അവാര്‍ഡ് കിട്ടിയാല്‍ അയാള്‍ സ്റ്റാമ്പ് ചെയ്യപ്പെടും - പ്രിയനന്ദനന്‍
|ഐ.എഫ്.എഫ്.കെയുടെ ഇരുപത്തിയേഴാം പതിപ്പില്‍ മികച്ച അഭിപ്രായങ്ങളാണ് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ധബാരി ക്യൂരുവി സ്വന്തമാക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഭാഷയില്‍ അവിടെ നിന്നുള്ള അഭിനേതാക്കളെ മാത്രം വെച്ച് ചെയ്തെടുത്ത സിനിമ ഗോവ ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയിരുന്നു. 27 വര്‍ഷത്തെയും ഐ.എഫ്.എഫ്.കെയില്‍ പ്രിയനന്ദനന്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ പുതിയ ചിത്രത്തെ കുറിച്ചും ചലച്ചിത്രമേളയെ കുറിച്ചും പ്രിയനന്ദന്‍ മീഡിയവണ്‍ ഷെല്‍ഫുമായി സംസാരിക്കുന്നു. | അഭിമുഖം: പ്രിയനന്ദനന്‍ / അശ്വിന്‍ രാജ് | IFFK
ധബാരി ക്യൂരുവി, മികച്ച അഭിപ്രായങ്ങളാണ് പ്രീമിയറിംഗിന് ശേഷം സ്വന്തമാക്കിയിരിക്കുന്നത്. പൂര്‍ണമായും അട്ടപ്പാടിയിലെ ആദിവാസി ഭാഷയില്‍ അവിടെ നിന്നുള്ള അഭിനേതാക്കളെ വെച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എങ്ങനെയാണ് ഈ ചിത്രത്തിന്റെ ഒരു തുടക്കം?
പ്രിയനന്ദനന്‍: മറ്റൊരു സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നതിനായിട്ട് അട്ടപ്പാടിയില്‍ പോയി താമസിച്ചിരുന്നു. അവിടെ താമസിക്കുന്ന കാലഘട്ടത്തിലാണ് അട്ടപ്പാടിയില്‍ താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് കുപ്പുസ്വാമി മരുതുമായി യാത്ര ചെയ്യുമ്പോഴാണ് ഒരു മല ചൂണ്ടിക്കാട്ടി അവന്‍ പറയുന്നത് ആ മലയില്‍ ഒരു മൂന്നാലഞ്ച് സ്ത്രീകള്‍ താമസിക്കുന്നുണ്ട്. ചാരായം വാറ്റി ഒക്കെയാണ് അവരുടെ ഉപജീവനം നടത്തുന്നത്, അവരെല്ലാവരും അവിവാഹിതരായിട്ടുള്ള അമ്മമാരാണ്. ഈയൊരു സംസാരത്തില്‍ നിന്നാണ് ഇങ്ങനെ ഒരു തീം വരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാനും അറിയാനും ശ്രമിക്കുമ്പോഴാണ് പല ഭാഗങ്ങളില്‍ ഇത്തരത്തില്‍ അമ്മമാരുണ്ടെന്ന് മനസ്സിലാവുന്നത്. അവരില്‍നിന്നാണ് ചെറുപ്പത്തില്‍ തന്നെ ഗര്‍ഭം ധരിക്കേണ്ടിവരുന്ന പെണ്‍കുട്ടികളെക്കുറിച്ച് നമുക്ക് മനസ്സിലാവുന്നത്. അങ്ങനെയാണ് ഇത്തരം ഒരു വീട്ടില്‍ ഇങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത വരുന്നത്. ഗോത്ര സമൂഹത്തിന് അകത്ത് ഇതൊരു വിധി പോലെയാണ്. ഇത്തരത്തിലൊന്നും സംഭവിച്ചാല്‍ അത് പെണ്‍കുട്ടിയുടെ വിധിയാണ് എന്നുള്ള തരത്തിലാണ് കണക്കാക്കപ്പെടുന്നത്.
ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം വരികയും ഒരു മൂന്നാലഞ്ച് ദിവസം അഭിനയിക്കാന്‍ വന്നവരുമായി സംസാരിക്കുകയും ഒരുമിച്ച് താമസിക്കുകയും ഒക്കെ ചെയ്തിരുന്നു. ആ ഒരുമിച്ചു താമസിക്കല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഒരു അകലം ഇല്ലാതാവുകയായിരുന്നു. പലപ്പോഴും ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മുഖ്യധാര സമൂഹത്തില്‍ താമസിക്കുന്ന ആളുകളോട് സംസാരിക്കാന്‍ ഒരു വിമുഖത കാണിക്കാറുണ്ടായിരുന്നു. എവിടെയോ ഒരു അടിമ ബോധവും പരിഹാസവും ഉള്ളില്‍ പേറുന്നവരാണ് അവര്‍.
ഒരു കാര്യം പുറത്തു പറയാതിരിക്കുക. ഇനി അഥവാ പുറത്ത് അറിഞ്ഞാല്‍ അത് ചുമന്നുകൊണ്ട് നടക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതം അതോടുകൂടി പോയി എന്നുള്ള തരത്തിലാണ് പിന്നീട് ഉണ്ടാവുക. ഇവരില്‍ നിന്നും മാറി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ ഉണ്ടാക്കിയെടുക്കുക എന്ന ചിന്തയില്‍ നിന്നാണ് ആത്യന്തികമായി ഈ ഒരു കഥ ഉണ്ടായത്. ഇത്തരത്തില്‍ ഒരു ഉറച്ച തീരുമാനമെടുക്കാന്‍ ആ പെണ്‍കുട്ടിക്ക് കഴിഞ്ഞാല്‍ അത് ഒരു വെളിച്ചമാകില്ലേ എന്ന ചിന്തയില്‍ നിന്നാണ് ഈ കഥയും കഥാപാത്രങ്ങളും ഉണ്ടായി വരുന്നത്.
നഞ്ചിയമ്മ, പഴനിസ്വാമി, ഇവരെ മാറ്റി നിര്‍ത്തിയാല്‍ ഇതില്‍ അഭിനയിച്ച മറ്റാരും സിനിമയുമായി നേരിട്ട് ബന്ധമില്ലാത്തവരാണ്. എന്നാല്‍, അത്തരത്തില്‍ തോന്നാത്ത രീതിയില്‍ മികച്ച രീതിയില്‍ ഇതിലെ അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. ഇതിനായി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?
പ്രിയനന്ദനന്‍: എല്ലാ മനുഷ്യരിലും ആര്‍ട്ട് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഭയപ്പെടുത്താതിരുന്നാല്‍ മതി. നമ്മള്‍ മനുഷ്യരെ പേടിപ്പെടുത്തുന്നതാണ്. ഉള്ളിലുള്ള കലയെ പുറത്തുകൊണ്ടുവരിക എന്നതാണ് നമ്മള്‍ ആത്യന്തികമായി ചെയ്യാറുള്ളത്. ഒരുപാട് പരിശീലനം കിട്ടിയത് കൊണ്ട് ആളുകള്‍ അഭിനേതാക്കളാവില്ല. ഇതിലെ കുട്ടികളെ സെലക്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ നമ്മള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ കുട്ടികളാണ് എത്തിച്ചേര്‍ന്നത്. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. ചിത്രം മുഴുവനായി അട്ടപ്പാടിയില്‍ നിന്നുള്ള ആളുകളെ മാത്രം വെച്ച് ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നത്.
