Mollywood
നെറ്റില്‍ കുടുങ്ങുന്നവർ: കിം കി ഡുക്കിന്റെ രാഷ്ട്രീയ സിനിമനെറ്റില്‍ കുടുങ്ങുന്നവർ: കിം കി ഡുക്കിന്റെ രാഷ്ട്രീയ സിനിമ
Mollywood

നെറ്റില്‍ കുടുങ്ങുന്നവർ: കിം കി ഡുക്കിന്റെ രാഷ്ട്രീയ സിനിമ

Damodaran
|
16 Dec 2016 1:23 PM GMT

അതിര്‍ത്തി കടക്കുന്ന പൗരന്‍  ചെന്നെത്തുന്ന ദേശത്ത് ഒരു ചാരനായും തിരികെയെത്തുമ്പോൾ എതിര്‍ ചേരിയുടെ മുതലാളിത്ത പ്രലോഭനങ്ങളില്‍ വീണു പോയ കുറ്റവാളിയായും  മുദ്രകുത്തപ്പെടുന്ന നിസ്സഹായമായ അവസ്ഥ.  ശരീരത്തിന്‍റെ മേല്‍ ഭരണകൂടത്തിന്‍റെ  അധികാര പ്രയോഗം പ്രത്യയ ശാസ്ത്ര ഭേദങ്ങൾക്കപ്പുറത്താണന്ന് നെറ്റിലെ നായകനായ വൂ ലീ ജനാധിപത്യ ദക്ഷിണ കൊറിയയിലും, ഏകാധിപത്യ വടക്കന്‍ കൊറിയയിലും ഏറ്റുവാങ്ങുന്ന പീഡനങ്ങൾ പറയുന്നു. എല്ലാ അധികാര പ്രയോഗങ്ങൾക്കും ഒരേ സ്വഭാവം. എല്ലാ പീഡനങ്ങളുടേയും തത്വശാസ്ത്രം ഒന്നു തന്നെ പ്രത്യയശാസ്ത്ര ബന്ധിതമായ ദേശീയത.....

ത്രയും മെച്ചപ്പെട്ട സ്വതന്ത്ര രാജ്യത്ത് ഒരു പെണ്ണിന് ജീവിക്കാന്‍ സ്വന്തം ശരീരം വില്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന നായകനായ വു ലീയുടെ ചോദ്യത്തിന് തന്‍റെ കരുണയുള്ള കാവല്‍ക്കാരന്‍ നല്‍കുന്ന മറുപടി ഇതാണ്; " വെളിച്ചത്തിന്‍റെ തീവ്രത എത്ര കണ്ട് കണ്ട് കൂടുന്നുവോ അത്രയും തന്നെ ഇരുണ്ടതാവും നിഴലുകളും. സ്വാതന്ത്ര്‍യം സന്തോഷം എപ്പോഴും ഉറപ്പാക്കി എന്നു വരില്ല " ടൊറൊന്റോയില്‍ പ്രിമിയറായി പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ദക്ഷിണ കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്‍റെ നെറ്റ് എന്ന ചിത്രത്തിലെ ഹൃദയം കവരുന്ന ഈ സീനിലാണ് ആദ്യം പ്രേക്ഷകര്‍ കൈയ്യടിച്ചു തുടങ്ങിയത്. മൂന്നു പതിറ്റാണ്ടു മുന്പുള്ള വയലന്റ്, ബാഡ് ബോയ് ഇമേജുള്ള കിം കി ഡുക്കില്‍ നിന്ന് ( ക്രോക്കഡയില്‍) 2003 ലെ സ്പ്രിംഗ് ,സമ്മറിലെ ഏകാന്ത സ്വപ്നാടകനിലേക്കും ചിത്രശലഭത്തിന്‍റെ ജീവനെ സ്വന്തം മരണമായി വ്യാഖ്യാനിച്ച സെന്‍ ബുദ്ധിസ്റ്റ് ശൈലിയിലെ സ്വപ്നാടകനിലേക്കും പരിണമിച്ച കിം കി ഡുക്കിന്‍റെ മറ്റൊരു ശ്രദ്ധേയമായ പരിണാമമാണ് നെറ്റില്‍ കാണാന്‍ കഴിയുക.

