Interview
അദാനിയോളം കള്ളത്തരങ്ങള്‍ ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ വേറെയില്ല - രവി നായര്‍
Interview

അദാനിയോളം കള്ളത്തരങ്ങള്‍ ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ വേറെയില്ല - രവി നായര്‍

ഷെല്‍ഫ് ഡെസ്‌ക്
|
1 Sep 2023 5:26 AM GMT

ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഏറെ കോളിളക്കം സൃഷ്ടിക്കുകയും പാര്‍ലമെന്റിലടക്കം ചര്‍ച്ചചെയ്യുകയും ചെയ്ത സംഭവത്തില്‍ അന്വേഷണങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഒ.സി.സി.ആര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. സംഘടിത കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഒ.സി.സി.ആര്‍. ഒ.സി.സി.ആര്‍ പ്രൊജക്റ്റ് അംഗവും മലയാളിയുമായ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്.

ഇന്ത്യയിലെ ഓഹരി വിപണിയിലെ നിയമപ്രകാരം ഒരു നിശ്ചിത കമ്പനിയുടെ എഴുപത്തഞ്ച് ശതമാനം ഓഹരി മാത്രമേ കമ്പനിയുടെ ഉടമസ്ഥരായ പ്രൊമോട്ടര്‍ ഗ്രൂപ്പിന് കൈവശം വെക്കാന്‍ കഴിയുകയുള്ളൂ. ബാക്കി ഇരുപത്തഞ്ച് ശതമാനം ഓപണ്‍ ( free float) ആയിരിക്കണം. അത് സാധാരണക്കാരായ ആളുകള്‍ക്ക് വാങ്ങിക്കാന്‍ കഴിയും. ഫ്രീ ഫ്‌ളോട്ടുകളായ ഫണ്ടുകള്‍ വാങ്ങിക്കുമ്പോള്‍ മാര്‍ക്കറ്റില്‍ ട്രേഡിങ്ങിന് അവൈലബിള്‍ ആയിട്ടുള്ള ഷെയറുകളുടെ എണ്ണം കുറയും. അങ്ങിനെ എണ്ണം കുറയുമ്പോള്‍ ഈ ഫണ്ടുകള്‍ മാര്‍ക്കറ്റ് വിലകൂടും. മാര്‍ക്കറ്റിങ്ങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ - ഡിമാന്റിങ് ആന്റ് സപ്ലയേഴ്‌സ് എന്നു പറയും - ആവശ്യക്കാരുണ്ടാവുകയും കിട്ടാതെ വരികയും ചെയ്താല്‍ വില വര്‍ധിക്കും. അങ്ങിനെ വിലകൂടുമ്പോള്‍ ഈ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ്ങ് കാപിറ്റലൈസേഷന്‍ പെട്ടെന്ന് ഉയരാന്‍ തുടങ്ങും. അങ്ങിനെ വരുമ്പോള്‍ പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ഇത് വലിയൊരു ഗ്രൂപ്പാണല്ലോ എന്ന് തോന്നും. അപ്പോള്‍ ആളുകള്‍ ഇല്ലാത്ത കാശ് കൊടുത്ത് പിന്നേയും ഷെയറുകള്‍ വാങ്ങും. ഇത് മൊത്തം കള്ളത്തരത്തിലുണ്ടാക്കുന്നതാണ്.

