക്കത്തിലുമായിരിക്കുന്ന ഇവരെ കട്ടിയുള്ള പുതപ്പുകള്‍ കൊണ്ടുമൂടി, ആട്ടിന്‍ തോലുകളിലാണ് ഉറക്കുന്നത്. ഉറക്കത്തില്‍ പട്ടികളോ, പാമ്പുകളോ രോഗിയെ സ്പര്‍ശിക്കുന്നു. അടുത്ത ദിവസം എഴുന്നേറ്റ ശേഷം പിറ്റേന്ന് തങ്ങള്‍ കണ്ട സ്വപ്നങ്ങളെ (therapeutic dreams) പറ്റി രോഗി ഒരു പുരോഹിതന് വിവരിച്ചു കൊടുക്കുന്നു. ഇതില്‍ നിന്നാണ് പുരോഹിതന് അയാളുടെ രോഗം എന്താണെന്ന് കണ്ടെത്തുന്നത്. ചികിത്സയുടെ ഭാഗമായ ഏകാന്തവാസത്തിനിടയില്‍ രോഗി പില്ക്കാലത്തു പിന്തുടരേണ്ട ജീവിതപ്പാതയെപ്പറ്റി പൂജാരി അയാളെ ഉദ്ബുദ്ധനാക്കുന്നു. പലപ്പോഴും രോഗം ഭേദമാകാറുണ്ട്, അതല്ലെങ്കിലും ചികിത്സകന് ഇതിനുള്ള വിശദീകരണം ഉണ്ടാവും, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ല എന്നോ വിശ്വാസക്കുറവുണ്ടായിരുന്നു എന്നോ മറ്റോ.
ഇംഹോട്ടെപ്പിന് പകരം ഗ്രീക്ക് ദൈവമായ എസ്കലെപിയസിന്റെ പ്രത്യേക അമ്പലങ്ങളില്‍ ആയിരുന്നു ചികിത്സ നടത്തിയിരുന്നത് എന്ന വ്യത്യാസം മാത്രം! ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ എപിഡാറസ്, ഏതന്‍സ്, പെര്ഗമോന്, സൈറിന്, സിനിഡസ് (cynidus), കോസ് (cos) എന്നിവയാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ പോലും രോഗികള്‍ ഇവിടെയെത്തിയതിന് തെളിവുകള്‍ ഉണ്ട്. ചികിത്സകരായ പുരോഹിതര്‍ ഒരിക്കലും ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധികളായിരുന്നില്ല. ജീവിതമാര്‍ഗമായി ഈ ജോലി തെരഞ്ഞെടുത്തവരായിരുന്നു ഇവര്‍. അമ്പലങ്ങള്‍ സാധാരണയായി കുന്നിന് മുകളിലാണ് സ്ഥാപിച്ചിരുന്നത്. ഇതുമൂലം ഇവിടെ ധാരാളം ശുദ്ധവായു ലഭിച്ചിരുന്നു. കൂടാതെ വിഷമില്ലാത്ത പലതരം പാമ്പുകള്‍ ഇവിടെ ജീവിച്ചിരുന്നു.
ചികിത്സക്കായുള്ള ഇത്തരം മുന്നോറോളം ക്ഷേത്രങ്ങള്‍ ഗ്രീസിന്റെ പല ഭാഗത്തും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരം ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍ ചില പ്രത്യേക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, രക്തം ചൊരിയല്‍, പ്രസവം, കൊലപാതകം എന്നിവ അനുവദനീയമല്ല. മൃതദേഹം, മലമൂത്രാദികള്‍ എന്നിവയും വിലക്കപ്പെട്ടവയാണ്. റോമിലെ ടിബര്‍ (tibor) ദ്വീപിലുള്ള ഒരു ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ധാരാളം രോഗികള്‍ ഉണ്ടായിരുന്നുവത്രേ! അടിമകളെ ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു നാടായിരുന്നു റോം. എന്നാല്‍, അവര്‍ വൃദ്ധരും രോഗികളും ആകുമ്പോള്‍ അവരെ ഈ ദ്വീപില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. അസ്ക്ളീപിയസ് ഇവരില്‍ ധാരാളം പേരെ ചികിത്സിച്ച് ദേദമാക്കി. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട അടിമകള്‍ രോഗമുക്തി പ്രാപിച്ചാല്‍ ഉടമസ്ഥന് അവരുടെ മേല്‍ അധികാരം ഉണ്ടാവുകയില്ല എന്ന നിയമം കൊണ്ട് വന്നത് അക്കാലത്തെ ഭരണാധികാരിയായിരുന്ന ക്ലോഡിയസ് ആണ്.