വടക്കന്‍ കൊറിയയിലെ അതിര്‍ത്തിയിലെ ഒരു ദരിദ്രനായ മുക്കുവന്‍ ഒരു പ്രഭാതത്തില്‍ സ്വന്തം ബോട്ടിന്‍റെ എന്‍ജിന്‍ വലയില്‍ തട്ടി നിശ്ചലമാവുകയും ഒഴുക്കില്‍ പ്പെട്ട് ദക്ഷിണ കൊറിയയുടെ അതിര്‍ത്തിയിലേക്ക് ചെന്ന് എത്തപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് നായകകഥാപാത്രം നേരിടുന്ന പരീക്ഷണങ്ങളും ഭരണകൂടങ്ങളുടെ പീഡനവുമാണ് ഇതിവൃത്തം.

നെറ്റ് ഒരു രാഷ്ട്രീയസിനിമയാണ്. അതിര്‍ത്തി കടക്കുന്ന പൗരന്‍ ചെന്നെത്തുന്ന ദേശത്ത് ഒരു ചാരനായും തിരികെയെത്തുമ്പോൾ എതിര്‍ ചേരിയുടെ മുതലാളിത്ത പ്രലോഭനങ്ങളില്‍ വീണു പോയ കുറ്റവാളിയായും മുദ്രകുത്തപ്പെടുന്ന നിസ്സഹായമായ അവസ്ഥ. ശരീരത്തിന്‍റെ മേല്‍ ഭരണകൂടത്തിന്‍റെ അധികാര പ്രയോഗം പ്രത്യയ ശാസ്ത്ര ഭേദങ്ങൾക്കപ്പുറത്താണന്ന് നെറ്റിലെ നായകനായ വൂ ലീ ജനാധിപത്യ ദക്ഷിണ കൊറിയയിലും, ഏകാധിപത്യ വടക്കന്‍ കൊറിയയിലും ഏറ്റുവാങ്ങുന്ന പീഡനങ്ങൾ പറയുന്നു. എല്ലാ അധികാര പ്രയോഗങ്ങൾക്കും ഒരേ സ്വഭാവം. എല്ലാ പീഡനങ്ങളുടേയും തത്വശാസ്ത്രം ഒന്നു തന്നെ പ്രത്യയശാസ്ത്ര ബന്ധിതമായ ദേശീയത.

നിരന്തര നിരീക്ഷണത്തിനു കീഴില്‍ ചാരനാണ് അയാള്‍ എന്നു തെളിയിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൂരമായ പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രലോഭനങ്ങള്‍ നല്‍കുന്നുണ്ട്.
സര്‍വ്വാധിപത്യത്തിന്റെ ദുരവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ മായ കാഴ്ചകളിലേക്ക് കുടുതുറന്നു വിടാം . ഒരു ഒറ്റുകാരനായി രാഷട്രത്തിന്റെ ആകര്‍ഷക പാരിതോഷികങ്ങള്‍ ഏറ്റുവാങ്ങി ദക്ഷിണ കൊറിയയില്‍ പുതിയ പൗരത്വം സ്വീകരിച്ച് ജീവീതം തുടരാം.പക്ഷെ തന്റെ രാജ്യത്തെയും കുടുംബത്തെയും മറക്കണം . പുതിയ കുടുംബം ഇവിടെയാ കാമല്ലോ എന്ന് ലളിതമായി ഉപദേശിക്കുന്ന കൗൺസലറുടെ നിര്‍ദ്ദേശത്തെ തള്‍ളുകയാണയാള്‍. അയാള്‍ അറിയാതെ തന്നെ യാദൃശ്ചികമായി വടക്കൻ കൊറിയയുടെ മെസ്സഞ്ചറായി മാറുകയും സര്‍വയിലൻസ് ക്യാമറകള്‍ അത് ഒപ്പിയെടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വിദഗ്ധമായാണ് സ്വാതന്ത്രത്തിന്റെ പ്രച്ഛനവേഷത്തില്‍ പ്രലോഭനങ്ങള്‍ ലിബറല്‍ ജനാധിപത്യം ഒളിപ്പിച്ചു കടത്തുന്നത്. കാഴ്ചകളിലേക്ക് കണ്ണു തുറന്നാല്‍ സ്വന്തം നാട്ടിലെ ക്രൂരമായവിചാരണയില്‍ താൻ സത്യം തുറന്നു പറയുമോ എന്ന പേടിയില്‍ കണ്ണ് തുറക്കാതെ സിയോള്‍ നഗരത്തില്‍ ദിക്കു തെറ്റുന്ന അയാളെ തന്ത്രപൂര്‍വ്വം കൺതുറന്ന് കാഴ്ചകള്‍ കാട്ടുന്നുണ്ട് അധികൃതര്‍. ഒരു ഭാഗത്ത് സ്റ്റേറ്റിനെ ഭയന്നു കണ്ണടച്ചും, അടച്ച കണ്ണ് തുറപ്പിച്ച സ്റ്റേറ്റിന്റെ വലയില്‍ കുടുങ്ങി കണ്ണ് തുറന്നും അയാള്‍ സ്വയം ഒരു ചോദ്യചിഹ്നമായി പരിണമിക്കുകയാണ്.
പ്രജയുടെ ശരീരം ഭരണകൂടത്തിന്റെ ഉന്നമാണ്. സ്വയം ദുഷിക്കുമ്പോഴും സര്‍വ്വാധിപത്യത്തിന്റെ കാവല്‍ക്കാര്‍ ഒരു ജനതയും അതില്‍ നിന്ന് രക്ഷപ്പെട്ട് പോകരുത് എന്ന് വാശി പിടിക്കുന്നുണ്ട് . മറുഭാഗത്ത് സ്വാതന്ത്ര്യം ഉദ്ഘോഷിക്കുമ്പോഴും ഏകാധിപതിയുടെ സ്വരഭാവം കൈവരുന്ന കാവല്‍ക്കാര്‍ക്ക് തങ്ങളുടെ പ്രത്യയശാസ്ത്രത്തെ തള്‍ളി ഒരാളും തിരികെ പോകരുതെന്ന വാശി ഏറുകയാണ്.