ഇപ്പോള്‍ പുറത്തുവന്ന അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് ബെയ്‌സ് എന്തെന്നു വെച്ചാല്‍, ആദ്യം 2010 നും 2013 നും ഇടക്ക് അദാനി ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലും രാജസ്ഥാനിലുമുള്ള രണ്ട് തെര്‍മല്‍ പവര്‍ സ്റ്റേഷനുകള്‍ക്ക് വേണ്ടി ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമായി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടായിരുന്നു. ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നും ഈ ഉപകരണങ്ങള്‍ നേരെ മുംബൈയില്‍ വരും. അല്ലെങ്കില്‍ മറ്റു പോര്‍ട്ടുകളിലൂടെ ഇന്ത്യയിലെത്തും. എന്നാല്‍, അതിന്റെ ഇന്‍വോയ്‌സ് യു.എ.ഇയിലെ ഒരു കമ്പനിയിലേക്കാണ് പൊവുക. ഇലക്ടിജന്‍ ഇന്‍ഫ്ര എഫ്.സെഡ്.ഇ (ELECTROGEN INFRA FZE) എന്ന കമ്പനിയിലേക്കാണ് ഇന്‍വോയ്‌സ് പോവുക. ആ കമ്പനിയുടെ ഉടമസ്ഥന്‍ വിനോദ് അദാനിയാണ്. നൂറ് രൂപയുടെ സാധനങ്ങളാണ് ചൈനയില്‍ നിന്ന് ഇങ്ങോട്ടു വരുന്നത് എങ്കില്‍ ആ തുകയുടെ ഇന്‍വോയ്‌സ് ചൈനയില്‍ നിന്ന് യു.എയിലേക്ക് പോകും. യു.എ.ഇയിലുള്ള കമ്പനി ആ നൂറ് രൂപയുടെ ഇന്‍ വോയ്‌സ് 200 രൂപയാക്കി ഇന്ത്യയിലേക്ക് അയക്കും. ഇവര്‍ ഇവിടന്ന് 200 രൂപ യു.എ.ഇയിലേക്ക് അയക്കും. യു.എ.ഇയിലെ കമ്പനി അതില്‍നിന്ന് നൂറ് രൂപ ചൈനക്ക് അയക്കും. അങ്ങിനെ ഒരു ബില്യണ്‍ - 6300 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് കടത്തി. അത് ഡി.ആര്‍.ഐ ( Directorate of Revenue Intelligence) കണ്ടുപിടിച്ച് കേസാക്കി.

വിനോദ് അദാനി ദുബൈയില്‍ വേറൊരു കമ്പനി തുടങ്ങി. ദുബൈയിലുള്ള ഈ കമ്പനി മൗറീഷ്യസിലുള്ള ഫണ്ടിനെ അഡൈ്വസ് ചെയ്യും. പണം ഇന്ന സ്ഥലത്ത് നിക്ഷേപിക്കണം എന്ന് അവര്‍ അഡൈ്വസ് ചെയ്യും എന്നാണ്. എന്നിട്ട് ഈ ഫണ്ടില്‍ നിന്ന് അഡ്വൈസറി ചാര്‍ജ് വാങ്ങിക്കും.

2104 മെയ് 14ാം തിയ്യതി അതിന്റെ ചാര്‍ജ് ഷീറ്റ് അഥവാ, ഷോക്കേസ് നൊട്ടീസ് കൊടുത്തു. അടുത്ത ദിവസം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നു. പിന്നെ മോദി സര്‍ക്കാര്‍ ആയി അധികാരത്തില്‍. ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തത് കൊണ്ട് അതിന്റെ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്കു പോയി. 2017 ല്‍ അതോറിറ്റി അദാനിക്ക് ക്ലീനിചീറ്റ് കൊടുത്തു. പിന്നീട് അത് സെസ്ടാറ്റില്‍ ( Customs Excise & service. tax appellate tribunal(CESTAT)) പോയി. അവിടെനിന്നും അദാനിക്ക് ക്ലീന്‍ ചീറ്റ് കിട്ടി. ശേഷം സേുപ്രീം കോടതിയില്‍ പോയി. സുപ്രിം കോടതിയും ക്ലീന്‍ ചീറ്റ് നല്‍കി. താഴെയുള്ള രണ്ട് അതോറിറ്റികളും ക്ലീന്‍ ചീറ്റ് കൊടുത്തതുകൊണ്ട് ഞങ്ങള്‍ക്കതിലൊന്നും നോക്കാനില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാല്‍, ഡി.ആര്‍.ഐയുടെ ഫയല്‍സില്‍ അദാനി ചെയ്ത എല്ലാ കള്ളത്തരങ്ങളുടെയും തെളിവുകളുമുണ്ട്. പക്ഷേ, അവരാരും അത് നോക്കിയില്ല.


കടത്തിയ പണം ദുബൈയില്‍ നിന്ന് മൗറീഷ്യസിലെ വിനോദ് അദാനിയുടെ ഒരു കമ്പനിയിലേക്ക് മാറ്റി. എന്നിട്ട് അവിടെ വിനോദ് അദാനി മറ്റൊരു കമ്പനി തുടങ്ങി. ആ കമ്പനിക്ക് അദാനി തന്നെ നൂറ് മില്യണ്‍ കടം കൊടുത്തു. ഈ നൂറ് മില്യണ്‍ ബര്‍മുഡയിലെ ഗ്‌ളോബല്‍ ഓപര്‍ച്ചുനിറ്റീസ് ഫണ്ട് എന്ന പേരില്‍ ഒരു ഫണ്ടിലേക്ക് മാറ്റി. എന്നിട്ട് ബര്‍മുഡയില്‍ നിന്ന് അതിനെ തിരിച്ച് മൗറീഷ്യസിലേക്ക് കൊണ്ടുപോയി എമര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഇ.എം റിസര്‍ച്ചിങ്ങ് ഫണ്ട് - (ഇ.എം ആര്‍ എഫ് ) എന്നീ രണ്ട് ഫണ്ടുകളിലേക്ക് മാറ്റി. ഈ രണ്ട് ഫണ്ടിലെയും അധികം നിക്ഷേപം ഉണ്ടായിരുന്നത് വിനോദ് അദാനിയുടെ അസോസിയേറ്റസ് ആയ യു.എ.ഇ ാരനായ നാസര്‍ അലി ഷാബാനലി, തായ്‌വാന്‍ക്കാരനായ ചാങ് ചും ലിക്ക് എന്നിവരുടേതായിരുന്നു.