പക്ഷേ, ഈ സിനിമയ്ക്കായി വന്ന ആളുകളെയും അവരുടെ പെര്‍ഫോമന്‍സും കണ്ടപ്പോഴാണ് നമ്മളെ അത്ഭുതപ്പെടുത്തിയത്. എന്റെ സുഹൃത്ത് കൂടി ആയിട്ടുള്ള ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം വരികയും ഒരു മൂന്നാലഞ്ച് ദിവസം അഭിനയിക്കാന്‍ വന്നവരുമായി സംസാരിക്കുകയും ഒരുമിച്ച് താമസിക്കുകയും ഒക്കെ ചെയ്തിരുന്നു. ആ ഒരുമിച്ചു താമസിക്കല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഒരു അകലം ഇല്ലാതാവുകയായിരുന്നു. പലപ്പോഴും ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മുഖ്യധാര സമൂഹത്തില്‍ താമസിക്കുന്ന ആളുകളോട് സംസാരിക്കാന്‍ ഒരു വിമുഖത കാണിക്കാറുണ്ടായിരുന്നു. എവിടെയോ ഒരു അടിമ ബോധവും പരിഹാസവും ഉള്ളില്‍ പേറുന്നവരാണ് അവര്‍.
നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ആളുകള്‍ ഉണ്ടാവാം. അതില്‍ പുറത്തുനിന്ന് വന്ന ആളുകളും ഉണ്ടാവും അകത്തുനിന്ന് വന്ന ആളുകളും ഉണ്ടാകും. അത് ആരാണ് എന്ന് വെളിപ്പെടുത്തേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയില്ല. അത് ചിത്രം കണ്ട് പ്രേക്ഷകര്‍ കണ്ടെടുത്തോട്ടെ എന്ന് കരുതിയിട്ടാണ്.
ആ മനുഷ്യന് നമുക്ക് ആവശ്യമുള്ളത് കണ്ടെത്താന്‍ സാധിക്കും എന്നും, എന്തുകൊണ്ടാണ് അത്തരത്തില്‍ ശ്രമിക്കാത്തതും എന്നുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് മുമ്പേ തന്നെ അറിയാമത്. പക്ഷേ, നമ്മള്‍ക്ക് ഒരു പരിചയം ഇല്ലാത്ത ആളുകള്‍ ആകുമ്പോള്‍ അത് കുറേക്കൂടെ സന്തോഷകരമായ കാര്യമാണ് എന്ന് മാത്രം.
വാര്‍ത്തകളിലും മറ്റും ഒരുപാട് അറിഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് അട്ടപ്പാടിയിലെ പുറത്ത് നിന്നുള്ള ആളുകളുടെ ചൂഷണങ്ങള്‍. ഈ ചിത്രത്തില്‍ നായികയായിട്ടുള്ള പെണ്‍കുട്ടി പലപ്പോഴും കാമുകി കാമുകന്മാരെ തടയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, പുറത്തുനിന്നുള്ള ഇത്തരം ചൂഷണങ്ങളെ ചിത്രത്തില്‍ വലുതായി അടയാളപ്പെടുത്തിയിട്ടുമില്ല. അത് എന്തുകൊണ്ടാണ്?