ഒടുവില്‍ സിവിക് സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി നാട്ടില്‍ തിരികെയെത്തുന്ന നായകന് തന്റെ പെര്‍മിറ്റ് നഷ്ടപ്പെടുകയാണ്. വീണ്ടും മീൻപിടുത്തത്തിന് പുഴയിലിറങ്ങുന്ന നായകൻ വിളിച്ചു പറയുന്നുണ്ട് ഗൺ പോയിന്റില്‍ എനിക്ക് ഈ തൊഴിലേ അറിയാവൂ. ഇതാണ് എന്റെ ജീവിതം. നിങ്ങളുടെ വേലകള്‍ ഇനി എന്നോട് വേണ്ട എന്ന് . ഒടുവില്‍ സ്വന്തം രാഷ്ട്രത്തിന്റെ വെടിയേറ്റ് അയാള്‍ ഒഴുകുന്ന തോണിയില്‍ അകലുന്നതാണ് നാം കാണുന്നത്.

സ്റ്റേറ്റ് സെക്യൂരിട്ടി യുടെ പീഡനം ഏറ്റുവാങ്ങിയ ഭാര്യയുടെ നഗ്ന ദേഹം തെളിയുന്നുണ്ട് ഇടയ്ക്ക് സ്ക്രീനില്‍ , അപ്പോള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റേറ്റ് സ്പോൺസേര്‍ഡ് ചിത്രത്തില്‍ ജനറലിന്റെ കുടുംബം എന്ന് കാണാം.

മാനവികതയും അധികാരവും പ്രത്യയശാസ്ത്രവും ദേശീയതയും തമ്മിലുള്‍ള ചതുരംഗത്തില്‍ അധികാരം എത്രമേല്‍ ഭയാനകമാണന്നും അതിനു കീഴ്പ്പെടുന്ന പ്രജകള്‍ എത്ര നിസ്സാരണരാ ണന്നും കാട്ടിത്തരുന്നുണ്ട് ചിത്രം.

തന്നെ രാജ്യത്തേക്ക് മടങ്ങുന്ന തടവുകാരനെ സ്നേഹിക്കുന്ന കരുണയുള്‍ള കാവല്‍ക്കാരൻ മകള്‍ക്ക് കൊടുക്കാൻ ഒരു ടെഡി ബെയറും, നാട്ടിലെ ചിലവുകള്‍ക്ക് സൗജന്യ സമ്മാനങ്ങള്‍ വിറ്റ ഡോളറും സമ്മാനിക്കുന്ന രംഗം ഹൃദയത്തില്‍ തൊട്ട തണുപ്പായി മാറി.പൊട്ടൻഷ്യല്‍ സ്പൈ യെ തേടിയ അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ പരാജയത്തിനൊടുവില്‍ ദക്ഷിണ കൊറിയയുടെ ദേശീയ ഗാനം(?) പ്രതിഷേധമായി ഉച്ചത്തില്‍ പാടിയത് ചിരിയും പടര്‍ത്തി.
കിം കി ഡുക്ക് വീണ്ടും പരിണമിച്ചു കൊണ്ടേയിരിക്കുന്നു.

Related Tags :
Similar Posts