ഇത്തരം ചികിത്സാരീതികള്‍ പലതും ഫറോവയുടെ ഗ്രീസില്‍ നിന്നുള്ള കൂലി പട്ടാളം മടങ്ങി വന്നപ്പോള്‍ സ്വന്തം നാട്ടിലേക്ക് ഒപ്പം കൊണ്ടുവന്നു എന്നും അങ്ങനെ അവിടെ പ്രചാരത്തിലായി എന്നും ഒരു കഥയുണ്ട്. ഇംഹോട്ടെപ്പിന് പകരം ഗ്രീക്ക് ദൈവമായ എസ്കലെപിയസിന്റെ പ്രത്യേക അമ്പലങ്ങളില്‍ ആയിരുന്നു ചികിത്സ നടത്തിയിരുന്നത് എന്ന വ്യത്യാസം മാത്രം! ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ എപിഡാറസ്, ഏതന്‍സ്, പെര്ഗമോന്, സൈറിന്, സിനിഡസ് (cynidus), കോസ് (cos) എന്നിവയാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ പോലും രോഗികള്‍ ഇവിടെയെത്തിയതിന് തെളിവുകള്‍ ഉണ്ട്. ചികിത്സകരായ പുരോഹിതര്‍ ഒരിക്കലും ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധികളായിരുന്നില്ല. ജീവിതമാര്‍ഗമായി ഈ ജോലി തെരഞ്ഞെടുത്തവരായിരുന്നു ഇവര്‍. അമ്പലങ്ങള്‍ സാധാരണയായി കുന്നിന് മുകളിലാണ് സ്ഥാപിച്ചിരുന്നത്. ഇതുമൂലം ഇവിടെ ധാരാളം ശുദ്ധവായു ലഭിച്ചിരുന്നു. കൂടാതെ വിഷമില്ലാത്ത പലതരം പാമ്പുകള്‍ ഇവിടെ ജീവിച്ചിരുന്നു. ഇവ ചുറ്റുപാടുമുള്ള എലി തുടങ്ങിയ പലതരം ക്ഷുദ്ര ജീവികളെയും ആഹാരമാക്കിയിരുന്നതു കൊണ്ട് അത്തരം ജീവികളിലൂടെ പകരുന്ന രോഗങ്ങളൊന്നും അവിടുത്തെ താമസക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ശുദ്ധജലവും നല്ല ആഹാരവും ചികിത്സയുടെ ഭാഗമായി അവിടെ ലഭിച്ചിരുന്നു. അതുകൊണ്ട് അതികഠിനമല്ലാത്ത രോഗങ്ങളെല്ലാം ഭേദമായിട്ടായിരിക്കും മടങ്ങുന്നത്. ഇവിടെയും പുരോഹിതന്റെ നേതൃത്വത്തില്‍ രോഗചികിത്സയുടെ അവസാന ചികിത്സയുടെ ഭാഗമായുള്ള സ്വപ്നം (therapeutic dream) വഴി രോഗിക്ക് പിന്നീടുള്ള ജീവിതത്തിലെ നേര്‍വഴി ഗോചരം ആക്കിക്കൊടുക്കും. ഈ സ്വപ്നത്തില്‍ ദൈവമോ, ദൈവത്തിന്റെ പ്രതിനിധിയായി ഉള്ള പാമ്പോ അയാള്‍ക്ക് ആവശ്യമായ ചികിത്സ എന്താണെന്ന് വെളിപ്പെടുത്തിക്കൊടുക്കും. ഇതുമൂലമാണ് ആധുനിക ചികിത്സയുടെ ഭാഗമായുള്ള പല ലോഗോകളിലും (eg. Pharmacy) ഒരു വടിയില്‍ ചുറ്റിയിരിക്കുന്ന പാമ്പിന്റെ ചിത്രം കാണുന്നത്. അസ്കലിപിയസിന്റെ പഴയ പ്രതിമകളിലും ചിത്രങ്ങളിലും വടിയില്‍ ചുറ്റിയ ഒരു പാമ്പിനെ കാണാം.
