ആദ്യ സിനിമക്ക് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ധ്രുവ് വിക്രം
|തന്റെ ആദ്യ സിനിമയായ വര്‍മക്ക് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം
തന്റെ ആദ്യ സിനിമയായ വര്‍മക്ക് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാക്കളായ എ.വി അനൂപ്, മുകേഷ് മേത്ത എന്നിവരും ധ്രുവിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചെക്ക് കൈമാറിയത്. ധ്രുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് വര്‍മ. 2017ല്‍ സൂപ്പര്‍ഹിറ്റായ അര്ജുന് റെഡ്ഡിയുടെ റിമേക്ക് ആണ് വര്‍മ. ഇതിലെ ടൈറ്റില്‍ റോളിലാണ് ധ്രുവ് എത്തുന്നത്. വര്‍മ നവംബറില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രൈയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നേരത്തെ ചിയാന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ കൈമാറിയിരുന്നു.
ബാലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മുതല്‍ മുടക്കിനേക്കാള്‍ വന്‍ ലാഭമാണ് അര്ജുന് റെഡ്ഡി നേടിയത്. അതിനാല്‍ തന്നെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകര്‍ നോക്കികാണുന്നത്. അര്ജുന് റെഡ്ഡിയുടെ റീമേക്ക് അവകാശം ഇതിനകം മലയാളമുള്‍പ്പെടെയുള്ള ഭാഷകളിലേക്ക് പോയിക്കഴിഞ്ഞു.