Movies
96 ന്‍റെ തിരക്കഥ മോഷ്ടിച്ചതോ? തെളിവുകള്‍ നിരത്തി സംവിധായകന്‍
Movies

96 ന്‍റെ തിരക്കഥ മോഷ്ടിച്ചതോ? തെളിവുകള്‍ നിരത്തി സംവിധായകന്‍

Web Desk
|
1 Nov 2018 2:24 PM GMT

92 എന്ന പേരില്‍ താനെഴുതിയ സ്ക്രിപ്റ്റില്‍ നിന്ന് കോപ്പിയടിച്ചാണ് 96 ഉണ്ടാക്കിയിരിക്കുന്നെന്നാണ് സുരേഷ് പറയുന്നത്

തമിഴ് നാട്ടിലും പുറത്തും വലിയ വിജയം നേടി മുന്നേറുന്ന വിജയ് സേതുപതിയുടെ 96നെതരിരെ ആരോപണം. ഭാരതിരാജയുടെ അസിസ്റ്റന്‍റ് ഡയറക്ടറായ സുരേഷാണ് 96 തന്‍റെ തിരക്കഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 92 എന്ന പേരില്‍ താനെഴുതിയ സ്ക്രിപ്റ്റില്‍ നിന്ന് കോപ്പിയടിച്ചാണ് 96 ഉണ്ടാക്കിയിരിക്കുന്നെന്നാണ് സുരേഷ് പറയുന്നത്. സുരേഷിന്‍റെയും 96ന്‍റെ സംവിധായകന്‍ പ്രേം കുമാറിന്‍റെയും സുഹൃത്തായ മരുതുപാണ്ഡ്യന്‍ എന്നയാളെയാണ് ഇതിന് കുറ്റവാളിയായി സുരേഷ് പറയുന്നത്. ബാരതിരാജയുടെ സംവിധാനത്തില്‍ ഇളയരാജ സംഗീതം നല്‍കുന്ന ഒരു സിനിമ താന്‍ ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.

പക്ഷെ, സംവിധായകന്‍ പ്രേം കുമാര്‍ ഇതിനെയെല്ലാം നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. ഇതിനെക്കുറിച്ച് ആദ്യത്തെ വിവാദമുയര്‍ന്നത് സിനിമ വിജയമാണെന്ന് അറിഞ്ഞതിന് ശേഷമാണ്. രണ്ടാമതും വിവാദം പൊങ്ങി വരുന്നത് സിനിമയുടെ തെലുങ്ക് പകര്‍പ്പവകാശം താന്‍ സ്വന്തമാക്കിയതിന് ശേഷമാണ്. പക്ഷെ വിവാദമുന്നയിക്കുന്നവരരാരും തെളിവായി തങ്ങളുടെ തിരക്കഥ സമര്‍പ്പിച്ചിട്ടില്ല എന്ന് പ്രേം കുമാര്‍ പറഞ്ഞു.

96 തന്‍റെ തിരക്കഥയാണെന്ന് തെളിയിക്കാനുള്ള ബാധ്യത വന്നിരിക്കുന്നുവെന്നും 2016ല്‍ ഈ തിരക്കഥ താന്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും പ്രേം കുമാര്‍ പറഞ്ഞു. തഞ്ചാവൂരില്‍ നിന്നും നാട് വിട്ട ശേഷം റാമിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് താന്‍ ഒരു നോവലും എഴുതിയിട്ടുണ്ടെന്ന് പ്രേം കുമാര്‍ പറഞ്ഞു.

സുരേഷിന്‍റെ കഥ അദ്ദേഹത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണെന്നും താന്‍ പ്രേമിനെ പരിചയപ്പെടുമ്പോള്‍ തന്നെ പ്രേമിന്‍റെ കയ്യില്‍ 96ന്‍റെ പൂര്‍ത്തിയായ തിരക്കഥ ഉണ്ടായിരുന്നുവെന്നും കുറ്റാരോപിതനായ മരുതപാണ്ഡ്യന്‍ പറഞ്ഞു. സിനിമ കണ്ട ശേഷവും രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ തനിക്ക് അനുഭവപ്പെട്ടതായും മരുതപാണ്ഡ്യന്‍ പറഞ്ഞു. സംവിധായകരായ ബാലാജി തരണീധരന്‍, ത്യാഗരാജന്‍ കുമാരരാജ എന്നിവരും പ്രേം കുമാറിനൊപ്പം പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Related Tags :
Similar Posts