ഈ രണ്ട് ഫണ്ടുകളും അദാനി ഷെയേഴ്‌സ് ധാരാളം വാങ്ങിച്ച് കൂട്ടി. പക്ഷേ, ഈ രണ്ട് ആളുകളുടേയും ഇന്‍വെസ്റ്റ്‌മെന്റ് - നിക്ഷേപം അദാനിയുടേതില്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സാധാരണ ഫണ്ടില്‍ നിക്ഷേപം നടത്തുമ്പോള്‍ ഒരു ഫണ്ട് മാനേജര്‍ ഉണ്ടാകും. ആ ഫണ്ട് മാനേജര്‍ ആണ് എവിടെ നിക്ഷേപിക്കണമെന്നും എപ്പോള്‍ പിന്‍വലിക്കണമെന്നുമൊക്കെ തീരുമാനമെടുക്കുക. ഇവിടെ രേഖകളില്‍ കാണിക്കുന്നത്, വിനോദ് അദാനി ദുബൈയില്‍ വേറൊരു കമ്പനി തുടങ്ങി. ദുബൈയിലുള്ള ഈ കമ്പനി മൗറീഷ്യസിലുള്ള ഫണ്ടിനെ അഡൈ്വസ് ചെയ്യും. പണം ഇന്ന സ്ഥലത്ത് നിക്ഷേപിക്കണം എന്ന് അവര്‍ അഡൈ്വസ് ചെയ്യും എന്നാണ്. എന്നിട്ട് ഈ ഫണ്ടില്‍ നിന്ന് അഡ്വൈസറി ചാര്‍ജ് വാങ്ങിക്കും. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും അദാനി ഗ്രൂപ്പ് ഇതെല്ലാം പഴയ ആരോപണങ്ങളാണ് എന്നും ഞങ്ങളുടെ ഷെയര്‍ പ്രൈസസ് താഴ്ത്താന്‍ വേണ്ടി ഗൂഡാലോചന നടത്തിയതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ ഷെയര്‍ പ്രൈസ് വീഴ്ത്തി സാധാരണക്കാരയ ജേണലിസ്റ്റുകള്‍ക്ക് എന്ത് കിട്ടാനാണ്. നമ്മുടെ പണിയെന്തെന്നു വെച്ചാല്‍ സത്യം എന്താണെന്ന് കണ്ടുപിടിച്ച് അത് എഴുതുക എന്നതാണ്. അവരുടെ നിഷേധക്കുറിപ്പില്‍ അതൊന്നും പറയുന്നില്ല.


കഴിഞ്ഞ ആഗസ്റ്റ് 22 ന് അദാനി ഗ്രൂപ്പിന് ഞങ്ങള്‍ ഡീറ്റെയില്‍ഡ് ക്വസ്റ്റേനേയര്‍സ് അയച്ചു. അതില്‍ എല്ലാകാര്യങ്ങളും ഓരോന്നായി വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്റ്റോറി അവര്‍ക്ക് അറിയാമായിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം ബ്‌ളുബര്‍ഗിനും, പിടി.ഐ.എമ്മിനും ഇങ്ങനെ ഒരു സ്റ്റോറി വരുന്നുണ്ട് എന്നത് ലീക്കായി. അന്ന് മുതല്‍ തുടങ്ങിയതാണ് രാജ്യ ദ്രോഹികള്‍, ചൈനീസ് ചാരന്‍മാര്‍ എന്നൊക്കെ ഞങ്ങള്‍ക്കെതിരെ - ഒ.സി.സി.ആര്‍.പി ( Organized Crime and Corruption Reporting Project) യില്‍ എഴുതുന്നവര്‍ക്കെതിരെ ആരോപണം ഉന്നയിക്കല്‍. ഇതില്‍ ഞങ്ങളുടെ പാര്‍ട്ട്‌ണേഴ്‌സ് ദി ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ രണ്ട് പ്രമുഖ പത്രങ്ങളാണ്.