പ്രിയനന്ദനന്‍: ഇത്തരത്തില്‍ ഒരു കഥ കൊണ്ടുവരുമ്പോള്‍ അതില്‍ ഒരു വില്ലനെ കൊണ്ടുവരാവുന്നതാണ്. ഇത്തരത്തില്‍ നമ്മള്‍ കൊണ്ടുവരുമ്പോള്‍, എല്ലായിപ്പോഴും ആരോപിക്കപ്പെടുന്നത് അവിടേക്ക് വന്നു ചേര്‍ന്ന കുടിയേറ്റക്കാരായിട്ടുള്ള ഒരു വ്യക്തിയില്‍ ആയിരിക്കും. അതുമല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ശിക്ഷണത്തിന് വരുന്നവരുവായിരിക്കും. എന്നാല്‍, അട്ടപ്പാടിയിലെ ജനങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ആളുകളുണ്ട്. അതുകൊണ്ട് അങ്ങനെയും ആവാം എന്നുള്ളതാണ് ഈ ചിത്രത്തില്‍ പറയുന്നത്. നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ആളുകള്‍ ഉണ്ടാവാം. അതില്‍ പുറത്തുനിന്ന് വന്ന ആളുകളും ഉണ്ടാവും അകത്തുനിന്ന് വന്ന ആളുകളും ഉണ്ടാകും. അത് ആരാണ് എന്ന് വെളിപ്പെടുത്തേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയില്ല. അത് ചിത്രം കണ്ട് പ്രേക്ഷകര്‍ കണ്ടെടുത്തോട്ടെ എന്ന് കരുതിയിട്ടാണ്. പലപ്പോഴും ഇതൊന്നും ബോധപൂര്‍വം സംഭവിക്കുന്ന ഒരു കാര്യമല്ലല്ലോ. പലപ്പോഴും അവിടുത്തെ സാഹചര്യങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. അവിടെ തന്നെയുള്ള പല ആചാരങ്ങളുടെയും ഭാഗമായി മദ്യപാനം ഉണ്ടാകുന്നു. ഒരേ വീട്ടില്‍ തന്നെ സുരക്ഷിതത്വത്തിന്റെ പ്രശ്നം സംഭവിക്കുന്നുണ്ട്. ഇങ്ങനെ പല പല കാരണങ്ങള്‍ ഉണ്ടാകാം. പക്ഷേ, ഡോക്യുമെന്ററി സ്വഭാവത്തില്‍ അല്ലല്ലോ നമ്മള്‍ ചിത്രം ചെയ്യുന്നത്. അതുകൊണ്ടാണ് ഞാന്‍ അത്തരം ഡീറ്റെയില്‍സിലേക്ക് പോകണ്ട എന്ന് തീരുമാനിച്ചതാണ്. ഇവരില്‍ തന്നെ നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുന്ന പല കാര്യങ്ങളുണ്ട്. ഉദാഹരണം, നാട്ടുവൈദ്യം കൊണ്ട് ഉപേക്ഷിക്കാന്‍ പറ്റുന്നതാണ് ഗര്‍ഭം എന്നത്. പക്ഷേ, ഇതൊന്നുമല്ലല്ലോ സംഭവിക്കുന്നത്. അതു ഞാന്‍ ഇതില്‍ പങ്കുവെക്കുന്നുണ്ട്.
ആചാരങ്ങളും മന്ത്രവാദങ്ങളും അടക്കം ഉണ്ടാകാറുണ്ട്. അവരുടെ ഇടയിലെ യഥാര്‍ഥ മന്ത്രവാദം പോലെ തന്നെയാണ് നമ്മള്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗര്‍ഭം അലസ്സി പോകുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയുന്നില്ല. അവരുടെ വിശ്വാസപ്രകാരം മന്ത്രവാദം കൊണ്ടായിരിക്കാം. അയാളുടെ വടികൊണ്ടുള്ള അടി കൊണ്ടായിരിക്കാം. ചിത്രത്തില്‍ ദുരൂഹമായി ഒന്നും കൊടുത്തിട്ടില്ല. പല ലയറുകളുണ്ട്. അത് പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാം. അതല്ലേ ആര്‍ട്ടില്‍ ഏറ്റവും സുഖകരമായിട്ടുള്ള കാര്യം.
മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ. സിനിമ ചെയ്യുമ്പോള്‍ മകന്‍-അച്ഛന്‍ എന്ന ബന്ധം വര്‍ക്ക് ആവാറുണ്ടോ? അതോ പൂര്‍ണമായും സംവിധായകന്‍, ഛായാഗ്രാഹകന്‍ ബന്ധമാണോ?
