സെന്റ് ജോണ്‍സ് - റോക്കിന്റെ തലസ്ഥാനം
|കടലിലേക്ക് വാല് പോലെ നീണ്ടു കിടക്കുന്ന ഒരു ഭൂവിഭാഗവും അതിന്റെ അറ്റത്ത് ഒരു ലൈറ്റ് ഹൗസും ഇവിടെ ഉണ്ട്. അത് ഞങ്ങളുടെ വീടിന്റെ പുറം കാഴ്ചകളില്‍ ഒന്നാണ്. ഈ സ്ഥലം ഇന്ന് വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രീയപ്പെട്ട ഒരിടമാണ്. ആദ്യാവസാനം കൈ കൊണ്ടു ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം മാത്രം ഉള്‍പ്പെട്ട ഇവിടുത്തെ 'ലൈററ് ഹൗസ് ഡിന്നര്‍' വളരെ പ്രസിദ്ധമാണ്. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 07
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജനുവരി മാസം ഇരുപത്തിരണ്ടാം തിയതി ഞാനും കുടുംബവും ന്യൂ ഫൗണ്ട്‌ലാന്റിന്റെ തലസ്ഥാനമായ സെന്റ് ജോണ്‍സില്‍ വിമാനമിറങ്ങുമ്പോള്‍ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇമിഗ്രേഷന്‍ ആവശ്യപ്പെടുന്ന മുറപ്രകാരമുള്ള നടപടികളെല്ലാം വേഗം കഴിഞ്ഞു. അധികമായി ഏഷ്യക്കാര്‍ കുടിയേറി വരുന്ന ഒരിടം ആയിരുന്നില്ല അക്കാലത്ത് ന്യൂഫൗണ്ട്‌ലാന്റ്, അതുകൊണ്ട് കസ്റ്റംസ് ഓഫീസര്‍ വളരെ വേഗം തന്നെ നടപടികളൊക്കെ കഴിച്ചു. പെട്ടെന്നാണ് കാലാവസ്ഥ മാറിയത് ഭയങ്കര കാറ്റും മഞ്ഞുവീഴ്ചയും തുടങ്ങിയത്. സിനിമയിലെ പ്രേമരംഗങ്ങളില്‍ മാത്രം മഞ്ഞ് കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് ശരിക്കും അത് ഒരു ഷോക്ക് ആയിരുന്നു. കോരിച്ചൊരിയുന്ന മഞ്ഞിനിടയിലൂടെ നടന്ന് ഞങ്ങള്‍ പെട്ടികളെല്ലാം ഒരു വിധം കാറിലെത്തിച്ച.ു. വലിയ വിന്റ്റര്‍ കോട്ടുകളും കയ്യുറകളുംഎല്ലാം പെട്ടിയിലുണ്ടായിരുന്നു. അതുകൊണ്ട് കാര്യമില്ലല്ലൊ; എല്ലാം കഴിഞ്ഞ് കാറിലേക്ക് കയറുമ്പോള്‍ കയ്യും മുഖവുമെല്ലാം തണുത്ത് മരവിച്ചിരുന്നു. കാറിന്റെ ഹീറ്ററിന്റെ മുന്‍പില്‍ കുറേ നേരമിരിക്കേണ്ടി വന്നു പിന്നെ അത് ഒന്ന് ചൂടാക്കിയെടുക്കാന്‍; അങ്ങനെയാണ് കാനഡയില്‍ താമസിക്കുന്നതിന് വേണ്ടിയുള്ള ആദ്യത്തെ പാഠം ഞങ്ങള്‍ പഠിച്ചത്. മഞ്ഞുകാലത്ത് കയ്യുറകളും ബൂട്ടും ഉള്‍പ്പടെ നല്ല പോലെ ശീതകാല വസ്ത്രങ്ങള്‍ ധരിക്കാതെ ഒരിക്കലും പുറത്തുപോകരുത്. അവിടുത്തെ കാലാവസ്ഥയെപ്പറ്റി പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്''.If you don't like the weather you wait for 15 mts, it will change' (കാലാവസ്ഥ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പതിനഞ്ച് മിനിറ്റ് കാത്തിരിക്കുക അപ്പോഴേക്കും അത് മാറിയിരിക്കും)
മേയ് മാസത്തില്‍ വടക്കു നിന്ന് ഒഴുകി വരുന്ന ഐസ്ബര്‍ഗുകള്‍ തെക്കു കിഴക്കോട്ട് സഞ്ചരിക്കുന്നത് കാണാം. അവ സൂര്യപ്രകാശമേറ്റ് ദിവസം തോറും അല്‍പാല്‍പമായി ചെറുതായിക്കൊണ്ടിരിക്കും. കടലിലേക്ക് വാല് പോലെ നീണ്ടു കിടക്കുന്ന ഒരു ഭൂവിഭാഗവും അതിന്റെ അറ്റത്ത് ഒരു ലൈറ്റ് ഹൗസും ഇവിടെ ഉണ്ട്. അതും ഞങ്ങളുടെ വീടിന്റെ പുറം കാഴ്ചകളില്‍ ഒന്നാണ്. ഈ സ്ഥലം ഇന്ന് വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രീയപ്പെട്ട ഒരിടമാണ്. ആദ്യാവസാനം കൈ കൊണ്ടു ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം മാത്രം ഉള്‍പ്പെട്ട ഇവിടുത്തെ 'ലൈററ് ഹൗസ് ഡിന്നര്‍' വളരെ പ്രസിദ്ധമാണ്.
കാനഡയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ഒരു ദ്വീപാണ് ന്യൂ ഫൗണ്ട്‌ലാന്റ്. ഈ നാടിന്റെ ചരിത്രം പുരാതന യൂറോപ്പിന്റ നാവിക പര്യവേക്ഷണങ്ങളുടെ ചരിത്രം കൂടിയാണ്. 4500 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം.1497 ല്‍ ജോണ്‍ കാബട്ട് ഈ ദ്വീപ് കണ്ടുപിടിച്ചു എന്ന് ചരിത്രരേഖകള്‍ പറയുന്നു. ഇംഗ്ലണ്ടിലെ ഹെന്‍ട്രി ഏഴാമന്‍ രാജാവിന്റെ നിദേശപ്രകാരം 'പുതിയ ലോകം' കണ്ടുപിടിക്കാനായി പുറപ്പെട്ട സമുദ്ര പര്യവേക്ഷകനായായിരുന്നു അദ്ദേഹം. പക്ഷേ, അതിനും വളരെ മുന്‍പ് എട്ട് മുതല്‍ പതിനൊന്നാം നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് വൈകിംഗ്‌സ് ഇവിടെ വന്നതായി വാദിക്കുന്നവരുമുണ്ട്. മധ്യകാലത്തെ വടക്ക്പടിഞ്ഞാറന്‍ യൂറോപ്പിന്റെയും ജര്‍മനിയുടെയുയും നോര്‍ഡിക്ക് സന്തതികളായിരുന്ന, വളരെ ശക്തരും യോദ്ധാക്കളുമായ ഒരു ജനതയേയാണ് ഈ വാക്ക് കൊണ്ട് സൂചിപ്പിയ്ക്കുന്നത്. ജോണ്‍ കാബട്ടിന്റെ രണ്ടാം യാത്രയില്‍ കപ്പല്‍ച്ചേതത്തില്‍ അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്.
