ട്രാന്‍സ് സമൂഹത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച രണ്ട് ശതമാനം റിസര്‍വേഷന്‍ നടപ്പാക്കുന്നില്ല - ഫൈസല്‍ ഫൈസു
|കേരളത്തിലെ ക്വിയര്‍ സമുദായ അംഗങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയാണ് ഫൈസല്‍ ഫൈസു. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്‍സ് (NAPM), ക്വിയര്‍ പ്രൈഡ് കേരളം തുടങ്ങി വിവിധ സംഘടനകളുടെ പ്രധാന പ്രവര്‍ത്തക കൂടിയാണ്. അന്തര്‍ദേശീയ വനിതാദിനത്തില്‍ ഫൈസല്‍ ഫൈസു മീഡിയവണ്‍ ഷെല്ഫിന് നല്കിയ അഭിമുഖം.
സാധരണക്കാരായ മനുഷ്യര്‍ ഒരുപാട് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ചേര്‍ത്ത് നിര്‍ത്തണം എന്നും കൂടെ നിര്ത്തേണ്ടവരണാണെന്നും ഒക്കെയുള്ള ചിന്താഗധി പൊതുസമൂഹത്തിന് വന്നിട്ടുണ്ട്. പക്ഷെ, അതിനപ്പുറം സമീപകാലങ്ങളില്‍ ആണും പെണ്ണും മാത്രമല്ല സമൂഹത്തില്‍ ഉള്ളത്. മറ്റൊരു ജന്‍ഡര്‍ വിഭാഗമായ ട്രാന്സ്ജന്ഡര് കമ്മ്യൂണിറ്റിയെയും സ്ത്രീയെയും പുരുഷനെയും പോലെ തന്നെ പരിഗണിക്കണം എന്ന രീതിയിലേക്കുള്ള മാറ്റം ഉണ്ടായിട്ടുണ്ട്. എന്റെ കൂടെപ്പിറപ്പുകളായ കുടുംബങ്ങളിലുള്ള ആളുകള്‍ എന്നെ ഒരു ട്രാന്‍സ് ജന്‍ഡര്‍ ആയി അംഗീകരിച്ച് കൂടെ നിര്‍ത്തുന്നു എന്നതാണ് എനിക്ക് ഏറ്റവും സന്തോഷകരമായ കാര്യം. ഓരു സമയത്തു ഞാന്‍ അവരുടെ ആരെങ്കിലുമാണ് എന്ന് പുറത്ത് ആളുകളോട് പറയാന്‍ മടിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി, ഇതെന്റെ ബന്ധുവാണെന്ന് കുട്ടികള്‍ പോലും പറയുന്ന സാഹചര്യം വലിയ സന്തോഷം നല്‍കുന്നുണ്ട് . എന്റെ നാടായ ചാവക്കാട്ടെ തീരപ്രദേശത്തുള്ള ആളുകള്‍ പോലും ഇത്തരത്തിലുള്ള ലിംഗ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് എന്നെ കാണുമ്പോള്‍ ചിരിച്ച് അഭിസംബോധനം ചെയും. ഈ രീതിയിലേക്കുള്ള മാറ്റം എന്നെ വളരെ അധികം സന്തോഷിപ്പിക്കുന്നു. പക്ഷെ, സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങള്‍ എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്. മന്ത്രി എം.കെ മുനീര്‍, ഷാഫി ചാലിയം, കെ.എം ഷാജി എന്നീ ലീഗിന്റെ പ്രതിനിധികളായിട്ടുള്ള ആളുകള്‍ സെക്ഷ്വല്‍ മൈനോരിറ്റിയായ ആളുകളെ സാമൂഹിക മാധ്യമങ്ങളിളിലൂടെ ആക്ഷേപിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. അപ്പൊള്‍ ഇങ്ങനെയുള്ള മനോഭാവമുള്ളവര്‍ നേതാക്കളായി നില്ക്കുമ്പോള് എത്രത്തോളം മാറ്റം സമൂഹത്തില്‍ കൊണ്ടുവരന്‍ കഴിയും എന്നുള്ളത് സംശയകരമാണ്. സുപ്രീം കോടതി വിധികളെ പോലും വെല്ലുവിളിച്ചുകൊണ്ടൊക്കെയാണ് ഇത്തരത്തില്‍ അവഹേളനങ്ങള്‍ ഉണ്ടകുന്നത്. അവര്‍ മാത്രമല്ല മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പ്രമുഖരും അല്ലാത്തവരുമായ ഒരുപാട് ആളുകള്‍ ഇത് മനോ ഭാവം ഉള്ളവരാണെന്ന് പലപ്പോഴും ഉള്ള അവരുടെ പെരുമാറ്റങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും മനസ്സിലാക്കാനായി സാധിച്ചിട്ടുണ്ട്.