2014 ജനുവരിയില്‍ ഡി.ആര്‍.ഐ അദാനി ഗ്രൂപ്പിന്റെ ചാര്‍ജ് ഷീറ്റ് അയക്കുന്നതിന് മുന്‍പ് അന്നത്തെ ഡി.ആര്‍.യുടെ ഡയറക്ടര്‍ ജനറല്‍ നജീബ് ഷാ, അദാനി ഗ്രൂപ്പിനെ പറ്റി സെബിക്കും, സി.ബി.ഐക്കും സി.ബി.ടിറ്റി-ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനുമൊക്കെ ഒരു കത്തെഴുതിയിരുന്നു.

ഞാന്‍ തനിച്ച് എഴുതിയിട്ടാണ് അവര്‍ ഇത് പറയുന്നതെങ്കില്‍ സമ്മതിക്കാം. പക്ഷേ, അന്താരാഷ്ട്ര പ്രശസ്തമായ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടും അവര്‍ നിഷേധിച്ചിരിക്കുന്നത് നാഷണലിസം ഫ്രണ്ടില്‍ മാത്രമാണ്. ഇതില്‍ വിനോദ് അദാനിയും, അദാനി ഗ്രൂപ്പും ചാങ് ചും ലിക്കും നാസര്‍ അലിയും തമ്മിലുള്ള ബന്ധത്തെ അവര്‍ നിഷേധിച്ചിട്ടില്ല. അവര്‍ ഈ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നത് നിഷേധിച്ചിട്ടില്ല. ദുബൈയില്‍ നിന്ന് ഫണ്ട് മൗറീഷ്യസിലേക്ക് മാറ്റി എന്നും അവിടന്ന് ഈ ഫണ്ടുകള്‍ ബര്‍മുഡ വഴി മാറ്റി എന്നതും അവര്‍ നിഷേധിച്ചിട്ടില്ല. അവരുടെ നിഷേധക്കുറിപ്പില്‍ ഇതൊന്നുമില്ല. അവര്‍ക്ക് തന്നെ അറിയാമല്ലോ അവര്‍ ചെയ്ത കാര്യങ്ങള്‍. അവര്‍ക്ക് എങ്ങിനെയെങ്കിലും പിടിച്ച് നില്‍ക്കണ്ടേ. അവര്‍ മുന്‍പ് എനിക്കെതിരെ ഒരു ഇന്‍ഫര്‍മേഷന്‍ കേസ് ഫയല്‍ ചെയ്തു. അതിപ്പോഴും നടക്കുന്നുണ്ട്. ഞാന്‍ ആദ്യമായിട്ടല്ല അദാനിയെ കുറിച്ച് എഴുതുന്നത്. ഞാന്‍ അദാനി ഗ്രൂപ്പിനെ കുറിച്ച് ധാരാളം ഇന്‍വെസ്റ്റിഗേഷന്‍ ചെയ്തിട്ടുണ്ട്. ഇത്രയും കള്ളത്തരങ്ങള്‍ ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ വേറെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ അടിമുടി പറയുന്നത് കള്ളത്തരമാണ്. മുന്‍പ് തുടര്‍ച്ചയായി ഒരു ഇന്‍വെസ്റ്റിഗേഷനെ കുറിച്ച് എഴുതിയപ്പോള്‍ അവര്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. എഴുതിയ അര്‍ട്ടിക്കിളില്‍ ഒന്നും അവര്‍ക്ക് തെറ്റ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പിന്നെ അവര്‍ എന്റെ രണ്ട് ട്വീറ്റ് എടുത്ത് അത് അവര്‍ക്ക് മാനനഷ്ടമുണ്ടാക്കി എന്ന് പറഞ്ഞു കൊണ്ടാണ് കേസ് കൊടുത്തത്. ബി.ജെ.പിയും, സംഘ്പരിവാറിന്റെ പെയ്ഡ് ഏജന്‍സികളും എന്നെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്.