സുഖം പ്രാപിച്ച രോഗികള്‍ പണം കൂടാതെ രോഗിയുടെ പേര്, രോഗവിവരം, ചികിത്സ, ചികിത്സയുടെ ഫലം എന്നിവ എഴുതിച്ചേര്‍ത്ത ഒരു കളിമണ്‍ ഫലകം ക്ഷേത്രത്തിലേക്ക് നല്കുന്നു. അത് അവിടെ ക്ഷേത്രമതിലുകളില്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. പുതുതായി എത്തുന്ന രോഗികളില്‍ ചികിത്സയിലുള്ള വിശ്വാസം ജനിപ്പിക്കാന്‍ ഇത് സഹായിച്ചു. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഉദ്ഘനനങ്ങള്ക്കിടെ ഇവ കണ്ടെടുത്തപ്പോള്‍ സ്തനാര്‍ബുദം ഉള്‍പ്പെടെ അക്കാലത്ത് നടന്ന പലതരം ചികിത്സകളുടെ വിവരങ്ങള്‍ ലഭിച്ചു. സുഖം പ്രാപിച്ച രോഗികള്‍ തങ്ങളുടെ രോഗം ബാധിച്ചിരുന്ന ശരീര ഭാഗത്തിന്റെ ഒരു കളിമണ്‍ മാതൃക അവിടെ സമര്‍പ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ചികിത്സ ആവശ്യമുള്ള ഭാഗത്തിന്റെ മാതൃക, (ഉദാ; വാരിക്കോസ് വെയിന്‍ ഉള്ള ഒരു കാലിന്റെ രൂപം) മുന്‍കൂട്ടി സമര്‍പ്പിക്കുന്ന പതിവും നിലവിലുണ്ടാരുന്നു. ഉപകാരസ്മരണക്കായി സമര്‍പ്പിക്കപ്പെട്ട ഇത്തരം വസ്തുക്കള്‍ പുരാവസ്തുഗവേഷകര്‍ പലയിടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ധാരാളം ഗ്രീക്ക് ദൈവങ്ങള്‍ ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോളോ, ആര്‍ട്ടെമിസ്, അഥീന, അഫ്രോഡിറ്റി എന്നിവരാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍. എസ്കലെപിയസ് ദൈവത്തിന് ഹജീയ (Hygeia) എന്നും പനേഷ്യ (Panacea) എന്നും രണ്ടു മക്കള്‍ ഉണ്ടായിരുന്നു. ഹജിയ രോഗപ്രതിരോധം, ജീവിതത്തിന്റെ തുലനാവസ്ഥ എങ്ങനെ സൂക്ഷിക്കണം എന്നിവയുടെ ചുമതലക്കാരി ആയിരുന്നു. ശുചിത്വം എന്ന് അര്‍ഥം ഉള്ള ഹൈജീന്‍ എന്ന ഇംഗ്ലീഷ് വാക്ക് ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. പേര് പോലെത്തന്നെ ചികിത്സ സംബന്ധിയായ കാര്യങ്ങള്‍ പനേഷ്യയുടെ കീഴില്‍ ആയിരുന്നു. പലതരം രോഗചികിത്സകളുടെ രീതികളെപ്പറ്റിയും ജീവിതത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി ബോധ്യപെടുത്താന്‍ കഴിവുള്ളവള് ആയിരുന്നത്രേ പനേഷ്യ.