ആരൊന്ന് ആലെങ്കില്‍ ആരു രണ്ട് എന്ന് പറയുന്നതിന് പകരം സ്ത്രീ/പുരുഷന്/ട്രാന്‍സ് ജന്‍ഡര്‍ എന്ന രീതിയിലേക്ക് നാം മാറേണ്ടതുണ്ട്. ഈ മൂന്ന് വിഭാഗത്തെ അഭിസംബോധനം ചെയുപ്പെടുമ്പോള് പോലും പലപ്പോഴും വിട്ടുപോകുന്ന മറ്റൊരു വിഭാഗമാണ് ഇന്റര്‍ സെക്സ് കമ്മ്യൂണിറ്റി. ട്രാന്‍സ് ജന്‍ഡര്‍ ആന്‍ഡ് ഇന്റര്‍സെക്സ് പോളിസി എന്ന പേരിലാണ് ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ട്രാന്‍സ് ജന്‍ഡര്‍ നയം കേരളത്തില്‍ നടപ്പാക്കിയത്. എന്നിട്ടുപോലും നമുക്കിപ്പോഴും ഇന്റര്‍ സെക്സ് കമ്മ്യൂണിറ്റിയെ പൂര്‍ണമായി അഭിസംബോധനം ചെയ്യാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെയൊ മറ്റോ അവകാശങ്ങള്‍ നമുക്ക് ലഭിക്കണമെങ്കില്‍ ആണ്-പെണ്-ട്രാന്‍സ് ജന്‍ഡര്‍ എന്ന രൂപത്തില്‍ വിഭാഗങ്ങളായി തരംതിരിക്കേണ്ടത് ആവശ്യമാണ്.
2019 സുപ്രീം കോര്‍ട്ട് ജഡ്ജ്മെന്റ് വന്നതിന് ശേഷം വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇന്ന് പോലും ഒരു വ്യക്തിക്ക് ആശുപത്രിയിലോ മറ്റു സ്ഥാപനങ്ങളിലോ മെയില്‍-ഫിമെയില്‍ കോളം അല്ലാതെ ട്രാന്‍സ് ജന്‍ഡര്‍ എന്ന ഒരു കോളം ഇതുവരെ ഉണ്ടായിട്ടില്ല എന്നുള്ളത് സങ്കടപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. ഏറ്റവും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഇന്നും സംഭവിച്ചിട്ടില്ല.
2019 ല്‍ നല്‍സ കേസിലെ സുപ്രീം കോര്‍ട്ട് വിധിക്ക് മുന്‍പ്, പോരാട്ടത്തിലൂടെയും സമരത്തിലൂടെയുമാണ് ഞങ്ങളുടെ അവകാശങ്ങള്‍ പോലും നേടിയെടുത്തത്. എന്നാലും സമൂഹത്തില്‍ കിട്ടേണ്ടിയിരുന്ന ഒരു സ്വീകാര്യത ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷെ, കോടതി വിധിക്ക് ശേഷം ആളുകളുടേയും, പ്രത്യേകിച്ച് കേരള സര്‍ക്കാരിന്റെയും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികളോടുള്ള സമീപനത്തില്‍ വലിയൊരു മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്. 2015 കോണ്‍ഗ്രസ് ഭരണകക്ഷിയായുള്ളപ്പോള് ആണ് ട്രാന്‍സ് ജന്‍ഡര്‍ നയം കൊണ്ടു വന്നെതെങ്കിലും ഇടത് സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ പോളിസി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. ഈ രീതിയില്‍ ഉള്ള സമീപനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. അതുകൊണ്ട് തന്നെ നമ്മുടെ കമ്മ്യൂണിറ്റിയില്‍പെട്ട ആളുകള്‍ പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സഹായിച്ചു. സര്‍ക്കാര്‍ പൊതു ജനങ്ങള്‍ക്ക് നല്കിയ ബോധവത്കരണം നല്ലൊരു മാറ്റത്തിന് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ നല്ലൊരു രീതിയില്‍ പുരോഗമനപരമായിട്ടുള്ള സമീപനം ഉണ്ടായിട്ടുണ്ട് എന്ന് പറയുമ്പോള്‍ പോലും ബീഹാര്‍, ബംഗാള്‍ പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍ 300 ഓളം ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. പക്ഷെ, നമ്മുടെ നാട്ടില്‍ ഇപ്പോഴും പൊലീസുകാര്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതേ ഉള്ളു. ബാക്കി ഉള്ള സംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞു. അങ്ങനെ ഒരു മാറ്റം ഉണ്ടാവണമെങ്കില്‍ നമ്മുടെ മനോഭാവം ഇനിയും മാറേണ്ടതുണ്ട്. രണ്ട് ശതമാനം റിസര്‍വേഷന്‍ ആണ് സുപ്രീം കോടതി നമുക്ക് അംഗീകരിച്ചു നല്‍കിയിട്ടുള്ളത്. പക്ഷെ, അത് എവിടെയും നടപ്പാക്കിയാതായി കണ്ടിട്ടില്ല. പ്രൊജക്ടുകളുടെയും പദ്ധതികളുടെയും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. ഒരു സ്ത്രീയയാലും പുരുഷന് ആയാലും സ്വന്തം അവകാശങ്ങള്‍ ലഭിക്കേണ്ടത് സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ്. ഇന്നും അത്തരത്തിലുള്ള രീതിയിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടില്ല. ഇനി ഒരു അനന്യ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടേഴ്സിനു സര്‍ജറിയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനിങ് കൊടുക്കുകയും അതിനു വേണ്ടി മെഡിക്കല്‍ പ്രോട്ടോകോള്‍ ഉണ്ടാകുകയും ചെയേണ്ടത് വളരെ അത്യാവശ്യമായിട്ടുണ്ട്.
മഹത്തായ ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ പ്രതീക്ഷകള്‍ കൈവിടാതെ ഒരു വിവേചനവും കൂടാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ നാം പോരാടുക തന്നെ വേണം. മാറ്റി നിര്‍ത്തപ്പെടാതെ എല്ലാത്തരം വ്യത്യസ്തതകളെയും അംഗീകരിച്ചുകൊണ്ടുതന്നെ ഓരോ ആളും ഒരു വ്യക്തി ആണ് എന്ന പരിഗണനയില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് നാം മുന്നോട്ട് പോകേണ്ടതുണ്ട്. അതേസമയം, എല്ലാവര്ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവേരുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.