സഞ്ജു; സഞ്ജയ് ദത്തിന്റെ ദുഷ്ച്ചെയ്തികളെ വെള്ളപൂശുന്നു, ട്വിറ്ററില്‍ വിമര്‍ശം
|1993ലെ ബോംബെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ടാഡ നിയമപ്രകാരം ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാളാണ് സഞ്ജയ് ദത്ത്.
രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത സഞ്ജുവാണ് ഇപ്പോള്‍ ബി ടൗണിലെ സംസാരവിഷയം. ബോളിവുഡിലെ വിവാദ നായകന് സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 100 കോടിയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മികച്ച ബയോപിക് എന്ന വിശേഷണവും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. അതേസമയം ചിത്രം മഹത്തായൊരു വെള്ളപൂശലാണെന്ന് വിമര്‍ശവും ട്വിറ്റില്‍ ശക്തമാവുകയാണ്.
സഞ്ജയ് ദത്തിന്റെ ദുഷ്ച്ചെയ്തികളെ വെള്ളപൂശുന്നുവെന്നാണ് പ്രധാന വിമര്‍ശം. അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്തിന് പുറമെ ചിത്രത്തില്‍ ഒന്നുമില്ലെന്നാണ് ഇക്കൂട്ടര്‍ വ്യക്തമാക്കുന്നത്. 1993ലെ ബോംബെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ടാഡ നിയമപ്രകാരം ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാളാണ് സഞ്ജയ് ദത്ത്.
ഫിക്ഷന്‍ എന്ന നിലയില്‍ നല്ല സിനിമയാണ് സഞ്ജു എന്ന അഭിപ്രായം പങ്കുവെക്കുന്നതോടൊപ്പം തന്നെയാണ് വിമര്‍ശനവും. സഞ്ജയ് ദത്തിനെ മാധ്യമ ഇര എന്ന നിലയില്‍ കാണിച്ച് അദ്ദേഹത്തെ മഹത്വവത്കരിക്കുകയാണെന്നും ഒരു പാട്ട് തന്നെ ഇതിനായി ഉപയോഗിച്ചത് ഇതിനാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സഞ്ജുവായി അഭിനയിച്ച രണ്‍ബീര്‍ കപൂര്‍, അദ്ദേഹത്തിന്റെ സുഹൃത്തായി അഭിനയിച്ച വിക്കി കൗശല്‍ എന്നിവരുടെ അസാമാന്യ പ്രകടനം കൂടിയാണ് ചിത്രമെന്നും അതൊഴിച്ച് നിര്‍ത്തിയാല്‍ ചിത്രത്തില്‍ മറ്റൊന്നുമില്ല എന്നുമൊക്കെയാണ് വിമര്‍ശം.
According to Hirani's #SANJU:
— Aisi Taisi Democracy (@AisiTaisiDemo) July 1, 2018
Responsible for:
His drug addiction - A friend
Him exploiting women - Women
Him picking up the gun - Death/rape threats by Hindus
Him being tried as a terrorist - Media
NOT responsible for any of these things:
Sanju himself
Best cleaning agents #Sanju pic.twitter.com/sAbj9f8HCx
— Freelance 007 (@James_Beyond) July 1, 2018
Still reeling from the 3-hr PR campaign disguised as a film. Ridiculous how much #Sanju whitewashes Sanjay Dutt's crimes, actions & stupidities and leaves out massive chunks of his life. And what's with the media bashing? The media didn't buy & store the AK 56s or grenades. Crap.
— Jawad (@Jawadweets) July 1, 2018
2. Name should've been My name is Sanjay Dutt & I'm not a Terrorist. It conveniently overlooks a big portion of Sanju's life yet is pretty precise wid mentioning the exact no. of bullets Sanju rcvd wid the AK 56
— Gabbbar (@GabbbarSingh) June 30, 2018
It's a simplistic hagiography. Watch it for Vicky Kaushal if u must
Ranbir’s pitch-perfect act aside, #Sanju conveniently blames the media for most of Sanjay Dutt’s woes -even dedicating an entire song to it-while attempting to whitewash the fact that Dutt did indeed commit an illegal act & was convicted by the court.
— Ruhi Tewari (@RuhiTewari) July 1, 2018
Still reeling from the 3-hr PR campaign disguised as a film. Ridiculous how much #Sanju whitewashes Sanjay Dutt's crimes, actions & stupidities and leaves out massive chunks of his life. And what's with the media bashing? The media didn't buy & store the AK 56s or grenades. Crap.
— Brown Sahiba (@Rajyasree) July 1, 2018