പൈതഗോറസ് (ബിസി580-489) ഇറ്റലിയുടെ തെക്കുഭാഗത്തുള്ള ക്രോട്ടണ്‍ പട്ടണത്തില്‍ സ്ഥാപിച്ച ഗ്രെക്കൊ ഇറ്റാലിക് സ്ക്കൂള് (Graeco Italic school) ഇത്തരത്തില്‍ മഹത്വമേറിയ ഒന്നായിരുന്നു. ഇദ്ദേഹം ഗ്രീസില്‍ നിന്നും ഇറ്റലിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ അവിടെ ഒരു വൈദ്യ വിദ്യാലയം നില നിന്നിരുന്നു. പൈതഗോറസ് ഈ സ്ഥാപനത്തില്‍ പുതിയ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. പുതുതായി ഈ സ്ഥാപനത്തില്‍ ചേരുന്നവര്‍ക്ക് വളരെ കടുത്ത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. രഹസ്യ സംഘടന പോലെ ഇവര്‍ക്ക് തങ്ങളുടെ സ്ഥാപനത്തോട് കൂറ് പ്രഖ്യാപിക്കുകയും അംഗത്വം ഉള്ളവരോടല്ലാതെ താങ്കളുടെ ജ്ഞാനം പങ്കു വയ്ക്കുകയില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.
എപ്പിഡോറസ് എന്ന് ഗ്രീക്ക് ദ്വീപില്‍ അസ്ക്ലപിയസിന്റെ ബഹുമാനാര്‍ഥം നാല് വര്‍ഷം കൂടുമ്പോള്‍ നാടകം, സംഗീതം, കായിക മത്സരങ്ങള്‍ എന്നിവ അടങ്ങിയ ഉത്സവങ്ങള്‍ നടത്താറുണ്ടായിരുന്നു. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങി വെച്ച പാന്‍ ഹെലീനിക് എസ്കലേപ്പിയ ഫെസ്റ്റിവലി (PanHellenic Askleipia festival) ന്റെ ആസ്ഥാനം ഇവിടെയാണ്. അക്കാലത്ത് നിര്‍മിക്കപ്പെട്ട 12000 പേര്‍ക്കിരിക്കാവുന്ന തുറന്ന സ്റ്റേഡിയം ഇന്നും ഉപയോഗത്തിലുണ്ട്. ഏറ്റവും പിന്നിലിരിക്കുന്നവര്‍ക്കും ചെറിയ ശബ്ദം പോലും കേള്‍ക്കാന്‍ പറ്റുന്ന വിധത്തിലാണ് ഇതിന്റെ ശബ്ദക്രമീകരണം. ഇദ്ദേഹത്തിന്റെ രൂപം നാണയങ്ങളിലും ചുവര്ചിത്രങ്ങളിലും പ്രതിമകളിലും കാണാം. താടിയുള്ളതും ഗ്രീക്ക് പാരമ്പര്യവസ്ത്രം ധരിച്ചതുമായ ഒരാള്‍ പാമ്പിനെ ചുറ്റിയ വടിയുമായി നില്ക്കുന്നതായാണ് അദ്ദേഹം കാണപ്പെട്ടത്.
ബി.സി ആറാം നൂറ്റാണ്ടു മുതല്‍ തന്നെ ക്ഷേത്രങ്ങളിലെ ചികിത്സ കൂടാതെ സാധാരണ ജനങ്ങള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. പുതിയതായി പരിശീലനം പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ അവരുടെ സ്കൂളിലെ പഠന രേഖകളും പൂര്‍വ്വ ചരിത്രവും മറ്റു പഠിച്ച ശേഷം മാത്രമേ അനുമതിപത്രം നല്കിയിരുന്നുള്ളു. ഇത്തരം ചികിത്സകര്‍ക്ക് പണം വാങ്ങിക്കൊണ്ട് രോഗികളെ സ്വീകരിക്കാനും ചികിത്സിക്കാനും വേണ്ടി സ്വന്തമായി ക്ലിനിക്കുകള്‍ തുറന്നു വെക്കാന്‍ അനുവാദം ഉണ്ടായിരുന്നു.