പതിനേഴാം നൂറ്റാണ്ടില്‍ വടക്കന്‍ അമേരിക്കയില്‍ നിന്നുള്ള ഏറ്റവും പ്രധാന കയറ്റുമതി ഉണക്കിയ കോഡ് മത്സ്യം ആയിരുന്നു. ശീതകാലത്തും നീണ്ട കടല്‍യാത്രകളിലും ഇത് വളരെയധികം ഉപകാരപ്രദമായത് കൊണ്ട് യൂറോപ്പില്‍ ഇതിന് ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്നു. അക്കാലത്തു യൂറോപ്പില്‍ വേഗത്തില്‍ പടര്‍ന്ന് കൊണ്ടിരുന്ന ക്രിസ്തുമത വിശ്വാസികള്‍ ആചരിച്ചിരുന്ന നോമ്പു കാലത്തും അവര്‍ മിക്കവാറും മത്സ്യത്തെയാണ് ആശ്രയിച്ചിരുന്നത്. കടലിലേക്ക് ഒരു ബക്കറ്റ് ഇറക്കിയാല്‍ അത് നിറയെ മത്സ്യം കോരിയെടുക്കാവുന്ന കാലമായിരുന്നു അത്. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍ ഉള്‍പ്പടെ പല രാജ്യങ്ങളും ഇതിന്റെ കൈവശാധികാരത്തിനായി പെരുതിയിട്ടുണ്ട്. ഓരോ സീസണിലും 20000 - 25000 വരെ ആളുകള്‍ ഇതിനുവേണ്ടി ഇവിടെയെത്തുമായിരുന്നു. ആദ്യം വരുന്ന ആളിനാണ് ഒരു തുറമുഖത്തെ ഏറ്റവും നല്ല സ്ഥലം ലഭിയ്ക്കുക; ഒപ്പം ആ തുറമുഖത്തിന്റെ ഭരണനേതൃത്വവും. പിന്നീട് വരുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കല്‍ മുതലായവ ഇയാളുടെ അധികാര പരിധിയില്‍പെടും. അവിടെയെത്തിയ ശേഷം ഒരാള്‍ 18-20 മണിക്കൂര്‍ വരെ ജോലി ചെയ്യും. ബാക്കി കുറച്ച് മണിക്കൂറുകള്‍ മാത്രം ഉറക്കത്തിനും!
വളരെ തണുപ്പുള്ള കാലാവസ്ഥ കൂടാതെ മൂടല്‍ മഞ്ഞ്, പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളോട് കൂടിയ കടല്‍ത്തീരം എന്നിവ ഫെറിലാന്റ് എന്ന പ്രദേശത്തെ മനുഷ്യ വാസത്തിന് അനുയോജ്യമല്ലാതെയാക്കിയിരുന്നു. എങ്കിലും അവിടെയാണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണസിരാകേന്ദ്രമായ കോളനി ഒഫ് അവലോണ്‍ (Colony of Avalon) ന് വേണ്ടി തിരഞ്ഞെടുത്തത്. 1696-ല്‍ ഫ്രഞ്ചുസൈന്യം ഈ പ്രദേശത്തെ ആക്രമിച്ചു താല്‍ക്കാലികമായ അധികാരം കൈക്കലാക്കി. ഇത്തരത്തിലുള്ള കുറേയുദ്ധങ്ങള്‍ പല കാലങ്ങളിലായി നടന്നു. സെന്റ് ജോണ്‍സില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ഫെറിലാന്റില്‍ നാല് വര്‍ഷത്തോളം ജോലിയുടെ ഭാഗമായി താമസിക്കാന്‍ ഇടയായിട്ടുണ്ട്. തൊഴില്‍ ദാതാവ് തന്ന വീട് ഞങ്ങളുടെ ജീവതകാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നതിതില്‍ ഏറ്റവും സുന്ദരമായ ഒരു കടല്‍ത്തീരത്തായിരുന്നു. ആ വീടിന്റെ സിറ്റിംഗ് റൂമില്‍ ഇരുന്നാല്‍ സൂര്യോദയവും അസ്തമനവും കാണാം. മേയ് മാസത്തില്‍ വടക്കു നിന്ന് ഒഴുകി വരുന്ന ഐസ്ബര്‍ഗുകള്‍ തെക്കു കിഴക്കോട്ട് സഞ്ചരിക്കുന്നത് കാണാം. അവ സൂര്യപ്രകാശമേറ്റ് ദിവസം തോറും അല്‍പാല്‍പമായി ചെറുതായിക്കൊണ്ടിരിക്കും. കടലിലേക്ക് വാല് പോലെ നീണ്ടു കിടക്കുന്ന ഒരു ഭൂവിഭാഗവും അതിന്റെ അറ്റത്ത് ഒരു ലൈറ്റ് ഹൗസും ഇവിടെ ഉണ്ട്. അതും ഞങ്ങളുടെ വീടിന്റെ പുറം കാഴ്ചകളില്‍ ഒന്നാണ്. ഈ സ്ഥലം ഇന്ന് വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രീയപ്പെട്ട ഒരിടമാണ്. ആദ്യാവസാനം കൈ കൊണ്ടു ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം മാത്രം ഉള്‍പ്പെട്ട ഇവിടുത്തെ 'ലൈററ് ഹൗസ് ഡിന്നര്‍' വളരെ പ്രസിദ്ധമാണ്.