പ്രിയനന്ദനന്‍: അച്ഛന്‍-മകന്‍ എന്ന ബന്ധമല്ല സിനിമയില്‍ വര്‍ക്ക് ആവുന്നത്. സിനിമയില്‍ എന്നല്ല ഒരു ആര്‍ട്ടും ആ ബന്ധം കൊണ്ട് സംഭവിക്കില്ല. പലപ്പോഴും നമ്മള്‍ അയാളോട് ആവശ്യപ്പെട്ടിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങള്‍ അനുസരിച്ച് ഉള്ള ലൊക്കേഷനുകള്‍ നമ്മള്‍ തിരഞ്ഞു പോയിട്ടുണ്ട് എന്നതാണ്. അത്തരം ലൊക്കേഷനുകള്‍ കണ്ടെടുക്കലാണ്. അട്ടപ്പാടിയുടെ ഏതെങ്കിലും ഒരു ഭാഗം ഇല്ലാതെ ഈ സിനിമ ഇല്ല എന്നതാണ്. ഓരോ തവണ വായിച്ച് അതിന്റെ മോഡുകള്‍ മനസ്സിലാക്കി കണ്ടെടുക്കുന്നതാണ്. മകന്‍ കൂടി അലഞ്ഞു എന്നുള്ളതാണ്. ചിത്രത്തിന്റെ ഫീല്‍ മനസ്സിലാക്കി സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ അയാള്‍ കൂടി അതിനു വേണ്ടി അലഞ്ഞു. അല്ലാതെ അച്ഛന്‍ മാത്രം എന്നുള്ള ബന്ധം സിനിമയില്‍ വര്‍ക്ക് ചെയ്യില്ല. ഞങ്ങള്‍ തമ്മില്‍ ഉള്ള മൂന്നാമത്തെ സിനിമയാണിത്.
സിനിമകള്‍ ചെയ്ത് തെളിയിച്ചിട്ടുള്ള ആളാണ് താങ്കള്‍. വളരെ എളുപ്പം കൊമേഴ്സ്യല്‍ സിനിമകളുടെ വക്താക്കള്‍ എന്ന് പറയുന്ന താരങ്ങളെ ബന്ധപ്പെടാനും സാധിക്കും. എന്നിട്ടും അത്തരത്തില്‍ ശ്രമിക്കുകയോ 'വലിയ' താരങ്ങളെ കൊണ്ട് വന്ന് അഭിനയിപ്പിക്കുകയോ താങ്കള്‍ ചെയ്തിട്ടില്ല. പകരം ഇത്തരത്തില്‍ മികച്ച അഭിനേതാക്കളെ തപ്പിയെടുത്ത് കൊണ്ടുവന്ന് അഭിനയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു തീരുമാനത്തിന് കാരണമെന്താണ് ?
പ്രിയനന്ദനന്‍: അങ്ങനെ ഞാന്‍ പോയിട്ടില്ല എന്ന് പറയാന്‍ കഴിയില്ല. കാരണം, ശബ്ദങ്ങള്‍ ചെയ്യുന്നതിന് ഞാന്‍ മമ്മൂട്ടിയെ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്ധപ്പെട്ടിരുന്നു. മറ്റു ചില കാരണങ്ങള്‍ കൊണ്ട് അത് സംഭവിക്കാതെ പോവുകയായിരുന്നു. ഇത്തരം സിനിമകളില്‍ അത്തരം പരിചയസമ്പന്നരെ ഉപയോഗിക്കുമ്പോള്‍ ആ സിനിമ പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള സാധ്യതകള്‍ വളരെ വലുതാണ്. കാരണം, അവര്‍ ഒരുപാട് പരിചയ സമ്പന്നത ഉള്ള ആളുകളാണ്. പക്ഷേ, ഏറ്റവും പുതിയ തലമുറ അതിനെക്കുറിച്ച് മനസ്സിലാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് വളരെ കുറവായിട്ടാ തോന്നിയിട്ടുള്ളൂ. ഇപ്പോള്‍ വാണിജ്യ തരത്തില്‍ ഒരു നടന്റെ ഡേറ്റ് കിട്ടുക എന്ന് പറയുന്നത് എന്നുമാത്രമായി. എത്ര തവണ ഒരു ഡേറ്റിനു വേണ്ടി പോകാന്‍ കഴിയും. നമ്മള്‍ ആര്‍ട്ടിസ്റ്റിനെ തേടിയാണ് പോകുന്നത്, നടന്മാരെ അല്ല.