അന്വേഷണാത്മക ചിന്തകരായിരുന്നു ഗ്രീക്കുകാര്‍. ജീവിതത്തിലെ ഓരോ പ്രശ്നങ്ങളെയും പുതിയ രീതിയില്‍ നോക്കി കാണാനാണ് അവര്‍ ശ്രമിച്ചത്. മനുഷ്യനും പ്രകൃതിയും അവരുടെ നിരീക്ഷണത്തിനു വിധേയമായിരുന്നു. ഇതുമൂലം അക്കാലത്തെ തത്വചിന്തകര്‍ മിക്കവാറും ജീവശാസ്ത്രത്തിലും പ്രകൃതിശാസ്ത്രത്തിലും വിദഗ്ധരായിരുന്നു. മനുഷ്യനെയും പ്രകൃതിയെയും പറ്റി പഠിച്ച് ഉത്തമമായ ഒരു ജീവിതരീതി രൂപപ്പെടുത്തി, മറ്റുള്ളവര്‍ക്കു അത് പരിചയപ്പെടുത്തി കൊടുക്കുകയിരുന്നു ഉദ്ദേശം. പൈതഗോറസ് (ബിസി580-489) ഇറ്റലിയുടെ തെക്കുഭാഗത്തുള്ള ക്രോട്ടണ്‍ പട്ടണത്തില്‍ സ്ഥാപിച്ച ഗ്രെക്കൊ ഇറ്റാലിക് സ്ക്കൂള് (Graeco Italic school) ഇത്തരത്തില്‍ മഹത്വമേറിയ ഒന്നായിരുന്നു. ഇദ്ദേഹം ഗ്രീസില്‍ നിന്നും ഇറ്റലിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ അവിടെ ഒരു വൈദ്യ വിദ്യാലയം നില നിന്നിരുന്നു. പൈതഗോറസ് ഈ സ്ഥാപനത്തില്‍ പുതിയ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. പുതുതായി ഈ സ്ഥാപനത്തില്‍ ചേരുന്നവര്‍ക്ക് വളരെ കടുത്ത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. രഹസ്യ സംഘടന പോലെ ഇവര്‍ക്ക് തങ്ങളുടെ സ്ഥാപനത്തോട് കൂറ് പ്രഖ്യാപിക്കുകയും അംഗത്വം ഉള്ളവരോടല്ലാതെ താങ്കളുടെ ജ്ഞാനം പങ്കു വയ്ക്കുകയില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ക്രോട്ടനിലെ ഏറ്റവും പ്രസിദ്ധനായ ഡോക്ടര്‍ അല്ക്ക് മിയന് (Dr.Alcmeon) ആയിരുന്നു. ഇദ്ദേഹമാണ് കണ്ണിലെ ഞരമ്പായ ഒപ്റ്റിക് നേര്‍വ്, മൂക്കിനെയും തൊണ്ടയെയും ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യന്‍ ട്യൂബ് എന്നിവ ആദ്യമായി കണ്ടെത്തിയത്. തലച്ചോറാണ് ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും ആസ്ഥാനമെന്നും ആദ്യമായി ഉറപ്പിച്ചു പറഞ്ഞത് ഇദ്ദേഹമാണ്. 'എംപെഡോക്ലസ് ഓഫ് അഗ്രിജന്റം' ഈ സ്ഥാപനത്തിലെ മറ്റൊരു പ്രധാന വ്യക്തിയായിരുന്നു.. ഭൂമി, വെള്ളം, തീ, വായു എന്നീ നാല് പ്രധാന വസ്തുക്കള്‍ കൊണ്ടാണ് ലോകത്തെ വസ്തുക്കള്‍ നിര്‍മിച്ചിരിക്കുന്നത് എന്നും, ഹൃദയമാണ് ചംക്രമണ വ്യവസ്ഥയുടെ കേന്ദ്രം എന്നും ആയിരുന്നു അദ്ദേഹത്തിന്റെ മതം.
(തുടരും)
ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക് ഡൗണ്‍ സ്കെച്ചുകള്‍, കഥ 2021, കഥാസ്കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.