കോളനി ഒഫ് അവലോണ്‍
1762-ല്‍ Battle of Signal hill. എന്നറിയപ്പെടുന്ന യുദ്ധത്തിലൂടെ അധികാരം ഇംഗ്ലീഷുകാര്‍ക്ക് തന്നെ മടക്കി കിട്ടി. മറ്റു രാജ്യങ്ങളൊക്കെ പതുക്കെ പിന്‍വാങ്ങി. ബ്രിട്ടീഷുകാരുടെ അധികാരമാണ് അവസാനം നിലനിന്നത്. 1763-ല്‍ ഉണ്ടാക്കിയ പാരീസ് ട്രീറ്റി പ്രകാരം സെന്റ്പിയര്‍, മിക്വലോണ്‍ എന്നീ രണ്ടു് ചെറു ദ്വീപുകള്‍ ഒഴിച്ച് എല്ലാം ബ്രിട്ടന്റെ കയ്യിലായി. ഇതിനടുത്തുള്ള കടല്‍ത്തീരപട്ടണമായ ഗ്രാന്‍സ് ബാങ്ക്‌സില്‍ നിന്ന് സെന്റ് പിയറിലേക്ക് ബോട്ടില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഫ്രാന്‍സിലേക്ക് കടക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്ന് പോകണം.
കടല്‍ കൊള്ളക്കാരും അക്കാലത്ത് ഇവിടം ഒരു പ്രധാന താവളമായി ഉപയോഗിച്ചു. കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ കടല്‍ത്തീരം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ സഹായകരമായി. ഇവിടെ വന്നുപോകുന്ന ഈ മീന്‍ പിടിത്തക്കാരുടെ അധികാരത്തുരുത്തുകള്‍ അല്ലാതെ അക്കാലത്ത് നിയമസാധുതയുള്ള ഒരു ഭരണകേന്ദ്രം ഈ ദ്വീപില്‍ ഉണ്ടായിരുന്നില്ല. കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്താല്‍ അവര്‍ക്ക് മൂന്ന് വഴികള്‍ ആണ് ഉണ്ടായിരുന്നത്. കപ്പലും പണിക്കാരും ഒരുമിച്ച് കൊള്ളക്കാരുടെ സംഘത്തില്‍ ചേരുക; അതല്ലെങ്കില്‍ അടിമകളായി വിലക്കപ്പെടുകയോ മരണത്തിന് കീഴടങ്ങുകയോ ആണ് മറ്റ് നിയോഗങ്ങള്‍! ബര്‍ത്തലോമിയോ റോബര്‍ട്ട്‌സ് ആയിരുന്നു അക്കാലത്തെ ഏറ്റവും കുപ്രസിദ്ധനായ കൊള്ളക്കാരന്‍. ഇവരുടെ കൊള്ള മുതലുകള്‍, കടല്‍ തീരത്തെ കരിമ്പാറക്കെട്ടുകളില്‍ ഒളിപ്പിച്ചു വച്ചവ പലതും ഇന്നും അവിടെ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. .
1700-ല്‍ കോഡ് മത്സ്യബന്ധനത്തിനായി ധാരാളം ബ്രിട്ടിഷുകാരും അയര്‍ലണ്ടുകാരും ഇവിടെയെത്തി. ധാരാളം ജോലികള്‍ ഇവിടെ ഉണ്ട് എന്നും ധാരാളം പണമുണ്ടാക്കാമെന്നും ഉള്ള കപ്പല്‍ജോലിക്കാരുടെ. പ്രചരണത്തില്‍ മയങ്ങിയാണ് പലരും ഇവിടെയെത്തുന്നത്. കുറച്ച് ദിവസം ജോലി ചെയ്തു പണമുണ്ടാക്കി മടങ്ങിപ്പോകാന്‍ വേണ്ടി ഇവിടെയെത്തിയ പലരും അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ടി. പലരും കള്ളന്മാരും പിടിച്ചു പറിക്കാരും ആയി മാറി.
( തുടരും)