ഒന്നാലോചിച്ചു നോക്കൂ പുതിയ തലമുറയില്‍ എത്ര നടന്മാര്‍ ഉണ്ട് ആര്‍ട്ടിസ്റ്റ് ആണ് എന്ന് പറയാന്‍ കഴിയുന്നത്. ഇവരുടെ കാല്‍ പിടിച്ചോ - ഇവരുടെ തോന്നിവാസത്തിന് എവിടെയൊക്കെയോ പോയി ഷൂട്ട് മുടക്കമായി - അങ്ങനെയൊന്നും എനിക്ക് പറ്റില്ല. നമ്മള്‍ ഈ പറയുന്നത് വളരെ പരിമിതമായ പണം കൊണ്ട് ചോറിന് പകരം ചോരയായി കണക്കാക്കിക്കൊണ്ട് സിനിമ ചെയ്യുന്നു. ഒരാളുടെ കാലുപിടിച്ച് സിനിമ ചെയ്യേണ്ട പരിതസ്ഥിതിയാവരുത് എന്നേ നമ്മള്‍ ആഗ്രഹിക്കുന്നുള്ളൂ. സിനിമയാണ് നമ്മള്‍ ചെയ്യുന്നത്, അല്ലാതെ ആ നടനെ വിറ്റു കോടിക്കണക്കിന് രൂപയുണ്ടാക്കാന്‍ ഉള്ള ഒരു പ്രക്രിയയല്ല. നമ്മള്‍ അടിസ്ഥാനപരമായി പുറന്തള്ളപ്പെട്ട ഒരുപാട് പ്രമേയങ്ങളാണ് മുന്നോട്ടു കൊണ്ടു വരുന്നത്, അത് ഒരു സുഖിപ്പിക്കല്‍ അല്ല. സിനിമ എന്ന് പറയുന്ന ഒരു മീഡിയത്തോട് അല്‍പമെങ്കിലും ആത്മാര്‍ഥത പുലര്‍ത്തണം. നൂറ് ശതമാനം എന്റെ സിനിമകള്‍ വിശുദ്ധമായ സിനിമയാണ് എന്നും ഞാന്‍ പറയുന്നില്ല. കാരണം, അതിന്റെ മേക്കിങ് സൈഡില്‍ ഒക്കെ നമ്മള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ വരുന്നുണ്ട്.
മേളകളെല്ലാം ഇപ്പോഴും നമ്മളെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ആദ്യതവണ ഞാന്‍ കള്ളപ്പാസ് ഉണ്ടാക്കിയിട്ടാണ് ചലച്ചിത്രമേളക്ക് എത്തിയത്. നമുക്ക് നമ്മുടെ കേരളത്തില്‍ നിന്നു കൊണ്ട് മാറുന്ന സിനിമയെ കുറിച്ച് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് ഈ ചലച്ചിത്രമേളകള്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം.