2014 ജനുവരിയില്‍ ഡി.ആര്‍.ഐ അദാനി ഗ്രൂപ്പിന്റെ ചാര്‍ജ് ഷീറ്റ് അയക്കുന്നതിന് മുന്‍പ് അന്നത്തെ ഡി.ആര്‍.യുടെ ഡയറക്ടര്‍ ജനറല്‍ നജീബ് ഷാ, അദാനി ഗ്രൂപ്പിനെ പറ്റി സെബിക്കും, സി.ബി.ഐക്കും സി.ബി.ടിറ്റി-ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനുമൊക്കെ ഒരു കത്തെഴുതിയിരുന്നു. അതിന്റെ കോപ്പി ഞങ്ങള്‍ക്ക് കിട്ടി. അതില്‍ വിശദമായി എഴുതിയിട്ടുണ്ട്, പോര്‍ട്ടിന്റെ പേരില്‍ അദാനി ഗ്രൂപ്പ് ഇവിടന്ന് പൈസ കടത്തിക്കൊണ്ടുപോയി എന്ന്. അത് ദുബൈ വഴി - മൗറിഷ്യസ് വഴി തിരിച്ച് അദാനിയുടെ ഷെയേഴ്‌സിലേക്ക് വരുന്നുണ്ട്. അതില്‍ ഒരു പാട് തിരിമറി നടന്നിട്ടുണ്ട്. അതിനെ പറ്റി സെബിയും സി.ബി.ഐയും അന്വേഷിക്കണം എന്ന് അതില്‍ എഴുതിയിട്ടുണ്ട്. ഇ.ഡിക്കും നോട്ടീസ് അയച്ചിരുന്നു. സി.ബി.ഐ അന്നൊരു കേസ് ഫയല്‍ ചെയ്തു. 2014 മാര്‍ച്ച് ആദ്യവാരത്തില്‍, ആ കത്ത് കിട്ടി അധികം വൈകാതെ തന്നെ കേസ് ഫയല്‍ ചെയ്തു. ആ കേസ് ഇപ്പോള്‍ എന്തായി എന്ന് ആര്‍ക്കും അറിയില്ല. സെബി ഒരു അന്വേഷണവും നടത്തിയില്ല. അന്ന് സെബി അനേഷണം നടത്തിയിരുന്നെങ്കില്‍ അദാനി ഗ്രൂപ്പ് പിന്നെയും ഇത്തരം കള്ളത്തരങ്ങള്‍ ചെയ്യില്ായിരുന്നു.

ഷെയര്‍ മാര്‍ക്കറ്റില്‍ കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ സംഗതി എന്തെന്നാല്‍, സാധാരണക്കാരായ ജനങ്ങള്‍ ഇത് കാണുമ്പോള്‍, ഇതില്‍ ഞാന്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ഉണ്ടാകും എന്ന് കരുതി നിക്ഷേപം നടത്തും. അവര്‍ കമ്പനിയുടെ ഫണ്ടമെന്റല്‍സോ, മാര്‍ക്കറ്റ് എങ്ങിനെ വര്‍ക്ക് ചെയ്യുന്നുവെന്നോ നോക്കില്ല. അവര്‍ രജിസ്റ്റര്‍ ചെയ്യും, ഡിമാന്റ് അക്കൗണ്ട് തുടങ്ങും. ഏതെങ്കിലും ഷെയര്‍ വാങ്ങിക്കും. ഇത്തരത്തിലുള്ള ഗുരുതരമായ കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ ഷെയര്‍ മര്‍ക്കറ്റ് പൊളിയും. ഇവരുടെ കമ്പനിയുടെ ഷെയര്‍ താഴെ വീഴും. ഭയന്നിട്ട് അവര്‍ ഷെയര്‍ വില്‍ക്കും. ഒരു പാട് പേര്‍ക്ക് അങ്ങിനെ നഷ്ടം ഉണ്ടായിട്ടുണ്ട്. അവര്‍ക്കല്ലാതെ മറ്റാര്‍ക്കും നഷ്ടമൊന്നുമുണ്ടാകില്ല.

മറ്റൊന്ന് ഈ അദാനി ഗ്രൂപ്പ് കമ്പനികള്‍ ബലൂണ്‍ പോലെയാണ്. മേല്‍ക്കുമേല്‍ കള്ളത്തരങ്ങള്‍ കാണിച്ച് കെട്ടിപ്പൊക്കുന്നതാണ്. ഇത് തകര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ ഒരുപാട് ദേശസാത്കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പ്രതിസന്ധിയിലാകും. പതിനായിരക്കണക്കിന് കോടി രൂപ അവര്‍ ലോണായി കൊടുത്തിട്ടുണ്ട്. ബാങ്കുകള്‍ക്ക് നഷ്ടം ഉണ്ടാക്കും. ബാങ്കുകള്‍ക്ക് ഉണ്ടാക്കുന്ന ഈ നഷ്ടം സാധാരണക്കാരുടെ പൈസയാണ്.


Similar Posts