Videos
ഹിന്ദുത്വ - ആര്‍.എസ്.എസ് പ്രോപ്പഗണ്ട സിനിമകള്‍
Videos

തിരശ്ശീലയില്‍ പടരുന്ന വെറുപ്പിന്റെ സിനിമകള്‍

ഷെല്‍ഫ് ഡെസ്‌ക്
|
24 March 2024 8:00 AM GMT

| വീഡിയോ

ഇന്ത്യ എന്ന രാഷ്ട്രശരീരത്തിലാകമാനം സംഘ്പരിവാരിന്റെ ആലകളില്‍നിന്ന്് അരിച്ചിറങ്ങുന്ന വെറുപ്പിന്റെ അണുക്കള്‍ സകലസീമകളും ലംഘിച്ച് തിമിര്‍ത്താടുന്ന സന്ദര്‍ഭമാണിത്. കലാസാംസ്‌കാരിക മേഖലകളിലും ഹിന്ദുത്വ ഫാഷിസത്തിന്റെ വെറുപ്പ് പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സിനിമാ മേഖലയിലെ വെറുപ്പുത്പാദനം.

സിനിമയെന്ന ജനപ്രിയ കലയെ വരുതിയിലാക്കാനുള്ള ശ്രമം ഹിന്ദുത്വശക്തികള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നവിധം പ്രൊപ്പഗണ്ട സിനിമകളാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്നത്. ഒപ്പം സിനിമാശാലകള്‍ വിദ്വേഷപ്പുരകളായും മാറ്റിത്തീര്‍ത്തിരിക്കുന്നു സംഘ്പരിവാരങ്ങള്‍. ഇന്ത്യ എന്ന അതിശക്തമായ ജനായത്ത രാഷ്ട്രത്തെ ആക്രമിച്ച് കീഴടക്കാന്‍ ഹിന്ദുത്വര്‍ക്ക് കൃത്യമായ പദ്ധതികളുണ്ട്. തങ്ങള്‍ പടച്ചുണ്ടാക്കുന്ന വ്യാജ ചരിത്രത്തേയും നുണകളളേയും സിനിമകളായി അവതരിപ്പിച്ചുകൊണ്ട് ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇലക്ഷന്‍ അടുത്തതോടെ അതിന്റെ തീവ്രത ഏറിയിട്ടുണ്ട് താനും.

Similar Posts