കേരളത്തില്‍ നമ്മള്‍ ഏതെങ്കിലും തരത്തില്‍ അവാര്‍ഡില്‍ പെട്ടുപോയാല്‍ പിന്നീട് അയാള്‍ സ്റ്റാമ്പ് ചെയ്യപ്പെട്ടു. ആത്യന്തികമായി ബുദ്ധിമുട്ടിയാല്‍ മാത്രമേ നമ്മള്‍ക്ക് സിനിമയുമായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. ഈ കാശ് ഒരു വെള്ളിയാഴ്ച കൊണ്ടല്ല നമ്മള്‍ക്ക് കിട്ടാറുള്ളത് എന്ന് മാത്രം. നമ്മള്‍ ഇതും വെച്ച് അലയണം. പക്ഷേ, മുടക്കുമുതലൊന്നും തിരിച്ചു കിട്ടാത്ത സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് തയ്യാറായി വരുകയാണെങ്കില്‍ വളരെ നല്ല കാര്യമാണ്. സത്യം പറഞ്ഞാല്‍ പരിചയ സമ്പന്നരായ ഒരാളെ കിട്ടുയാല്‍ സിനിമയുടെ മാര്‍ക്കറ്റിങ്ങിന് വലിയ തരത്തിലുള്ളഗുണം കിട്ടും. പക്ഷേ, ഒരു കാര്യം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ താരങ്ങള്‍ ഇല്ലെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അത് കാണിച്ചു കൊടുക്കാന്‍ പറ്റിയല്ലോ. ഈ സിനിമ നമ്മളെ ബോധ്യപ്പെടുത്തുന്നത് അതല്ലേ. നിലവില്‍ ഉള്ള ആളുകളുടെ പിന്നാലെ നിങ്ങള്‍ക്ക് പോകേണ്ട ആവശ്യമില്ല. നിങ്ങള്‍ ആര്‍ട്ടിസ്റ്റുകളെ കണ്ടെത്തിയാല്‍ മതി. നമ്മളെ പ്രോത്സാഹിപ്പിക്കപ്പെടണമെങ്കില്‍ നല്ല നിര്‍മാതാക്കള്‍ വേണം. നമ്മളെ വിശ്വാസമുള്ള, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമ ചെയ്യൂ എന്ന് പറയുന്ന നല്ല ഒരു നിര്‍മാതാവ് വേണം. സിനിമ കഴിഞ്ഞാല്‍ നിര്‍മാതാക്കളെ മോശപ്പെട്ട ആളായി തള്ളിക്കളയുന്ന ഒരു പ്രക്രിയ എനിക്ക് പറ്റില്ല.
27 വര്‍ഷമായി തുടരുന്ന ചലച്ചിത്രമേളയ്ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്നുള്ള അഭിപ്രായം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചലച്ചിത്രമേളയെ പ്രിയനന്ദനന്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
പ്രിയനന്ദനന്‍: ഈ പുതിയ തലമുറയില്‍ സിനിമയെ സീരിയസ് ആയി കാണാന്‍ വരുന്നവരും ആഘോഷമാക്കാന്‍ വരുന്നവരും ഉണ്ട്. ലോകം നമ്മുടെ മുന്‍പിലേക്ക് വരികയാണ് അവിടെ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ വേണ്ടി. സിനിമയെ പഠിക്കാന്‍ വേണ്ടി വരുന്നവരും ഉണ്ട്. സിനിമകളില്‍ വ്യക്തികളുടെ ദുരന്തങ്ങള്‍ പോലും സംഭവിക്കുന്നത് ആ പ്രദേശത്തെ രാഷ്ട്രീയപരമായിട്ടുള്ള കാര്യങ്ങള്‍ കൊണ്ടും കൂടിയാവാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനും സിനിമകള്‍ സഹായിക്കുന്നുണ്ട്. അങ്ങനെ ഗൗരവപരമായ ഒരു കാഴ്ചയിലേക്ക് എത്താന്‍ പറ്റാവുന്നത് ആയിട്ടുള്ള കാര്യങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ വേണം.
