ഫന്നേഖാന്‍, മുല്‍ക്, കാര്‍വാന്‍; ആര് നേടും?
|ബോളിവുഡില്‍ നിന്ന് ഈ ആഴ്ച എത്തുന്നത് മൂന്ന് ചിത്രങ്ങള്‍.
ബോളിവുഡില്‍ നിന്ന് ഈ ആഴ്ച എത്തുന്നത് മൂന്ന് ചിത്രങ്ങള്‍. അനില്‍കപൂര്‍, രാജ്കുമാര്‍ റാവു, ഐശ്വര്യ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്ത ഫന്നേഖാന്‍, ഇര്‍ഫാന്‍ ഖാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത കാര്‍വാന്‍, ഋഷി കപൂര്‍, തപ്‌സി പാനു എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത മുല്‍ക് എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച പ്രദര്‍ശനത്തിനെത്തുന്നത്. മൂന്ന് ചിത്രങ്ങള്‍ ഒന്നിച്ചെത്തുന്നതിനാല്‍ ആര് ബോക്‌സ് ഓഫീസ് കീഴടക്കുമെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
മൂന്ന് ചിത്രവും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിലത് കോടതിയും കയറി. ദുല്‍ഖര്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രമായതിനാല്‍ മലയാളി പ്രേക്ഷകരും ഈ ആഴ്ചത്തെ ബോക്‌സ്ഓഫീനെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് സുമിത് കാദലിന്റെ നിരീക്ഷണം ഇങ്ങനെ: മൂന്ന് ചിത്രങ്ങള്‍ക്കും നല്ല സ്‌ക്രീന്‍ ലഭിക്കും. പക്ഷേ മഴക്കാലമായതിനാല്‍ കളക്ഷനെ ബാധിക്കും, എന്നിരുന്നാലും ഫന്നേഖാനായിരിക്കും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കുക. പ്രധാനമായും അതിലെ താരങ്ങളെയാകും പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുക (അനില്‍ കപൂര്‍, രാജ്കുമാര്‍ റാവു, ഐശ്വര്യ റായ് എന്നിവരാണ് ഫന്നേഖാനിനെ ശ്രദ്ധേയമാക്കുന്നത്)
3.5 കോടി മുതല്‍ 4 കോടി വരെ ഈ ചിത്രം ആദ്യ ദിനം തന്നെ നേടുമെന്നും, കാര്‍വാനും മുല്‍ക്കും 2.5 കോടി വീതം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മകളെ ഗായികയാക്കണമെന്ന ഒരു അച്ഛന്റെ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ഫന്നേഖാനിന്റെ കഥ. ഒരു റോഡ് ട്രിപ്പാണ് കാര്‍വാന്‍ പറയുന്നത്. തീവ്രവാദ കേസുമായി ബന്ധപ്പെട്ട ഒരു മുസ്ലിം കുടുംബത്തിന്റെ കഥയാണ് മുല്‍ക് പറയുന്നത്. ഈ മൂന്ന് ചിത്രത്തിന്റെയും മറ്റൊരു പ്രത്യേകത പലവിധ വിവാദങ്ങളും ഇവരെ തേടിയെത്തി എന്നാണ്. ഫന്നേഖാനും മുല്‍ക്കുമാണ് ഇതില്‍ മുമ്പില്‍. മാത്രമല്ല മികച്ച അഭിപ്രായവുമായി മുന്നേറുന്ന സഞ്ജുവും മൂവര്‍ക്കും 'വെല്ലുവിളിയാണെന്ന നിരീക്ഷണവുമുണ്ട്.
സഞ്ജു ഇതിനകം തന്നെ റെക്കോര്‍ഡുകള്‍ നേടിക്കഴിഞ്ഞു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു 339 കോടി നേടിയെന്നാണ്. രാജ്കുമാര്‍ ഹിറാനി തന്നെ സംവിധാനം ചെയ്ത പി.കെ എന്ന ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് സഞ്ജു മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് സഞ്ജു. ആദ്യ ദിനം തന്നെ സല്‍മാന്‍ ഖാന്റെ റേസ് ത്രീയെ മുട്ടുകുത്തിച്ചായിരുന്നു സഞ്ജുവിന്റെ കുതിപ്പ്. ഇൌ വര്‍ഷത്തെ മികച്ച കളക്ഷനാണ് സഞ്ജു ലക്ഷ്യമിടുന്നത്.