പുസ്തകോത്സവത്തിന് ഇരട്ടി മധുരം; പ്രിയ എഴുത്തുകാര്‍ വരുന്നു
|വായനക്കാരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്.
എം.മുകുന്ദന്, പ്രഭാവര്‍മ്മ, സുഭാഷ് ചന്ദ്രന്, ടി.ഡി.രാമകൃഷ്ണന്, സി.വി.ബാലകൃഷ്ണന്, ഡോ.വൈശാഖന് തമ്പി, കെ.പി രാമനുണ്ണി, മാലന് നാരായണന്... വായനക്കാരുടെ പ്രിയ എഴുത്തുകാര്‍ ഇന്ന് (06/11) നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തും. വായനക്കാരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്.
വേദി ഒന്നില്‍ വൈകിട്ട് നാലിന് 'നോവലിന്റെ വഴികള്‍' പരിപാടിയില്‍ എം.മുകുന്ദന് വായനക്കാരോട് സംവദിക്കും. വേദി രണ്ടില്‍ ഉച്ചയ്ക്ക് 12.15 ന് 'കവിതയിലെ ഭാവുകത്വം' വിഷയത്തില്‍ പ്രഭാവര്‍മ്മ സംസാരിക്കും. അതേ വേദിയില്‍ മൂന്ന് മണി മുതല്‍ 'കഥയുണ്ടാകുന്ന കഥ' പരിപാടിയില്‍ എഴുത്തനുഭവങ്ങള്‍ പങ്കിടാന്‍ സുഭാഷ് ചന്ദ്രന് എത്തും. വൈകിട്ട് 6.30 ന് കെഎല്‍ഐബിഎഫ് ഡയലോഗ്സില്‍ ടി.ഡി.രാമകൃഷ്ണന്, വി.ജെ.ജെയിംസ് എന്നിവര്‍ പുതിയ കാലത്തിലെ പുതിയ എഴുത്തിനെക്കുറിച്ച് സംസാരിക്കും.