ഇന്ത്യന്‍ ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍സ് ഓസ്ക്കാറിന്
|എസ്.വി രാജേന്ദ്ര ബാബു അധ്യക്ഷനായ 12 അംഗ ജൂറിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സിനെ ഓസ്കര് നോമിനേഷനയക്കാന്‍ തെരഞ്ഞെടുത്തത്.
വിദേശ ഭാഷാ വിഭാഗത്തില്‍ ഓസ്കാര്‍ നോമിനേഷനുള്ള ഇന്ത്യന്‍ ചിത്രമായി അസമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍സിനെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരിക്കാവുന്ന മികച്ച ചിത്രമാണ് വില്ലേജ് റോക്ക് സ്റ്റാര്സെന്ന് ഇന്ത്യയിലെ ഓസ്കര് ജൂറി വിലയിരുത്തി. റിമ ദാസൊരുക്കിയ ചിത്രത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
എസ്.വി രാജേന്ദ്ര ബാബു അധ്യക്ഷനായ 12 അംഗ ജൂറിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സിനെ ഓസ്കര് നോമിനേഷനയക്കാന്‍ തെരഞ്ഞെടുത്തത്. മാന്റോ, പാഡ്മാന് തുടങ്ങി 28 ചിത്രങ്ങളിള് നിന്നാണ് ഈ തെരഞ്ഞെടുപ്പ്. അസമിലെ ചഹായ്ഗോണ്‍ ഗ്രാമത്തിലെ 10 വയസുകാരി ധുനുവിന്റെ ഗിറ്റാര്‍ സ്വന്തമാക്കണമെന്ന സ്വപ്നമാണ് ചിത്രത്തിന്റെ പ്രമേയം. നാല് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് സംവിധായിക റിമാദാസ് ചിത്രമൊരുക്കിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും വില്ലേജ് റോക്ക്സ്റ്റാര്സിനായിരുന്നു. അടുത്തവര്‍ഷം ജനുവരി 23നാണ് ഓസ്കര് നോമിനേഷന് പ്രഖ്യാപനം. വിദേശ ഭാഷാ വിഭാഗത്തിലേക്ക് നോമിനേഷന് നേടുന്നതിനായി ഇന്ത്യ അയക്കുന്ന അഞ്ചാമത്തെ ചിത്രമാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ്.