പിന്നെ പരാതികളെല്ലാം എപ്പോഴുമുണ്ടാകും. ഒരിക്കലും എല്ലാ പരാതിയും തീര്‍ത്തുകൊണ്ട് പൂര്‍ണ്ണമായിട്ടുള്ള രീതിയില്‍ ഒരു ചലച്ചിത്രമേളയും നടത്താന്‍ കഴിയില്ല. ഓണ്‍ലൈന്‍ റിസര്‍വേഷനിലുള്ള ഒരു പ്രശ്നം എന്താണെന്ന് വച്ചാല്‍, എല്ലാവരും കൂട്ടമായി വരികയും ബുക്ക് ചെയ്യുകയും ചെയ്യും എന്നതാണ്. എന്നാല്‍, തിയേറ്ററില്‍ പോയാല്‍ അത്രയും ആളുകള്‍ ഉണ്ടാവില്ല. ഗോവ ഫിലിം ഫെസ്റ്റിവല്‍ പോലുള്ള സ്ഥലങ്ങളില്‍ ഒരുതവണ ബുക്ക് ചെയ്തിട്ട് ആ ചിത്രം കാണാന്‍ വന്നിട്ടില്ലെങ്കില്‍ പിറ്റേന്ന് ഒരു സിനിമ നമുക്ക് നഷ്ടമാകും. ഇങ്ങനെയുള്ള രീതിയില്‍ ഉള്ള ഡെവലപ്മെന്റ് മാത്രമേ നടക്കുകയുള്ളൂ. പിന്നെ ഓരോ തവണയും നമുക്ക് തോന്നും അങ്ങനെ നടന്നാല്‍ എങ്ങനെയാണ്, ഇങ്ങനെ നടന്നാല്‍ എങ്ങനെയാണ് എന്നൊക്കെ. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ഇത്ര സീറ്റുകള്‍ അല്ലേ ഉള്ളൂ. അത് റിസര്‍വേഷന്‍ ആയിട്ടുണ്ടാകും എന്നുള്ള കാര്യം നമ്മള്‍ മനസ്സിലാക്കണം. അതിന് നമ്മള്‍ കാലത്ത് തൊട്ട് വന്ന്, പിന്നീട് പ്രവേശം ലഭിക്കാതെ ആവുമ്പോള്‍ രോഷാകുലരായിട്ട് എന്താണ് കാര്യം?
ചലച്ചിത്രമേളകള്‍ പ്രിയനന്ദനന്‍ എന്ന സംവിധായകനെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
പ്രിയനന്ദനന്‍: മേളകളെല്ലാം ഇപ്പോഴും നമ്മളെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ആദ്യതവണ ഞാന്‍ കള്ളപ്പാസ് ഉണ്ടാക്കിയിട്ടാണ് ചലച്ചിത്രമേളക്ക് എത്തിയത്. നമുക്ക് നമ്മുടെ കേരളത്തില്‍ നിന്നു കൊണ്ട് മാറുന്ന സിനിമയെ കുറിച്ച് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് ഈ ചലച്ചിത്രമേളകള്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. സിനിമ എങ്ങനെ മാറുന്നു, ടെക്നോളജി എങ്ങനെ മറന്നു, അതിന്റെ ഭാഷ എങ്ങനെ മാറുന്നു, ഏതൊക്കെയാണ് പുതിയ രീതികള്‍ എന്നുള്ളത് നമുക്കും മനസ്സിലാക്കാനും പരിശീലിപ്പിക്കാനും സാധിക്കും.
ധബാരി ക്യൂരുവിക്ക് ശേഷമുള്ള പുതിയ സിനിമ പദ്ധതികള്‍?
പ്രിയനന്ദനന്‍: ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രോജക്ടുകള്‍ ഇല്ലാത്ത അവസ്ഥ നമുക്കില്ലല്ലോ. എന്നാല്‍, അതൊന്നും അനൗണ്‍സ് ചെയ്യാന്‍ കഴിയില്ല. ഞാന്‍ അതിനു വേണ്ടി പണിയെടുത്ത് കൊണ്ടിരിക്കും എന്നുള്ളതാണ്. ഓരോ സിനിമയും സംഭവിക്കാന്‍ വേണ്ടി ആത്യന്തികമായി നിരന്തരം ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ അത് സംഭവിച്ചു എന്നുള്ളതാണ് നിരന്തരം നമ്മള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.